കാട്ടിൽ നിയമവിരുദ്ധമായി കയറി വിഡിയോ ചിത്രീകരിക്കുകയും കാട്ടാനയെ വിരട്ടിഓടിക്കുകയും ചെയ്ത കേസിൽ യുട്യൂബർ അമല അനുവിനെ അറസ്റ്റു ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. യുവതിയെ പരസ്യമായി ആക്ഷേപിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരനെയും പൊലീസ് അറസ്റ്റു ചെയ്യാനൊരുങ്ങുകയാണ്. നെപ്പോളിയനെന്ന പേരിൽ പുതിയ കാരവൻ ‘ഇ–ബുൾജെറ്റ്’ സഹോദരൻമാർ റോഡിലിറക്കിയാൽ, നിയമലംഘനമുണ്ടെങ്കിൽ... E Bull Jet | Amala Anu Vlogger

കാട്ടിൽ നിയമവിരുദ്ധമായി കയറി വിഡിയോ ചിത്രീകരിക്കുകയും കാട്ടാനയെ വിരട്ടിഓടിക്കുകയും ചെയ്ത കേസിൽ യുട്യൂബർ അമല അനുവിനെ അറസ്റ്റു ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. യുവതിയെ പരസ്യമായി ആക്ഷേപിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരനെയും പൊലീസ് അറസ്റ്റു ചെയ്യാനൊരുങ്ങുകയാണ്. നെപ്പോളിയനെന്ന പേരിൽ പുതിയ കാരവൻ ‘ഇ–ബുൾജെറ്റ്’ സഹോദരൻമാർ റോഡിലിറക്കിയാൽ, നിയമലംഘനമുണ്ടെങ്കിൽ... E Bull Jet | Amala Anu Vlogger

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടിൽ നിയമവിരുദ്ധമായി കയറി വിഡിയോ ചിത്രീകരിക്കുകയും കാട്ടാനയെ വിരട്ടിഓടിക്കുകയും ചെയ്ത കേസിൽ യുട്യൂബർ അമല അനുവിനെ അറസ്റ്റു ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. യുവതിയെ പരസ്യമായി ആക്ഷേപിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരനെയും പൊലീസ് അറസ്റ്റു ചെയ്യാനൊരുങ്ങുകയാണ്. നെപ്പോളിയനെന്ന പേരിൽ പുതിയ കാരവൻ ‘ഇ–ബുൾജെറ്റ്’ സഹോദരൻമാർ റോഡിലിറക്കിയാൽ, നിയമലംഘനമുണ്ടെങ്കിൽ... E Bull Jet | Amala Anu Vlogger

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടിൽ നിയമവിരുദ്ധമായി കയറി വിഡിയോ ചിത്രീകരിക്കുകയും കാട്ടാനയെ വിരട്ടിഓടിക്കുകയും ചെയ്ത കേസിൽ യുട്യൂബർ അമല അനുവിനെ അറസ്റ്റു ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. യുവതിയെ പരസ്യമായി ആക്ഷേപിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരനെയും പൊലീസ് അറസ്റ്റു ചെയ്യാനൊരുങ്ങുകയാണ്. നെപ്പോളിയനെന്ന പേരിൽ പുതിയ കാരവൻ ‘ഇ–ബുൾജെറ്റ്’ സഹോദരൻമാർ റോഡിലിറക്കിയാൽ, നിയമലംഘനമുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മോട്ടർ വാഹനവകുപ്പ് സൂചിപ്പിച്ചുകഴിഞ്ഞു. ചുരുക്കിപ്പറഞ്ഞാൽ യുട്യൂബർമാരിൽ ചിലർക്കിത് കഷ്ടകാലമാണ്. ഇത്തരം ‘യുട്യൂബ് കലാപരിപാടികളെ’ പ്രതിരോധിക്കാൻ തക്കവിധം നിയമത്തിൽ മാറ്റം വരേണ്ടതുണ്ടോ? ഇന്ത്യയിലെ നിയമവ്യവസ്ഥയെക്കുറിച്ചുള്ള അജ്ഞതയോ, നിയമ ലംഘനമാണ് ഹീറോയിസം എന്ന തെറ്റിദ്ധാരണയോ ആണ് യുട്യൂബർമാരെ കുഴിയിൽ ചാടിക്കുന്നതെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. എങ്ങനെയാണ് ചില യുട്യൂബർമാർ കുഴിയിൽ ചാടിയത്? രാജ്യസുരക്ഷയുടെ പേരിൽ വരെ യുട്യൂബ് ചാനലുകൾക്ക് പൂട്ടു വീഴുമ്പോൾ ഒരന്വേഷണം...

