കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് ‘താമര തണൽ’; കെ.സുരേന്ദ്രൻ നേരിട്ട്
തിരുവനന്തപുരം ∙ കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് സാന്ത്വനവുമായി ബിജെപി. പാർട്ടി പ്രവർത്തനത്തിനിടെ അപകടം പറ്റിയവർക്കും ദുരിതപൂർണമായ ജീവിതം നയിക്കുന്നവർക്കും നേരിട്ട്...BJP | Thamara Thanal Project | Manorama News

തിരുവനന്തപുരം ∙ കഷ്ടപ്പെടുന്ന പാർട്ടി പ്രവർത്തകർക്ക് സാന്ത്വനവുമായി ബിജെപി. പാർട്ടി പ്രവർത്തനത്തിനിടെ അപകടം പറ്റിയവർക്കും ദുരിതപൂർണമായ ജീവിതം നയിക്കുന്നവർക്കും നേരിട്ട് സാമ്പത്തിക സഹായമെത്തിക്കുന്ന ‘താമര തണൽ’ എന്ന സേവാപ്രവർത്തനം ബിജെപി ആരംഭിച്ചു. മാരാർജി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരിട്ടാണ് സഹായധനം വിതരണം ചെയ്യുന്നത്.
കോവളം കൊട്ടാരം സമര സമയത്ത് പൊലീസിന്റെ അതിക്രൂരമായ മർദനത്തിൽ ചലനശേഷി നഷ്ട്ടപ്പെട്ടു ചികിത്സയിൽ കഴിയുന്ന അന്നത്തെ ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് വെങ്ങാനൂർ സ്വദേശി രാദേഷ് കുമാറിന് (കുട്ടൻ) ചികിത്സയ്ക്കായുള്ള ധനസഹായം കൈമാറി. കല്ലുവാതുക്കൽ പഞ്ചായത്തിലെ മീനമ്പലത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് കൊടികെട്ടുന്നതിനിടെ മരത്തിൽനിന്നു വീണു മരണപ്പെട്ട ബിജെപി പ്രവർത്തകൻ സുജിത്തിന്റെ കുടുംബത്തിനുള്ള ധനസഹായവും വിതരണം ചെയ്തു.
വരും ദിവസങ്ങളിൽ മലബാറിൽ ഉൾപ്പെടെ കൂടുതൽ പ്രവർത്തകർക്ക് സഹായമെത്തും. അർഹതപ്പെട്ടവരാണെങ്കിൽ പാർട്ടി പ്രവർത്തകരല്ലെങ്കിലും സഹായം ലഭിക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കിഡ്‌നി മാറ്റിവയ്ക്കുവാനുള്ള ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയായ കൊല്ലം ജില്ലയിലെ മതിലിൽ പ്രീതി നിവാസിൽ സ്റ്റെഫിക്കുള്ള ധനസഹായം സുരേന്ദ്രൻ സ്റ്റെഫിയുടെ അമ്മ വിനീതയ്ക്കു കൈമാറി. സ്റ്റെഫിക്ക് തുടർന്നും എല്ലാ സഹായങ്ങളും ബിജെപി ഉറപ്പു വരുത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
English Summary : BJP introduces ‘Thamara Thanal’ project for BJP workers facing difficulties