ധീരുഭായ് അംബാനി വിൽപ്പത്രം എഴുതി വയ്ക്കാതെ അന്തരിച്ച അബദ്ധം ആവർത്തിക്കാതിരിക്കാൻ മുകേഷ് അംബാനി ഒരു മുഴം മുൻകൂട്ടി എറിയുന്നെന്നു കരുതുന്നവരേറെ. അച്ഛൻ റിലയൻസ് വ്യവസായ സാമ്രാജ്യത്തിന്റെ സ്വത്തുക്കളും കമ്പനികളും മക്കൾക്കു വീതിച്ചു നൽകാതെ പോയത് സഹോദരന്മാർ തമ്മിൽ വർഷങ്ങൾ നീണ്ട സ്വത്തു ഭാഗം വയ്ക്കൽ തർക്കത്തിനിടയാക്കി. അങ്ങനെ വരാതിരിക്കാൻ തന്റെ മക്കളായ ആകാഷ്, ഇഷ, ആനന്ദ് എന്നിവർക്ക് ചെറുപ്രായത്തിൽ തന്നെ..

ധീരുഭായ് അംബാനി വിൽപ്പത്രം എഴുതി വയ്ക്കാതെ അന്തരിച്ച അബദ്ധം ആവർത്തിക്കാതിരിക്കാൻ മുകേഷ് അംബാനി ഒരു മുഴം മുൻകൂട്ടി എറിയുന്നെന്നു കരുതുന്നവരേറെ. അച്ഛൻ റിലയൻസ് വ്യവസായ സാമ്രാജ്യത്തിന്റെ സ്വത്തുക്കളും കമ്പനികളും മക്കൾക്കു വീതിച്ചു നൽകാതെ പോയത് സഹോദരന്മാർ തമ്മിൽ വർഷങ്ങൾ നീണ്ട സ്വത്തു ഭാഗം വയ്ക്കൽ തർക്കത്തിനിടയാക്കി. അങ്ങനെ വരാതിരിക്കാൻ തന്റെ മക്കളായ ആകാഷ്, ഇഷ, ആനന്ദ് എന്നിവർക്ക് ചെറുപ്രായത്തിൽ തന്നെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധീരുഭായ് അംബാനി വിൽപ്പത്രം എഴുതി വയ്ക്കാതെ അന്തരിച്ച അബദ്ധം ആവർത്തിക്കാതിരിക്കാൻ മുകേഷ് അംബാനി ഒരു മുഴം മുൻകൂട്ടി എറിയുന്നെന്നു കരുതുന്നവരേറെ. അച്ഛൻ റിലയൻസ് വ്യവസായ സാമ്രാജ്യത്തിന്റെ സ്വത്തുക്കളും കമ്പനികളും മക്കൾക്കു വീതിച്ചു നൽകാതെ പോയത് സഹോദരന്മാർ തമ്മിൽ വർഷങ്ങൾ നീണ്ട സ്വത്തു ഭാഗം വയ്ക്കൽ തർക്കത്തിനിടയാക്കി. അങ്ങനെ വരാതിരിക്കാൻ തന്റെ മക്കളായ ആകാഷ്, ഇഷ, ആനന്ദ് എന്നിവർക്ക് ചെറുപ്രായത്തിൽ തന്നെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സഹോദരന്മാരുടെ സ്വത്തു തർക്കവും ഭാഗംവയ്പ്പും പരസ്പര വൈരാഗ്യവും എക്കാലത്തും നമ്മുടെ സിനിമകളുടെയും സീരിയലുകളുടെയും വിഷയമായിരുന്നു. എത്രയെത്ര ഹിന്ദി സിനിമകളും നൂറു കണക്കിന് എപ്പിസോഡുകളായി മലയാളം സീരിയലുകളും അതു വിഷയമാക്കി. തന്റെ കുടുംബത്തിൽ ആ സ്ഥിതി വരരുത് എന്ന് 65 വയസ്സ് മാത്രം പ്രായമായ ഒരു അച്ഛന് തോന്നി. അങ്ങനെ മൂന്നു മക്കൾക്ക് വീതം വയ്പ് തുടങ്ങി. അച്ഛനാരാ? മുകേഷ് അംബാനി! അച്ഛൻ മുകേഷിന്റെ വ്യക്തിഗത സ്വത്ത് എത്ര കോടിയുടേതാണെന്നു കേട്ടാൽ ആരും ഏങ്ങിപ്പോകും! 9000 കോടി ഡോളർ! ഏകദേശം ഏഴു ലക്ഷം കോടി രൂപ!!! റിലയൻസ് സാമ്രാജ്യത്തിന്റെ ആകെ മൂല്യം 22,100 കോടി ഡോളർ! അത് ഏകദേശം 16.58 ലക്ഷം കോടി രൂപ വരും. ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ! ലോകത്തു തന്നെ അതിധനികരിൽ പത്താം സ്ഥാനക്കാരൻ!!!

