ഉയർന്ന പ്രദേശങ്ങളിൽ പെയ്യുന്ന മഴ വെള്ളം പൂർണമായി ശേഖരിക്കപ്പെടുന്നത് ഈ വയലിലായിരുന്നു. അവിടെ മണ്ണിട്ട് ഉയർത്തിയതോടെ വെള്ളം ഒഴുകാൻ വഴിയില്ലാതായി. Vayalkili, Suresh Keezhatoor, Vayal Kili Strike, National Highway development, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

ഉയർന്ന പ്രദേശങ്ങളിൽ പെയ്യുന്ന മഴ വെള്ളം പൂർണമായി ശേഖരിക്കപ്പെടുന്നത് ഈ വയലിലായിരുന്നു. അവിടെ മണ്ണിട്ട് ഉയർത്തിയതോടെ വെള്ളം ഒഴുകാൻ വഴിയില്ലാതായി. Vayalkili, Suresh Keezhatoor, Vayal Kili Strike, National Highway development, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉയർന്ന പ്രദേശങ്ങളിൽ പെയ്യുന്ന മഴ വെള്ളം പൂർണമായി ശേഖരിക്കപ്പെടുന്നത് ഈ വയലിലായിരുന്നു. അവിടെ മണ്ണിട്ട് ഉയർത്തിയതോടെ വെള്ളം ഒഴുകാൻ വഴിയില്ലാതായി. Vayalkili, Suresh Keezhatoor, Vayal Kili Strike, National Highway development, Manorama News, ​Manorama Online News​, മലയാളം വാർത്തകൾ, മലയാള മനോരമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കീഴാറ്റൂർ പാടശേഖരത്തെ ചൂണ്ടി  4 വർഷം മുൻപ് വയൽക്കിളികൾ നൽകിയ മുന്നറിയിപ്പ് യാഥാർഥ്യമായി. ശക്തമായ മഴ പെയ്തതോടെ ദേശീയപാത നിർമാണം നടക്കുന്ന കീഴാറ്റൂരിലും പരിസരത്തും വെള്ളക്കെട്ടു രൂപപ്പെടുകയും ചെളി അടിയുകയും ചെയ്തു. വയൽ ഏതാണ്ട് കൃഷി യോഗ്യമല്ലാതായി തീർന്നു. റോഡ് യാഥാർഥ്യമാവുന്നതിനു മുൻപു തന്നെ, പ്രദേശവാസികളുടെ ആശങ്ക ശരിയായിരുന്നുവെന്നു തെളിഞ്ഞു. റോഡ് നിർമാണത്തിനായി മണ്ണിടാൻ തുടങ്ങിയപ്പോൾ തന്നെ വെള്ളം ഒഴിഞ്ഞു പോകാതെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ദേശീയപാത കീഴാറ്റൂർ വയലിലൂടെയാണു കടന്നു പോകുന്നതെന്നു മനസ്സിലാക്കിയപ്പോൾ തന്നെ ഈ പ്രശ്നം വയൽക്കിളികൾ ചൂണ്ടിക്കാട്ടിയിരുന്നു. പരിസ്ഥിതി ആഘാതം പരിഗണിക്കാതെ അശാസ്ത്രീയമായി ദേശീയപാത നിർമാണം നടത്തുന്നതിനെതിരെ രൂപീകരിക്കപ്പെട്ട സമര സംഘടനയാണ് വയൽക്കിളികൾ. സിപിഎമ്മിൽപെട്ടവരായിരുന്നു ഇതിൽ ഏറെയും. ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്ന സമരം, സ്ഥലത്തിനു കൂടുതൽ വില കിട്ടുമെന്നു വന്നതോടെ തണുത്തു. വയൽക്കിളികൾക്കു പിന്നാലെയുണ്ടായിരുന്നവർ സിപിഎമ്മിലേക്കു തന്നെ തിരിച്ചു പോയി. പക്ഷേ, അവർ അന്ന് ചൂണ്ടിക്കാട്ടിയ വിഷയം യാഥാർഥ്യമാവുന്ന കാഴ്ചയാണ് തളിപ്പറമ്പിനടുത്ത കീഴാറ്റൂരിൽ. 

