അടുക്കും ചിട്ടയുമുള്ള ഒരു പ്രഫഷനൽ സംഘത്തിന്റെ കൃത്യമായ പ്രവർത്തനം കോൺഗ്രസ് നേതൃത്വത്തിന്റെ ഓരോ ഇടപെടലിനും പിന്നിലുണ്ട്. വോട്ടർ പട്ടികയിലെ ഇരട്ടവോട്ടും കള്ളവോട്ടും കണ്ടെത്താൻ രമേശ് ചെന്നിത്തല ഒരു വർഷം മുൻപു നടത്തിയ ഇടപെടലാണ് ഇത്തരത്തിലുള്ളതിൽ ശ്രദ്ധിക്കപ്പെട്ട ഒന്ന്. എന്നാൽ, ഇന്ന് ഏതു ചെറുതും വലുതുമായ കാര്യത്തിനും പ്രഫഷനൽ ടച്ച് കൊണ്ടുവരാൻ നേതൃത്വം ശ്രദ്ധിക്കുന്നു.. Ramesh Chennithala

അടുക്കും ചിട്ടയുമുള്ള ഒരു പ്രഫഷനൽ സംഘത്തിന്റെ കൃത്യമായ പ്രവർത്തനം കോൺഗ്രസ് നേതൃത്വത്തിന്റെ ഓരോ ഇടപെടലിനും പിന്നിലുണ്ട്. വോട്ടർ പട്ടികയിലെ ഇരട്ടവോട്ടും കള്ളവോട്ടും കണ്ടെത്താൻ രമേശ് ചെന്നിത്തല ഒരു വർഷം മുൻപു നടത്തിയ ഇടപെടലാണ് ഇത്തരത്തിലുള്ളതിൽ ശ്രദ്ധിക്കപ്പെട്ട ഒന്ന്. എന്നാൽ, ഇന്ന് ഏതു ചെറുതും വലുതുമായ കാര്യത്തിനും പ്രഫഷനൽ ടച്ച് കൊണ്ടുവരാൻ നേതൃത്വം ശ്രദ്ധിക്കുന്നു.. Ramesh Chennithala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കും ചിട്ടയുമുള്ള ഒരു പ്രഫഷനൽ സംഘത്തിന്റെ കൃത്യമായ പ്രവർത്തനം കോൺഗ്രസ് നേതൃത്വത്തിന്റെ ഓരോ ഇടപെടലിനും പിന്നിലുണ്ട്. വോട്ടർ പട്ടികയിലെ ഇരട്ടവോട്ടും കള്ളവോട്ടും കണ്ടെത്താൻ രമേശ് ചെന്നിത്തല ഒരു വർഷം മുൻപു നടത്തിയ ഇടപെടലാണ് ഇത്തരത്തിലുള്ളതിൽ ശ്രദ്ധിക്കപ്പെട്ട ഒന്ന്. എന്നാൽ, ഇന്ന് ഏതു ചെറുതും വലുതുമായ കാര്യത്തിനും പ്രഫഷനൽ ടച്ച് കൊണ്ടുവരാൻ നേതൃത്വം ശ്രദ്ധിക്കുന്നു.. Ramesh Chennithala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഞങ്ങൾ ഒറ്റക്കെട്ടാണ്’– പരസ്പരം ചെളിവാരിയെറിഞ്ഞു വിവാദങ്ങളുടെ നടുക്കടലിൽ നിൽക്കുമ്പോൾ പേരിനൊരു ഒത്തുതീർപ്പ് ചർച്ച നടത്തി, മുഖത്തൊരു ചിരി ഫിറ്റ് ചെയ്തു കോൺഗ്രസ് നേതാക്കൾ സ്ഥിരം പറയാറുള്ള വാചകം. പറഞ്ഞു പിന്തിരിയുന്നതിനു മുൻപേ ഈ ഒറ്റക്കെട്ട് പൊട്ടുന്നതും അതു ഗ്രൂപ്പുകളായും നേതാക്കളായും വീണ്ടും ഇഴ പിരിയുന്നതും രാഷ്ട്രീയ കേരളം എത്രയോ കണ്ടിരിക്കുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിലെ ക്ലീഷേ വാക്കായിത്തന്നെ ഈ ‘ഒറ്റക്കെട്ട്’ മാറിയിരുന്നു. എന്നാൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുശേഷം ഇതല്ല സ്ഥിതി. വൻ ഭൂരിപക്ഷത്തിലുള്ള തകർപ്പൻ വിജയം കേരളത്തിലെ കോൺഗ്രസിനെ ഒറ്റക്കെട്ടാക്കിയിരിക്കുന്നു. വാക്കിലും പ്രവൃത്തിയിലും ചലനങ്ങളിലും വരെ അതു പ്രതിഫലിക്കുകയും ചെയ്യുന്നു. നിയമസഭയ്ക്ക് അകത്തും പുറത്തുമുള്ള കരുനീക്കങ്ങളിലെല്ലാം അതിന്റെ ഊർജം തെളിയുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു കോൺഗ്രസ് രാഷ്ട്രീയത്തിലുള്ള പ്രത്യേകതയെന്താണ്? പഞ്ചായത്ത് വാർഡിലേക്ക് ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാൽ പോലും നാലു കഷ്ണമായി മാറുന്ന കോൺഗ്രസിൽ ഭിന്നതയുടെ ഒരു സ്വരം പോലും ഉയർന്നില്ലെന്നതാണ് അതിനുള്ള ഉത്തരം. കേരളത്തിൽ കോൺഗ്രസിന് ഏറ്റവും വിജയസാധ്യതയുള്ള സീറ്റിൽ സ്ഥാനാർഥി മോഹികളുണ്ടാവുക സ്വാഭാവികം. എന്നാൽ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നു മണിക്കൂറുകൾക്കുള്ളിൽ സ്ഥാനാർഥിയുണ്ടാകുമെന്ന പ്രഖ്യാപനത്തിലൂടെ കോൺഗ്രസ് നേതൃത്വം എല്ലാ മോഹങ്ങളെയും മുളയിലേ നുള്ളി. പുറത്തേക്കുവന്ന ഭിന്നസ്വരം ഡൊമിനിക് പ്രസന്റേഷന്റേതായിരുന്നു. എന്നാൽ വിമതനാകാനോ വിവാദമുയർത്താനോ ഡൊമിനിക്കിനു കഴിയാത്തവണ്ണമുള്ള ക്രൈസിസ് മാനേജ്മെന്റ്, ക്രൈസിസിനു മുൻപേ നേതൃത്വം നടത്തി.

തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് വിജയമാഘോഷിക്കുന്ന കോൺഗ്രസ് പ്രവർത്തകർ.

കോൺഗ്രസിൽ ഏറ്റവും വേഗത്തിൽ പ്രഖ്യാപിക്കപ്പെട്ട നിയമസഭാ സ്ഥാനാർഥിയെന്ന ക്രെഡിറ്റ് ഒരു പക്ഷേ ഉമാ തോമസിനായിരിക്കും. ഇങ്ങനെയും ഒരു സ്ഥാനാർഥിയെ പ്രഖ്യാപിക്കാമെന്നു കോൺഗ്രസ് പ്രവർത്തകർക്കു പുതിയ അറിവായിരുന്നു. പ്രതിപക്ഷ നേതാവിന്റെ ജില്ലയെന്നതു കോൺഗ്രസുകാർ അഭിമാനപ്രശ്നമായിക്കണ്ടു. പി.ടി.തോമസ് മരിച്ച ഒഴിവിൽ അദ്ദേഹത്തിന്റെ ഭാര്യ മത്സരിക്കുന്നുവെന്നതു വൈകാരികമായിക്കണ്ടു. പതിനെട്ടടവും പയറ്റിയിട്ടും തൃക്കാക്കരയിൽ യുഡിഎഫ് വൻ വിജയം നേടി. ‘തൃക്കാക്കര മോഡൽ’ എന്ന പ്രയോഗം കോൺഗ്രസിൽ പോസിറ്റിവ് മാറ്റങ്ങളുടെ മറുപേരായിത്തീരുകയാണ്.

