തൃശൂര്‍∙ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കൊപ്പം നടൻ ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണെന്ന മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ തള്ളി ചിത്രമെടുത്ത തൃശൂർ പുല്ലഴി സ്വദേശി ബിദിൽ. പൾസർ സുനിയും ദിലീപുമൊത്തുള്ള ചിത്രം | Actress attack case | R Sreelekha | Dileep | Pulsar Suni | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂര്‍∙ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കൊപ്പം നടൻ ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണെന്ന മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ തള്ളി ചിത്രമെടുത്ത തൃശൂർ പുല്ലഴി സ്വദേശി ബിദിൽ. പൾസർ സുനിയും ദിലീപുമൊത്തുള്ള ചിത്രം വ്യാജമല്ലെന്നും കോടതിയിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബിദിൽ പറഞ്ഞു. ശ്രീലേഖയുടെ ആരോപണം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീപിനു പുറകിലായി പൾസർ സുനി നിൽക്കുന്നതായിരുന്നു ചിത്രം.

‘ബാറിലെ ജീവനക്കാരായിരുന്നു ഞങ്ങൾ. സിനിമാ ഷൂട്ടിങ്ങിനിടെ ദിലീപിന്റെ അടുത്ത് പോയി ഫോട്ടോയെടുത്തു. ഷൂട്ടിങ് ലൊക്കേഷനിലെ ഫോട്ടോയുണ്ടോയെന്ന് സിഐ വന്നു ചോദിച്ചപ്പോൾ കാണിച്ചുകൊടുത്തു. അന്ന് ഫെയ്സ്ബുക്കിലും വാട്സാപ്പിലും ഈ ഫോട്ടോ ഇട്ടിട്ടുണ്ടായിരുന്നു. അവ സുഹൃത്തുക്കളെയും കാണിച്ചിരുന്നു. ഫോണിലാണ് ഫോട്ടൊയെടുത്തത്. ഫോട്ടോയിൽ ഒരു എഡിറ്റിങ്ങും നടത്തിയിട്ടില്ല. ഫോട്ടോയിൽ ദിലീപിന്റെ പുറകിൽ നിന്നത് പൾസർ സുനിയാണെന്ന് അറിയില്ലായിരുന്നു. ഇതുസംബന്ധിച്ച് മൊഴി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോൺ ക്രൈംബ്രാഞ്ചിന് നൽകിയിരുന്നു’ – ബിദിൽ പറഞ്ഞു. 

ADVERTISEMENT

പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണെന്നും ജയിലില്‍ നിന്ന് എഴുതിയതായി പറയപ്പെടുന്ന കത്ത് പൾസർ സുനി തയാറാക്കിയതല്ലെന്നുമായിരുന്നു ശ്രീലേഖയുടെ വെളിപ്പെടുത്തൽ. ദിലീപിനെ ശിക്ഷിക്കാൻ തക്ക തെളിവില്ലെന്നും ദിലീപിനെതിരായ മൊഴികളില്‍ പലതും അന്വേഷണ ഉദ്യോഗസ്ഥര്‍ തോന്നിയപോലെ എഴുതിച്ചേര്‍ത്തതാണെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. ‘സസ്നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ദിലീപിനെ ന്യായീകരിച്ച് ശ്രീലേഖ വെളിപ്പെടുത്തൽ നടത്തിയത്. 

English Summary: Actress attack case: Photographer about Dileep, Pulsar Suni photo