‘ഓണ്‍ലൈന്‍ റമ്മി പോലുള്ളത് രാജ്യദ്രോഹ പരസ്യം; അഭിനയിക്കുന്നവരോട് പിന്‍മാറാന്‍ മന്ത്രി പറയണം’
തിരുവനന്തപുരം ∙ ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിക്കുന്ന കലാകാരന്‍മാരോട് അതില്‍നിന്ന് പിന്‍മാറാന്‍ സർക്കാർ അഭ്യർഥിക്കണമെന്നു Online Rummy, Online Rummy Advertisement, Kerala Legislative Assembly, Kerala Legislative Assembly News, Crime News, Crime Kerala, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

തിരുവനന്തപുരം ∙ ഓൺലൈൻ റമ്മിയുടെ പരസ്യത്തിൽ അഭിനയിക്കുന്ന കലാകാരന്‍മാരോട് അതില്‍നിന്ന് പിന്‍മാറാന്‍ സർക്കാർ അഭ്യർഥിക്കണമെന്നു കെ.ബി.ഗണേഷ് കുമാർ എംഎൽഎ നിയമസഭയിൽ പറഞ്ഞു. സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവനോടാണ് ഗണേഷിന്റെ അഭ്യർഥന. ഓൺലൈൻ റമ്മിക്ക് അടിമപ്പെട്ട് നിരവധിയാളുകളുടെ ജീവിതമാണ് വഴിയാധാരമാകുന്നതെന്നും ഗണേഷ് പറഞ്ഞു.
ഓൺലൈൻ റമ്മിയുടേത് പോലുള്ള സാമൂഹ്യവിരുദ്ധ പരസ്യങ്ങളിൽ ആദരണീയരായ കലാകാരൻമാരും കലാകാരികളും പങ്കെടുക്കുന്നു. ഇത്തരം രാജ്യദ്രോഹ പരസ്യങ്ങളിൽനിന്ന് പിൻമാറാൻ സാംസ്‌കാരിക മന്ത്രി സഭയുടെ പേരിൽ ഇവരോട് അഭ്യർഥിക്കണം. സാംസ്‌കാരികമായി വലിയ മാന്യരാണെന്നു പറഞ്ഞ് നടക്കുന്നവരാണ് ഇവരെന്നും ഗണേഷ് കുറ്റപ്പെടുത്തി. ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കുന്ന കലാകാരന്‍മാരുടെ മനസ്സിലാണ് സംസ്കാരിക വിപ്ലവം ഉണ്ടാകേണ്ടതെന്നും എല്ലാവർക്കും ചേർന്ന് അഭ്യർഥന നടത്താമെന്നും മന്ത്രി വാസവൻ പ്രതികരിച്ചു.
സംസ്ഥാനത്തു പണം വച്ചുള്ള ഓൺലൈൻ റമ്മി വീണ്ടും നിരോധിക്കാൻ പഴുതടച്ച നിയമഭേദഗതിക്കു സർക്കാർ ശ്രമം തുടങ്ങിയിരുന്നു. ഓൺലൈൻ റമ്മി കഴിഞ്ഞ വർഷം സർക്കാർ നിരോധിച്ചിരുന്നെങ്കിലും നടത്തിപ്പുകാരായ കമ്പനികൾ ചോദ്യം ചെയ്തതോടെ ഹൈക്കോടതി റദ്ദാക്കി. ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടമായവരിൽ ചിലർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിനു വീണ്ടും സർക്കാർ ശ്രമിക്കുന്നത്.
പണം വച്ചുള്ള ഓൺലൈൻ റമ്മി കളി ലോക്ഡൗൺ കാലത്താണു കേരളത്തിൽ സജീവമായത്. കേരളത്തിലെ ഇരുപതിലേറെ ആത്മഹത്യകൾ റമ്മി കളിയിലെ നഷ്ടം കാരണം ഉണ്ടായതാണെന്നാണു പൊലീസിന്റെ കണക്ക്. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാന സർക്കാരുകളും പണം വച്ചുള്ള ഓൺലൈൻ റമ്മി നിരോധിച്ചിരുന്നു. തമിഴ്നാട്ടിലെയും കർണാടകയിലെയും നിരോധനം ഹൈക്കോടതികൾ റദ്ദാക്കി. എന്നാൽ ആത്മഹത്യകൾ പെരുകിയതോടെ വീണ്ടും നിരോധനം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ് തമിഴ്നാട്.
English Summary: Appearing in online rummy advertisement is a anti national activity: K. B. Ganesh Kumar