ആകാശ് അംബാനിയുടെ വിവാഹ ചടങ്ങിനിടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അംബാനി കുടുംബാഗങ്ങൾ. 2019ലെ ചിത്രം: SUJIT JAISWAL / AFP

∙ എത്ര മക്കൾ?

ADVERTISEMENT

മുകേഷ് അംബാനി–നിത ദമ്പതികൾക്ക് 3 മക്കളാണ്. ഇരട്ടക്കുട്ടികളാണ് ആകാശും ഇഷയും. ഇരുവർക്കും 30 വയസ്സ്. ഇളയവൻ ആനന്ദിന് 27 വയസ്സ്. ബിസിനസിൽ മിടുക്കരാണത്രേ എല്ലാവരും. വിദേശ ബിസിനസ് സ്കൂളുകളിൽ പോയി പഠിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ധീരുഭായ് അംബാനിയുടെ ജന്മവാർഷിക ദിനത്തിൽ (റിലയൻസ് കുടുംബദിനം) കുടുംബ സദസ്സിൽ വച്ച് മുകേഷ് പ്രഖ്യാപിച്ചു– പുതു തലമുറയ്ക്ക് വഴിമാറണം. അപ്പോഴേ പലരും ഊഹിച്ചതാണ് ഇതൊരു തലമുറ മാറ്റത്തിന്റെ അഥവാ സ്വത്തു ഭാഗംവയ്പിന്റെ അഥവാ കുടുംബ തുടർച്ച പ്ലാൻ ചെയ്യുന്നതിന്റെ തുടക്കമാണ്. അങ്ങനെ തുടക്കമെന്ന നിലയിൽ മൂത്ത മകൻ ആകാശിനെ റിലയൻസ് ജിയോ ഇൻഫൊകോം ചെയർമാനാക്കി. 2014 മുതൽ ബോർഡിൽ അംഗമാണ് ആകാശ്.

∙ അച്ഛന്റെ അബദ്ധം ആവർത്തിക്കരുത്

അച്ഛൻ ധീരുഭായ് അംബാനി വിൽപ്പത്രം എഴുതി വയ്ക്കാതെ അന്തരിച്ച അബദ്ധം ആവർത്തിക്കാതിരിക്കാൻ മകൻ മുകേഷ് അംബാനി ഒരു മുഴം മുൻകൂട്ടി എറിയുന്നെന്നു കരുതുന്നവരേറെ. അച്ഛൻ റിലയൻസ് വ്യവസായ സാമ്രാജ്യത്തിന്റെ സ്വത്തുക്കളും കമ്പനികളും മക്കൾക്കു വീതിച്ചു നൽകാതെ പോയത് സഹോദരന്മാരായ മുകേഷ് അംബാനിയും അനിൽ അംബാനിയും തമ്മിൽ വർഷങ്ങൾ നീണ്ട സ്വത്തു ഭാഗം വയ്ക്കൽ തർക്കത്തിനിടയാക്കി. അങ്ങനെ വരാതിരിക്കാൻ തന്റെ മക്കളായ ആകാഷ്, ഇഷ, ആനന്ദ് എന്നിവർക്ക് ചെറുപ്രായത്തിൽ തന്നെ വീതംവയ്പ് നടത്തുന്നത് ഇന്ത്യയാകെ ബിസിനസ് ലോകത്ത് ചർച്ചയാണ്.

