സിപിഎമ്മിന്റെ പല നേതാക്കൾക്കും പാർട്ടിയല്ല വലുതെങ്കിലും സാധാരണക്കാരായ പ്രവർത്തകർക്ക് ഇന്നും പാർട്ടിയാണു വലുത്. പാർട്ടിയെ ദുർബലമാക്കുന്ന ഒരു നടപടിക്കും അവരുടെ ഭാഗത്തുനിന്നുണ്ടാകില്ല. പക്ഷേ, പലരുടെയും ഉള്ളിൽ പ്രകടനങ്ങൾ നടക്കുന്നുണ്ട്. ചോദ്യങ്ങളുയരുന്നുണ്ട്. അവ മനസ്സിൽ പ്രകമ്പനങ്ങളുണ്ടാക്കുന്നുമുണ്ട്. ആ മാനസികാവസ്ഥ അനുഭവിക്കുന്നവരിൽ പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളുമുണ്ട്... Kannur CPM

സിപിഎമ്മിന്റെ പല നേതാക്കൾക്കും പാർട്ടിയല്ല വലുതെങ്കിലും സാധാരണക്കാരായ പ്രവർത്തകർക്ക് ഇന്നും പാർട്ടിയാണു വലുത്. പാർട്ടിയെ ദുർബലമാക്കുന്ന ഒരു നടപടിക്കും അവരുടെ ഭാഗത്തുനിന്നുണ്ടാകില്ല. പക്ഷേ, പലരുടെയും ഉള്ളിൽ പ്രകടനങ്ങൾ നടക്കുന്നുണ്ട്. ചോദ്യങ്ങളുയരുന്നുണ്ട്. അവ മനസ്സിൽ പ്രകമ്പനങ്ങളുണ്ടാക്കുന്നുമുണ്ട്. ആ മാനസികാവസ്ഥ അനുഭവിക്കുന്നവരിൽ പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളുമുണ്ട്... Kannur CPM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎമ്മിന്റെ പല നേതാക്കൾക്കും പാർട്ടിയല്ല വലുതെങ്കിലും സാധാരണക്കാരായ പ്രവർത്തകർക്ക് ഇന്നും പാർട്ടിയാണു വലുത്. പാർട്ടിയെ ദുർബലമാക്കുന്ന ഒരു നടപടിക്കും അവരുടെ ഭാഗത്തുനിന്നുണ്ടാകില്ല. പക്ഷേ, പലരുടെയും ഉള്ളിൽ പ്രകടനങ്ങൾ നടക്കുന്നുണ്ട്. ചോദ്യങ്ങളുയരുന്നുണ്ട്. അവ മനസ്സിൽ പ്രകമ്പനങ്ങളുണ്ടാക്കുന്നുമുണ്ട്. ആ മാനസികാവസ്ഥ അനുഭവിക്കുന്നവരിൽ പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളുമുണ്ട്... Kannur CPM

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ഇപ്പോൾ ശാന്തമാണ്. പയ്യന്നൂർ സഖാക്കളും ശാന്തരാണ്. പക്ഷേ, എത്രനാൾ? ഏതറ്റം വരെ? എന്തുകൊണ്ടാണു പയ്യന്നൂരിപ്പോൾ ശാന്തമായിരിക്കുന്നത്? ആ നിശബ്ദതയ്ക്കു പിന്നിലൊരു രഹസ്യമുണ്ട്. അടുത്ത കാലത്തൊന്നും ഇത്രയും വലിയൊരു നിശ്ശബ്ദത പയ്യന്നൂരിൽ സിപിഎമ്മിനു കാണേണ്ടി വന്നിട്ടില്ല. ഫണ്ട് തിരിമറി പരാതിയും അതുയർത്തിയ വിവാദവും തുടർന്ന് സിപിഎം ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ പൊതുജീവിതം അവസാനിപ്പിച്ചതുമൊക്കെയാണു പയ്യന്നൂരിനെ നിർവചിക്കാൻ പറ്റാത്ത നിശ്ശബ്ദതയിലേക്കു തള്ളിവിട്ടത്. കനത്ത മുഖങ്ങളാണെങ്ങും. പാർട്ടി പരിപാടികളിൽ പഴയ ആവേശമില്ല, ആരവങ്ങളില്ല. ആളുകൾ കുറയുന്നില്ല. പക്ഷേ, അപരിചിതത്വം കൂടിയതു പോലെ. എന്തൊക്കെയോ പറയാനുണ്ട്. പക്ഷേ, പലതും തൊണ്ടയിൽ കുടുക്കിയിട്ടതു പോലെ. പയ്യന്നൂർ, വെള്ളൂർ മേഖലയിലെ സിപിഎം പ്രവർത്തകരിലും പ്രാദേശിക ഭാരവാഹികളിലും ഈ ആശയക്കുഴപ്പവും ആശങ്കകളും പ്രകടമാണ്. അവരതു രഹസ്യമായെങ്കിലും പങ്കുവയ്ക്കുന്നുമുണ്ട്.