ADVERTISEMENT

ഊട്ടിയുറപ്പിച്ച ഐക്യം

ആർ.ശങ്കർ– പി.ടി.ചാക്കോ, കെ.കരുണാകരൻ– എ.കെ.ആന്റണി, ഉമ്മൻചാണ്ടി– രമേശ് ചെന്നിത്തല, കെ.സുധാകരൻ– വി.ഡി.സതീശൻ ഇങ്ങനെ ദ്വന്ദങ്ങളിലായിരുന്നു കേരളത്തിൽ എല്ലാക്കാലവും കോൺഗ്രസിന്റെ നിലനിൽപ്. ഒന്നുകിൽ ഗ്രൂപ്പിനു പിന്നിൽ, അല്ലെങ്കിൽ നേതാക്കൾക്കു പിന്നിൽ. ഇരു ചേരിയിൽനിന്നുള്ള സംഘടനാ പ്രവർത്തനമാണു കോൺഗ്രസിൽ രാഷ്ട്രീയ പ്രവർത്തനം എന്ന് എല്ലാ തലമുറയും കരുതിപ്പോന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തുടർപരാജയത്തിനുശേഷമുണ്ടായ വലിയ പ്രതിസന്ധിയിൽ പുതിയ നേതൃത്വം വന്നപ്പോഴും രണ്ടായി നിൽക്കാനാണു നേതാക്കളും പ്രവർത്തകരും ശ്രമിച്ചത്. ഒരുമിച്ചു നിന്നാൽ പാർട്ടിക്കുണ്ടാകുന്നതിനേക്കാൾ നേട്ടം രണ്ടായി നിന്നാൽ പാർട്ടിക്കും തനിക്കുമുണ്ടാകുമെന്ന വിശ്വാസമാണ് അവരെ നയിച്ചത്.

വി.ഡി.സതീശൻ

എന്നാൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പോടെ അതും മാറി. കോൺഗ്രസിൽ ഇന്നു പ്രസംഗത്തിലൂടെ ആളെക്കൂട്ടാൻ കഴിയുന്ന ഏറ്റവും വലിയ ക്രൗഡ് പുള്ളർ കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണെന്ന കാര്യത്തിൽ തർക്കമില്ല. തിരഞ്ഞെടുപ്പു പോരാട്ടത്തിൽ ഇത്തരം ക്രൗഡ് പുള്ളർമാരെ ആവശ്യമാണു താനും. എന്നാൽ ആരോഗ്യസ്ഥിതികൊണ്ടു സുധാകരൻ പൊതുവേദിയിൽനിന്നു മാറിനിന്നിട്ടും അതിന്റെ ക്ഷീണം യുഡിഎഫിനേറ്റില്ല. പ്രസംഗത്തേക്കാൾ പ്രവൃത്തിയിലേക്കും, നേതാക്കളേക്കാൾ അണികളിലേക്കും വളരാൻ തൃക്കാക്കരയിൽ കോൺഗ്രസിനു കഴിഞ്ഞു. ഒരപസ്വരവും കേൾപ്പിക്കാതെ പ്രചാരണം പൂർത്തിയാക്കി, വിജയം നേടിയ തൃക്കാക്കര മോഡൽ കോൺഗ്രസിൽ ഇന്ന് ഐക്യത്തിന്റെ മോഡലാണ്.

∙ നേതാവല്ല മുഖ്യം

ADVERTISEMENT

തൃക്കാക്കര ഉപതിരഞ്ഞെടുപ്പു വിജയത്തിനുശേഷം വി.ഡി.സതീശനെ ക്യാപ്റ്റനും ലീഡറുമാക്കാൻ ശ്രമം നടന്നു. ഒറ്റപ്പെടുത്തിയുള്ള വിമർശനം മാത്രമല്ല, പരിധിവിട്ട അഭിനന്ദനവും ജാഗ്രതയോടെ കാണേണ്ടതുണ്ടെന്ന തിരിച്ചറിവ് സതീശനുണ്ടായി. ക്യാപ്റ്റനും ലീഡറുമാകാനില്ലെന്നു പ്രഖ്യാപിച്ച്, നേതാവിനേക്കാൾ പാർട്ടിയാണു മുഖ്യമെന്ന സന്ദേശം സതീശൻ താഴെത്തട്ടിലേക്കു നൽകി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ തുടർന്നും ഒപ്പം നിർത്താനുള്ള തന്ത്രം കൂടിയായിരുന്നു സതീശന്റേത്. അണികളേക്കാൾ നേതാക്കളാണു കോൺഗ്രസിൽ എന്നൊരു തമാശയുണ്ട്.

തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മറ്റു കോൺഗ്രസ് നേതാക്കളും

വേദിക്കു സദസ്സിനേക്കാൾ വലുപ്പമുണ്ടാകുമെന്നും കോൺഗ്രസിനെ കളിയാക്കാറുണ്ട്. എല്ലാവരും നേതാക്കളായ പാർട്ടിയിൽ എല്ലാവരും ഒരു നേതാവിന്റെ പിന്നിൽ മാത്രമായി അണിനിരക്കില്ലെന്ന ബോധ്യമാണു സതീശനെ നയിച്ചത്. എന്നാൽ പാർട്ടിക്കു പിന്നിൽ നിൽക്കാൻ കോൺഗ്രസ് ബോധമുള്ളവരെല്ലാം തയാറാകും. ഈ മനഃശാസ്ത്രമാണു സതീശൻ പ്രയോഗിച്ചത്. നേതാവിനെ ചെറുതാക്കുകയും പാർട്ടിയെ വലുതാക്കുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയിലേക്കു കോൺഗ്രസ് പോകുന്നതിന്റെ സൂചനയായും ഇതിനെ കാണാം.

