ഭൂമിക്കടിയിലെ രഹസ്യകേന്ദ്രത്തിൽ 8000 ടൺ സ്വർണക്കട്ടി; കണ്ണഞ്ചിപ്പിക്കും ഈ 'പണയക്കളി'
രാജ്യത്തെ ഏറ്റവും വലിയ ഷോറൂം കേരളത്തിലെ ഒരു നഗരത്തിൽ ഡീലർ കാശുമുടക്കി തുറന്നത് കോവിഡ് ലോക്ഡൗണിനു തൊട്ടുമുൻപായിരുന്നു. ഇമ്മാതിരി കാറുകളുടെ മുഴുവൻ വിലയും കമ്പനിക്കു കൊടുത്തിട്ടാണ് ഡീലർ അവ വാങ്ങി ഷോറൂമിൽ ഡിസ്പ്ലേ ചെയ്യുന്നത്. പത്തെഴുപതു കാറുകളുണ്ടായിരുന്നു. ലോക്ഡൗൺ കാലത്ത് ഒന്നും വിറ്റില്ല. വായ്പയെടുത്താണ് വൻ നിക്ഷേപം കാറുകൾക്കായി മുടക്കിയത്. അതു തിരിച്ചടയ്ക്കാൻ കഴിയില്ല. അധികം താമസിയാതെ.. Gold Loan
രാജ്യത്തെ ഏറ്റവും വലിയ ഷോറൂം കേരളത്തിലെ ഒരു നഗരത്തിൽ ഡീലർ കാശുമുടക്കി തുറന്നത് കോവിഡ് ലോക്ഡൗണിനു തൊട്ടുമുൻപായിരുന്നു. ഇമ്മാതിരി കാറുകളുടെ മുഴുവൻ വിലയും കമ്പനിക്കു കൊടുത്തിട്ടാണ് ഡീലർ അവ വാങ്ങി ഷോറൂമിൽ ഡിസ്പ്ലേ ചെയ്യുന്നത്. പത്തെഴുപതു കാറുകളുണ്ടായിരുന്നു. ലോക്ഡൗൺ കാലത്ത് ഒന്നും വിറ്റില്ല. വായ്പയെടുത്താണ് വൻ നിക്ഷേപം കാറുകൾക്കായി മുടക്കിയത്. അതു തിരിച്ചടയ്ക്കാൻ കഴിയില്ല. അധികം താമസിയാതെ.. Gold Loan
രാജ്യത്തെ ഏറ്റവും വലിയ ഷോറൂം കേരളത്തിലെ ഒരു നഗരത്തിൽ ഡീലർ കാശുമുടക്കി തുറന്നത് കോവിഡ് ലോക്ഡൗണിനു തൊട്ടുമുൻപായിരുന്നു. ഇമ്മാതിരി കാറുകളുടെ മുഴുവൻ വിലയും കമ്പനിക്കു കൊടുത്തിട്ടാണ് ഡീലർ അവ വാങ്ങി ഷോറൂമിൽ ഡിസ്പ്ലേ ചെയ്യുന്നത്. പത്തെഴുപതു കാറുകളുണ്ടായിരുന്നു. ലോക്ഡൗൺ കാലത്ത് ഒന്നും വിറ്റില്ല. വായ്പയെടുത്താണ് വൻ നിക്ഷേപം കാറുകൾക്കായി മുടക്കിയത്. അതു തിരിച്ചടയ്ക്കാൻ കഴിയില്ല. അധികം താമസിയാതെ.. Gold Loan
കാശുകാരുടെ കല്യാണം കണ്ടുകൊണ്ടിരുന്ന ഒരാൾക്ക് ഒരു സംശയം. പെണ്ണിന് ഇത്ര സ്വർണമേ ഉള്ളോ...??? ആകെയൊരു നെക്‌ലെസും ഒരു മാലയും മാത്രമാണു ധരിച്ചിരിക്കുന്നത്. അതുകൊണ്ടാണു സ്വകാര്യമായി ചോദ്യം വന്നത്. കേട്ടയാൾ മറുപടി പറഞ്ഞു–അല്ല, 60 പവന്റെ സ്വർണമുണ്ട്. ബാക്കി ----ൽ കൊണ്ടുവയ്ക്കാനാണെന്നു