ഫണ്ട് തിരിമറി പരാതിയിൽ ജില്ലാ നേതൃത്വത്തിന്റെ നടപടികളിൽ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചാണ് വി.കുഞ്ഞികൃഷ്ണൻ പാർട്ടിയിൽനിന്നു പുറത്തുപോയത്. പക്ഷേ അദ്ദേഹത്തിനു പിന്തുണ പ്രകടിപ്പിച്ച് പ്രവർത്തകരുടെ ഒരു പരസ്യ പ്രകടനമോ ജാഥയോ പയ്യന്നൂരിലുണ്ടായിട്ടില്ല. ഇനിയുണ്ടാകാനുമിടയില്ല. ചിലയിടത്ത്, പാർട്ടി തീരുമാനം റിപ്പോർട്ട് ചെയ്യാൻ എത്തിയ നേതാക്കൾക്കു നേരെ പ്രവർത്തകരുടെ രൂക്ഷമായ വാക്ശരങ്ങൾ വന്നിരുന്നെന്നു മാത്രം. അതിനപ്പുറത്തൊന്നും ‘കുഞ്ഞികൃഷ്ണൻ ഇഫക്ട്’ പുറമേക്കു വന്നിട്ടില്ല. അത്രയേറെ ശക്തമാണീ മേഖലയിൽ സിപിഎം. പാർട്ടിയുടെ ചട്ടക്കൂട് വിട്ടു പുറത്തുപോകാൻ അവർക്കു തോന്നില്ല, അവർക്കാവില്ല.

REUTERS/Thomas Peter
ADVERTISEMENT

പാർട്ടിയുടെ പല നേതാക്കൾക്കും പാർട്ടിയല്ല വലുതെങ്കിലും സാധാരണക്കാരായ പ്രവർത്തകർക്ക് ഇന്നും പാർട്ടിയാണു വലുത്. പാർട്ടിയെ ദുർബലമാക്കുന്ന ഒരു നടപടിക്കും അവരുടെ ഭാഗത്തുനിന്നുണ്ടാകില്ല. പക്ഷേ, പലരുടെയും ഉള്ളിൽ പ്രകടനങ്ങൾ നടക്കുന്നുണ്ട്. ചോദ്യങ്ങളുയരുന്നുണ്ട്. അവ മനസ്സിൽ പ്രകമ്പനങ്ങളുണ്ടാക്കുന്നുമുണ്ട്. ആ മാനസികാവസ്ഥ അനുഭവിക്കുന്നവരിൽ പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളുമുണ്ട്. കുഞ്ഞികൃഷ്ണനെ പോലെ പാർട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരുമുണ്ട്. അവരുടെ ചിന്ത കുഞ്ഞികൃഷ്ണൻ സിപിഎം വിട്ടതിനെ പറ്റിയല്ല. അതിലേക്കു നയിച്ച സാഹചര്യങ്ങളെ ചുറ്റിപ്പറ്റിയാണ്. മറ്റാരുടെയൊക്കെയോ നിഴലുകൾ പാർട്ടിക്കു മീതെ വീഴുന്നതായി അവർ ഭയപ്പെടുന്നു. അൻപതാണ്ടോളം പാർട്ടിക്കൊപ്പം നിന്ന, ആരോപണങ്ങളുടെ കറ പുരളാത്ത, കണക്കുകളിൽ പിശകു പറ്റാത്ത കു‍ഞ്ഞികൃഷ്ണനു തെറ്റു പറ്റുമോ? പാർട്ടിയുടെ ശരിയും കുഞ്ഞികൃഷ്ണന്റെ ശരിയും രണ്ടാകുന്നതെങ്ങനെ? ആശങ്ക, സാധാരണ പാർട്ടി പ്രവർത്തകർക്കു മാത്രമല്ല. പാർട്ടി നേതൃത്വത്തിനുമുണ്ട്.