∙ പ്രഫഷനൽ മുന്നേറ്റം

‘പെറ്റമ്മയെത്തല്ലിയാലും രണ്ടു പക്ഷ’മെന്ന ചൊല്ല് അടുത്തകാലം വരെ കോൺഗ്രസിനെ സംബന്ധിച്ചു കൃത്യമായിരുന്നു. ഒരേ വിഷയത്തിൽ പ്രധാനപ്പെട്ട നേതാക്കൾതന്നെ രണ്ടഭിപ്രായം പറയുന്ന രീതി. വടി കൊടുത്ത് അടി മേടിക്കുന്ന അവസ്ഥയിലേക്ക് ഇത്തരം വാവിട്ട വാക്കുകൾ എത്രയോ വട്ടം കോൺഗ്രസിനെ എത്തിച്ചിരിക്കുന്നു. വാ വിട്ട വാക്കുകളുടെ വായ് അടച്ചുവെന്നതാണു തൃക്കാക്കര തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസിൽ കണ്ട ആദ്യത്തെ പ്രഫഷനൽ നീക്കം. അനാവശ്യമായ പ്രസ്താവനകൾക്കു നേതൃത്വം വിലക്കിട്ടു എന്നതിനപ്പുറം, നേതാക്കൾ സ്വയം ആ അച്ചടക്കത്തിലേക്കെത്തി എന്നതാണു സത്യം.

ADVERTISEMENT

മുഖ്യമന്ത്രിയുടെ മകളെ കേന്ദ്രീകരിച്ചുള്ള വിവാദത്തിൽ ഡോ.മാത്യു കുഴൽനാടൻ ഇക്കഴിഞ്ഞദിവസം നടത്തിയ വാർത്താ സമ്മേളനം പ്രഫഷനലിസത്തിന്റെ മറ്റൊരുദാഹരണമാണ്. നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞതിനു മറുപടിയായി അതേ സ്വരത്തിൽ സംസാരിക്കുകയല്ല മാത്യു ചെയ്തത്. വായടച്ചു മിണ്ടാതിരിക്കുകയുമല്ല. താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും അതിനുള്ള തെളിവ് അടുത്ത ദിവസം പുറത്തുവിടുമെന്നും പ്രഖ്യാപിച്ചു. ഒരു കോൺഗ്രസ് എംഎൽഎയുടെ വാർത്താ സമ്മേളനത്തിനുവേണ്ടി കേരളം ഒരു ദിവസം മുഴുവൻ കാത്തിരുന്ന അനുഭവം അടുത്ത കാലത്തെങ്ങുമില്ല. കൈവശമുള്ള തെളിവുകൾ പ്രദർശിപ്പിച്ചുകൊണ്ട്, നടത്തിയ വാർത്താ സമ്മേളനവും പതിവു വിട്ടുള്ളതായി.

മുഖ്യമന്ത്രി പിണറായി വിജയനും മാത്യു കുഴൽനാടൻ എംഎൽഎയും

അടുക്കും ചിട്ടയുമുള്ള ഒരു പ്രഫഷനൽ സംഘത്തിന്റെ കൃത്യമായ പ്രവർത്തനം കോൺഗ്രസ് നേതൃത്വത്തിന്റെ ഓരോ ഇടപെടലിനും പിന്നിലുണ്ട്. വോട്ടർ പട്ടികയിലെ ഇരട്ടവോട്ടും കള്ളവോട്ടും കണ്ടെത്താൻ രമേശ് ചെന്നിത്തല ഒരു വർഷം മുൻപു നടത്തിയ ഇടപെടലാണ് ഇത്തരത്തിലുള്ളതിൽ ശ്രദ്ധിക്കപ്പെട്ട ഒന്ന്. എന്നാൽ, ഇന്ന് ഏതു ചെറുതും വലുതുമായ കാര്യത്തിനും പ്രഫഷനൽ ടച്ച് കൊണ്ടുവരാൻ നേതൃത്വം ശ്രദ്ധിക്കുന്നു.

