വനഭൂമി ഒഴിവാക്കിയാൽ പകരം വച്ചുപിടിപ്പിക്കൽ; പ്രത്യേക ‘ഭൂമി ബാങ്കുകൾ’ വരുന്നു
25 ഹെക്ടറെങ്കിലുമുള്ള ഒറ്റ ബ്ലോക്കുകളാണ് ഇതിനു വേണ്ടത്. വനം, സംരക്ഷിത മേഖലകൾ, കടുവാ സങ്കേതങ്ങൾ തുടങ്ങിയവയോടു ചേർന്നാണു പകരം വനംവച്ചുപിടിപ്പിക്കൽ ഭൂമിയെങ്കിൽ നിശ്ചിത അളവു സ്ഥലം വേണമെന്ന ഉപാധിയില്ല. സംരക്ഷിത വനമേഖലയിൽ ഡീറിസർവേഷൻ അനുവദിക്കുമ്പോഴും പരമാവധി കുറച്ചു മരങ്ങളെ വെട്ടിമാറ്റാവുവെന്നതുൾപ്പെടെ നിബന്ധനകളും ചട്ടത്തിലുണ്ട്.... Forest Department, Land Bank, Kerala
25 ഹെക്ടറെങ്കിലുമുള്ള ഒറ്റ ബ്ലോക്കുകളാണ് ഇതിനു വേണ്ടത്. വനം, സംരക്ഷിത മേഖലകൾ, കടുവാ സങ്കേതങ്ങൾ തുടങ്ങിയവയോടു ചേർന്നാണു പകരം വനംവച്ചുപിടിപ്പിക്കൽ ഭൂമിയെങ്കിൽ നിശ്ചിത അളവു സ്ഥലം വേണമെന്ന ഉപാധിയില്ല. സംരക്ഷിത വനമേഖലയിൽ ഡീറിസർവേഷൻ അനുവദിക്കുമ്പോഴും പരമാവധി കുറച്ചു മരങ്ങളെ വെട്ടിമാറ്റാവുവെന്നതുൾപ്പെടെ നിബന്ധനകളും ചട്ടത്തിലുണ്ട്.... Forest Department, Land Bank, Kerala
25 ഹെക്ടറെങ്കിലുമുള്ള ഒറ്റ ബ്ലോക്കുകളാണ് ഇതിനു വേണ്ടത്. വനം, സംരക്ഷിത മേഖലകൾ, കടുവാ സങ്കേതങ്ങൾ തുടങ്ങിയവയോടു ചേർന്നാണു പകരം വനംവച്ചുപിടിപ്പിക്കൽ ഭൂമിയെങ്കിൽ നിശ്ചിത അളവു സ്ഥലം വേണമെന്ന ഉപാധിയില്ല. സംരക്ഷിത വനമേഖലയിൽ ഡീറിസർവേഷൻ അനുവദിക്കുമ്പോഴും പരമാവധി കുറച്ചു മരങ്ങളെ വെട്ടിമാറ്റാവുവെന്നതുൾപ്പെടെ നിബന്ധനകളും ചട്ടത്തിലുണ്ട്.... Forest Department, Land Bank, Kerala
സംരക്ഷിത പദവിയിൽ നിന്നു വനഭൂമി ഒഴിവാക്കുന്നതിനു(ഡീറിസർവേഷൻ) പകരമായി വനം വച്ചുപിടിപ്പിക്കൽ നടത്താൻ പ്രത്യേക ‘ഭൂമിബാങ്കുകൾ’ നിലവിൽ വരും. വനംവകുപ്പിന്റെ നിയന്ത്രണത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഇത്തരത്തിൽ പ്രത്യേക സ്ഥലം (ലാൻഡ് ബാങ്ക്) നിശ്ചയിക്കാമെന്നു വ്യക്തമാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുതിയ വനസംരക്ഷണ ചട്ടം പുറത്തിറക്കി. വനസൃഷ്ടിയെക്കാൾ വനസമ്പത്ത് ഇപ്പോഴുള്ളത്രയെങ്കിലും നിലനിർത്തുകയെന്ന വലിയ വെല്ലുവിളിയിലേക്കുള്ള ചെറുചുവടായി വ്യാഖ്യാനിക്കപ്പെടുന്ന ഈ ചട്ടത്തിലെ വിശദാംശങ്ങൾ വനസംരക്ഷണ കാര്യത്തിൽ പ്രാധാന്യമർഹിക്കുന്നു. പ്രധാന നിർദേങ്ങൾ ഇങ്ങനെ:
∙ ലാൻഡ് ബാങ്കുകൾ
25 ഹെക്ടറെങ്കിലുമുള്ള ഒറ്റ ബ്ലോക്കുകളാണ് ഇതിനു വേണ്ടത്. വനം, സംരക്ഷിത മേഖലകൾ, കടുവാ സങ്കേതങ്ങൾ തുടങ്ങിയവയോടു ചേർന്നാണു പകരം വനംവച്ചുപിടിപ്പിക്കൽ ഭൂമിയെങ്കിൽ നിശ്ചിത അളവു സ്ഥലം വേണമെന്ന ഉപാധിയില്ല. സംരക്ഷിത വനമേഖലയിൽ ഡീറിസർവേഷൻ അനുവദിക്കുമ്പോഴും പരമാവധി കുറച്ചു മരങ്ങളെ വെട്ടിമാറ്റാവുവെന്നതുൾപ്പെടെ നിബന്ധനകളും ചട്ടത്തിലുണ്ട്. പ്രാദേശിക വനപാലകർ ഇക്കാര്യത്തിൽ മേൽനോട്ടം വഹിക്കണം.