∙ കുഞ്ഞികൃഷ്ണനെ പിണക്കാതെ...

പൊതുജീവിതം അവസാനിപ്പിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ച് ഏരിയ െസക്രട്ടറി വി.കുഞ്ഞികൃഷ്ണൻ പാർട്ടിയുടെ പടിയിറങ്ങിയിട്ട് 2 ആഴ്ചയാകുന്നു. പയ്യന്നൂരിലെ ഫണ്ട് തിരിമറി സംബന്ധിച്ച പരാതിയിൽ പാർട്ടിയെടുത്ത നടപടികളിൽ പ്രതിഷേധിച്ചാണു പാർട്ടി വിടുന്നതെന്ന് ഏരിയ കമ്മിറ്റിയിലും പിന്നീടു മാധ്യമങ്ങളോടും വെട്ടിത്തുറന്നു പറഞ്ഞാണു കുഞ്ഞികൃഷ്ണൻ അര നൂറ്റാണ്ടു പിന്നിട്ട സിപിഎം ബന്ധം അവസാനിപ്പിച്ചത്. വെള്ളൂരിൽ, സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് കെട്ടിട ഉദ്ഘാടന ചടങ്ങിന്റെ വേദിയിലേക്ക് ക്ഷണിച്ചുവെങ്കിലും സദസ്സിൽ തന്നെ ഇരുന്ന് വി.കുഞ്ഞികൃഷ്ണൻ നടത്തിയതു പരസ്യ പ്രതിഷേധം തന്നെയാണ്. പാർട്ടി പോളിറ്റ് ബ്യൂറോ അംഗം പങ്കെടുത്ത ചടങ്ങിലായിരുന്നു ഈ പ്രതിഷേധമെന്നതും ശ്രദ്ധേയമാണ്. ഇതിനു ശേഷം നടന്ന ഏരിയ കമ്മിറ്റി യോഗത്തിലും വി.കുഞ്ഞികൃഷ്ണൻ പങ്കെടുത്തിട്ടില്ല. പക്ഷേ, നാളിത്രയായിട്ടും കുഞ്ഞികൃഷ്ണനെ പുറത്താക്കാൻ സിപിഎം തയാറായിട്ടില്ല. ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരം തയാറാക്കിയ പുതിയ കണക്ക് അംഗീകരിക്കാൻ ചേർന്ന, കഴിഞ്ഞ ഏരിയ കമ്മിറ്റിയിലും കുഞ്ഞികൃഷ്ണനെതിരായി എന്തു നടപടി വേണമെന്ന ചർച്ചയുണ്ടായില്ല. കുഞ്ഞികൃഷ്ണനെ പിണക്കുന്ന തരത്തിൽ, അടുത്തൊന്നും നടപടിയുണ്ടാകുമെന്ന സൂചനയുമില്ല. ഇതുൾപ്പെടെ, സിപിഎം നേതൃത്വം പല കാര്യങ്ങളിലും നിശ്ശബ്ദമാണ്.