∙ എണ്ണിയെണ്ണി പറയാനറിയാം

നിയമസഭയിൽ കാടും പടലും തല്ലുന്ന പരിപാടി ഈയിടെയായി കോൺഗ്രസിനില്ല. വി.ഡി.സതീശൻ കഴിഞ്ഞാൽ പി.ടി.തോമസായിരുന്നു അടുത്ത കാലത്ത് സഭയിൽ കോൺഗ്രസിന്റെ കുന്തമുന. പി.ടി.തോമസിനു പകരം ഉമാ തോമസാണ് ഈ സമ്മേളനത്തിലുള്ളതെങ്കിലും പ്രതിപക്ഷത്തിന്റെ കുന്തമുനയൊടിഞ്ഞിട്ടില്ല. ആ റോളിലേക്കു മറ്റ് എംഎൽഎമാർ ഒരുമിച്ചു മാറിയിരിക്കുന്നു. വസ്തുതകൾ നിരത്തി, എണ്ണിയെണ്ണി, കുറിക്കുകൊള്ളുന്ന തരത്തിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നതായിരുന്നു പി.ടിയുടെ രീതി. ഭരണപക്ഷത്തുള്ളവർ അതു കേൾക്കാൻ കാതു കൂർപ്പിച്ചിരിക്കും.

തിരുവനന്തപുരത്തു കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം സംബന്ധിച്ച യോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എന്നിവർ. ചിത്രം: ആർ. എസ്. ഗോപൻ∙മനോരമ

ആ എണ്ണിയെണ്ണിപ്പറയൽ കഴിഞ്ഞ ദിവസം അടിയന്തരപ്രമേയ അവതരണത്തിൽ ഷാഫി പറമ്പിലിൽ കണ്ടു. സ്വർണക്കടത്തിൽ 10 ചോദ്യങ്ങൾ ഷാഫി എണ്ണിച്ചോദിച്ചപ്പോൾ, ചോദ്യത്തിനുള്ള ഉത്തരമൊന്നും കൃത്യമായി കിട്ടിയില്ല. ഇതു സഭയ്ക്കു പുറത്ത് ആയുധമാക്കാനും ചോദ്യങ്ങളായിത്തന്നെ ഉയർത്താനും കോൺഗ്രസിനായി. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിനു മറുപടി നൽകാൻ വി.ഡി.സതീശൻ നടത്തിയ വാർത്താ സമ്മേളനത്തിലും കണ്ടു ‘അടി, തിരിച്ചടി’ ശൈലിയിലുള്ള അവതരണം.

∙ സെമി കേഡർ ആയത് ‘അറിഞ്ഞില്ല’

കോൺഗ്രസിനെ സെമി കേഡർ ആക്കുമെന്നാണു കെപിസിസി പ്രസിഡന്റായി ചുമതലയേറ്റപ്പോൾ കെ.സുധാകരൻ പ്രഖ്യാപിച്ചത്. അതിനുള്ള പദ്ധതികളും അദ്ദേഹം ആവിഷ്കരിച്ചിരുന്നു. എന്നാൽ യൂണിറ്റ് കമ്മിറ്റി രൂപീകരണവും സംഘടനാ തിരഞ്ഞെടുപ്പുമെല്ലാം പാതിവഴിയിലായതിനാൽ സെമി കേഡർ പദ്ധതികളൊന്നും പൂർത്തീകരണത്തിലെത്തിയില്ല. എന്നാൽ സെമി കേഡർ സ്വഭാവം ഇതിനകം ആർജിച്ചു കഴിഞ്ഞെന്നാണു തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനുശേഷമുള്ള കോൺഗ്രസിൽനിന്നു കണ്ടറിയാനാകുന്നത്. പ്രതിഷേധ മാർച്ചുകളിലും പൊതുയോഗങ്ങളിലുമെല്ലാം പ്രസംഗത്തിലും സംഘാടനത്തിലും ഈ മാറ്റം കാണാനാകും. ഒരു രാഷ്ട്രീയ വിഷയം വന്നാൽ നാലു പ്രസ്താവനയും പൊതുയോഗവും മാർച്ചും നടത്തി, അടുത്ത വിഷയം വരുമ്പോൾ അതു വിട്ടുകളയുന്ന രീതി ഇപ്പോഴില്ല.