∙ പകരം എത്ര മരം ?
വനനിയമത്തിന്റെ പരിധിയിൽ വരുന്ന സ്ഥലമല്ലെങ്കിൽ തുല്യമായ വനവൽക്കരണം മതിയാകും. അതേസമയം, വനമായിരിക്കുകയും സംരക്ഷിത വനമോ, വനംവകുപ്പിന്റെ നിയന്ത്രണത്തിൽ അല്ലാതിരിക്കുകയോ ചെയ്താൽ ഇരട്ടി വനവൽക്കരണമാണ് നടത്തേണ്ടത്. 25 ഹെക്ടറോ അതിലധികമോ ഒറ്റ ബ്ലോക്ക് വനമാണെങ്കിൽ 5 മടങ്ങ് മരങ്ങൾ വച്ചുപിടിപ്പിക്കണമെന്നും ചട്ടത്തിലുണ്ട്. വിജ്ഞാപനം ചെയ്യപ്പെട്ട സംരക്ഷിത മേഖലയിലാണെങ്കിൽ 25 മടങ്ങ് വനം വച്ചുപിടിപ്പിക്കണം.
∙ കേന്ദ്ര സമിതികൾ വരും
കേന്ദ്ര സർക്കാർ നിയോഗിക്കുന്ന ഉപദേശക സമിതിയും മേഖലാതല ശാക്തീകരണ സമിതിയും പകരം വനവൽക്കരണം വഴി വനഭൂമി അനുവദിക്കുന്നതിൽ നിർണായകമാകും. ഡീറിസർവേഷൻ അനുമതി തേടിയുള്ള അപേക്ഷകൾ റഫർ ചെയ്തെത്തുമ്പോൾ തീരുമാനമെടുക്കുക, വനസംരക്ഷണവുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ നൽകുന്ന വിഷയങ്ങളിൽ ശുപാർശ നൽകുകയെന്നതാകും ഡയറക്ടർ ജനറൽ ഓഫ് ഫോറസ്റ്റ്സ് അധ്യക്ഷനായ ഉപദേശക സമിതിയുടെ പ്രധാന ചുമതല.
∙ സംസ്ഥാന തലത്തിൽ
സംസ്ഥാന സർക്കാരുകൾ പദ്ധതി സ്ക്രീനിങ് കമ്മിറ്റിയെ നിയോഗിക്കണം. നിർദേശങ്ങൾ ആദ്യം പരിഗണിക്കേണ്ടത് ഈ സ്ക്രീനിങ് കമ്മിറ്റികളാണ്. മാസത്തിൽ രണ്ടു തവണയെങ്കിലും യോഗം ചേർന്നു നിർദേശങ്ങളിൽ സംസ്ഥാന സർക്കാരിനു വേണ്ട ശുപാർശ നൽകുകയാണു ചുമതല. 5 മുതൽ 40 ഹെക്ടർ വരെയുള്ള സ്ഥലത്തു ഖനനം ഒഴികെ മറ്റാവശ്യങ്ങൾക്കുള്ള അപേക്ഷയിൽ രണ്ട് മാസത്തിനുള്ളിൽ സ്ക്രീനിങ് കമ്മിറ്റി തീരുമാനമെടുക്കണം. ഖനനമാണ് ആവശ്യമെങ്കിൽ 75 ദിവസം വരെ കമ്മിറ്റിക്കു സമയം ലഭിക്കും. 40 മുതൽ 100 ഹെക്ടർ വനഭൂമിയുടെ കാര്യമാണെങ്കിൽ (ഖനനമൊഴികെ) 75 ദിവസം ലഭിക്കും. ഖനനമെങ്കിൽ 90 ദിവസം. 100 ഹെക്ടറിനു മുകളിലെങ്കിൽ 120 ദിവസത്തിനുള്ളിൽ തീരുമാനം വേണം.
