ന്യൂഡൽഹി∙ ഇഡി, സിബിഐ, എൻഐഎ, ആദായനികുതി വകുപ്പ്‌ തുടങ്ങിയ കേന്ദ്ര ഏജൻസികളെയും മറ്റു ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ട് ഭരണകക്ഷിയായTN Pratapan | Adjournment Motion | Manorama News

ന്യൂഡൽഹി∙ ഇഡി, സിബിഐ, എൻഐഎ, ആദായനികുതി വകുപ്പ്‌ തുടങ്ങിയ കേന്ദ്ര ഏജൻസികളെയും മറ്റു ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ട് ഭരണകക്ഷിയായTN Pratapan | Adjournment Motion | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇഡി, സിബിഐ, എൻഐഎ, ആദായനികുതി വകുപ്പ്‌ തുടങ്ങിയ കേന്ദ്ര ഏജൻസികളെയും മറ്റു ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ട് ഭരണകക്ഷിയായ ബിജെപി നടത്തുന്ന പ്രതികാര രാഷ്ട്രീയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടി.എൻ.പ്രതാപൻ എംപി അടിയന്തിര പ്രമേയത്തിന് നോട്ടിസ് നൽകി. രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണ് ബിജെപി ചെയ്യുന്നത്.

പ്രതിപക്ഷ നേതാക്കളെയും സർക്കാരിനോട് ചോദ്യം ചോദിക്കുന്നവരെയും സർക്കാരിനെ വിമർശിക്കുന്നവരെയും വ്യാപകമായി വേട്ടായാടുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. തെളിവില്ലാതെ പോയപ്പോൾ അടച്ചുവച്ച കേസിന്റെ പേരിൽ അഞ്ചുദിവസമാണ് പാർലമെന്റ് അംഗവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. അതേ കേസിന്റെ പേരിൽ രാജ്യത്തെ മുതിർന്ന രാഷ്ട്രീയ നേതാവും പാർലമെന്റ് അംഗവുമായ സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നു.

ADVERTISEMENT

രാജ്യത്ത് ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും മറ്റും വ്യാപകമായ കുതന്ത്രങ്ങൾ നടപ്പിലാക്കുന്നതായി ശക്തമായ ആരോപണം നിലനിൽക്കുന്നുണ്ട്. ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ സഭ തയാറായില്ലെങ്കിൽ വൈകാതെ ജനാധിപത്യരാജ്യം അരാജകത്വം നിറഞ്ഞ സ്വേച്ഛാധിപത്യത്തിലേക്കു വീണുപോകുന്നത് കണ്ടുനിൽകേണ്ടി വരുമെന്ന് പ്രതാപൻ നോട്ടിസിൽ വ്യക്തമാക്കി.

ഇഡി അടക്കമുള്ള ദേശീയ അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പകപോക്കലിന് വേണ്ടി ദുരുപയോഗം ചെയ്യുന്ന കേന്ദ്രസർക്കാർ നടപടി ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. വിഷയം പ്രാധാന്യമുള്ളതാണെന്നും സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപി ലോക്സഭയിൽ അടിയന്തിര പ്രമേയ നോട്ടിസ് നൽകി. ഭക്ഷ്യ, പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കയറ്റം സഭ നിർത്തിവോച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എം.ആരിഫ് എംപിയും ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി.

ADVERTISEMENT

English Summary : Kerala MPs' TN Pratapan, AM Arif and Benny Behanan issue adjournmnet motion notice