ഉഷയുടെ ചെരിപ്പും താങ്കളെയും ത്രാസിലിട്ടാൽ...: എളമരം കരീമിനെ പരിഹസിച്ച് പ്രകാശ് ബാബു
കോഴിക്കോട് ∙ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത മലയാളി കായിക താരവും ഒളിംപ്യനുമായ പി.ടി.ഉഷയെ പരിഹസിച്ച എളമരം കരീം എംപിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് ബാബു. പി.ടി.ഉഷ എന്ന രാജ്യത്തിന്റെ എക്കാലത്തെയും അഭിമാന കായികതാരം രാജ്യസഭാംഗമാകുന്നതിന്റെ യോഗ്യത

കോഴിക്കോട് ∙ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത മലയാളി കായിക താരവും ഒളിംപ്യനുമായ പി.ടി.ഉഷയെ പരിഹസിച്ച എളമരം കരീം എംപിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് ബാബു. പി.ടി.ഉഷ എന്ന രാജ്യത്തിന്റെ എക്കാലത്തെയും അഭിമാന കായികതാരം രാജ്യസഭാംഗമാകുന്നതിന്റെ യോഗ്യത അളക്കാൻ പോയിട്ട് അടുത്തു നിൽക്കാൻ പോലും കരീം ഇനിയും പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ലെന്ന് പ്രകാശ് ബാബു ഫെയ്സ്ബുക്കിൽ കുറിച്ചു.
‘3–4 കമ്പനികൾ പൂട്ടിച്ച് ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിക്കിട്ട്, തഞ്ചവും തരവും നോക്കി നോക്കുകൂലിയും വാങ്ങി നക്കി നക്കി താങ്കൾ ജീവിക്കുമ്പോഴും, ഉഷ ഊണുമുറക്കവുമില്ലാതെ രാജ്യത്തെ 130 കോടി ജനങ്ങളുടെ ആത്മാഭിമാനം വാനോളമുയർത്തി മാതൃരാജ്യത്തെ ലോകരാജ്യങ്ങളുടെ നെറുകയിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു’വെന്ന് പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.
പ്രകാശ് ബാബുവിന്റെ കുറിപ്പ്
കരീമിന് യോഗ്യത അളന്ന ആളെ മാറിപ്പോയി.
പി.ടി.ഉഷ എന്ന ഭാരതത്തിന്റെ എക്കാലത്തെയും അഭിമാന കായികതാരം രാജ്യസഭാംഗമാകുന്നതിന്റെ യോഗ്യത അളക്കാൻ പോയിട്ട് അടുത്തു നിൽക്കാൻ പോലും കരീം ഇനിയും പത്ത് ജന്മം ജനിച്ചാലും യോഗ്യനല്ല. എന്തു കേട്ടാലും മുന്നിലിരുന്ന് കയ്യടിക്കുന്ന ചില മന്ദബുദ്ധികളുണ്ടെന്നു കരുതി വിമർശിക്കുമ്പോൾ ആളും തരവും നോക്കി വിമർശിക്കണം.
കേരളീയർക്ക് അറിയാത്ത പ്രത്യേക യോഗ്യതയൊന്നും എളമരം കരീമിനില്ല. പി.ടി.ഉഷ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ ലോകം അറിയപ്പെടുന്ന കായികതാരമാണ്. താങ്കളെ പോലുള്ളവർ അപമാനമാകുന്നിടത്ത് അവർ ഇന്ത്യക്കാർക്ക് അഭിമാനമാണ്. അവരുടെ പേര് ഉച്ചരിക്കാൻ പോലും താങ്കൾക്ക് യോഗ്യതയില്ല. പി.ടി.ഉഷയുടെ യോഗ്യത അളക്കുന്നതിനു മുൻപ് സ്വന്തം യോഗ്യതയെങ്ങാനും വേണ്ടവിധത്തിൽ ജനങ്ങൾ അളന്നാൽ നിങ്ങൾ മുണ്ടും തലയിലിട്ടു നടക്കേണ്ടി വരും. വെറുതെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കരുത്.
ഒരു കാര്യം ശരിയാണ്. പി.ടി.ഉഷയുടെ ചെരിപ്പും താങ്കളെയും ത്രാസിലിട്ടാൽ താങ്കൾ ഉയർന്നുതന്നെ നിൽക്കും. അതും ഒരുറുമ്പുണ്ടാക്കുന്ന ചലനം പോലുമില്ലാതെ. മാവൂർ ഗ്വാളിയോർ റയോൺസ് കമ്പനി ഉൾപ്പെടെ 3–4 കമ്പനികൾ പൂട്ടിച്ച് ആയിരക്കണക്കിന് തൊഴിലാളികളെ പട്ടിണിക്കിട്ട്, തഞ്ചവും തരവും നോക്കി നോക്കുകൂലിയും വാങ്ങി നക്കി നക്കി താങ്കൾ ജീവിക്കുമ്പോഴും, അതിനിടയിൽ നമുക്കു നഷ്ടപ്പെടാൻ കൈവിലങ്ങുകൾ മാത്രം എന്ന് പാവങ്ങളെ പറഞ്ഞു പറ്റിച്ച് അവരുടെ പിൻബലത്തിൽ കോടികൾ സമ്പാദിച്ച് തൊഴിലാളി സഖാവ് വൻമരമാകുമ്പോൾ പി.ടി.ഉഷ ഊണും ഉറക്കവുമില്ലാതെ രാജ്യത്തെ 130 കോടി ജനങ്ങളുടെ ആത്മാഭിമാനം വാനോളമുയർത്തി മാതൃരാജ്യത്തെ ലോകരാജ്യങ്ങളുടെ നെറുകയിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു.
മറ്റുള്ളവരുടെ യോഗ്യത അളക്കുമ്പോൾ ഞാനാരാണ് എന്ന് മിനിമം ചിന്തിക്കാനെങ്കിലും പരിശ്രമിക്കാനുള്ള സമയമാണിതെന്ന് താങ്കളെ ഓർമിപ്പിക്കുന്നു.
English Summary: BJP State General Secretary Adv.Prakash Babu Criticises Elamaram Kareem MP over comments on PT Usha