∙ അനുമതിക്ക് കടമ്പകൾ
വനമേഖലയെ സംരക്ഷിത പദവിയിൽ നിന്ന് ഒഴിവാക്കൽ, വനേതര പ്രവർത്തനങ്ങൾക്കു വനമേഖല ഉപയോഗിക്കുക, പാട്ടത്തിനെടുക്കുക തുടങ്ങിയ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട ഏജൻസി സംസ്ഥാന സർക്കാർ വഴിയാണ് അപേക്ഷ നൽകേണ്ടത്. ഇതിന്റെ പകർപ്പു ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥർ, കലക്ടർ തുടങ്ങിയവർക്കും കൈമാറണം. സമാന്തര അന്വേഷണം നടത്താനാണിത്. പരിശോധന ഘട്ടത്തിൽ സ്ക്രീനിങ് കമ്മിറ്റിക്കു വേണമെങ്കിൽ ബന്ധപ്പെട്ട ഏജൻസിയെ വിളിച്ചു വരുത്തി വിവരങ്ങൾ തേടാം. നിശ്ചിത സമയത്തിനുള്ളിൽ ഇതു നൽകാൻ കഴിഞ്ഞില്ലെങ്കിൽ അപേക്ഷ തള്ളപ്പെടും. അപേക്ഷ തള്ളിയാൽ ഇക്കാര്യം അപേക്ഷകരായ ഏജൻസിയെ അറിയിക്കണം. അപേക്ഷ അംഗീകരിച്ചാൽ ശുപാർശ സംസ്ഥാന സർക്കാരിനു നൽകണം. ഇവരതു കേന്ദ്ര സർക്കാരിനു കൈമാറണം.
ഉചിതമായ നടപടികൾക്കു ശേഷം റീജ്യനൽ ശാക്തീകരണ സമിതിയാണു തത്വത്തിലുള്ള അംഗീകാരം നൽകണോ വേണ്ടയോ എന്നു ശുപാർശ നൽകുക. അപേക്ഷ തള്ളിയാൽ ഇതിനുള്ള കാരണവും രേഖപ്പെടുത്തണം. പിന്നീടു സ്ഥല പരിശോധന റിപ്പോർട്ടു സഹിതം കേന്ദ്ര സർക്കാരിന്റെ ഉപദേശക സമിതി വിഷയം പരിഗണിക്കും. താമസ, പുനരധിവാസ കാർഷിക ആവശ്യങ്ങൾക്കല്ല വനമേഖല ഉപയോഗിക്കാൻ പോകുന്നത്, സംസ്ഥാന സർക്കാർ ശുപാർശ നൽകുമ്പോൾ എല്ലാ വിഷയങ്ങളും പരിഗണിച്ചിട്ടുണ്ട്, ദേശീയ വന നയപ്രകാരം വനത്തിലെ ആവാസവ്യവസ്ഥയെ ബാധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ ന്യായീകരണമുണ്ട്, വനംവച്ചുപിടിപ്പിക്കലിനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട് തുടങ്ങിയ ഘടകങ്ങളെല്ലാം പരിഗണിച്ചാണു തത്വത്തിൽ അംഗീകാരം നൽകുക. തുടർന്നാണ് അന്തിമാനുമതിക്കുള്ള നടപടി കേന്ദ്ര സർക്കാർ തീരുമാനിക്കേണ്ടത്. പകരം വനംവച്ചുപിടിപ്പിക്കൽ സ്ഥലം, ഇതിനായി അപേക്ഷകരായ ഏജൻസി അടച്ച ഫീസ് തുടങ്ങിയ വിവരങ്ങളടങ്ങിയ റിപ്പോർട്ട് ഈ ഘട്ടത്തിൽ പ്രധാനമാണ്. ഇതു ഡിഎഫ്ഒ, ചീഫ് കൺസർവേറ്റർ, നോഡൽ ഓഫിസർ എന്നിവരുടെ അംഗീകാരം നേടേണ്ടി വരും. പകരം വനംവച്ചുപിടിപ്പിക്കൽ നടപടി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് അന്തിമാനുമതി സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ഇവർ വിജ്ഞാപനം നടത്തുകയും ചെയ്യുമെന്നാണു ചട്ടത്തിലുള്ളത്.