∙ ആനയും ഡ്രോണും !

ADVERTISEMENT

കൊല്ലം മാമ്പഴത്തറ റിസർവ് വനത്തിൽ എട്ടുമാസം മുൻപ് അനധികൃതമായി വിഡിയോ ചിത്രീകരിച്ചതാണ് വ്ലോഗർ അമല അനുവിനെ ഇപ്പോൾ കുരുക്കിലാക്കിയത്. വനംവന്യജീവി വകുപ്പ്, ഫോറസ്റ്റ് ആക്ട് എന്നിവപ്രകാരം ഏഴു കേസുകളാണ് ഇവർക്കെതിരെ എടുത്തിരിക്കുന്നത്. ഐപിസി, സിആർപിസി വകുപ്പുകളേക്കാൾ ഗുരുതരമാണ് വനംവകുപ്പിന്റെ ഈ കേസുകൾ. ഡ്രോൺ അടക്കമുള്ളവ ഉപയോഗിച്ച് കാട്ടാനകളുടെയടക്കം വിഡിയോകൾ ചിത്രീകരിച്ചു. ഡ്രോൺ കണ്ട് വിരണ്ട ആന അമല അനുവിനെ ഓടിക്കുകയും ചെയ്തു. ആന  ഇവരെ ആക്രമിച്ചിരുന്നെങ്കിൽ ജീവൻതന്നെ നഷ്ടമായേനെയെന്നാണ് വിലയിരുത്തൽ. വനംവകുപ്പിൽനിന്ന് അനുമതി വാങ്ങാതെയാണ് ഇവർ കാടിനകത്ത് കയറിയത്.

അമല അനു. ചിത്രത്തിനു കടപ്പാട്: facebook/amala anu

∙ അധിക്ഷേപിക്കുന്നതിനു പരിധിയില്ലേ?

യുട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റ് ഭയന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ക്രൈം എഡിറ്റർ നന്ദകുമാറിനെതിരെ പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചുകൊണ്ട് വിഡിയോ ചിത്രീകരിക്കുകയും അത് യൂട്യൂബിൽ ഇടുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം. അടിമാലി സ്വദേശിയായ യുവതിയെ ജാതീയമായ പരാമർശങ്ങൾ നടത്തുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തെന്നു കാട്ടിയാണു യുവതി എറണാകുളം സൗത്ത് പൊലീസിൽ പരാതി നൽകിയത്.

∙ കേരളം കത്തിച്ചോ?

ADVERTISEMENT

ഒന്നര വർഷം മുൻപ് കേരളം കത്തിക്കാനിറങ്ങിയ ആരാധകക്കൂട്ടത്തിന്റെ വിവാദകഥയാണ് ഈ ബുൾജെറ്റ് സഹോദരൻമാരുടേത്. നിരത്തിലെ ചട്ടലംഘനത്തിൻറെ പേരിൽ ഏറ്റവുമധികം വിവാദത്തിലായ വണ്ടിയായിരുന്നു ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ നെപ്പോളിയൻ എന്ന വാൻ. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ലക്ഷക്കണക്കിന് ആരാധകരുള്ള ഇ ബുൾ ജെറ്റ് സഹോദരങ്ങളെ പോലെ ഏറെ പ്രശസ്തമായിരുന്നു അവരുടെ ഉടമസ്ഥതയിലുള്ള നെപ്പോളിയൻ എന്ന വാനും. കണ്ണൂർ കിളിയന്തറ സ്വദേശികളും സഹോദരങ്ങളുമായ ലിബിനും എബിനും റാംബോ എന്ന വളർത്തുനായയ്ക്കൊപ്പം ഇന്ത്യ മുഴുവൻ ഈ വാനിൽ സഞ്ചരിച്ചിരുന്നു. 

