ബോറിസ് ജോൺസനു ശേഷം ആര് എന്ന ചോദ്യത്തിൽ കൺസർവേറ്റിവ് പാർട്ടിയിലും ഒപ്പം രാജ്യത്തെ രാഷ്ട്രീയ വൃത്തങ്ങൾക്കിടയിലും നിറയുന്ന രാഷ്ട്രീയചൂടിനൊപ്പം ഉഷ്ണതരംഗപ്രഭാവത്തിൽ പൊള്ളി ബ്രിട്ടൻ....Heat wave UK, Heat wave London, Heat wave Europe Manorama news

ബോറിസ് ജോൺസനു ശേഷം ആര് എന്ന ചോദ്യത്തിൽ കൺസർവേറ്റിവ് പാർട്ടിയിലും ഒപ്പം രാജ്യത്തെ രാഷ്ട്രീയ വൃത്തങ്ങൾക്കിടയിലും നിറയുന്ന രാഷ്ട്രീയചൂടിനൊപ്പം ഉഷ്ണതരംഗപ്രഭാവത്തിൽ പൊള്ളി ബ്രിട്ടൻ....Heat wave UK, Heat wave London, Heat wave Europe Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോറിസ് ജോൺസനു ശേഷം ആര് എന്ന ചോദ്യത്തിൽ കൺസർവേറ്റിവ് പാർട്ടിയിലും ഒപ്പം രാജ്യത്തെ രാഷ്ട്രീയ വൃത്തങ്ങൾക്കിടയിലും നിറയുന്ന രാഷ്ട്രീയചൂടിനൊപ്പം ഉഷ്ണതരംഗപ്രഭാവത്തിൽ പൊള്ളി ബ്രിട്ടൻ....Heat wave UK, Heat wave London, Heat wave Europe Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബോറിസ് ജോൺസനു ശേഷം ആര് എന്ന ചോദ്യത്തിന്റെ ചൂടിലാണ് കൺസർവേറ്റീവ് പാർട്ടിയും ബ്രിട്ടനിലെ രാഷ്ട്രീയ വൃത്തങ്ങളും. അതിനൊപ്പം അന്തരീക്ഷവും ചൂടുപിടിക്കുകയാണ്. ഉഷ്ണതരംഗപ്രഭാവത്തിൽ പൊള്ളുകയാണ് ബ്രിട്ടന്.

കയ്യിൽപിടിക്കാവുന്ന ചെറിയ ഫാൻ ഉപയോഗിച്ച് കാറ്റുകൊള്ളുന്ന സ്ത്രീ. ലണ്ടനിൽ ചൂട് ക്രമാതീതമായി വർധിച്ചതിനാൽ പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ടായ സാഹചര്യമാണ്. ചൂടിൽനിന്നും രക്ഷനേടാൻ ഇത്തരം ഫാനുകളുൾപ്പെടെ ആളുകൾ കയ്യിൽ കരുതുന്നുണ്ട്. (REUTERS/Henry Nicholls)

രാജ്യത്തെ പല മേഖലകളിലും ഇതുവരെ രേഖപ്പെടുത്താത്ത ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. വാരാന്ത്യത്തിൽ രാജ്യത്ത് പലയിടത്തും മഴ ലഭിച്ചേക്കുമെന്ന കാലാവസ്ഥാ പ്രവചനമാണ് ഇതിനിടെ ആശ്വാസം പകരുന്നത്. 

കിഴക്കൻ ലണ്ടനിലെ റൈഹാമിൽ തീപിടിത്തമുണ്ടായപ്പോൾ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് റോഡ് അടയ്ക്കുന്നു. തീ പടരുന്നതുമൂലം അപ്രതീക്ഷിതമായി പലയിടത്തും റോഡ് അടയ്ക്കേണ്ടതായി വരുന്നു. ഇത് വലിയ ഗതാഗതക്കുരുക്കുണ്ടാക്കുന്നു. തീപിടിത്തമുണ്ടായതോടെ പലയിടത്തും ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ( REUTERS/Tony O'Brien)
ADVERTISEMENT

ലിങ്കൻഷെറിലെ കോനിങ്സ്ബൈയിൽ ചൊവ്വാഴ്ച 40.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ലണ്ടനിലെ ഹീത്രോയിൽ ഇതേസമയം രേഖപ്പെടുത്തിയത് 40.2 ഡിഗ്രി സെൽഷ്യസ്. ഇതാദ്യമായാണ് ഇത്തരത്തിൽ നാൽപത് ഡിഗ്രിക്കു മേൽ ഉയർന്ന താപനില രാജ്യത്ത് രേഖപ്പെടുത്തുന്നത്.