∙ ഇന്ത്യയിൽ വനമെത്ര ?
പുതിയ ചട്ടത്തിന്റെ ഭാഗമല്ലെങ്കിലും ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് (ഐഎസ്എഫ്ആർ) രാജ്യത്തെ വന സമ്പത്തിനെക്കുറിച്ചുള്ള ആലോചനകൾ പ്രധാന്യമുള്ളതാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ പുറത്തുവന്ന 2021ലെ റിപ്പോർട്ട് പ്രകാരം, ആകെ 8,09,537 ചതുരശ്ര കിലോമീറ്റർ വനമേഖലയാണു രാജ്യത്തുള്ളത്. ഇത് ഇന്ത്യയുടെ ആകെ വിസ്തീർണത്തിന്റെ 24.62% വരും.
∙ വനവൽക്കരണം എങ്ങനെ ?
ഇന്ത്യയിൽ വനമേഖല 2,261 ചതുരശ്ര കിലോമീറ്റർ വർധിച്ചു. ഇതിൽ 647 ചതുരശ്ര കിലോമീറ്റർ വനമേഖല ആന്ധ്രപ്രദേശ് കൂടുതലായി സൃഷ്ടിച്ചുവെന്ന പരാമർശവുമുണ്ടായിരുന്നു. ആന്ധ്ര കഴിഞ്ഞാൽ വനവൽക്കരണത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ: തെലങ്കാന (632 ചതുരശ്ര കി.മീ.), ഒഡീഷ (537 ചതുരശ്ര കി.മീ.), കർണാടക (155 ചതുരശ്ര കി.മീ.), ജാർഖണ്ഡ് (110 ചതുരശ്ര കി.മീ.)
∙ വനം നഷ്ടവുമുണ്ട്
വടക്കുകിഴക്കൻ മേഖലയിൽ വൻതോതിൽ വനം നശിച്ചതായും ഐഎസ്എഫ്ആർ റിപ്പോർട്ടിലുണ്ടായിരുന്നു. അരുണാചൽ പ്രദേശിലായിരുന്നു ഏറ്റവും കൂടുതൽ ( 257 ചതുരശ്ര കി.മീ.) വന നഷ്ടം. മണിപ്പുർ (249 ചതുരശ്ര കി.മീ), നാഗാലാൻഡ് (235 ചതുരശ്ര കി.മീ), മിസോറം (186 ചതുരശ്ര കി.മീ), മേഘാലയ (73 ചതുരശ്ര കി.മീ) എന്നിവിടങ്ങളിലും വൻതോതിൽ നഷ്ടമുണ്ടായതായി റിപ്പോർട്ടിലുണ്ട്.
∙ കേരളമെന്ന പ്രതീക്ഷ
കേരളത്തിന്റെ വനമേഖലയിൽ നേരിയ വർധനയുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. 2019 ലെ സർവേയിൽ 21,144.29 ചതുരശ്ര കിലോമീറ്റർ വനപ്രദേശമായിരുന്നത് (ആകെ വിസ്തീർണത്തിന്റെ 54.42%) പുതിയ സർവേയിൽ 21,253.49 ചതുരശ്ര കിലോമീറ്ററായി വർധിച്ചു (54.7%). വയനാടാണ് ഏറ്റവും കൂടുതൽ വനമേഖലയുള്ളത്– 74.2%. ഏറ്റവും കുറവ് ആലപ്പുഴയിലും(5.69%). എന്നാൽ, കേരളമുൾപ്പെടെ രാജ്യമെങ്ങും വനവിസ്തൃതി കൂടിയെന്ന വാദത്തിനെതിരെ പരിസ്ഥിതി പ്രവർത്തക സുനിതാ നാരായൺ ഉൾപ്പെടെയുള്ളവർ രംഗത്തുണ്ട്. സർക്കാർ അവകാശപ്പെടുന്നതിൽ, ഏകദേശം 25 ദശലക്ഷത്തോളം ഹെക്ടർ വനഭൂമി കടലാസിൽ മാത്രമെന്നാണ് സുനിത ചൂണ്ടിക്കാട്ടുന്നത്.
English Summary: Land banks, a new announcement in government's forest conservation rule