യുട്യൂബർമാർ വിഡിയോ ചെയ്യുന്നതു സംബന്ധിച്ച് കേസുകൾ എടുക്കുന്നത് ഒരു സൈബർ പ്രശ്നം മാത്രമായി കാണാനാകില്ല. രാജ്യത്ത് നിലവിലുള്ള നിയമസംവിധാനങ്ങളുടെ ലംഘനം കൂടിയാണിത്.

എന്നാൽ നിറവും രൂപവും മാറ്റിയ ഇവരുടെ നെപ്പോളിയൻ എന്ന വാൻ ആർടിഒയുടെ കണ്ണിൽപ്പെട്ടതോടെ കളി മാറി. വാഹനത്തിന്റെ നിറവും രൂപവും മാറ്റി. ടാക്സ് പൂർണമായും അടയ്ക്കാതെ അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ച് ഇവർ നിയമ ലംഘനം നടത്തിയതായി ആർടിഒ കണ്ടെത്തി. ഇത് കസ്റ്റഡിയിലെടുത്തു. വാൻ ആർടിഒയുടെ കസ്റ്റഡിയിലായതിന് പിന്നാലെ ഇബുൾ ജെറ്റും ആരാധാകരും ലൈവ് വിഡിയോ ഇട്ട് കണ്ണൂരിലെ ആർടിഒ ഓഫിസിലെത്തി പ്രതിഷേധിച്ചു. എന്നാൽ ചട്ടലംഘനത്തിന് പിഴയൊടുക്കാതെയും വണ്ടി പഴയ പടിയാക്കാതെയും വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ആർടിഒ സ്വീകരിച്ചത്. ഈ നിർദേശം അംഗീകരിക്കാൻ ഇബുൾ ജെറ്റ് സഹോദരങ്ങൾ വിസമ്മതിച്ചതോടെ ആർടിഒ ഓഫിസിൽ പിന്നീട് വലിയ സംഘർഷമാണ് അരങ്ങേറിയത്. ഒടുവിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും ഓഫിസിൽ അതിക്രമിച്ച് കയറിയതിനും അടക്കം വിവിധ കേസുകൾ പ്രകാരം ഇബുൾ ജെറ്റ് സഹോദരങ്ങൾ അകത്തായി. 

ഈ ബുൾ ജെറ്റ് സഹോദരങ്ങൾ പുതുതായി വാങ്ങിയ കാരവനൊപ്പം. ചിത്രം: Facebook/EbullJet

സ്റ്റിക്കർ നീക്കം ചെയ്യാതെ വണ്ടി വിട്ടു കിട്ടണം എന്ന് ആവശ്യപ്പെട്ട് ഇ ബുൾജെറ്റ് സഹോദന്മാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒന്നര വർഷമായി കണ്ണൂരിലെ ആർടിഒ ഓഫിസിലാണ് വിവാദം സൃഷ്ടിച്ച വണ്ടിയുള്ളത്. ആർടിഒ കസ്റ്റഡിയിൽ നിന്നും വണ്ടി കിട്ടാതെ വന്നതോടെ കൊച്ചിയിലെ ഒരു സിനിമാതാരത്തിന്റെ കാരവൻ ഇവർ വാങ്ങി. ഇതിന്റെ രൂപമാറ്റം നടത്തിവരികയാണ്. നെപ്പോളിയൻ എന്ന പേരിൽ വീണ്ടും ഇറക്കാനാണ് ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ പുതിയ നീക്കം. എന്നാൽ പുതിയ വണ്ടിയിലും ചട്ടലംഘനം നടത്തി രൂപമാറ്റം വരുത്താനാണ് സഹോദരങ്ങളുടെ പദ്ധതിയെങ്കിൽ ആ വണ്ടിയും പിടിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. ഏതെങ്കിലും തരത്തിൽ അനുമതിയില്ലാതെയോ നിയമ ലംഘനം നടത്തിയോ വണ്ടി റോഡിലിറക്കിയാൽ ഇവരെ വീണ്ടും പൂട്ടും.

