നാത്സികള് ‘തീ തുപ്പി’ മുന്നേറിയത് എങ്ങനെ? ആ അന്വേഷണം എത്തിനിന്നത് ‘എകെ’യിൽ!
‘‘ഇറാഖിലേക്ക് റോക്കറ്റ് വിട്ട് കളിക്കുന്ന അമേരിക്കയ്ക്കും ബംഗ്ലദേശിനും ഒരുപോലെ പ്രിയപ്പെട്ടവൻ. ഇൗ സെമി ഓട്ടമാറ്റിക് റൈഫിളോ ഇതിന്റെ യൂറോ–അമേരിക്കൻ ഇമിറ്റേഷൻസോ ഉപയോഗിക്കാത്ത ഒരു മിലിട്ടറി ഫോഴ്സുമില്ല ലോകത്ത്. പഴയ സോവിയറ്റ് യൂണിയനിൽ നിന്നും പിരിഞ്ഞുപോയ പല രാജ്യങ്ങൾക്കും ആഫ്രിക്കൻ ഏഷ്യൻ ടെററിസ്റ്റുകൾ ചെലവിനു കൊടുക്കുന്നത് വെറുതെയല്ല, ഇവനാണ് പ്രതിഫലം.’’ ഓർമകളിൽ ഈ ഡയലോഗ് മാത്രമല്ല, എകെ 47നുമുണ്ട്...
‘‘ഇറാഖിലേക്ക് റോക്കറ്റ് വിട്ട് കളിക്കുന്ന അമേരിക്കയ്ക്കും ബംഗ്ലദേശിനും ഒരുപോലെ പ്രിയപ്പെട്ടവൻ. ഇൗ സെമി ഓട്ടമാറ്റിക് റൈഫിളോ ഇതിന്റെ യൂറോ–അമേരിക്കൻ ഇമിറ്റേഷൻസോ ഉപയോഗിക്കാത്ത ഒരു മിലിട്ടറി ഫോഴ്സുമില്ല ലോകത്ത്. പഴയ സോവിയറ്റ് യൂണിയനിൽ നിന്നും പിരിഞ്ഞുപോയ പല രാജ്യങ്ങൾക്കും ആഫ്രിക്കൻ ഏഷ്യൻ ടെററിസ്റ്റുകൾ ചെലവിനു കൊടുക്കുന്നത് വെറുതെയല്ല, ഇവനാണ് പ്രതിഫലം.’’ ഓർമകളിൽ ഈ ഡയലോഗ് മാത്രമല്ല, എകെ 47നുമുണ്ട്...
‘‘ഇറാഖിലേക്ക് റോക്കറ്റ് വിട്ട് കളിക്കുന്ന അമേരിക്കയ്ക്കും ബംഗ്ലദേശിനും ഒരുപോലെ പ്രിയപ്പെട്ടവൻ. ഇൗ സെമി ഓട്ടമാറ്റിക് റൈഫിളോ ഇതിന്റെ യൂറോ–അമേരിക്കൻ ഇമിറ്റേഷൻസോ ഉപയോഗിക്കാത്ത ഒരു മിലിട്ടറി ഫോഴ്സുമില്ല ലോകത്ത്. പഴയ സോവിയറ്റ് യൂണിയനിൽ നിന്നും പിരിഞ്ഞുപോയ പല രാജ്യങ്ങൾക്കും ആഫ്രിക്കൻ ഏഷ്യൻ ടെററിസ്റ്റുകൾ ചെലവിനു കൊടുക്കുന്നത് വെറുതെയല്ല, ഇവനാണ് പ്രതിഫലം.’’ ഓർമകളിൽ ഈ ഡയലോഗ് മാത്രമല്ല, എകെ 47നുമുണ്ട്...
