വോട്ടുമൂല്യത്തിന്റെ കണക്കു വച്ച് വിദഗ്ധർ വിലയിരുത്തിയിരുന്നത് ദ്രൗപദി മുർമുവിന് 61.1% വോട്ട് ഉറപ്പായും ലഭിക്കുമെന്നായിരുന്നു. എന്നാൽ അതിനെയെല്ലാം മറികടന്നാണ് വോട്ടുശതമാനം ഉയർന്നത്. ബിജെപിയുടെയും സഖ്യകക്ഷികളുടെയും മാത്രം വോട്ടല്ല ദ്രൗപദിക്ക് ലഭിക്കുകയെന്നത് നേരത്തേതന്നെ വ്യക്തമായിരുന്നു. എങ്ങനെയായിരുന്നു ഈ വിജയത്തിലേക്ക് ദ്രൗപദി മുർമു എത്തിയത്? കണക്കുകളുടെ കളിയേറെയുണ്ട് അതിൽ.Draupadi Murmu Graphics

വോട്ടുമൂല്യത്തിന്റെ കണക്കു വച്ച് വിദഗ്ധർ വിലയിരുത്തിയിരുന്നത് ദ്രൗപദി മുർമുവിന് 61.1% വോട്ട് ഉറപ്പായും ലഭിക്കുമെന്നായിരുന്നു. എന്നാൽ അതിനെയെല്ലാം മറികടന്നാണ് വോട്ടുശതമാനം ഉയർന്നത്. ബിജെപിയുടെയും സഖ്യകക്ഷികളുടെയും മാത്രം വോട്ടല്ല ദ്രൗപദിക്ക് ലഭിക്കുകയെന്നത് നേരത്തേതന്നെ വ്യക്തമായിരുന്നു. എങ്ങനെയായിരുന്നു ഈ വിജയത്തിലേക്ക് ദ്രൗപദി മുർമു എത്തിയത്? കണക്കുകളുടെ കളിയേറെയുണ്ട് അതിൽ.Draupadi Murmu Graphics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വോട്ടുമൂല്യത്തിന്റെ കണക്കു വച്ച് വിദഗ്ധർ വിലയിരുത്തിയിരുന്നത് ദ്രൗപദി മുർമുവിന് 61.1% വോട്ട് ഉറപ്പായും ലഭിക്കുമെന്നായിരുന്നു. എന്നാൽ അതിനെയെല്ലാം മറികടന്നാണ് വോട്ടുശതമാനം ഉയർന്നത്. ബിജെപിയുടെയും സഖ്യകക്ഷികളുടെയും മാത്രം വോട്ടല്ല ദ്രൗപദിക്ക് ലഭിക്കുകയെന്നത് നേരത്തേതന്നെ വ്യക്തമായിരുന്നു. എങ്ങനെയായിരുന്നു ഈ വിജയത്തിലേക്ക് ദ്രൗപദി മുർമു എത്തിയത്? കണക്കുകളുടെ കളിയേറെയുണ്ട് അതിൽ.Draupadi Murmu Graphics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർലമെന്റിലെ 63–ാം നമ്പർ മുറിയിലായിരുന്നു ഇന്ത്യൻ ചരിത്രത്തിലെ നിർണായക ഏടായി മാറിയ, ഇത്തവണത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ. കഴിഞ്ഞ മാസം 20നായിരുന്നു ദ്രൗപദി മുർമുവിനു പ്രായം 63ൽനിന്ന് 64ലേക്കു കടന്നത്. ഗോത്ര വിഭാഗത്തിൽനിന്നുള്ള ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റായി ദ്രൗപദി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അത് കുറച്ചു വൈകിയെത്തിയ, പിറന്നാൾ സ്നേഹസമ്മാനം കൂടിയാകുന്നു. 64% വോട്ടാണ് ദ്രൗപദിക്കു ലഭിച്ചതെന്നതും കൗതുകമായി. യശ്വന്ത് സിൻഹയ്ക്ക് 36 ശതമാനവും. വോട്ടുമൂല്യത്തിന്റെ കണക്കുകൾ വച്ച് വിദഗ്ധർ വിലയിരുത്തിയിരുന്നത് ദ്രൗപദിക്ക് 61.1% വോട്ട് ഉറപ്പായും ലഭിക്കുമെന്നായിരുന്നു. എന്നാൽ അതും മറികടന്നാണ് വോട്ടുശതമാനം 64.03ൽ എത്തിയത്. ബിജെപിയുടെയും സഖ്യകക്ഷികളുടെയും മാത്രം വോട്ടല്ല ദ്രൗപദിക്ക് ലഭിക്കുകയെന്നതും നേരത്തേതന്നെ വ്യക്തമായിരുന്നു. ‘ക്രോസ് വോട്ടിങ്’ വ്യാപകമായി നടന്നുവെന്നതും വ്യക്തം; ബിജെപിക്ക് ഒരു എംഎല്‍എ പോലുമില്ലാത്ത കേരളത്തിൽനിന്ന് ദ്രൗപദിക്ക് ഒരു വോട്ടു ലഭിച്ചതു തന്നെ അതിന്റെ വലിയ ഉദാഹരണം. എങ്ങനെയാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന ഈ വോട്ടെടുപ്പ്? എങ്ങനെയാണ് ഈ വിജയത്തിലേക്ക് ദ്രൗപദി മുർമു എത്തിയത്? കണക്കുകളുടെ കളിയേറെയുണ്ട് അതിൽ. ‘മനോരമ ഓൺലൈൻ പ്രീമിയം’ ഇൻഫോഗ്രാഫിക്സിലൂടെ വ്യക്തമാക്കുകയാണ് അത്...