∙ കേരളത്തിനു പുറത്ത് ഇതിനപ്പുറം!

ADVERTISEMENT

ഇത്തരം സംഭവങ്ങൾ കേരളത്തിൽ മാത്രമുള്ളതാണെന്നു തെറ്റിദ്ധരിക്കണ്ട. യുട്യൂബർ ഗൗരവ് തനേജയെ നോയിഡയിൽ പൊലീസ് അറസ്റ്റു ചെയ്തത് കഴിഞ്ഞ ദിവസമാണ്. മെട്രോ ട്രെയിനിൽ തന്റെ പിറന്നാളാഘോഷം നടത്തുമെന്നും ആരാധകർക്കായി ഒരു കോച്ച് ബുക്ക് ചെയ്തെന്നുമാണ് ഗൗരവ് തനേജ പ്രഖ്യാപിച്ചത്. ജൂലൈ ഒന്നുമുതൽ നോയിഡയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതാണ്. ഗൗരവ് തനേജയുടെ പ്രഖ്യാപനം വന്നതോടെ നിരോധനാജ്ഞ ലംഘിച്ച് അനേകംപേർ ഒത്തുകൂടി. ഗതാഗതസ്തംഭനമുണ്ടാവുകയും ചെയ്തു. ഇതോടെയാണ് ഗൗരവിനെ പൊലീസ് അറസ്റ്റു ചെയ്തത്. ബിജെപി നേതാവ് നുപുർ ശർമയുടെ തല കോടാലികൊണ്ട് അറുക്കുമെന്ന വിഡിയോ പോസ്റ്റുചെയ്ത ശ്രീനഗർ സ്വദേശിയായ യുട്യൂബറെ ജൂണിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്ഷേത്രനവീകരണത്തിനെന്ന പേരിൽ 40 ലക്ഷം രൂപ പിരിച്ച കേസിൽ തമിഴ് യുട്യൂബർ എസ്.കാർത്തിക് ഗോപിനാഥ് മേയ് 31ന് ചെന്നൈയിൽ അറസ്റ്റിലായിരുന്നു.

ഗൗരവ് തനേജയും ഭാര്യ ഋതുവും. ചിത്രം: Social Media

∙ താഴുവീണത് 22 യുട്യൂബർമാർക്ക്

രാജ്യസുരക്ഷ, വിദേശ ബന്ധം, പൊതുക്രമം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് 22 യുട്യൂബ് ചാനലുകളാണ് സർക്കാർ ബ്ലോക്ക് ചെയ്തത്. 18 ഇന്ത്യൻ യുട്യൂബ് ചാനലുകളും പാകിസ്ഥാനിൽനിന്നുള്ള നാല് ചാനലുകളുമാണ് ബ്ലോക്ക് ചെയ്തത്. നിരോധിക്കപ്പെട്ട ചാനലുകളിൽ ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ തുടങ്ങിയ വിഷയങ്ങളിൽ വ്യാജവാർത്തകൾ പോസ്റ്റ് ചെയ്തിരുന്നുവെന്ന് സർക്കാർ കുറിപ്പിലൂടെ അറിയിച്ചിരുന്നു. പാകിസ്ഥാനിൽനിന്നു നിയന്ത്രിച്ചിരുന്ന സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽനിന്നുള്ള ഇന്ത്യാവിരുദ്ധ ഉള്ളടക്കങ്ങളും നിരോധിക്കാൻ ഉത്തരവിട്ടവയിൽ ഉൾപ്പെടുന്നു. യുക്രെയ്നിലെ നിലവിലുള്ള സാഹചര്യവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽനിന്നുള്ള യുട്യൂബ് ചാനലുകൾ പ്രസിദ്ധീകരിച്ച തെറ്റായ ഉള്ളടക്കങ്ങൾ മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം അപകടത്തിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു

∙ സൈബർ പരിധിയിൽ മാത്രമല്ല കേസ്!