എഫ്ഐആർ എന്ന മലയാള ചലച്ചിത്രത്തിൽ എൻ.എഫ്. വർഗീസിന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്– ‘‘ഇറാഖിലേക്ക് റോക്കറ്റ് വിട്ട് കളിക്കുന്ന അമേരിക്കയ്ക്കും ബംഗ്ലദേശിനും ഒരുപോലെ പ്രിയപ്പെട്ടവൻ. ഇൗ സെമി ഓട്ടമാറ്റിക് റൈഫിളോ ഇതിന്റെ യൂറോ–അമേരിക്കൻ ഇമിറ്റേഷൻസോ ഉപയോഗിക്കാത്ത ഒരു മിലിട്ടറി ഫോഴ്സുമില്ല ലോകത്ത്. പഴയ സോവിയറ്റ് യൂണിയനിൽ നിന്നും പിരിഞ്ഞുപോയ പല രാജ്യങ്ങൾക്കും ആഫ്രിക്കൻ ഏഷ്യൻ ടെററിസ്റ്റുകൾ ചെലവിനു കൊടുക്കുന്നത് വെറുതെയല്ല, ഇവനാണ് പ്രതിഫലം.’’ ശേഷം മുകളിലേക്ക് തോക്കുചൂണ്ടി കാഞ്ചി വലിച്ചതിനുശേഷം ഒപ്പമുള്ളവരോട് ‘‘സീ ദ് ഫയറിങ് പെർഫെക്‌ഷൻ’’ എന്നൊരു ഡയലോഗുകൂടിയുണ്ട്. ആ ‘പെർഫക്‌ഷനാ’ണ് 75 വർഷങ്ങളായി ലോകത്തേറ്റവും അധികം ഉപയോഗിക്കപ്പെടുന്ന ആയുധമാക്കി എകെ 47നെ മാറ്റുന്നത്. 1947 ജൂലൈ 6 നാണ് എകെ 47 ന്റെ മാതൃക ആദ്യമായി പരീക്ഷിക്കുന്നത്. അന്ന് സോവിയറ്റ് യൂണിയനിലെ സൈനികകേന്ദ്രത്തിൽ കേട്ട ആ വെടിമുഴക്കം ദശകക്കിപ്പുറം ഇന്നും ലോകത്തിന്റെ പലഭാഗങ്ങളിലും മുഴങ്ങുന്നു. ലോകത്ത് ഏറ്റവും അധികം നിർമിക്കപ്പെട്ടതും ഉപയോഗിക്കപ്പെടുന്നതുമായ ആയുധമാണിന്ന് എകെ 47. ലോകയുദ്ധ ചരിത്രം മാറ്റിക്കുറിച്ചതിൽ എകെ 47ന്റെ പങ്കെന്താണ്?
∙ ജർമനിയെ കണ്ടു പഠിച്ച്...
രണ്ടാംലോകയുദ്ധത്തിന് ശേഷം സോവിയറ്റ് യൂണിയനും അമേരിക്കൻ നേതൃത്വത്തിലുള്ള പാശ്ചാത്യരാജ്യങ്ങളുമായി ശീതയുദ്ധം ഉടലെടുത്തു. ഇതോടെ ഇരുവിഭാഗവും പുത്തൻ ആയുധങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണവും ശക്തിപ്പെടുത്തു. അതെല്ലാം ത്വരിതഗതിയിൽ നടക്കുന്നതിനിടെയായിരുന്നു, സോവിയറ്റ് മിലിട്ടറി എൻജിനീയറായിരുന്ന മിഖായേൽ കലാഷ്നികോവിന്റെ, ചരിത്രം തിരുത്തിയ ആ രംഗപ്രവേശം. അദ്ദേഹം കൊണ്ടു വന്ന റൈഫിൾ ഡിസൈൻ പിന്നീട് ലോക ക്രമം തന്നെ മാറ്റുന്നതാണെന്നു പക്ഷേ ആരും കരുതിയില്ല.
സൈബീരിയയിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച കലാഷ്നിക്കൊവ് 1938 ൽ സോവിയറ്റ് യൂണിയന്റെ സൈന്യത്തിൽ ചേർന്നു. 1941 ൽ രണ്ടാംലോകമഹായുദ്ധത്തിൽ നാത്‌സി സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ അദ്ദേഹത്തിന് പരുക്കേറ്റിരുന്നു. ആശുപത്രി വാസകാലത്ത് അദ്ദേഹത്തിന്റെ ചിന്ത മുഴുവൻ മികച്ച നിലവാരം പുലർത്തുന്ന ജർമൻ തോക്കുകളെക്കുറിച്ചായിരുന്നു. സോവിയറ്റ് സൈന്യത്തിന് അത്തരം തോക്കുകൾ നിർമിച്ചുകൊടുക്കണമെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ആശുപത്രിയിൽ നിന്നും മടങ്ങിയത്. 1945 ല്‍ കലാഷ്നികോവ് പുതിയൊരു തോക്കിനായുള്ള ഗവേഷണം തുടങ്ങി. സോവിയറ്റ് സൈന്യത്തിന് കീഴടങ്ങിയ ജർമൻ സേനയുടെ മികച്ച യന്ത്രത്തോക്കുകൾ വിശദമായി പരിശോധിച്ചാണ് അദ്ദേഹം തന്റെ വിശ്വവിഖ്യാതമായ തോക്കിന് അന്തിമ രൂപം നൽകിയത്.
∙ എകെയുടെ വരവ്
സോവിയറ്റ് സൈന്യം പുതിയ ആയുധങ്ങൾക്കുവേണ്ടി സംഘടിപ്പിച്ച മത്സരത്തിലാണ് എകെ 47 ന്റെ ആദ്യരൂപം പരീക്ഷിച്ചത്. ബ്രീച്ച് ബ്ലോക്ക് മെക്കാനിസമുള്ള, ഗ്യാസു കൊണ്ടു പ്രവർത്തിക്കുന്ന തോക്ക് പെട്ടെന്നു തന്നെ ൈസനിക നേതൃത്വത്തിന്റെ ശ്രദ്ധപിടിച്ചു പറ്റി. പിന്നീട് കലാഷ്നികോവിന്റെ സഹായിയായിരുന്ന അലക്സാണ്ടർ സെയിറ്റ്സെവ് നിർദ്ദേശിച്ചപ്രകാരം ഡിസൈനിൽ മാറ്റം വരുത്തിയത് എകെ 47നെ കൂടുതൽ കരുത്തുറ്റതാക്കി. അങ്ങനെയാണ് ഇന്നത്തെ രൂപത്തിലുള്ള തോക്കുകൾ രൂപംകൊണ്ടത്. തോക്കിന് രൂപം നൽകിയ കലാഷ്നികോവിന്റെ പേരിലെ രണ്ടക്ഷരങ്ങളും, കണ്ടുപിടിച്ച വർഷത്തിലെ അവസാനത്തെ അക്കങ്ങളും ചേർത്താണ് എകെ 47 എന്നു നാമകരണം ചെയ്തത്.
അസാമാന്യ കൃത്യത, ഒരു മിനിറ്റിൽ 600 റൗണ്ട് വരെ വെടിയുതിർക്കുന്നതിനുള്ള ശേഷി, എത്ര ദുർഘടമായ അവസ്ഥയിലും ഉപയോഗിക്കുന്നതിനുള്ള സൗകര്യം, ലളിതമായ ഉപയോഗശൈലി, അറ്റകുറ്റപ്പണികൾ കുറവ്, ഭാരക്കുറവ് ഇൗ പ്രത്യേകതകളാണ് തോക്കിനെ വളരെപ്പെട്ടെന്ന് ലോക ആയുധവിപണി കീഴടക്കാൻ സഹായിച്ചത്. സെമി ഓട്ടമാറ്റിക് മോഡലും പൂർണായും ഓട്ടമാറ്റിക് ആയ മോഡലും വിപണിയിലുണ്ട്. ലോകമൊട്ടാകെ ഏതാണ്ട് പത്ത് കോടിയലധികം എകെ 47 തോക്കുകൾ ഉപയോഗത്തിലുണ്ടെന്നാണ് കണക്ക്.