കേരളത്തിലെ ദേശീയപാത ആറുവരിയാക്കുന്നതിന്റെ  ഭാഗമായാണ് കീഴാറ്റൂർ വയലിലൂടെയുള്ള റോഡ്. തളിപ്പറമ്പ് ടൗൺ ഒഴിവാക്കിക്കൊണ്ടാണ് റോഡ് പണിയുന്നത്. ഇതിനായി കണ്ടെത്തിയ സ്ഥലമാണ് കീഴാറ്റൂർ.

ADVERTISEMENT

ഉയർന്ന പ്രദേശങ്ങൾക്ക് ഇടയിലുള്ള കൊച്ചു പാടശേഖരമാണിത്. ഉയർന്ന പ്രദേശങ്ങളിൽ പെയ്യുന്ന മഴ വെള്ളം പൂർണമായി ശേഖരിക്കപ്പെടുന്നത് ഈ വയലിലായിരുന്നു. അവിടെ മണ്ണിട്ട് ഉയർത്തിയതോടെ വെള്ളം ഒഴുകാൻ വഴിയില്ലാതായി. ഇപ്പോൾ മണ്ണിട്ട് ഉയർത്തിയ സ്ഥലവും അതിന് ഇരുവശങ്ങളുമെല്ലാം കനത്ത മഴയിൽ വെള്ളത്തിലാണ്. ദേശീയപാത ബൈപാസ് നിർമാണത്തിന് തുടക്കം കുറിച്ചപ്പോൾ വികസനത്തിന്റെ പേരിൽ അഭിമാനിച്ചവരും  ഇപ്പോൾ സംശയത്തിലാണ്. 

∙നശിച്ചത് നെല്ലറ 

തളിപ്പറമ്പിന്റെ നെൽക്കൃഷി മേഖലകളായിരുന്ന കീഴാറ്റൂർ, കൂവോട്, കുറ്റിക്കോൽ എന്നിവിടങ്ങളിലെ വയലുകളിൽ കൂടി ബൈപാസ് നിർമാണത്തിന്റെ ആദ്യഘട്ടത്തിനു തുടക്കമിട്ടപ്പോൾ തന്നെ വയലുകളിൽ ചെളി നിറഞ്ഞിരിക്കുന്നു. മഴക്കാലത്ത് വയലുകളിൽ വെള്ളം കയറുകയും ഇറങ്ങുകയും ചെയ്യുന്നത് സാധാരണയാണെന്ന് സിപിഎം നേതൃത്വം വാദിക്കുന്നുണ്ടെങ്കിലും ചെളി നിറഞ്ഞ് വയലുകൾ ഉപയോഗശൂന്യമാകുന്ന അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഈ മേഖലയിലെ കർഷകർ പറയുന്നു. വയലുകളിൽ നിറഞ്ഞു കിടക്കുന്ന വെള്ളം ഒഴുകി പോകാൻ കാര്യമായ വഴികൾ ഇല്ലാത്തതാണു വിനയായത്. ബൈപാസ് നിർമാണത്തിന്റെ ആദ്യ ഘട്ടം പിന്നിടുമ്പോൾ ഇതാണ് അവസ്ഥയെങ്കിൽ  പാത നിർമാണം പൂർത്തിയാകുമ്പോൾ എന്തായിരിക്കും അവസ്ഥയെന്നാണ് കർഷകർ ചോദിക്കുന്നത്. 

