ന്യൂഡൽഹി ∙ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസ് തീരുമാനത്തിനെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാർഥി മാർഗരറ്റ് അൽവ

ന്യൂഡൽഹി ∙ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസ് തീരുമാനത്തിനെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാർഥി മാർഗരറ്റ് അൽവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസ് തീരുമാനത്തിനെതിരെ പ്രതിപക്ഷത്തിന്റെ സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാർഥി മാർഗരറ്റ് അൽവ. ഇതു കുറ്റാരോപണത്തിനോ അഹംഭാവത്തിനോ ദേഷ്യത്തിനോ ഉള്ള സമയമല്ല എന്നു മാർഗരറ്റ് അൽവ ട്വീറ്റു ചെയ്തു.

‘ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം നിരാശാജനകമാണ്. ഇതു കുറ്റാരോപണത്തിനോ അഹംഭാവത്തിനോ ദേഷ്യത്തിനോ ഉള്ള സമയമല്ല. ഇതു ധൈര്യത്തിന്റെയും നേതൃത്വത്തിന്റെയും ഐക്യത്തിന്റെയും സമയമാണ്. ധീരതയുടെ പ്രതീകമായ മമത ബാനർജി പ്രതിപക്ഷത്തോടൊപ്പം നിൽക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.’– മാർഗരറ്റ് അൽവ ട്വീറ്റ് ചെയ്തു.

ADVERTISEMENT

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽനിന്ന് തൃണമൂൽ വിട്ടുനിൽക്കുമെന്ന് പാർട്ടി നേതാവ് അഭിഷേക് ബാനർജിയാണ് അറിയിച്ചത്. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി ഡാർജിലിങ്ങിൽ കൂടിക്കാഴ്ച നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് തൃണമൂലിന്റെ പ്രഖ്യാപനം.

തൃണമൂലുമായി കൂടിയാലോചിക്കാതെ യുപിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതാണ് തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കാനുള്ള തീരുമാനത്തിലേക്കെത്തിച്ചതെന്നും എൻഡിഎ സ്ഥാനാർഥിയെ പിന്തുണയ്ക്കില്ലെന്നും അഭിഷേക് അറിയിച്ചു.

ADVERTISEMENT

ജഗ്ദീപ് ധൻകർ ആണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. ഓഗസ്റ്റ് ആറിനാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിനു മുന്നോടിയായി മമതയുടെ പിന്തുണ തേടിയെന്ന് ധൻകർ വ്യക്തമാക്കിയിരുന്നു.

English Summary: "Not Time For Whataboutery": Opposition Veep Candidate To Mamata Banerjee