തിരുവനന്തപുരം∙ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ഭരണപക്ഷ നേതാക്കൾ എത്താതിരുന്നതു മോദിയെ പേടിച്ചാണെന്നു വിമർശിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനു | PA Mohammed Riyas | K Sudhakaran | Yashwant Sinha | presidential election | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ ഭരണപക്ഷ നേതാക്കൾ എത്താതിരുന്നതു മോദിയെ പേടിച്ചാണെന്നു വിമർശിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനു മറുപടിയുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. രാഷ്ട്രീയ നിലപാടുകൾ ക്യാമറക്കണ്ണുകൾക്കു മുൻപിലെ പ്രദർശന വസ്തു മാത്രമല്ല, അടിയുറച്ച പ്രത്യയശാസ്ത്ര ബോധം കൂടിയാണ്. പ്രത്യയശാസ്ത്ര ബോധ്യത്തിന്റെ കുറവാകാം മോദിക്കെതിരെ ശബ്ദിക്കാൻ പല കോൺഗ്രസ് നേതാക്കളും തയാറാകാത്തതെന്നു റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

യശ്വന്ത് സിൻഹയുടെ കേരള സന്ദർശനത്തിന്റെ ചുമതല ഏറ്റെടുത്തവരിൽ ഒരാൾ മന്ത്രി പി.രാജീവാണ്. മന്ത്രി സൂചിപ്പിച്ചതിന്റെ ഭാഗമായി അദ്ദേഹത്തെ സ്വീകരിക്കാനും താമസമൊരുക്കാനും ഭരണപക്ഷത്തുള്ളവർ ഇടപെട്ടിരുന്നു. തന്റെ ഓഫിസിലെ ഒരാളുടെ സേവനവും വിട്ടുകൊടുത്തു. കെ.സുധാകരനെപ്പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ സമൂഹമാധ്യമത്തിൽ പ്രതികരിക്കുമ്പോൾ വസ്തുതകൾ മനസിലാക്കണമായിരുന്നു. എൽഡിഎഫിനെ അടിക്കാൻ ഒരു വടി കിട്ടിപ്പോയി എന്ന മട്ടിൽ, ഒരുമിച്ചു നിൽക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലെങ്കിലും എടുത്തു ചാടരുതായിരുന്നുവെന്നും പോസ്റ്റിൽ വിമർശിക്കുന്നു.

ADVERTISEMENT

English Summary: Presidential Election: PA Mohammed Riyas against K Sudhakaran