ധീരജിനെതിരായ പരാമർശം: സി.പി. മാത്യുവിനെതിരെ മാനനഷ്ട കേസുമായി പിതാവ്
തളിപ്പറമ്പ്∙ ഇടുക്കിയിൽ കൊല്ലപ്പെട്ട എൻജിനീയറിങ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ ധീരജിന്റെ പിതാവ് ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിലാണ് Dheeraj murder, CP Mathew, Defamation case, Idukki DCC president, Manorama News

തളിപ്പറമ്പ്∙ ഇടുക്കിയിൽ കൊല്ലപ്പെട്ട എൻജിനീയറിങ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിന് ഇടുക്കി ഡിസിസി പ്രസിഡന്റിനെതിരെ ധീരജിന്റെ പിതാവ് ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തു. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിലാണ് സി.പി. മാത്യുവിനെതിരെ പിതാവ് ജി. രാജേന്ദ്രൻ ഹർജി നൽകിയത്.
രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ധീരജിന്റെ ഗതി ആയിരിക്കുമെന്നും കള്ളും കഞ്ചാവും ഉപയോഗിച്ച് നടക്കുന്ന ആളാണ് ധീരജെന്നും സി.പി. മാത്യു കട്ടപ്പന മുരിക്കാശ്ശേരിയിൽ നടന്ന പൊതുപരിപാടിയിൽ പറഞ്ഞിരുന്നു. എന്നാൽ താൻ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്ന ആളാണെന്നും ഭാര്യ ഗവ ആയുർവേദ കോളജ് നഴ്സും മക്കൾ രണ്ടുപേരും പഠനത്തിൽ മിടുക്കരാണെന്നും രാജേന്ദ്രൻ പരാതിയിൽ പറയുന്നു. വിവിധ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് ഏറ്റ തിരിച്ചടിയെ തുടർന്ന് സിപി മാത്യു ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐ,എസ്എഫ്ഐ പ്രവർത്തകരോട് വിരോധം ഉണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്.
ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ ബിടെക് കമ്പ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥിയായിരുന്നു ധീരജ്. ജനുവരി 10 ന് കോളജിലുണ്ടായ സംഘർഷത്തിനിടെ കെഎസ്‌യു പ്രവർത്തകന്റെ കുത്തേറ്റ് ധീരജ് മരിക്കുകയായിരുന്നു.
English Summary: Dheeraj father files defamation case against Idukki DCC President