വിദ്യാർഥിനിയുടെ മരണം: മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ∙ കള്ളക്കുറിച്ചിയിൽ മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. പെൺകുട്ടിയുടെ പിതാവിന്റെയും അഭിഭാഷകൻ കെ. കേശവന്റെയും സാന്നിധ്യത്തിലാകണം പോസ്റ്റ്മോര്‍ട്ടം. നടപടി ക്രമങ്ങളുടെ വിഡിയോ കോടതിക്കു മുമ്പാകെ സമർപ്പിക്കണമെന്നും ഹൈക്കോടതി Kallakurichi schoolgirl, Student death, Madras high court, Manorama News

ചെന്നൈ∙ കള്ളക്കുറിച്ചിയിൽ മരിച്ച വിദ്യാർഥിനിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ ഹൈക്കോടതി ഉത്തരവ്. പെൺകുട്ടിയുടെ പിതാവിന്റെയും അഭിഭാഷകൻ കെ. കേശവന്റെയും സാന്നിധ്യത്തിലാകണം പോസ്റ്റ്മോര്‍ട്ടം. നടപടി ക്രമങ്ങള്‍ വിഡിയോയിൽ പകർത്തി, കോടതിയിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സംഘർഷത്തിനു കാരണമായവരെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘം രൂപീകരിക്കണമെന്നും പൊലീസിനോട് കോടതി നിർദേശിച്ചു.
സംഭവത്തിൽ രണ്ട് അധ്യാപികമാരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെമിസ്ട്രി ടീച്ചർ ഹരിപ്രിയ, മാത്‌സ് ടീച്ചർ കീർത്തന എന്നിവരാണ് തിങ്കളാഴ്ച രാവിലെ അറസ്റ്റിലായത്. പ്രിൻസിപ്പൽ, സ്കൂൾ കറസ്പോണ്ടന്റ്, സെക്രട്ടറി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കള്ളക്കുറിച്ചി ചിന്നസേലം ഇന്റർനാഷനൽ റസിഡൻഷ്യൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയെ ബുധനാഴ്ചയാണു ഹോസ്റ്റൽ വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം നിലയിൽ നിന്നു ചാടുകയായിരുന്നു എന്നാണു സ്കൂൾ അധികൃതർ അറിയിച്ചത്. മരണത്തിനു മുൻപു പെൺകുട്ടിയുടെ ശരീരത്തിൽ പരുക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധിച്ചു. പിന്നീടത് കലാപമായി മാറുകയായിരുന്നു. 30 ഓളം സ്കൂൾ വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിക്കുകയും സ്കൂൾ അടിച്ചുതകർക്കുകയും ചെയ്തു. ആക്രമണം അഴിച്ചുവിട്ട 120 പേരുടെ പട്ടിക പൊലീസ് കോടതിയിൽ സമർപ്പിച്ചു.
English Summary:Madras HC orders re-post-mortem of Kallakurichi school girl