ചുവപ്പുമയം: കളമശേരിയിൽ ഇന്ന് ആരംഭിക്കുന്ന സിപിഎം ജില്ലാ സമ്മേളനവേദിക്ക് മുൻപിലെ പാർട്ടി ചിഹ്നം ലൈറ്റിട്ടു പ്രകാശിപ്പിച്ചപ്പോൾ. കൊടിമരത്തിലേക്കുള്ള തോരണങ്ങളും അസ്തമയ പ്രഭയിലൂടെ നീങ്ങുന്ന മെട്രോ ട്രെയിനും കാണാം. ചിത്രം: മനോരമ

∙ പുറത്തു വരാതെ ഔദ്യോഗിക കണക്കും

ADVERTISEMENT

ധനരാജ് രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ തിരിമറി നടന്നിട്ടുണ്ടെന്നും പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടിലെ കണക്കുകളിൽ അവ്യക്തതയും പൊരുത്തക്കേടുകളും ധാരാളമുണ്ടെന്നുമാണ് ഏരിയ കമ്മിറ്റി സിപിഎം ജില്ലാ കമ്മിറ്റിക്കു നൽകിയ പരാതി. എന്നാൽ, കമ്മിഷനെ വച്ച് അന്വേഷിച്ച്, പണം നഷ്ടപ്പെട്ടിട്ടില്ലെന്ന നിഗമനത്തിലാണ് ജില്ലാ കമ്മിറ്റി എത്തിയത്. പെട്ടെന്നു തയാറാക്കിയ പുതിയ ഒരു കണക്ക്, കഴിഞ്ഞ ഏരിയ കമ്മിറ്റി യോഗത്തിൽ വയ്ക്കുകയും ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിൽ അംഗീകരിക്കുകയും െചയ്തിട്ടുമുണ്ട്. പക്ഷേ, ഈ കണക്ക് പാർട്ടി പുറത്തു വിട്ടിട്ടില്ല. ഇത്രയേറെ വിവാദങ്ങളും വിമർശനങ്ങളുമുണ്ടായിട്ടും പുതിയ കണക്ക് പുറത്തു വിടാത്തതു ദുരൂഹമാണ്. പുതിയ കണക്ക് പുറത്തു വിടുന്നതു കുഞ്ഞികൃഷ്ണനെ പ്രകോപിതനാക്കുമെന്നും കൃത്യമായ കണക്കുകളും രേഖകളും സഹിതം കുഞ്ഞികൃഷ്ണനോ ഒപ്പം നിൽക്കുന്നവരോ പുറത്തു വരുമെന്ന ആശങ്കയും ഇതിനു കാരണമായിട്ടുണ്ടാകാം. ധനരാജ് രക്തസാക്ഷി ദിനമായ ജൂലൈ 11നു ശേഷം നിശ്ചയിച്ച ബ്രാഞ്ച് സമ്മേളനങ്ങളിൽ പുതിയ കണക്ക് റിപ്പോർട്ട് ചെയ്യും. അതോടെ, ജില്ലാ കമ്മിറ്റിയുടെ കണക്കുകൾ പുറത്തുവരുമെന്നാണു കരുതുന്നത്. അപ്പോഴും വി.കുഞ്ഞികൃഷ്ണന്റെ കൈയിലുള്ള യാഥാർഥ കണക്കുകളും രേഖകളും കാണാമറയത്തു തന്നെയാണ്.

∙ മൗനം തുടർന്ന് വി.കുഞ്ഞികൃഷ്ണൻ

ഏരിയ കമ്മിറ്റി യോഗത്തിൽ, പാർട്ടി ഫണ്ടുകൾ സംബന്ധിച്ച പുതിയ കണക്ക് അവതരിപ്പിച്ച ശേഷവും തന്റെ ഭാഗം ന്യായീകരിക്കാൻ വേണ്ടിപ്പോലും യഥാർഥ കണക്കുകൾ പുറത്തു പറയാൻ വി.കുഞ്ഞികൃഷ്ണൻ തയാറായിട്ടില്ല. സിപിഎം തന്നെയാണ് ഇപ്പോഴും കേരളത്തിലുള്ള ഏറ്റവും നല്ല രാഷ്ട്രീയ പാർട്ടിയെന്നും അതിനെ ദുർബലമാക്കുന്ന ഒന്നും തന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നുമുള്ള കേഡർ തീരുമാനത്തിൽ തന്നെയാണു കുഞ്ഞികൃഷ്ണനിപ്പോഴും. തുടക്കത്തിലെ പ്രതികരണത്തിനപ്പുറത്തേക്കു പോകാൻ ഇതുവരെ കുഞ്ഞികൃഷ്ണൻ തയാറായിട്ടില്ല. പക്ഷേ, കുഞ്ഞികൃഷ്ണന്റെ കൈയിലുള്ള കണക്കുകളും രേഖകളും സിപിഎം ആശങ്കയോടെയും അൽപം ഭയപ്പാടോടെയും തന്നെയാണു കാണുന്നത്.