മാത്രം. പ്രശസ്ത ബാങ്കിതര സ്ഥാപനത്തിന്റെ പേരാണ് അദ്ദേഹം പറഞ്ഞത്. അക്ഷരാർഥത്തിൽ അതു ശരിയുമായിരുന്നു. വരൻ ബിസിനസുകാരനായിരുന്നു. കൂടെക്കൂടെ പെട്ടെന്ന് പണത്തിന് ആവശ്യം വരാം. ബാങ്കിൽ ലോക്കർ ബുക്ക് ചെയ്ത് വർഷം തോറും 2000 രൂപയിലേറെ വാടക കൊടുക്കുന്നതിനേക്കാളെത്ര ഭേദം എൻബിഎഫ്സിയിൽ (Non-Banking Financial Company) പണയം വയ്ക്കുന്നത്. അവിടെ സുരക്ഷിതമായിരിക്കും. അതിൻമേൽ വായ്പയെടുക്കാൻ അവർ ഒരു തുക നിശ്ചയിക്കുന്നു. അതു മുഴുവൻ വാങ്ങണമെന്നില്ല. ആവശ്യം വരുമ്പോൾ കുറേശെ വാങ്ങാം. ഓൺലൈനായി തന്നെ. വാങ്ങിയ തുക മുഴുവനായി തിരിച്ചടയ്ക്കണമെന്നുമില്ല. പണം കിട്ടുന്നതനുസരിച്ച് കുറേശെയായി തിരിച്ചടയ്ക്കാം. ബാങ്കുകൾ നൽകുന്ന ഓവർഡ്രാഫ്റ്റ് സൗകര്യം പോലെ. വ്യാപാരികൾക്കും മറ്റും ഈ സൗകര്യം ബെസ്റ്റ്. സ്വർണത്തെ വെറുതെ അലമാരയിലോ ലോക്കറിലോ പൂട്ടി വയ്ക്കാതെ ഫിനാൻസിങ് ആവശ്യത്തിനായി വിനിയോഗിക്കുകയും ചെയ്യാം. സ്വർണപ്പണയത്തിലൂടെ ഇന്ത്യയാകെ നൽകുന്ന വായ്പ ഏകദേശം 13.5 ലക്ഷം കോടി രൂപയാണ്. കോവിഡിനിപ്പുറം പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ലാതെ സ്വർണം പണയം വയ്ക്കുന്നു. എന്താണ് ഈ പണയക്കളിക്കു പിന്നിൽ? ഇത്രയേറെ ലാഭകരമാണോ ലോകമാകെയും പ്രത്യേകിച്ച് ഇന്ത്യയിലും സ്വർണപ്പണയ ഇടപാടുകൾ? കേരളവും ഒട്ടും പിന്നിലല്ല. മലയാളികളുടെ കയ്യിലെ സ്വർണത്തിന്റെ അളവു കേട്ടാൽ ആരും ഞെട്ടും!
∙ മാന്യമായി സ്വർണപ്പണയ വായ്പ
കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ വളർന്ന ബിസിനസുകളിലൊന്ന് സ്വർണ പണയ വായ്പയായിരുന്നു. ‘സ്വർണപ്പണയത്തിന്മേൽ പണം കടം കൊടുക്കലോ, ഏയ് അതൊക്കെ മോശം, അയ്യേ പങ്കം പങ്കം’ എന്നൊക്കെ പറഞ്ഞു മാറി നിന്നിരുന്ന വരേണ്യ ബാങ്കുകാരെല്ലാം കോവിഡ് കാലത്ത് സ്വർണപ്പണയ ബിസിനസിലേക്ക് ഇറങ്ങി. സകല ബ്രാഞ്ചുകളിലും വലിയ ആർച്ചും മറ്റും വച്ചുകെട്ടുകയും വൻ തോതിൽ പരസ്യം ചെയ്യുകയും ചെയ്തു.
