കുട്ടികൾ രാവിലെ 7ന് സ്കൂളിൽ പോകുന്നു, നമുക്ക് 9ന് ജോലി ആരംഭിച്ചുകൂടേ? ചോദ്യവുമായി ജഡ്ജി
ന്യൂഡൽഹി ∙ കൊച്ചുകുട്ടികൾക്ക് രാവിലെ ഏഴു മണിക്ക് സ്കൂളിൽ പോകാമെങ്കിൽ, ജഡ്ജിമാർക്കും അഭിഭാഷകർക്കും രാവിലെ ഒൻപതിന് കോടതിയിലെത്തിക്കൂടേ എന്ന ചോദ്യവുമായി സുപ്രീംകോടതി ജസ്റ്റിസ് യു.ലളിത്. പതിവു സമയത്തേക്കാൾ ഒരു മണിക്കൂർ മുൻപേ കോടതി നടപടികൾക്കു തുടക്കമിട്ടുകൊണ്ടാണ് യു.ലളിതിന്റെ ഈ ചോദ്യം. ഊഴമനുസരിച്ച്

ന്യൂഡൽഹി ∙ കൊച്ചുകുട്ടികൾക്ക് രാവിലെ ഏഴു മണിക്ക് സ്കൂളിൽ പോകാമെങ്കിൽ, ജഡ്ജിമാർക്കും അഭിഭാഷകർക്കും രാവിലെ ഒൻപതിന് കോടതിയിലെത്തിക്കൂടേ എന്ന ചോദ്യവുമായി സുപ്രീംകോടതി ജസ്റ്റിസ് യു.ലളിത്. പതിവു സമയത്തേക്കാൾ ഒരു മണിക്കൂർ മുൻപേ കോടതി നടപടികൾക്കു തുടക്കമിട്ടുകൊണ്ടാണ് യു.ലളിതിന്റെ ഈ ചോദ്യം. ഊഴമനുസരിച്ച് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ട വ്യക്തിയാണ് ജസ്റ്റിസ് യു.ലളിത്.
ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എൻ.വി.രമണയുടെ കാലാവധി അവസാനിക്കുന്ന ഓഗസ്റ്റ് 27ന് അദ്ദേഹത്തിന്റെ പിൻഗാമിയായി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ജസ്റ്റിസ് ലളിത്, സഹ ജഡ്ജിമാർക്കൊപ്പം ഇന്നു രാവിലെ 9.30നു തന്നെ കോടതിയിലെത്തി നടപടിക്രമങ്ങൾക്കു തുടക്കമിട്ടിരുന്നു. 10.30നാണ് പതിവായി കോടതി നടപടികൾ ആരംഭിക്കുന്നതെങ്കിലും, ജസ്റ്റിസ് ലളിതും ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ടും ജസ്റ്റിസ് സുധാൻഷു ധൂലിയയും ഉൾപ്പെടുന്ന മൂന്നംഗ ബെഞ്ചാണ് ഇന്ന് നേരത്തെ കോടതിയിലെത്തി നടപടികൾ ആരംഭിച്ചത്.
‘‘കുട്ടികൾക്ക് രാവിലെ ഏഴു മണിക്ക് സ്കൂളിൽ പോകാമെങ്കിൽ, ജഡ്ജിമാർക്കും അഭിഭാഷകർക്കും രാവിലെ ഒൻപതു മണിയോടെ ജോലി ആരംഭിക്കാൻ എന്താണ് പ്രയാസം?’ – സുപ്രീം കോടതി നടപടികൾ പതിവിലും നേരത്തെ ആരംഭിച്ചതിൽ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി സന്തോഷം പ്രകടിപ്പിച്ചപ്പോൾ ജസ്റ്റിസ് ലളിതിന്റെ പ്രതികരണം ഇങ്ങനെ.
‘ഇപ്പോൾ നമ്മൾ നടപടിക്രമങ്ങൾക്കു തുടക്കമിട്ട 9.30 ആണ് അതിനു കൂടുതൽ യോജിച്ച സമയം’ എന്നായിരുന്നു മുകുൾ റോഹ്തഗിയുടെ പരാമർശം. ‘നമ്മൾ രാവിലെ 9നു തന്നെ ആരംഭിക്കണ’മെന്നായിരുന്നു ജസ്റ്റിസ് ലളിതിന്റെ മറുപടി. ഇതിനൊപ്പമാണ് സ്കൂൾ കുട്ടികളുടെ ഉദാഹരണം അദ്ദേഹം വിശദീകരിച്ചത്.
സുദീർഘമായ വിചാരണകൾ ആവശ്യമില്ലാത്ത സമയത്ത് കോടതികൾ രാവിലെ 9നു തന്നെ ആരംഭിക്കുന്നതാണ് നല്ലതെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. തുടർന്ന് 11.30ന് അര മണിക്കൂർ ഇടവേളയെടുക്കാം. തിരിച്ചെത്തി 2 മണി വരെ വീണ്ടും ജോലി ചെയ്യാം. അങ്ങനെ ചെയ്താൽ വൈകുന്നേരം കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സമയം ലഭിക്കുമെന്നും ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി.
സുപ്രീംകോടതിയിലെ പതിവനുസരിച്ച് സാധാരണ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ വൈകിട്ട് നാലു വരെയാണ് ജഡ്ജിമാർ കേസുകൾ കേൾക്കുന്നത്. ഇതിനിടെ ഒന്നു മുതൽ രണ്ടു വരെ ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയുമുണ്ട്.
English Summary: If kids can go to school at 7am, SC can start at 9am: Justice Lalit