കാസർകോട്∙ പ്രവാസി യുവാവ് പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ. Murder of Dubai expat in Kasaragod, Kasaragod, Kasaragod Murder, Aboobacker Siddique, Aboobacker Siddique Murder, Crime Kerala, Hawala gang, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ പ്രവാസി യുവാവ് പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പൈവളികെ സ്വദേശി അബ്ദുള്‍ റഷീദാണ് അറസ്റ്റിലായത്. അബൂബക്കർ സിദ്ദിഖിനെ മർദിച്ചു കൊലപ്പെടുത്തിയ ക്വട്ടേഷൻ സംഘത്തിലെ അംഗമാണ് പിടിയിലായ അബ്ദുള്‍ റഷീദ്. കർണാടക–കേരള അതിർത്തിയിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. കൊലപാതകം നടന്നിട്ട് 20 ദിവസം കഴിഞ്ഞാണ് ക്വട്ടേഷൻ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയത്. 

ജൂൺ 27 ഞായറാഴ്ചയാണ് അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേർ നേരത്തെ  അറസ്റ്റിലായിരുന്നു. ക്വട്ടേഷൻ നൽകിയവരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരുമാണ് പിടിയിലായത്. മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും സംഘം തട്ടിക്കൊണ്ടു പോയിരുന്നു. ദുബായിലേക്ക്‌ ഡോളർ കൊണ്ടു പോയതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന. 

ADVERTISEMENT

സഹോദരനെയും സുഹൃത്തിനെയും കസ്റ്റ‍ഡിയിൽവച്ചാണ് സംഘം സിദ്ദിഖിനെ ഗൾഫിൽനിന്ന് നാട്ടിലെത്തിച്ചത്. സംസാരിക്കാമെന്നു പറഞ്ഞ് സിദ്ദിഖിനെ ജൂൺ 27 ഞായറാഴ്ച ഉച്ചയോടെ കാറിൽ കയറ്റികൊണ്ടുപോയി. ഞായറാഴ്ച രാത്രിയോടെയാണ്‌ കുത്തേറ്റനിലയിൽ സിദ്ദിഖിനെ ഒരുസംഘം ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്‌. പരിശോധിച്ചപ്പോൾ മരിച്ചതായി തിരിച്ചറിഞ്ഞു. സിദ്ദിഖിന്റെ ശരീരത്തിൽ കുത്തേറ്റതിന്റെയും മർദനമേറ്റതിന്റെയും പാടുകളുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള സിദ്ദിഖിന്റെ സഹോദരനെയും അക്രമി സംഘം ആശുപത്രിയിൽ ഉപേക്ഷിച്ചു.

English Summary: One more held in murder of Dubai expat in Kasaragod