വയൽ നികത്തി ബൈപാസ് നിർമിക്കുന്നതിന് എതിരായിട്ടായിരുന്നു വയൽക്കിളികൾ എന്ന പേരിൽ കീഴാറ്റൂർ കേന്ദ്രമായി സമരം ആരംഭിച്ചത്. വയലിൽ മണ്ണിട്ട് ദേശീയ പാത നിർമിച്ചാൽ വെള്ളക്കെട്ട് രൂപപ്പെടുമെന്നും പരിസ്ഥിതി സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്നും നെൽക്കൃഷി നടക്കില്ലെന്നുമായിരുന്നു സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ നടത്തിയ വയൽക്കിളി സമരത്തിൽ ചൂണ്ടിക്കാട്ടിയത്. 

ADVERTISEMENT

വയലിലെ തോടിന്റെ ഒഴുക്ക് തടസ്സപ്പെടുമെന്നും ഇവർ ആരോപിച്ചു. എന്നാൽ വയലിന്റെ ഒരു ഭാഗത്ത് മാത്രമാണു മണ്ണിടുന്നതെന്നു പറഞ്ഞാണ് സിപിഎം ഇതിനെ എതിർത്തത്. എന്നാൽ ദിവസങ്ങളായി വെള്ളം കെട്ടിക്കിടക്കുന്ന കീഴാറ്റൂർ വയലിന്റെ കാർഷിക സ്വപ്നങ്ങൾ അവസാനിച്ച അവസ്ഥയാണ്. 

ദേശീയപാത ബൈപാസ് നിർമാണം നടക്കുന്ന കീഴാറ്റൂർ വയലിൽ വെള്ളക്കെട്ട് ഉയർന്നതിനെ തുടർന്ന് വെള്ളം ഒഴുകി പോകുവാൻ മണ്ണ് മാന്തി ഉപയോഗിച്ച് വഴിയൊരുക്കുന്നു. ചിത്രം: ഹരിലാൽ ∙ മനോരമ

∙ തീരുമാനം രഹസ്യം 

തളിപ്പറമ്പ് പൂക്കോത്ത്തെരുവിലെ ജനവാസ കേന്ദ്രത്തിലൂടെ നിർമിക്കുവാൻ തീരുമാനിച്ചിരുന്ന ദേശീയപാത ബൈപാസ് കീഴാറ്റൂർ വയലിലൂടെ നിർമിക്കുവാൻ തീരുമാനിച്ചത്  രഹസ്യമായിട്ടായിരുന്നു. ഈ തീരുമാനം മാധ്യമങ്ങളിലൂടെ പുറത്തു വന്നതോടെ നാട്ടുകാർ പദ്ധതിക്ക് എതിരായി. വയൽ നികത്തിയുള്ള ദേശീയപാത നിർമാണം വേണ്ടെന്നു പറഞ്ഞ് കർഷകരായിരുന്നു ആദ്യം ദേശീയപാത സർവേക്കെതിരെ രംഗത്തു വന്നത്. പിന്നീട് സിപിഎം പ്രാദേശിക നേതൃത്വം രംഗത്തു വന്നു. സർവേ ജോലികൾക്ക് എത്തിയവരെ സിപിഎം നേതൃത്വത്തിൽ തന്നെ നാട്ടുകാർ തടയുകയും സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം  ബൈപ്പാസ് നിർമാണത്തിന് എതിരെയുള്ള സമരത്തിൽ നിന്ന് സിപിഎം പിൻവാങ്ങുന്നതാണു കണ്ടത്. 

