കോഴിക്കോട്∙ വി.ഡി.സതീശൻ ആർഎസ്എസിനെതിരെ അപവാദ പ്രചരണം നടത്തുന്നത് മതമൗലികവാദികളുടെ പിന്തുണ കിട്ടാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. Golwalkar remarks, K. Surendran, VD Satheesan, BJP, Saji Cheriyan, Kerala News, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ വി.ഡി.സതീശൻ ആർഎസ്എസിനെതിരെ അപവാദ പ്രചരണം നടത്തുന്നത് മതമൗലികവാദികളുടെ പിന്തുണ കിട്ടാനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സജി ചെറിയാൻ ഭരണഘടനയ്ക്കെതിരെ പ്രസംഗിച്ചത് ഗുരുജി ഗോൾവാൾക്കറുടെ പുസ്തകം വായിച്ചിട്ടാണെന്ന സതീശന്റെ ആരോപണം പച്ചക്കള്ളമാണ്. അതിനെതിരെ ആർഎസ്എസ് നേതൃത്വം നിയമനടപടി സ്വീകരിച്ചപ്പോൾ കള്ളം ഇനിയും പറയുമെന്ന് വെല്ലുവിളിക്കുകയാണ് സതീശൻ ചെയ്യുന്നത്.

പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിരുന്ന് ഉത്തരവാദിത്തമില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുകയാണ് സതീശൻ ചെയ്യുന്നത്. സിപിഎമ്മിനൊപ്പം ആർഎസ്എസും ഭരണഘടനയിൽ വിശ്വസിക്കാത്തവരാണെന്നു കാണിക്കാനുള്ള കോൺഗ്രസ് തന്ത്രം വിലപ്പോവില്ല. സംഘവും പരിവാർ പ്രസ്ഥാനങ്ങളും ഒരിക്കലും ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ല, ഉയർത്തിപ്പിടിച്ചിട്ടേയുള്ളൂ. അടിയന്തരാവസ്‌ഥ നടപ്പാക്കിയ കോൺഗ്രസ്‌ ഇപ്പോൾ ഭരണഘടനയുടെ സംരക്ഷകരാവുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ADVERTISEMENT

2013ൽ തൃശൂരിൽ നടന്ന സംഘപരിവാർ പരിപാടിയിൽ സംഘ പ്രചാരകൻമാർക്കൊപ്പം വേദി പങ്കിടുകയും സംഘ പ്രസ്ഥാനങ്ങളെ പുകഴ്ത്തുകയും ചെയ്ത വ്യക്തിയാണ് വി.ഡി.സതീശൻ. ആ സതീശനാണ് കെ.എൻ.എ.ഖാദർ കേസരിയുടെ ചടങ്ങിൽ പങ്കെടുത്തതിനെ വിമർശിക്കുന്നത്. എംഎൽഎയായിരുന്നപ്പോൾ ഇല്ലാത്ത അയിത്തം പ്രതിപക്ഷ നേതാവായപ്പോൾ എങ്ങനെയുണ്ടായെന്ന് സതീശൻ വ്യക്തമാക്കണം. വോട്ടു ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ചുള്ള വെറും തറവേല മാത്രമാണ് സതീശൻ നടത്തുന്നത്. രാഹുൽഗാന്ധിയെപ്പോലെ സതീശനും മാപ്പു പറയേണ്ടി വരുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

English Summary: K. Surendran slams VD Satheesan on Golwalkar remarks