റഷ്യൻ നിർമിത എകെ47 തോക്കുകളോ അതിന്റെ പാശ്ചാത്യ അനുകരണങ്ങളോ ഏതാണ്ടെല്ലാ രാജ്യങ്ങളുടെയും സൈന്യങ്ങൾ ഉപയോഗിക്കുന്നു. തടി കൊണ്ടും സ്റ്റീൽ കൊണ്ടും തീർത്ത പാത്തികളോടെ രണ്ടുതരം എകെ 47 തോക്കുകളുണ്ട്. എകെ 47 തോക്കുകൾ ഹിറ്റായതോടെ അവയുടെ നിർമാണത്തിനു മാത്രമായി കലാഷ്നികോവ് തോക്ക് ഫാക്ടറി ആരംഭിച്ചു. പുതിയ കൂട്ടിച്ചേർക്കലുകളിലൂടെ എകെഎം, എകെ 74 എം, എകെ74, എകെ 12 എന്നിങ്ങനെ വിവിധതരത്തിലുള്ള കലാഷ്നികോവ് തോക്കുകൾ ഇന്നു നിലവിലുണ്ട്.
∙ പകരം വയ്ക്കാനില്ലാത്ത ഹീറോ
ഉന്നതപ്രതിരോധ വൃത്തങ്ങൾ മുതൽ കളിപ്പാട്ട കടകൾ വരെ ഇത്രയധികം കേട്ടു തഴമ്പിച്ച മറ്റൊരു പേരും കാണില്ല. വിയറ്റ്നാം യുദ്ധത്തിനിടെ അമേരിക്കൻ സൈനികർ പോലും തങ്ങളുടെ എം16 തോക്കുകൾക്ക് പകരം, കൊല്ലപ്പെട്ട വടക്കൻ വിയറ്റ്നാം പോരാളികളുടെ എകെ 47 തോക്കുകൾ ഉപയോഗിച്ചിരുന്നത്രേ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ എകെ 47 വഹിച്ച പങ്ക് കണക്കിലെടുത്ത് ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന്റെ ദേശീയപതാകയിൽ വരെ സ്ഥാനം പിടിച്ചിട്ടുണ്ട് തോക്കുകൾക്കിടയിലെ ഇൗ സൂപ്പർസ്റ്റാർ. ലെബനൻ പ്രസ്ഥാനമായ ഹിസ്ബുള്ളയുടെ പതാകയിലും എകെ 47നെ ചിത്രീകരിച്ചിട്ടുണ്ട്.
മുൻ ഇറാഖി പ്രസിഡന്റ് സദാം ഹുസൈനാകട്ടെ എകെ 47 ന്റെ കടുത്ത ആരാധകനായിരുന്നു. വിശിഷ്ടാതിഥികളടക്കമുള്ളവർക്ക് പലപ്പോഴും അദ്ദേഹം സമ്മാനമായി നൽകിയിരുന്നത് സ്വർണമോ ക്രോമിയമോ പൂശിയ കലാഷ്നിക്കോവുകളായിരുന്നു. ഇറാഖ് അധിനിവേശ കാലത്ത് അമേരിക്കൻ സൈനികർ അദ്ദേഹത്തെ പിടികൂടിയപ്പോഴും ഒളിത്താവളത്തിൽ അദ്ദേഹത്തിനൊപ്പം എകെ47 തോക്കുകളുടെ ശേഖരമുണ്ടായിരുന്നു. അൽഖായിദ നേതാവായിരുന്ന ഉസാമ ബിൻ ലാദനാകട്ടെ അന്ത്യദിനം വരെ തൊട്ടരികിൽ എകെ47 വച്ചാണ് കിടന്നുറങ്ങിയിരുന്നത്. സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശകാലത്ത് ഒരു റഷ്യൻ ജനറലിൽനിന്നു പിടിച്ചെടുത്തതായിരുന്നത്രേ ഇൗ തോക്ക്!