ഇതോടെയാണ് 2017 സെപ്റ്റംബർ 14 ന് വയൽക്കിളികൾ എന്ന പേരിൽ ഒരു വിഭാഗം സിപിഎം പ്രവർത്തകർ  സംഘടനയ്ക്കു രൂപം നൽകിയത്. മുൻ ബ്രാഞ്ച് സെക്രട്ടറിയും പിന്നീട് പാർട്ടിയിൽ നിന്നു പുറത്തു പോവുകയും ഒടുവിൽ ഇപ്പോൾ തിരിച്ചെത്തുകയും ചെയ്ത സുരേഷ് കീഴാറ്റുരായിരുന്നു സംഘടനയ്ക്കു നേതൃത്വം നൽകിയിരുന്നത്. എല്ലാ സമര രംഗങ്ങളിലും അവസാനം നടപ്പിലാക്കുന്ന നിരാഹാര സമരം ഇവിടെ ആദ്യം തന്നെ തുടങ്ങിയതാണ് വയൽക്കിളി സമരത്തിലേക്ക് ജനശ്രദ്ധയാകർഷിച്ചത്. സുരേഷ് കീഴാറ്റൂരും പിന്നാലെ കീഴാറ്റൂർ വയലിലെ കർഷകയായ നമ്പ്രാടത്ത് ജാനകിയും പിന്നാലെ സി. മനോഹരനും നിരാഹാര സമരം നടത്തിയതോടെ കേരളമാകെ കീഴാറ്റൂരിൽ എത്തി. സിപിഐ, യുഡിഎഫ്, ബിജെപി കക്ഷികളുടെ ഉന്നത നേതാക്കൾ കീഴാറ്റൂരിൽ എത്തി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. പാർട്ടി ഗ്രാമത്തിൽ നടക്കുന്ന സമരം ഏതുവിധേനെയും പരാജയപ്പെടുത്താനുള്ള സിപിഎം നീക്കങ്ങളൊന്നും ഫലിച്ചില്ല. ബിജെപിയുടെ നേതൃത്വത്തിൽ നന്ദിഗ്രാമിൽ നിന്നു മണ്ണു കൊണ്ടു വന്ന് കീഴാറ്റൂരിൽ നിക്ഷേപിക്കുന്ന സമരം ഉൾപ്പെടെ നടത്തിയെങ്കിലും കേന്ദ്രമന്ത്രി തലത്തിൽ അനൂകൂല നീക്കങ്ങൾ ഒന്നും ഉണ്ടായില്ല. ഡൽഹിയിൽ കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയുമായി തന്നെ ചർച്ച നടത്തിയെങ്കിലും വയലിലൂടെയുള്ള ദേശീയപാത നിർമാണം മുന്നോട്ടു  പോയതോടെ വയൽക്കിളികൾ ചിറകൊതുക്കേണ്ട അവസ്ഥയായി. 

ADVERTISEMENT

2018 മാർച്ച് 14ന് വയലിൽ സർവേ നടത്താൻ എത്തിയവരെ തടയാൻ ദേഹത്ത് ഡീസൽ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിൽ സമരക്കാർ രംഗത്തിറങ്ങി. 

ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതോടെ ശക്തി കുറയുമെന്നു കരുതിയിരുന്ന സമരം അന്നു തന്നെ കരുത്താർജിക്കുന്നതാണു കണ്ടത്. വയൽക്കിളികളുടെ സമര പന്തൽ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിൽ തീവച്ചു നശിപ്പിച്ചതോടെ സമരം  2-ാം ഘട്ടത്തിലേക്കു കടക്കുകയായിരുന്നു. 

∙ വിലയിൽ വീണു 

സെന്റിന് 3000 രൂപ പോലും ലഭിക്കാത്ത വയലിലെ ചതുപ്പു നിലത്തിന് 3 ലക്ഷത്തിൽ അധികം രൂപ വരെ ലഭിച്ചതോടെ വയൽക്കിളികൾക്കൊപ്പമുണ്ടായിരുന്നവർ ഓരോരുത്തരായി പിൻവാങ്ങി. പിന്നീട് സുരേഷ് കീഴാറ്റൂരും സിപിഎം സഹയാത്രികനായി. വയൽക്കിളികൾ സിപിഎമ്മിലേക്ക് തിരിച്ചെത്തി എന്ന് പാർട്ടി നേതാക്കൾ പ്രഖ്യാപിച്ചിരുന്നുവങ്കിലും സമരത്തിൽ പങ്കെടുത്തതിന് അന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട 11 പേരും ഇപ്പോഴും പുറത്തു തന്നെയാണ്. ഇതിൽ 3 പേർ കഴിഞ്ഞ ലോക്കൽ സമ്മേളനത്തിൽ പങ്കെടുത്തിരുന്നുവെങ്കിലും അംഗത്വം പുതുക്കിയിട്ടില്ല.