വി.കുഞ്ഞികൃഷ്ണൻ

കുഞ്ഞികൃഷ്ണനെതിരായ പാർട്ടി നടപടി വിശദീകരിച്ചു കൊണ്ടുള്ള പത്രക്കുറിപ്പിൽ പോലും ആ ആശങ്ക പ്രകടമാണ്. ‘പയ്യന്നൂർ ഏരിയയിലെ പാർട്ടിയിൽ മാനസിക ഐക്യമില്ലായ്മ പരിഹരിക്കാൻ വേണ്ടി ടി.വി.രാജേഷിനെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു’വെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ അറിയിപ്പ്. കുഞ്ഞികൃഷ്ണനെ നീക്കിയതോ, അതിനിടയാക്കിയ സാഹചര്യമോ ഒന്നും അറിയിപ്പിലുണ്ടായിരുന്നില്ല.

ADVERTISEMENT

മാനസിക ഐക്യമില്ലായ്മ ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ മാത്രം കുറ്റമാകുന്നതെങ്ങനെയാണ്? മാത്രവുമല്ല, കുഞ്ഞികൃഷ്ണനെ മാറ്റരുതെന്നാണ് നടപടി റിപ്പോർട്ട് ചെയ്ത ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത 21ൽ 16 പേരും ആവശ്യപ്പെട്ടതും. 5 പേർ എതിർത്തില്ലെന്നേയുള്ളു. അനുകൂലിച്ചിരുന്നില്ല.
കുഞ്ഞികൃഷ്ണന്റെ മൗനം എത്രനാൾ നീളുമെന്നതിൽ ഒരുറപ്പുമില്ല. പുറത്താക്കലുണ്ടായാൽ കുഞ്ഞികൃഷ്ണൻ മൗനം വെടിഞ്ഞേക്കാം. പുതിയ കണക്കുകളാണു ശരിയെന്നും കുഞ്ഞികൃഷ്ണൻ തെറ്റായിരുന്നുവെന്നുമുള്ള വാദമുഖങ്ങൾ പ്രമുഖ നേതാക്കൾ ഉയർത്തിയാലും അതിനു സാധ്യതയുണ്ട്. നിശ്ശബ്ദരായി നിൽക്കുന്ന പല പ്രവർത്തകരും കുഞ്ഞികൃഷ്ണന്റെ കണക്കുകൾ പുറത്തുവരാൻ ആഗ്രഹിക്കുന്നുമുണ്ട്. പക്ഷേ, താനായിട്ട് പാർട്ടിക്കൊരു ദ്രോഹം തൽക്കാലം ചെയ്യില്ലെന്ന നിലപാടിലാണ് അദ്ദേഹം.

∙ എന്തുകൊണ്ട് അവര്‍ ആ വാദം വിശ്വസിക്കുന്നില്ല?

പയ്യന്നൂരിലെ ഫണ്ട് തിരിമറി ആരോപണങ്ങൾ മാധ്യമസൃഷ്ടിയാണെന്ന് അടിക്കടി സിപിഎം വാദിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ പാർട്ടി സമ്മേളനങ്ങളിൽ ഇതുസംബന്ധിച്ച ആക്ഷേപങ്ങൾ ഉയർന്നിരുന്നുവെന്നതാണു സത്യം. ബ്രാഞ്ച്, ലോക്കൽ, ഏരിയ മാത്രമല്ല, ജില്ലാ സമ്മേളനത്തിൽ വരെ വിഷയം ഉന്നയിക്കപ്പെട്ടതായാണു വിവരം. മറ്റെല്ലാ വിഷയങ്ങളിലും പാർട്ടിയുടെ വിശദീകരണങ്ങൾ അതേപടി വിശ്വസിക്കുന്ന അണികൾ, പ്രത്യേകിച്ച് പയ്യന്നൂർ മേഖലയിലുള്ളവർ, ഇത്തവണ അതിനു തയാറാകാത്തതിന്റെ പ്രധാന കാരണവുമിതാണ്.