ബിജെപിയെക്കൂടാതെ വൈഎസ്ആർസിപി, ബിഎസ്‌പി, അണ്ണാഡിഎംകെ, ടിഡിപി, ജെഡി(എസ്), ശിരോമണി അകാലിദൾ, ശിവ സേന, ജെഎംഎം എന്നിങ്ങനെ എൻഡിഎയിൽ പങ്കാളിത്തമുള്ളതും ഇല്ലാത്തതുമായ പാർട്ടികളിൽനിന്നു ലഭിച്ച വോട്ടാണ് ദ്രൗപദിയെ വിജയത്തിലേക്കു നയിച്ചത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എഎപി, എൻസിപി, ഡിഎംകെ, സിപിഎം, സിപിഐ, ടിആർഎസ്, എസ്പി, ആർജെഡി, ആർഎൽഡി, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ് (മാണി) തുടങ്ങിയ പാർട്ടികളാണ് പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയെ പിന്തുണച്ചത്. അതിൽത്തന്നെ പല എംപിമാരും എംഎൽഎമാരും ‘ക്രോസ് വോട്ടും’ ചെയ്തു!

ADVERTISEMENT

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ വോട്ടു ലഭിച്ചത് 1957ൽ ഡോ.രാജേന്ദ്ര പ്രസാദിനാണ്–98.99%. രണ്ടാം സ്ഥാനത്ത് എസ്.രാധാകൃഷ്ണനാണ്–98.25%, മൂന്നാമത് കേരളത്തിന്റെ സ്വന്തം കെ.ആര്‍.നാരായണനും–94.97.

ലോക്‌സഭ, രാജ്യസഭ എന്നിങ്ങനെയുള്ള പാർലമെന്റിന്റെ ഇരുസഭകളിലെയും സംസ്ഥാന–കേന്ദ്രഭരണപ്രദേശങ്ങളിലെ (ഡൽഹി, പുതുച്ചേരി) നിയമസഭകളിലെയും അംഗങ്ങളും ചേരുന്ന ഇലക്ടറൽ കോളജാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. നാമനിർദേശം ചെയ്യപ്പെട്ടവർ ഒഴികെയാണിത്.

776 എംപിമാരും 4033 നിയമസഭാംഗങ്ങളും ഉൾപ്പെടെ 4809 പേരടങ്ങുന്നതായിരുന്നു ഇത്തവണത്തെ ഇലക്ടറൽ കോളജ്. ഇവർ എല്ലാവരുടെയും ആകെ വോട്ടുകളുടെ മൂല്യം 10,86,431. ഈ വോട്ടുമൂല്യം നിശ്ചയിക്കുന്നതിലും കണക്കിലെ കളികളേറെ.

എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും വോട്ടുമൂല്യത്തിൽ വ്യത്യാസമുണ്ട്. ഒരോ എംപിയുടെയും വോട്ടുമൂല്യം 700 ആണ്. എല്ലാ നിയമസഭാംഗങ്ങളുടെയും മൊത്തം വോട്ടിന്റെ മൂല്യം 5,43,231. അതിനെ പാർലമെന്റിലെ മൊത്തം വോട്ടർമാരുടെ എണ്ണംകൊണ്ടു (776) ഹരിക്കുമ്പോൾ ലഭിക്കുന്നതാണ് ഓരോ എംപിയുടെയും വോട്ടിന്റെ മൂല്യമായ 700.

ADVERTISEMENT

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനസംഖ്യയ്ക്ക് ആനുപാതികമായി നിയമസഭാംഗങ്ങളുടെ വോട്ടുമൂല്യത്തിൽ വ്യത്യാസമുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയെ (1971ലേത്) എംഎൽഎമാരുടെ എണ്ണംx1000 കൊണ്ടു ഹരിക്കുമ്പോൾ ലഭിക്കുന്നതാണ് ഓരോ എംഎൽഎയുടെയും വോട്ടിന്റെ മൂല്യം.