കെ.സുധാകരൻ

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിനുശേഷം എത്രയോ രാഷ്ട്രീയ സംഭവങ്ങളുണ്ടായി. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണം, വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ചുവടു പിടിച്ചുള്ള കേസുകൾ, വിദ്വേഷ പ്രസംഗത്തിലും ലൈംഗിക പീഡനത്തിലും പി.സി.ജോർജിനെതിരെയുള്ള പൊലീസ് നടപടി, എകെജി സെന്റർ ആക്രണം... വിഷയങ്ങളുടെ ഘോഷയാത്ര നടക്കുമ്പോഴും, അതിനോടു പ്രതികരിക്കുമ്പോൾത്തന്നെ പ്രധാന രാഷ്ട്രീയ വിഷയങ്ങളുടെ ശ്രദ്ധ പോകാതെ നിർത്താൻ പ്രതിപക്ഷത്തിനായി. ചില വിഷയങ്ങളിൽ കരുതലോടെ പ്രതികരിച്ചും, ചിലതിൽ പ്രതികരിക്കാൻ നിൽക്കാതെയും ജാഗ്രത കാണിച്ചു.

ഇതൊന്നും ആരും നിർദേശിച്ചു നടപ്പാക്കുന്ന മാറ്റങ്ങളല്ല. കോൺഗ്രസിനെ തോൽപിക്കുന്നതു കോൺഗ്രസ് തന്നെയാണെന്ന തിരിച്ചറിവ്, തൃക്കാക്കരയിലെ വലിയ വിജയത്തോടെ പ്രവർത്തകർക്കും നേതാക്കൾക്കുമുണ്ടായി. തൃക്കാക്കര മോഡൽ പഠിക്കാനും മറ്റു മണ്ഡലങ്ങളിൽ പ്രാവർത്തികമാക്കാനുമുള്ള തീരുമാനം അതിന്റെ ഭാഗമാണ്.

∙ ഈ ‘ഡോസ്’ മതിയാകുമോ?

തൃക്കാക്കര വലിയ ഊർജമാണെങ്കിലും എത്രകാലം ആ ഊർജത്തിൽ സംഘടനാപരമായി മുന്നോട്ടുപോകാനാകുമെന്ന സംശയം കോൺഗ്രസിനെ അറിയാവുന്നവർക്കുണ്ട്. കോൺഗ്രസ് ഒരു ആൾക്കൂട്ടമാണെന്നു പറഞ്ഞത് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനാണ്. ആൾക്കൂട്ടത്തെ പാർട്ടിയാക്കി മാറ്റാനുള്ള യജ്ഞമാണു സുധാകരനും സതീശനുമെല്ലാം ഏറ്റെടുത്തത്. ആൾക്കൂട്ടത്തിന്റേതായ എല്ലാ മാനസികാവസ്ഥകളും കോൺഗ്രസിനുണ്ട്. ഒരിടത്തേക്ക് ഓടിക്കൂടുന്നതും അതിലെ ആവേശവും ജിജ്ഞാസയും നഷ്ടപ്പെട്ടാൽ പിരിഞ്ഞുപോകുന്നതും അതിലൊന്നാണ്. തൃക്കാക്കരയിലെ വിജയത്തിന്റെ ആവേശം തണുക്കുമ്പോൾ അതിനും സാധ്യതയുണ്ട്.

തൃക്കാക്കരയിൽ ഉമ തോമസിന്റ വിജയം ആഘോഷിക്കുന്ന കോൺഗ്രസ് പ്രവർത്തകർ

കോവിഡിന്റെ പേരിലാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു തുടർഭരണം കിട്ടിയതെന്നാണു കോൺഗ്രസ് കണ്ടെത്തിയത്. കോവിഡിൽ സർക്കാരിന്റേതായ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി എൽഡിഎഫ് ഭരണം പിടിച്ചപ്പോൾ, പുറത്തിറങ്ങാനും പ്രചാരണം നടത്താനുമാകാതെ കോൺഗ്രസും യുഡിഎഫും തളർന്നു. ആ തളർച്ച മാറ്റാനുള്ള വാക്സീൻ ആയി തൃക്കാക്കരയെ കോൺഗ്രസ് നേതൃത്വം കാണുന്നു. കോവിഡ് പ്രതിരോധ വാക്സീന് ഒരു പ്രത്യേകതയുണ്ട്. ഒറ്റ ഡോസിൽ അതു കോവിഡിനെ പ്രതിരോധിക്കില്ല. തുടർ ഡോസുകൾ വേണ്ടിവരും. എല്ലാ ഡോസും പൂർത്തിയാക്കിയാലും കോവിഡ് വീണ്ടും വരില്ലെന്ന ഉറപ്പുമില്ല.

English Summary: How Congress party changed after Thrikkakara bypoll?