ഫണ്ട് തിരിമറി പരാതിയിൽ, ആരോപണ വിധേയർക്കെതിരെ പേരിനു മാത്രം നടപടിയും പരാതി നൽകിയ കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കിക്കൊണ്ടു കടുത്ത നടപടിയുമാണു സിപിഎം ജില്ലാ കമ്മിറ്റി സ്വീകരിച്ചത്. ഇതിന്, ചില ഉയർന്ന നേതാക്കളുടെ വരെ പ്രേരണയും ആശീർവാദവുമുണ്ടായിരുന്നുവെന്നാണു സൂചന. പണം നഷ്ടപ്പെട്ടില്ലെന്നു വാദിക്കുകയും പുതിയ കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തതോടെ ജില്ലാ നേതൃത്വം പയ്യന്നൂരിലെ ഫണ്ട് തിരിമറിയിലെ കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിച്ചതെന്ന വിമർശനവും ആക്ഷേപവും വ്യാപകമാണ്. പക്ഷേ, ‘എല്ലാറ്റിനും മീതെ പാർട്ടി’ എന്ന തിട്ടൂരത്തോടെയാണു പയ്യന്നൂരിൽ തീരുമാനങ്ങൾ അടിച്ചേൽപിക്കപ്പെടുന്നത്. ആരാണു പാർട്ടിയെന്നതു മറ്റൊരു ചോദ്യമെന്നു നെടുവീർപ്പിടുന്നു, പേരു വെളിപ്പെടുത്താൻ ധൈര്യമില്ലാത്ത പയ്യന്നൂരിലെ പാർട്ടി പ്രവർത്തകർ.

∙ പ്രതിസന്ധിയാണ്, കൈവിടരുതെന്നു നേതൃത്വം

പയ്യന്നൂരിലെ പാർട്ടി ഫണ്ടുകൾ സംബന്ധിച്ച വ്യക്തമായ കണക്കുകളും രേഖകളും ഇപ്പോഴും വി.കുഞ്ഞികൃഷ്ണന്റെ കൈയിലാണ്. പകരം അവതരിപ്പിക്കാനുള്ള കണക്കുകൾ തയാറാക്കാൻ പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗങ്ങളോടാണു ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. നേരത്തേ ഇതേ ആരോപണങ്ങൾ അന്വേഷിച്ച 3 അംഗങ്ങളായിരുന്നു ഇവർ. 2 പേർ വിസമ്മതം അറിയിച്ചു. മൂന്നാമത്തെ അംഗമാണു പുതിയ കണക്കുകൾ തയാറാക്കിയത്. ഈ കണക്കാണ്, കഴിഞ്ഞ ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ചതും അംഗീകാരം നേടിയതും.

ചിത്രം: AFP

യോഗത്തിൽ പങ്കെടുത്ത ജില്ലാ നേതാക്കൾ, പാർട്ടിയെന്ന വൈകാരികത തന്നെ എടുത്തു പ്രയോഗിച്ചാണ് കണക്ക് അംഗീകരിക്കണമെന്ന് അഭ്യർഥിച്ചത്. പാർട്ടി കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും കണക്ക് അംഗീകരിച്ചില്ലെങ്കിൽ പാർട്ടി തകരുമെന്നും ഈ നിർണായക ഘട്ടത്തിൽ ഒപ്പം നിൽക്കണമെന്നുമൊക്കെ അഭ്യർഥനയുണ്ടായി. ഇതോടെ, അതിനു മുൻപു നടന്ന ഏരിയ കമ്മിറ്റി യോഗത്തിൽ കുഞ്ഞികൃഷ്ണനൊപ്പം നിന്ന അംഗങ്ങൾ നിശ്ശബ്ദരാവുകയായിരുന്നു. പാർട്ടി കണക്ക് അവിടെ അംഗീകരിക്കപ്പെടുകയും ചെയ്തു.

∙ പയ്യന്നൂരിലേത് ആരുടെ പാർട്ടി?