മുകേഷ് അംബാനി, നിത അംബാനി, മക്കളായ ആനന്ദ്, ആകാശ്, ഇഷ. ചിത്രം: INDRANIL MUKHERJEE / AFP

ധീരുഭായ് അംബാനി മരിച്ചത് 2002ലായിരുന്നു; 69–ാം വയസിൽ. കൂടുതൽ കാലം ജീവിച്ചിരിക്കുമെന്നു വിചാരിച്ചായിരിക്കാം വിൽപ്പത്രം എഴുതാത്തത്. പക്ഷേ അത് അനിയൻ അനിൽ അംബാനിയുമായി മുകേഷിന് വൻ തർക്കത്തിനിടയാക്കി. മുംബൈയിലെ കുടുംബ വീട്ടിൽ അമ്മ കോകില ബെന്നിനൊപ്പം താമസിക്കുമ്പോൾ പോലും മക്കൾ കേസ് നടത്തുകയായിരുന്നു. ഒടുവിൽ കുടുംബ സുഹൃത്തായ കെ.വി.കമ്മത്ത് ഇടപെട്ട് ഇരുവരുമായി ചർച്ച ചെയ്ത് അമ്മ കോകില ബെന്നിന്റെ അനുമതിയോടെ വേർ പിരിയുകയായിരുന്നു.

ADVERTISEMENT

∙ മുകേഷിന്റെ വളർച്ചയും അനിലിന്റെ വീഴ്ചയും

പിരിയുമ്പോൾ രണ്ടു പേർക്കും ചേർന്ന് റിലയൻസ് വ്യവസായങ്ങളുടെ ആകെ ആസ്തി മൂല്യം 10,800 കോടി ഡോളറായിരുന്നു. ഇന്ന് മുകേഷ് നയിക്കുന്ന വ്യവസായങ്ങളുടെ മാത്രം ആസ്തിമൂല്യം 22,100 കോടി ഡോളറാണ്. അനിലിന്റെ ആസ്തിയോ..?? ഏറെക്കുറെ പൂജ്യം. അനിൽ പാപ്പരായി. അഥവാ അനിലിന് ഇപ്പോഴുമുള്ള ബിസിനസുകൾക്ക് ആസ്തിയേക്കാളേറെ ബാധ്യതകളാണ്. ബംഗാൾ ഉൾക്കടലിൽ എണ്ണപ്പാടങ്ങൾ റിലയൻസ് കണ്ടെത്തിയിരുന്നു. അവിടെനിന്നു ലഭിക്കുന്ന പ്രകൃതിവാതകം അനിൽ അംബാനിയുടെ ഡൽഹിയിലെ താപവൈദ്യുത നിലയത്തിന് 17 വർഷം കുറഞ്ഞ നിരക്കിൽ നൽകണമെന്ന് കരാറുണ്ടായിരുന്നു. 2010ൽ സുപ്രീംകോടതി അതു റദ്ദാക്കി. പ്രകൃതി വാതകം ഇന്ത്യയുടെ സമ്പത്താണ്, കുടുംബ സ്വത്തല്ലെന്നു കോടതി വിധിച്ചു.

നിത അംബാനിയും മകൻ ആകാശ് അംബാനിയും. ഫയൽ ചിത്രം: Sajjad HUSSAIN / AFP

അതോടെ അനിലിന്റെ പതനം തുടങ്ങി. എടുത്ത തീരുമാനങ്ങളെല്ലാം പാഴായി. ടെലികോം ബിസിനസ് ഉദ്ദേശിച്ചതു പോലെ പച്ചപിടിച്ചില്ല. കടംപെരുകി പാപ്പരായി. അതേ സമയത്ത് ശരിയായ ബിസിനസ് തീരുമാനങ്ങളും അതിനേക്കാൾ മികച്ച നടപ്പാക്കലുമായി കാര്യശേഷിയോടെ മുകേഷ് മുന്നേറുകയായിരുന്നു. രണ്ടു സുപ്രധാന തീരുമാനങ്ങൾ വൻ ഹിറ്റായി– ടെലികോം രംഗത്തേക്കും റീട്ടെയിൽ ബിസിനസിലേക്കും ഇറങ്ങാനുള്ള തീരുമാനങ്ങൾ. ഇന്ന് ജിയോയും മറ്റും ഉൾപ്പടുന്ന റിലയൻസ് ഡിജിറ്റൽ വൻ ശക്തികേന്ദ്രമാണ്. റീട്ടെയിൽ രംഗത്തും റിലയൻസ് ഒന്നാമത്. ഗ്രീൻ എനർജിയിലേക്കാണ് അടുത്ത ചുവടുവയ്പ്.

∙ സാം വാൾട്ടനും അംബാനിയും തമ്മിൽ...