കിഴക്കൻ ലണ്ടനിലെ റൈൻഹാമിൽ തീപിടിത്തമുണ്ടായ സ്ഥലത്തിന് സമീപം നിർത്തിയിട്ടിരിക്കുന്ന കാർ. കനത്ത തീയിൽ നിരവധി വീടുകളും കാറുകളും അഗ്നിക്കിരയായി. . ( REUTERS/Tony O'Brien)
ലണ്ടനിലെ ഗ്രീൻ പാർക്കിൽ കുടിവെള്ളം ശേഖരിക്കുന്നവർ. ചൂട് കനത്തതോടെ ആളുകൾ കുപ്പികളിൽ പരമാവധി വെള്ളം സംഭരിച്ചുവയ്ക്കുകയാണ്. (REUTERS/Kevin Coombs)

2019 ജൂലൈയിൽ കേംബ്രിജിൽ രേഖപ്പെടുത്തിയ 38.7 ഡിഗ്രിയായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. താപനിലയിലെ വർധനയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പലയിടത്തും തീപിടിത്തവും ഉണ്ടായി.

കനത്ത ചൂടിനിടയിലും ഷ്രൂസ്ബറിയിൽ കൊയ്ത്തു നടത്തുന്നു. യന്ത്രങ്ങളുപയോഗിച്ചാണ് ഇവിടങ്ങളിൽ കൊയ്ത്തു നടത്തുന്നത്. ( REUTERS/Carl Recine)
ADVERTISEMENT

സ്പെയിൻ, ഇറ്റലി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഉഷ്ണതരംഗത്തിന്റെ പ്രഭാവത്തിലാണ്. ഈ രാജ്യങ്ങളിലും കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ, പരമാവധി വീടുകളിൽത്തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തെംസ് നദിയിൽ വിനോദത്തിലേർപ്പെട്ടിരിക്കുന്നവർ. കൊടും ചൂടിൽനിന്ന് രക്ഷപ്പെടാൻ പുഴകളിലും ജലാശയങ്ങളിലും സമയം ച‌െലവഴിക്കുന്നവർ നിരവധിയാണ്. ഡിങ്കിയിലും ചെറുബോട്ടുകളിലും ആളുകൾ നദിയിൽ സമയം ചെലവഴിക്കുന്നു. (REUTERS/Toby Melville)
കേംബ്രിജിലെ തൊപ്പി മാർക്കറ്റിന് സമീപത്തുകൂടി കുട ചൂടി നടന്നുപോകുന്നയാൾ. ചൂട് വർധിച്ചതോടെ തൊപ്പിവാങ്ങുന്നവരുടെ എണ്ണവും വർധിച്ചു. എന്നാൽ കനത്ത ചൂടിൽ നിന്നും തൊപ്പികൊണ്ട് മാത്രം രക്ഷനേടാൻ സാധിക്കാത്ത സ്ഥിതിയാണ്. (REUTERS/Andrew Boyers/File Photo)
ലണ്ടനിലെ ഭൂഗർഭ പാതയിലൂടെയുള്ള യാത്രയ്ക്കിടെ വെള്ളം കുടിക്കുന്ന യുവതി. (REUTERS/Maja Smiejkowska)
ബക്കിങാം കൊട്ടാരത്തിൽ രാജ്ഞിയുടെ സുരക്ഷാ ജീവനക്കാരന് വെള്ളം കൊടുക്കുന്നു. കൊട്ടാരത്തിന് പുറത്ത് കാവൽ നിൽക്കുന്നവർ കനത്ത ചൂടിനെയാണ് അതിജീവിക്കേണ്ടി വരുന്നത്. (REUTERS/John Sibley)
ബ്രിട്ടനിലെ സ്റ്റാഫോഡ്ഷ്റൈൻ മോ കോപിൽ പുല്ലിനു പിടിച്ച തീ അണയ്ക്കാനുള്ള ശ്രമം. രാജ്യത്ത് തീപിടിത്തം രൂക്ഷമായതോടെ അഗ്നിരക്ഷാ സേന പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും തീപിടിക്കുന്നുണ്ട്. ചെറിയ പുല്ലുകൾ വളരുന്ന സ്ഥലത്താണ് തീപിടിത്തം രൂക്ഷമായിരിക്കുന്നത്. (REUTERS/Carl Recine)

English Summary: Heat wave United Kingdom and Europe