എന്തിനേറെപ്പറയുന്നു 2013 ൽ പഞ്ചാബിൽ വാഹന റജിസ്ട്രേഷന് വന്ന എകെ 0047 എന്ന ഫാൻസി നമ്പർ ലേലത്തില്‍ പോയത് 7 ലക്ഷം രൂപയ്ക്കാണ്. ഭൂരിപക്ഷം ആൾക്കാരും തോക്ക് നേരെ ചൊവ്വേ കണ്ടിട്ടുപോലുമില്ലാത്ത കേരളത്തിലും ആ നമ്പറിനുള്ള ഡിമാൻഡ് കുറവല്ല. 2005 ൽ നടന്ന വാശിയേറിയ ലേലത്തിൽ എകെ 47 നമ്പർ വിജയി സ്വന്തമാക്കിയത് 3 ലക്ഷം രൂപയ്ക്കടുത്ത് കെട്ടിവച്ചിട്ടാണ്! സംഘർഷങ്ങളുമായി എകെ47നുള്ള ബന്ധം അറിയാവുന്നതു കൊണ്ടാകണം, അയ്യപ്പനും കോശിയും തമ്മിലുള്ള ‘പോരാട്ടത്തിന്റെ’ കഥ പറഞ്ഞ സച്ചി ചിത്രത്തിന്റെ ചുരുക്കെഴുത്തും ‘എകെ’ എന്നായിരുന്നു.
∙ കലാഷ്നികോവിന്റെ വേദന
തന്റെ കണ്ടുപിടുത്തംകൊണ്ട് താൻ ഉദ്ദേശിച്ച ഫലത്തിനപ്പുറം തിന്മകൾക്കായി ഉപയോഗിക്കാൻ തുടങ്ങിമ്പോഴാണ് സൃഷ്ടാവ് കടുത്ത മനോദുഃഖത്തിലാകുന്നത്. ഡൈനമിറ്റ് എന്ന കണ്ടുപിടുത്തംകൊണ്ട് പ്രശസ്തനാവുകയും പിന്നീട് അതിന്റെ അപകടകരമായ ഉപയോഗം കാരണം മരണത്തിന്റെ വ്യാപാരിയെന്ന് വിശേഷിപ്പിക്കപ്പെട്ടത് അനുഭവിച്ചറിയുകയും ചെയ്തയാളാണ് ആൽഫ്രഡ് നൊബേൽ. തന്റെ കണ്ടുപിടുത്തം എത്രത്തോളം ദോഷകരമായാണ് ഉപയോഗിക്കപ്പെടുന്നതെന്ന് അറിഞ്ഞിട്ടും നിസ്സഹായനായി കണ്ടുനിൽക്കാനല്ലാതെ മറ്റൊന്നിനും അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുതന്നെയായിരുന്നു മിഖായേൽ കലാഷ്നികോവിന്റെയും വിധി.
തന്റെ കണ്ടുപിടുത്തം ലോകമൊട്ടാകെ സൈനിക സേവനത്തിന് ഉപയോഗിക്കപ്പെടുന്നതിന്റെ സന്തോഷത്തേക്കാളേറെ, ഭീകരപ്രസ്ഥാനങ്ങളും ആഭ്യന്തരകലാപകാരികളും ‘കുട്ടിപ്പട്ടാളക്കാർക്കു’ പോലും എകെ 47 തോക്കുകൾ കൊടുത്ത് വിട്ട് അവരെ ഉപയോഗിച്ച് കൊലനടത്തുന്നത് അറിഞ്ഞ കലാഷ്നികോവ് അവസാനകാലത്ത് കടുത്ത മനോവേദനയിലായിരുന്ന. 2013 ഡിസംബർ 23 ന് തന്റെ 94–ാമത്തെ വയസ്സില്‍, താൻ കണ്ടുപിടിച്ച ആയുധത്തിനാൽ സ്വന്തം പേര് അനശ്വരമാക്കി മിഖായേൽ കലാഷ്നികോവ് വെടിയൊച്ചകളും നിലവിളികളുമില്ലാത്ത ലോകത്തേക്കു മടങ്ങി.
English Summary: 75 Years of AK 47, The Gun that Changed the Battlefield