കോവിഡ് കാലത്ത് തൊഴിലുമില്ല, ബിസിനസുമില്ല എന്ന അവസ്ഥയിൽ ജനം നട്ടംതിരിയുകയായിരുന്നു. മൈക്കാട് പണിക്കു പോകാനൊക്കില്ല, തട്ടുകട തുറന്നുവച്ച് കുറച്ചു ദോശ പോലും വിൽക്കാനൊക്കില്ല. ഇതു സാധാരണക്കാരുടെ കാര്യം. വീട്ടുചെലവിനു പോലും നിവൃത്തിയില്ലാതെ വരുമ്പോൾ മാലയോ വളയോ പണയം വയ്ക്കുകയേ നിവൃത്തിയുള്ളു. അതു ബാങ്കിലാവാം, മുത്തൂറ്റ് പോലെ ബാങ്കിതര സ്ഥാപനങ്ങളിലുമാവാം. ബാങ്കിൽ പണം കിട്ടാൻ ഏതാനും മണിക്കൂറുകളുടെ കാലതാമസം വന്നേക്കാം. ബാങ്കിതര സ്ഥാപനത്തിൽ മിനിട്ടുകൾക്കകം കാശ് കിട്ടും.
∙ വൻകിടക്കാർക്കും കഷ്ടകാലത്ത് ആശ്രയം പണയം
സാധാരണക്കാരിലേറെ വൻകിട ബിസിനസുകാരും കോവിഡ്‌കാലത്തു കഷ്ടപ്പെട്ടിരുന്നു. ജർമ്മൻ ആഡംബര കാർ ഡീലറുടെ ഉദാഹരണം കേൾക്കുക. രാജ്യത്തെ ഏറ്റവും വലിയ ഷോറൂം കേരളത്തിലെ ഒരു നഗരത്തിൽ ഡീലർ കാശുമുടക്കി തുറന്നത് കോവിഡ് ലോക്ഡൗണിനു തൊട്ടുമുൻപായിരുന്നു. ഇമ്മാതിരി കാറുകളുടെ മുഴുവൻ വിലയും കമ്പനിക്കു കൊടുത്തിട്ടാണ് ഡീലർ അവ വാങ്ങി ഷോറൂമിൽ ഡിസ്പ്ലേ ചെയ്യുന്നത്. പത്തെഴുപതു കാറുകളുണ്ടായിരുന്നു. ലോക്ഡൗൺ കാലത്ത് ഒന്നും വിറ്റില്ല. വായ്പയെടുത്താണ് വൻ നിക്ഷേപം കാറുകൾക്കായി മുടക്കിയത്. അതു തിരിച്ചടയ്ക്കാൻ കഴിയില്ല. അധികം താമസിയാതെ ജർമ്മൻ കമ്പനി ഡീലർഷിപ്പ് തന്നെ റദ്ദാക്കി. എടുത്ത വായ്പകൾക്ക് ഭാര്യയുടെ സ്വർണം പണയം വച്ച് പലിശ തിരിച്ചടയ്ക്കേണ്ട സ്ഥിതി ഇവിടെയും ഉണ്ട്. പണയം വയ്ക്കുന്നവർ അതൊരു നാണക്കേടായി കരുതുന്നതിനാൽ പറത്തു പറയാറില്ലെന്നു മാത്രം.
അതേ സമയം വൻ സ്റ്റുഡിയോ ഉടമയ്ക്ക് മാസം 5 ലക്ഷം പലിശ കൊടുക്കാനുണ്ടായിരുന്നു. കല്യാണ പടങ്ങളുടെ കളർ പ്രന്റടിക്കാൻ ആധുനിക പ്രിന്ററും മറ്റും വാങ്ങാൻ ബാങ്ക് വായ്പയെടുത്തതാണ്. കോവിഡിനിടെ സ്റ്റുഡിയോയ്ക്ക് എന്തു ബിസിനസ്? കല്യാണങ്ങളോ നടക്കുന്നില്ല. ഒടുവിൽ ഭാര്യയുടെ സ്വർണം പണയം വച്ചാണ് പല മാസങ്ങളിലും പലിശ തിരിച്ചടയ്ക്കാൻ വക കണ്ടെത്തിയത്.
ഏത് പണ്ഡിതനും പാമരനും സ്വർണപ്പണയ വായ്പ വിലപ്പെട്ടതാണെന്നു മനസ്സിലായില്ലേ!