സുരേഷ് കീഴാറ്റൂർ ഇപ്പോൾ വയൽക്കിളികൾക്കൊപ്പമില്ല. നേരത്തേ മുൻനിരയിൽ ഉണ്ടായിരുന്ന സി. മനോഹരാണ് ഇപ്പോൾ വയൽക്കിളി പ്രതിനിധിയായി രംഗത്തുള്ളത്. സമരത്തിന്റെ ഭാഗമായുള്ള നിരവധി കേസുകൾ ഇപ്പോൾ കോടതിയിൽ നടന്നു വരുന്നു. സിപിഎം പ്രവർത്തകരെ മർദിച്ചുവെന്ന് ആരോപിച്ച് വയൽക്കിളികൾക്കെതിരെ സിപിഎം നൽകിയ പരാതിയിൽ വയൽക്കിളി നേതാക്കളെ കഴിഞ്ഞ ദിവസം കോടതി വെറുതേ വിട്ടിരുന്നു. 

ദേശീയപാത തളിപ്പറമ്പ് ബൈപാസ് ആരംഭിക്കുന്ന കുപ്പം കണികുന്ന് മേഖലയിൽ കുന്നിടിച്ച പ്രദേശത്ത് മണ്ണിടിഞ്ഞ നിലയിൽ. ഇതിന്റെ മുകളിലൂടെ കടന്നു പോകുന്ന വൈദ്യുതി ലൈനുകളും ഭീഷണിയിലാണ്.‌‌ ചിത്രം: ഹരിലാൽ ∙ മനോരമ

∙ വെള്ളം നീക്കാൻ സിപിഎമ്മും 

പാർട്ടി ഗ്രാമമായ കൂവോട് മുൻപ് 2 വിള നെൽക്കൃഷി നടത്തിയിരുന്ന പാടങ്ങൾ ഇപ്പോൾ ചെളി നിറഞ്ഞ് കിടക്കുകയാണ്. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നേരത്തേ തടസ്സപ്പെടുത്തിയ നീരൊഴുക്കുകൾ തുറന്നു വിടാ‍ൻ വൈകിയതോടെ ഇവിടെയുള്ള സിപിഎം നേതാക്കൾ തന്നെ രംഗത്തിറങ്ങിയാണ് ഇവ തുറന്നു വിടാൻ സംവിധാനമൊരുക്കിയത്. ഇപ്പോൾ വയലിൽ ചെളിവെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ സമീപത്തെ വീടുകളിലെ കിണറുകളും മലിനമായി തുടങ്ങിയതായി നാട്ടുകാർ പറയുന്നു. എന്നാൽ പാർട്ടി നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് ആർക്കും പരസ്യമായി ഒന്നും പറയാൻ സാധിക്കുന്നില്ലെന്നു മാത്രം. ഈ പ്രദേശങ്ങളിലെ വയലുകൾ ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി കൃഷിയോഗ്യമല്ലാതായി മാറിയതിന് പരിഹാരമുണ്ടാക്കണമെന്ന് സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ട് പൂർണമായും നീക്കി ബാക്കിയുള്ള വയലുകൾ എങ്കിലും കൃഷിയോഗ്യമാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നുണ്ട്. 

∙ സമര കാരണം ബോധ്യമായി 

കീഴാറ്റൂർ വയലിൽ കൂടി ബൈപാസ് കൊണ്ടു വരുന്ന സമയത്ത് വയൽക്കിളികൾ എന്തു കൊണ്ടാണു സമരം നടത്തിയെന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോധ്യമായിട്ടുണ്ടെന്ന് വയൽക്കിളി പ്രവർത്തകൻ സി. മനോഹരൻ പറയുന്നു. 

