‘യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണം; എൽഡിഎഫിലെ അസ്വസ്ഥത മുതലെടുക്കണം’
കോഴിക്കോട് ∙ എൽഡിഎഫിലെ അസ്വസ്ഥത മുതലെടുക്കണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയ നിലപാടിൽ ഘടകകക്ഷികൾ അതൃപ്തരെന്നും Chintan shivir, KPCC, Jose K Mani, Congress, Manorama News

കോഴിക്കോട് ∙ എൽഡിഎഫിലെ അസ്വസ്ഥത മുതലെടുക്കണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയ നിലപാടിൽ ഘടകകക്ഷികൾ അതൃപ്തരെന്നും പ്രമേയം വിലയിരുത്തി.
യുഡിഎഫ് വിട്ടവരെ തിരിച്ചെത്തിക്കണമെന്നു ചിന്തൻ ശിബിരം ആവശ്യപ്പെട്ടു. കേരള കോൺഗ്രസ്, എൽജെഡി എന്നിവരുടെ പേര് പരാമർശിക്കാതെയാണ് പ്രമേയം. അതേസമയം, യുഡിഎഫിലേക്ക് തിരിച്ചുപോകേണ്ട സാഹചര്യമില്ലെന്ന് എൽജെഡിയും കേരള കോൺഗ്രസും (എം) വ്യക്തമാക്കി. തിരിച്ചുകൊണ്ടുവരണമെന്ന തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് ടോം പറഞ്ഞു.
English Summary: Political resolution in Chintan shivir; Demand effort to bring back jose K Mani and Party