ഉദാഹരണത്തിന്, കേരളത്തിലെ 1971ലെ ജനസംഖ്യ 21,347,375 ആണ്. കേരളത്തിലെ ആകെ എംഎൽഎമാർ 140. ഇതിനെ 1000 കൊണ്ടു ഗുണിക്കുമ്പോൾ 1,40,000. ജനസംഖ്യയായ 21,347,375നെ 1,40,000 കൊണ്ടു ഹരിക്കുമ്പോൾ കിട്ടുന്ന 152 ആണ് കേരളത്തിലെ ഓരോ എംഎൽഎയുടെയും വോട്ടുമൂല്യം. കേരള നിയമസഭയിലെ മൊത്തം വോട്ടുമൂല്യം 140x152=21,280.

ഏറ്റവും ഉയർന്ന വോട്ടുമൂല്യം ഉത്തർപ്രദേശിലെ എംഎൽഎമാർക്കാണ്–208 വീതം. അവിടത്തെ നിയമസഭയിലെ ആകെ വോട്ടുമൂല്യം– 83,824. രണ്ടാം സ്ഥാനത്തു മഹാരാഷ്ട്രയാണ്. മൂന്നാമത് ബിഹാറും നാലാമത് തമിഴ്‌നാടും. ഏറ്റവും കുറവ് വോട്ടുമൂല്യം സിക്കിമിലാണ്–ഏഴ്.

മൂല്യാടിസ്ഥാനത്തിൽ ഇത്തവണ ദ്രൗപദി മുർമുവിനു ലഭിച്ച മൊത്തം വോട്ടുകളുടെ മൂല്യം 6,76,803 ആണ്. യശ്വന്ത് സിൻഹയ്ക്ക് 3,80,177ഉം. സാധുവായ വോട്ടിന്റെ പകുതിയിലധികം ലഭിക്കുന്ന സ്ഥാനാർഥിയെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്. ബംഗാൾ, ഛത്തിസ്ഗഡ്, കേരളം, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങളിൽ യശ്വന്ത് സിൻഹയാണു മുന്നിലെത്തിയത്.

ADVERTISEMENT

രാജ്യസഭയിലും ലോക്‌സഭയിലുമായി ആകെ 776 എംപിമാരുണ്ടെങ്കിലും ഇത്തവണ വോട്ടു ചെയ്യാൻ അവകാശം 771 പേർക്കായിരുന്നു. രാജ്യസഭയിൽ 5 സീറ്റ് ഒഴിഞ്ഞു കിടക്കുന്നതിനാലാണിത്– ജമ്മു കശ്മീരിലെ നാലും, ത്രിപുരയിലെ ഒന്നും.

അതിൽത്തന്നെ എട്ടു പേർക്ക് പലവിധ കാരണങ്ങളാൽ വോട്ടു ചെയ്യാനായില്ല. സണ്ണി ഡിയോൾ, സഞ്ജയ് ധോത്രെ (ബിജെപി), സയീദ് ഇംതിയാസ് ജലീൽ(എഐഎംഐഎം), ഗജാനൻ കീർത്തികർ (ശിവസേന), മുഹമ്മദ് സാദിഖ് (കോൺഗ്രസ്), ടി.ആർ.പാരിവേന്ദർ (ഡിഎംകെ), ഹാജി ഫസ്‌ലുർ റഹ്മാൻ, അതുൽ കുമാർ സിങ് (ബിഎസ്‍പി) എന്നീ എംപിമാരാണ് വോട്ടു ചെയ്യാതിരുന്നത്. 15 പേരുടെ വോട്ട് അസാധുവായി. അതോടെ ആകെ വോട്ടു ചെയ്തവരുടെ എണ്ണം 748 ആയി.

എംപിമാരിൽനിന്ന് ദ്രൗപദിക്കു ലഭിച്ചത് 540 വോട്ട്. യശ്വന്ത് സിൻഹയ്ക്ക് 208ഉം. ഒരാൾക്ക് 700 എന്ന കണക്കിനു വോട്ടുമൂല്യം നോക്കുമ്പോൾ ദ്രൗപദിക്ക് എംപിമാരിൽനിന്ന് ആകെ ലഭിച്ച വോട്ടുമൂല്യം 3,78,000 (540x700). സിൻഹയ്ക്കാകട്ടെ 1,45,600. എംപിമാരുടെ ആകെ വോട്ടിന്റെ 72.19% ദ്രൗപദിക്കു ലഭിച്ചു, സിൻഹയ്ക്ക് 27.81% വോട്ടും. 2017ൽ എൻഡിഎ സ്ഥാനാർഥി റാംനാഥ് കോവിന്ദിന് 522 എംപിമാരുടെ വോട്ടാണു ലഭിച്ചത്. മീര കുമാറിന് 225ഉം. (മൊത്തം വോട്ടുമൂല്യം നോക്കിയാൽ കഴിഞ്ഞ വർഷം റാംനാഥ് കോവിന്ദിന് 65.65 ശതമാനവും മീരാകുമാറിന് 34.35 ശതമാനവുമാണ് 2017ൽ വോട്ടു ലഭിച്ചത്)