∙ സ്വർണപ്പണയ ബിസിനസ്: കാണാപ്പുറങ്ങളേറെ
അമ്പരപ്പിക്കുന്നതാണ് ഇന്ത്യയിലെ സ്വർണത്തിന്റെ കളിയും പണയ ബിസിനസിന്റെ വ്യാപ്തിയും. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യം ഏത്? ഉത്തരം നമ്മുടെ ഇന്ത്യ തന്നെ. 30,000 ടൺ സ്വർണമാണത്രേ ഇന്ത്യാക്കാരുടെ പക്കലുള്ളത്. ഏതു വീട്ടിലും അൽപ്പം സ്വർണംകാണുമല്ലോ. അതു സംസ്ക്കാരത്തിന്റെ ഭാഗമാണ്. അനാഥരുടെ കല്യാണത്തിനു പോലും സർക്കാരോ, സന്നദ്ധ സേവകരോ അൽപ്പം സ്വർണം നൽകുന്നുണ്ട്.
എന്നാൽ റിസർവ് ബാങ്കിന്റെ കയ്യിലുള്ള സ്വർണം 600 ടണ്ണോളം മാത്രമാണ്. കാരണം നമ്മളുടെ പ്രധാന കറൻസി റിസർവ് സ്വർണമല്ല, വിദേശ നാണ്യമാണ്. 60,000 കോടി ഡോളറാണ് നമ്മുടെ വിദേശ നാണ്യ ശേഖരം. ഏകദേശം 46 ലക്ഷം കോടി രൂപയ്ക്കു തുല്യം. എന്നാൽ മറ്റു പല രാജ്യങ്ങളും അവരുടെ കറൻസി റിസർവ് ആയി സ്വർണത്തെ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് അമേരിക്കയ്ക്ക് 8000 ടൺ റിസർവ് സ്വർണമുണ്ട്. ഫോർട്ട്നോക്സ് എന്ന സ്ഥലത്തെ ഭൂമിക്കടിയിലുള്ള അതീവ സുരക്ഷാ കേന്ദ്രത്തിലാണ് ചുടുകട്ടയുടെ അത്ര വലിപ്പമുള്ള സ്വർണക്കട്ടികൾ അടുക്കിയടുക്കി വച്ചിരിക്കുന്നത്. മിക്ക യൂറോപ്യൻ രാജ്യങ്ങൾക്കും 1000–2000 ടൺ കരുതൽ സ്വർണമുണ്ട്.
സ്വർണവിലയിൽ ചെറിയ ചാഞ്ചാട്ടമൊക്കെ വരാമെങ്കിലും പരിധി വിട്ട് കുറയില്ല എന്നതിന്റെ തെളിവ് ഇതാണെന്ന് മുത്തൂറ്റ് മിനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ജനറൽ മാനേജരുമായ പി.ഇ.മത്തായി ചൂണ്ടിക്കാട്ടി. കാരണം സ്വർണവില വൻ തോതിൽ ഇടിഞ്ഞാൽ രാജ്യങ്ങളുടെ ഈ കരുതൽ സ്വർണത്തിനും വിലയില്ലാതാകും. കൂടുതൽ ഉൽപാദിപ്പിച്ചെടുക്കാൻ കഴിയുന്നതുമല്ല ഈ മഞ്ഞലോഹം.
∙ വട്ടിപ്പണക്കാർ വാഴുന്ന രംഗം
ജനത്തിന്റെ കയ്യിൽ 30,000 ടൺ സ്വർണമുണ്ട്. പക്ഷേ അതിൽ ബാങ്കിലും ബാങ്കിതര സ്ഥാപനങ്ങളിലുമായി പണയത്തിലുള്ളത് 2500 ടൺ മാത്രം. ബാക്കി 27,500 ടൺ സ്വർണം ജനത്തിന്റെ കയ്യിൽ തന്നെയോ അല്ലെങ്കിൽ കുറേ ഭാഗം സ്വകാര്യ സ്ഥാപനങ്ങളിൽ പണയത്തിലോ ആകുന്നു. സ്വർണപ്പണയത്തിലൂടെ ഇന്ത്യയാകെ നൽകുന്ന വായ്പ 13.5 ലക്ഷം കോടി രൂപയുടേതാണെന്നു കണക്കാക്കിയിട്ടുണ്ട്. പക്ഷേ അതിന്റെ 35% അഥവാ 4.67 ലക്ഷം കോടി മാത്രമാണ് ബാങ്കുകളും എൻബിഎഫ്സികളും ചേർന്നു നൽകിയിട്ടുള്ളത്. ബാക്കി 65% സ്വകാര്യ സ്വർണപ്പണയക്കാരുടെ രഹസ്യ അറകളിൽ കിടപ്പുണ്ട്.