യുട്യൂബർമാർ യുട്യൂബിൽ പോസ്റ്റ് ചെയ്യുന്ന വിഡിയോകളുടെ പേരിലാണ് കേസെടുക്കുന്നതെങ്കിലും ഇവ സൈബർനിയമങ്ങളുടെ പരിധിയിൽ മാത്രം വരുന്ന കേസുകളല്ല. സമൂഹത്തിലെ നിയമ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് ചെയ്യുന്ന കുറ്റകൃത്യമാണ് കേസുകൾക്ക് ആസ്പദം. ഭരണഘടന അനുശാസിക്കുന്ന നിയമസംവിധാനങ്ങളുടെ ലംഘനം നടത്തുന്നതാണ് കേസുകളായി മാറുന്നത്. ഐപിസിയും സിആർപിസിയുമടക്കമുള്ളവയിലെ വകുപ്പുകൾ പ്രകാരമാണ് കേസുകളെടുക്കുന്നത്. ഇതു ചിത്രീകരിച്ച് യുട്യൂബിൽ ഇടുന്നതോടെ കുറ്റകൃത്യത്തിന്റെ തെളിവുകൾ സൈബർസ്പെയിസിൽ ഇടംപിടിക്കുകയായി. ചെയ്ത കുറ്റകൃത്യത്തിന്റെ തെളിവായാണ് പലപ്പോഴും വിഡിയോകൾ പരിഗണിക്കപ്പെടുന്നത്.

പ്രതീകാത്മക ചിത്രം

സാധാരണ ടിവി വാർത്താ ചാനലുകളും യുട്യൂബ് ചാനലുകളും തമ്മിലുള്ള വ്യത്യാസം യുട്യൂബ് എന്നത് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമാണ് എന്നുള്ളതാണ്. ബ്രോഡ്കാസ്റ്റ് നിയമങ്ങൾക്കനുസരിച്ച് ലൈസൻസെടുത്ത് പ്രവർത്തിക്കുന്ന വാർത്താ ചാനലുകളിൽ റിപ്പോർട്ടർമാർ നൽകുന്ന വാർത്തകൾ എഡിറ്റിങ്ങിനു വിധേയമാവുന്നു. വാർത്തകളിൽ വ്യക്തിക്കോ സ്ഥാപനങ്ങൾക്കോ അപകീർത്തികരമായതെന്തെങ്കിലും കടന്നുവരുന്നുണ്ടോ, നിയമലംഘനം നടക്കുന്നുണ്ടോ, തുടങ്ങിയവ പരിശോധിക്കുകയും എഡിറ്റോറിയൽ നയത്തിനു വിരുദ്ധമാണോ എന്ന് പരിശോധിക്കുകയും ചെയ്യുന്നതാണ് എഡിറ്റിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

എന്നാൽ യുട്യൂബ് ചാനലുകളിൽ ഈ സംഗതിയില്ല. യുട്യൂബ് ചാനലുകളിലെ എഡിറ്റിങ് എന്നത് അഡോബി പ്രീമിയർ, ഫൈനൽകട്ട് പോലുള്ള വിഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയറുകളിൽ ക്ലിപ്പുകളിട്ട് വെട്ടിക്കൂട്ടി പശ്ചാത്തലസംഗീതവും വിവരണവും ചേർക്കുന്ന സാങ്കേതിക പ്രവർത്തനം മാത്രമാണ്. വായിൽതോന്നിയത് കോതയ്ക്കു പാട്ട് എന്ന്  പഴഞ്ചൊല്ലിൽ പറഞ്ഞതുപോലെ, നിയമപരിധികളെക്കുറിച്ച് അവബോധമില്ലാതെ എന്തും വിളിച്ചുപറയുകയും എന്തും കാണിക്കുകയും ചെയ്യുകയെന്ന ധിക്കാരത്തെയാണ് പൊലീസ് കേസെടുത്ത് നിലയ്ക്കുനിർത്തുന്നത്.