പയ്യന്നൂരിലെ പാർട്ടിക്കു മീതെ വീഴുന്ന നിഴലുകൾ, പാർട്ടി പ്രവർത്തകരെയും നേതാക്കളെയും ഭയപ്പെടുത്തുന്നുണ്ട്. പയ്യന്നൂരിലെ ഒരു ഗുണ്ടാനേതാവുമായി ഒരു ബന്ധവും പാടില്ലെന്നു പ്രാദേശിക ഘടകങ്ങളിൽ അടുത്തിടെ സിപിഎം നേതൃത്വം നിർദേശം നൽകിയിട്ടുമുണ്ട്. പക്ഷേ, ഇതേ ഗുണ്ടാനേതാവും സിപിഎമ്മിന്റെ ഒരു നേതാവും ഡയറക്ടർമാരായി ഒരു സഹകരണ സംഘം പ്രവർത്തിക്കുന്നുണ്ട്. തങ്ങളെ നേർവഴിക്കു നടത്താൻ ഉപദേശവുമായെത്തുന്ന നേതാക്കളും പാർട്ടിയും ഈ അവിശുദ്ധ ബന്ധങ്ങൾ കാണാതെ പോകുന്നതെന്തു കൊണ്ടെന്നാണു സാധാരണ പ്രവർത്തകരുടെ ചോദ്യം.

∙ ‘ഞങ്ങളെ നന്നാക്കാൻ ആരും വരണ്ട, അതു ഞങ്ങൾക്കറിയാം’

സദുദ്ദേശ്യപരമായ വിമർശനങ്ങളോടു പോലും സിപിഎം പ്രവർത്തകരുടെ പതിവു പ്രതികരണമാണു മേൽപ്പറഞ്ഞത്. പാർട്ടിക്ക് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ ചട്ടക്കൂടുണ്ട്. അതു ചർച്ച ചെയ്യും. നടപടിയെടുക്കും. ആ നടപടികളെല്ലാം ശരിയാണ്. മാത്രമല്ല, പുറത്തുനിന്നുള്ള വിമർശനങ്ങളെല്ലാം പാർട്ടിയെ തകർക്കാൻ ലക്ഷ്യമിട്ടതാണ്. അത്, സദുദ്ദേശ്യപരമായാൽ പോലും. അതാണ്, അവരുടെ വിശ്വാസം.

ചിത്രം: AFP

കുഞ്ഞികൃഷ്ണനെ നന്നായി അറിയാവുന്നവരിൽ ചിലരെങ്കിലും പയ്യന്നൂരിൽ നടന്നതു വിഭാഗീയതയുടെ ഭാഗമാണെന്ന പ്രചാരണം വിശ്വസിക്കുന്നു. അതോടെ, പയ്യന്നൂരിലെ പോരാട്ടത്തിന്റെ കനൽ അവരുടെ മനസ്സിലെങ്കിലും അണയുകയാണ്. അവരുടെ ചോദ്യങ്ങൾ അവിടെ അവസാനിക്കുന്നു, നിശ്ശബ്ദരാകുന്നു.
പാർട്ടിയോടുള്ള ബാധ്യതയും കടപ്പാടുമാണു മറ്റൊരു പ്രധാന വിഷയം. ചോദ്യം ചെയ്യണമെന്നുണ്ടെങ്കിലും, കയറില്ലാതെ കെട്ടിയിടപ്പെട്ട അവസ്ഥ. ജീവിക്കണമെങ്കിൽ പാർട്ടിയുടെ ഔദ്യോഗിക പിന്തുണ തന്നെ വേണം. കുഞ്ഞികൃഷ്ണനൊപ്പം നിന്ന്, തുറന്നു പ്രതിഷേധിച്ചാൽ പിന്നെ ജീവിതമില്ല, വിപ്ലവമേയുള്ളു. അതിനെത്ര പേർക്കു സാധിക്കും?

പയ്യന്നൂർ സഖാക്കൾക്ക് നിശ്ശബ്ദതയാണ് ഏറ്റവും നിഷ്പക്ഷമായ പോംവഴി. ഏറ്റവും സുരക്ഷിതമായ വഴിയും അതു തന്നെ.

English Summary: Why Comrades of Payyannur CPM Stay Silent?