എൻ‍ഡിഎയ്ക്ക് രാജ്യസഭയിൽ 104ഉം ലോക്സഭയിൽ 334ഉം എംപിമാരാണുള്ളത്. ആകെ 438. ഇവരുടെ ആകെ വോട്ടു മൂല്യം ‭3,06,600‬. എന്നാൽ ദ്രൗപദിക്ക് ആകെ ലഭിച്ച എംപിമാരുടെ വോട്ടുമൂല്യമാകട്ടെ 3,78,000ഉം. എൻഡിഎയ്ക്കു പുറത്തുനിന്നുള്ള 102 എംപിമാരുടെ പിന്തുണ ദ്രൗപദിക്കു ലഭിച്ചെന്നു ചുരുക്കം. അതായത്, എൻഡിഎ പ്രതീക്ഷിച്ചതിനേക്കാള്‍ 71,400 വോട്ടുമൂല്യം അധികം കിട്ടി. എൻഡിഎയ്ക്കു പുറത്തുള്ള ഒട്ടേറെ പാർട്ടികൾ ദ്രൗപദിക്ക് ഇതിനോടകം പിന്തുണ പ്രഖ്യാപിച്ചിരുന്നതുമാണ്.

ആകെ എംഎൽഎമാർ 4033 പേരുണ്ടെങ്കിലും ഇത്തവണ വോട്ടു ചെയ്യാനാകുന്നത് 4025 പേർക്കായിരുന്നു. ആറ് എംഎൽഎ സീറ്റുകള്‍ രാജ്യത്ത് ഒഴിഞ്ഞു കിടക്കുകയാണ്. അനന്ത് കുമാർ സിങ്, മഹേന്ദ്ര ഹരി ദാൽവി എന്നീ എംഎൽഎമാർക്ക് അയോഗ്യതയും കൽപിച്ചു. ഇരുവരും ചില കേസുകളിൽ കുറ്റക്കാരാണെന്നു കോടതി വിധിച്ചതിനെത്തുടർന്നായിരുന്നു അയോഗ്യത. 3991 എംഎൽ‌എമാരാണ് ആകെ വോട്ടു ചെയ്തത്. വോട്ടിങ് ശതമാനം 91.12.

763 എംപിമാരും 3991 എംഎൽഎമാരും ഉൾപ്പെടെ, ഇലക്ടറൽ കോളജിലെ 4754 പേരാണ് ഇത്തവണ വോട്ടു ചെയ്തത്. അതിൽ 2824 വോട്ടുകൾ ദ്രൗപദി മുർമുവിനു ലഭിച്ചു. എംഎൽഎമാരുടെ 2284 വോട്ടും എംപിമാരുടെ 540 വോട്ടും. യശ്വന്ത് സിൻഹയ്ക്കു ലഭിച്ചത് 1877 വോട്ടുകൾ. 1669 എംഎൽഎ വോട്ടും 208 എംപി വോട്ടും ഉൾപ്പെടെയാണിത്. ആന്ധ്രപ്രദേശ്, സിക്കിം, നാഗാലാൻഡ് സംസ്ഥാനങ്ങളിൽനിന്ന് അദ്ദേഹത്തിന് ഒരു വോട്ടു പോലും ലഭിച്ചില്ല. ദ്രൗപദിക്കാകട്ടെ കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിൽനിന്നും വോട്ടു ലഭിച്ചു. എംപിമാരിൽ 15 പേരുടെയും എംഎൽഎമാരിൽ 38 പേരുടെ വോട്ട് അസാധുവായി. ഏറ്റവുമധികം അസാധു വോട്ട് മധ്യപ്രദേശിലും പഞ്ചാബിലുമായിരുന്നു–5 വീതം.

കേരളമുൾപ്പെടെ 11 സംസ്ഥാനങ്ങൾ 100% വോട്ടു രേഖപ്പെടുത്തി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നൂറു ശതമാനമായിരുന്നു പോളിങ്.

ജൂലൈ 24നാണ് നിലവിലെ പ്രസിഡന്റ് റാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുക. അന്നുതന്നെയാണ് ദ്രൗപദിയുടെ സത്യപ്രതിജ്ഞ. തുടർന്ന് റെയ്‌സിനാ ഹിൽസിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി ഭവനിലേക്ക്...

English Summary: How Draupadi Murmu won Indian Presidential Election 2022; Infographic Explainer