പെൻഷനാകുന്നവർ അങ്ങനെ കിട്ടുന്ന പിഎഫും ഗ്രാറ്റുവിറ്റിയും ചേർന്നുള്ള തുക സ്വർണപ്പണയ ബിസിനസിനായി ഉപയോഗിക്കുന്നതു വരെയുണ്ട്. ജനത്തിനും അതാണു പഥ്യം. രാത്രി മരണമോ, ആശുപത്രിച്ചെലവോ വന്ന് പെട്ടെന്നു കാശ് വേണമെങ്കിൽ ഒരു മാല പണയം വച്ചാൽ തന്നെ ആവശ്യത്തിനു കാശ് കയ്യിലാകും. രാത്രി വീട്ടിൽ ചെന്നു തട്ടി തുറപ്പിച്ച്, പണയംവച്ച് കാശുമായി പോകാം. അതാണ് അവരുടെ ആകർഷണം. ആന്ധ്രയിൽ കാശുള്ളവരുടെ വലിയ വീടുകളിൽ ഇതു ചെയ്യുന്നുണ്ട്. മാർവാഡികൾ ചെയ്യുന്നു. കാശ് തിരികെ തരാതിരുന്നാലോ എന്ന പേടി വേണ്ട. സ്വർണം ഇവിടെ ഇരിക്കുകയല്ലേ? സ്വർണവിലയാണെങ്കിൽ ദിനംപ്രതി കൂടുകയും ചെയ്യുന്നു.
∙ കൊല്ലം തോറും കൂടുന്ന പണയവായ്പ
സ്വർണപ്പണയ വായ്പകൾ വർഷം 80,000 കോടി മുതൽ ഒരു ലക്ഷം കോടി വരെ ഇന്ത്യയിൽ വർധിക്കുന്നുമുണ്ട്. ദേശസാൽക്കൃത ബാങ്കുകൾക്കു പോലെ ഈ ബിസിനസിൽ 35% വളർച്ചാ നിരക്കുണ്ട്. സ്വാഭാവികമായും ഇന്ത്യയിൽ വിൽക്കുന്ന സ്വർണത്തിന്റെ അളവും കൂടുന്നുണ്ട്. ഇന്ത്യയിൽ സ്വർണഖനി ഇല്ലാത്തതിനാൽ (കോലാർ ഖനി പണ്ടേ പൂട്ടി. അതിനെ ചുറ്റിപ്പറ്റിയാണ് കെജിഎഫ് എന്ന സിനിമ തന്നെ) മുഴുവൻ സ്വർണവും ഇറക്കുമതി ചെയ്യുകയാണ്. വർഷം 800 ടൺ മുതൽ 1000 ടൺ വരെ ഇറക്കുമതി. അതിന്റെ 10 ശതമാനമെങ്കിലും കേരളത്തിലാണു വിൽപ്പന!
∙ ‘ഗോൾഡ്സ്’ ഓൺ കൺട്രി
അതെ, കൊച്ചു കേരളം വർഷം 100 ടൺ സ്വർണത്തിന്റെ ആഭരണങ്ങളൊക്കെ നിസ്സാരമായി വാങ്ങും. നാടെങ്ങുമുള്ള സ്വർണക്കടകളും അവരുടെ പരസ്യങ്ങളും ശ്രദ്ധിക്കുക. പക്ഷേ സ്വർണവിൽപ്പനയിൽ കേരളത്തിന് ഇന്ത്യയിൽ രണ്ടാം സ്ഥാനമായിരുന്നു മുൻപ്. ഒന്നാം സ്ഥാനത്തായിരുന്നത് തമിഴ്നാട്. ഇപ്പോൾ കേരളമാണത്രെ മുന്നിൽ. ഗോൾഡ്സ് ഓൺ കൺട്രി!
English Summary: Gold Pledging on the Rise; How it is Helping the Economy