ചിത്രം: AFP

∙ ‘നടക്കുന്നത് നിയമലംഘനം’

നമ്മുടെ നാട്ടിലെ നല്ലൊരു വിഭാഗം യൂട്യൂബർമാർ സദുദ്ദേശത്തോടുകൂടി മികച്ച രീതിയിൽ വിഡിയോകൾ ചെയ്യുന്നവരാണ്. എന്നാൽ മറ്റൊരു ചെറിയ വിഭാഗം യുട്യൂബർമാർ തങ്ങൾക്കെല്ലാമറിയാമെന്നും നിലവിലെ നിയമവ്യവസ്ഥകൾക്ക് അതീതരാണ് തങ്ങളെന്നുമുള്ള അഹങ്കാരത്തോടെ വിഡിയോ ചെയ്യുന്നുണ്ട്. അതാണു കുഴപ്പങ്ങളിൽ കലാശിക്കുന്നതെന്നും സൈബർ മേഖലയിലെ വിദഗ്ധനായ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് പറയുന്നു. ‘യുട്യൂബർമാർ വിഡിയോ ചെയ്യുന്നതു സംബന്ധിച്ച് കേസുകൾ എടുക്കുന്നത് ഒരു സൈബർ പ്രശ്നം മാത്രമായി കാണാനാകില്ല. രാജ്യത്ത് നിലവിലുള്ള നിയമസംവിധാനങ്ങളുടെ ലംഘനം കൂടിയാണിത്. വനസംരക്ഷണ നിയമം, മോട്ടോർവാഹന നിയമം, ഇന്ത്യൻ പീനൽകോഡ് തുടങ്ങിയവയുടെ ലംഘനങ്ങൾക്കാണ് കേസെടുക്കുന്നത്.

നിരോധിത വനമേഖലയിൽ കടന്നുകയറുകയെന്നത് കുറ്റകൃത്യമാണ്. ഫൊട്ടോഗ്രഫി നിരോധിച്ച സൈനികമേഖലകളിലും മറ്റും വിഡിയോ ചിത്രീകരിക്കുന്നത് കുറ്റകൃത്യമാണ്. യുട്യൂബർമാർ ചെയ്യുന്ന ഇത്തരം വിഡിയോകൾ യുട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ആ നിയമലംഘനങ്ങളുടെ തെളിവുകൾ സൈബർ ഇടത്തിൽ കിടക്കുകയാണ്. അവിടെയാണ്‌ സൈബർ നിയമങ്ങൾ പ്രസക്തമാകുന്നത്‌. ഒരു യുട്യൂബർ നിയമലംഘനമുണ്ടെന്നു കണ്ടെത്തി തന്റെ വിഡിയോ ഡിലീറ്റ് ചെയ്താലും ആ തെളിവ് സൈബർലോകത്തുനിന്ന് പോവുന്നില്ല. ആരെങ്കിലുമൊരാൾ ഇത് ഡൗൺലോഡ് ചെയ്ത് വച്ചിട്ടുണ്ടാവും. മാത്രമല്ല, തെളിവ്‌ നശിപ്പിച്ചതിന്റെ തെളിവും ലഭ്യമാക്കാം. ടെക്നോളജി മുന്നേറുന്നതിനനുസരിച്ച്‌ നിയമങ്ങളിലെ വകുപ്പുകൾ പരിഷ്ക്കരിക്കാത്തതിന്റെ കുഴപ്പവുമുണ്ട്‌ എന്ന കാര്യവും ശ്രദ്ധിക്കാതെ പോകരുത്‌’– അദ്ദേഹത്തിന്റെ വാക്കുകൾ.

English Summary: Youtuber Amala in trouble after provoking wild elephant and uploading its video on Youtube; How can Youtubers be in trouble