കീഴാറ്റൂർ വയലിന്റെ ഘടനയെ കുറിച്ച് വ്യക്തമായി അറിയാത്ത ചിലരുടെ പിടിവാശി കൊണ്ടു മാത്രം കൊണ്ടുവന്ന ബൈപ്പാസ് ഈ വയലിന്റെ ഇരുകരകളിലും ഉള്ളവർക്ക് ദോഷമായിരിക്കുയാണ്. ഇത് ഞങ്ങൾ അന്നു പറഞ്ഞതാണ്. ഇന്ന് ഒരു ദുരന്തമായി മാറാൻ പോകുന്ന അവസ്ഥയിലേക്ക് കീഴാറ്റൂർ എത്തിക്കഴി‍ഞ്ഞിരിക്കുന്നു. ഇപ്പോൾ 2 മീറ്റർ ഉയരത്തിൽ മാത്രം മണ്ണിട്ട് ഉയർത്തുമ്പോഴേക്കും തന്നെ വയലിന്റെ ഇരുകരകളിലേക്കും വെള്ളം ഇരച്ചെത്തുകയാണ്. ഇതു ജനങ്ങളെ ബാധിച്ചു തുടങ്ങി. 

അവർ ആശങ്കയോടെയാണ് ബൈപ്പാസിനെ കാണുന്നത്. വയൽക്കിളികൾ ആരംഭിച്ച സമരം ശരിയാണെന്ന് എല്ലാവരും പറഞ്ഞു തുടങ്ങി. ഭാവിയിൽ മലിനജലം ഒഴുകി എത്തുമെന്നതിനാൽ ജനങ്ങൾ ഒഴിഞ്ഞു പോകേണ്ട അവസ്ഥ വരും. ഞങ്ങളുടെ സമരം വിജയിച്ചിരിക്കുകയാണ്. എങ്കിലും ഈ വയലിൽ മണ്ണിട്ട് ബൈപാസ് മുന്നോട്ട് പോകുന്നത് കാണുമ്പോൾ ദു:ഖം തോന്നുന്നു.

∙സുരേഷ് കീഴാറ്റൂരിനും പറയാനുണ്ട്

വയൽ നികത്തിയല്ല ഒരു വികസന പ്രവർത്തനവും നടത്തേണ്ടതെന്ന് വയൽക്കിളി സമര നേതാവായിരുന്ന സുരേഷ് കീഴാറ്റൂരും പറയുന്നു. വയൽ നികത്തുന്നത് അവസാന പോംവഴി മാത്രമായിരിക്കണം. ആദ്യത്തെ വഴി ആവരുത്. അന്ന് വയൽകിളികൾ പറഞ്ഞത് പരമാർഥം ആണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ ഇപ്പോൾ നടപ്പിലാക്കുന്ന കാര്യങ്ങൾ കഥ അറിയാതെ ആട്ടം കാണുന്ന പോലെയാണ്. ഇനിയും റോഡിന് ഉയരം കൂടും. അടുത്ത മഴക്കാലം ദുരിത പൂർണമായിരിക്കും.  ഈ മഴയുടെ അനുഭവം തിരിച്ചറിഞ്ഞ് വെള്ളക്കെട്ട് ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കുടിവെള്ളം മലിനമാകും, അവശേഷിക്കുന്ന ചെറു വയൽ പ്രദേശം കൂത്താടി വളർത്തു കേന്ദ്രമാകും. ചുരുക്കി പറഞ്ഞാൽ മാലിന്യം വന്നടിയുന്ന ഇടമായി ഈ നാട് മാറും. ജനങ്ങൾ സ്വയം കുടിയൊഴിഞ്ഞു പോകേണ്ടി വരും.

 

English Summary: Vayalkili warning at Keezhatoor turns real, crisis in Paddy fields