ADVERTISEMENT

വാൾമാർട്ട് സ്ഥാപകൻ സാം വാൾട്ടൻ ഇതുപോലെ തന്റെ സ്വത്ത് നേരത്തേ തന്നെ നാലു മക്കൾക്കായി ഭാഗം വച്ചിരുന്നു. മരിക്കുന്നതിന് 20 വർഷം മുൻപേ അദ്ദേഹം അതു ചെയ്തു. കമ്പനികൾ പ്രഫഷനലുകൾ നടത്തിയാൽ മതി. നാലു മക്കൾക്കും ബോർഡിൽ അംഗത്വം. ലാഭവിഹിതവും കിട്ടും. അല്ലാതെ അവർ ഓരോന്നിലും ഇടപെടേണ്ട കാര്യമില്ല. ഇന്നും സാം വാൾട്ടന്റെ നാലു മക്കളും അമേരിക്കയിലെ അതിധനികരാണ്. യാതൊരു തർക്കവുമില്ല. വാൾമാർട്ട് കമ്പനി പൂർവാധികം ശക്തമായി മുന്നേറുന്നു. മുകേഷും ഏതാണ്ട് അതു തന്നെയാണു പ്ലാൻ ചെയ്യുന്നത്. ഓരോ റിലയൻസ് കമ്പനിയും പ്രഫഷനലുകളാണു കൈകാര്യം ചെയ്യുന്നത്. നേരിട്ട് ഇടപെടൽ ഇല്ല. പക്ഷേ ഈ പ്രഫഷനലുകൾ ആരൊക്കെയെന്നു പുറത്തറിയുകയും ഇല്ല.

മുകേഷ് അംബാനി, നിത അംബാനി, ആനന്ദ് അംബാനി. 2018ലെ ചിത്രം: Indranil MUKHERJEE / AFP

∙ മക്കൾക്ക് മൂന്നു ‘സാമ്രാജ്യങ്ങൾ’

ആകാശിന് റിലയൻസിന്റെ പണംവാരി ബിസിനസായ ഡിജിറ്റലും ടെലികോമുമാണു ലഭിക്കുക. ഇഷയെ റീട്ടെയിൽ ബിസിനസിന്റെ മേധാവി ആക്കുമെന്നാണു കരുതപ്പെടുന്നത്. ഇളയ മകൻ ആനന്ദിന് പാരമ്പര്യ ബിസിനസ് ആയ പെട്രോളിയവും പെട്രോകെമിക്കൽസും. പുതുതായി തുടങ്ങിയ ഗ്രീൻ എനർജി ബിസിനസ് വളർത്തേണ്ടതും ആനന്ദിന്റെ ചുമതലയാണ്. ഇനി ഉറ്റുനോക്കുന്നത് റീട്ടെയിലും ടെലികോമും എനർജിയും മറ്റും സ്വതന്ത്ര കമ്പനികളാവുമോ എന്നതാണ്. ഓരോന്നിനും ആദ്യ ഓഹരി വിൽപ്പന (ഐപിഒ) വരാം. നിലവിൽ പാരമ്പര്യ ബിസിനസാണ് റിലയൻസിന്റെ 50%. ബാക്കി 50% ടെലികോം ഉൾപ്പെടുന്ന ഉപഭോക്തൃ വിഭാഗങ്ങളിലായിട്ടാണ്.

ജിയോ ഇൻഫോകോമിന്റെ ചെയർമാനാണ് ആകാശെങ്കിലും എല്ലാ ഡിജിറ്റൽ ആസ്തികളുടെയും ഉടമസ്ഥത ജിയോ പ്ലാറ്റ്ഫോമിനാണ്. അതിന്റെ ചെയർമാൻ അച്ഛൻ മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മുകേഷ്. അതായത് മക്കൾക്ക് ഓരോരോ സ്വത്തുക്കൾ കൈമാറുമ്പോഴും എല്ലാറ്റിന്റേയും കടിഞ്ഞാൺ അച്ഛന്റെ കയ്യിൽ തന്നെ! വിളച്ചിലെടുത്താൽ അച്ഛൻ ചെവിക്കു പിടിക്കും. അബദ്ധം പറ്റാൻ അംബാനിയെ കിട്ടില്ല.

കുടുംബങ്ങളിലെ സ്വത്ത് തർക്കങ്ങൾ ഒരുപാട് കണ്ടിട്ടുള്ളവരെല്ലാം അംബാനിയെ ബലേ വയ്ക്കുകയാണ്!

English Summary: How Billionaire Mukesh Ambani is Charting Reliance Succession Plan?