കോവിഡ് പഠിപ്പിച്ച ഒരു വലിയ കാര്യം താരങ്ങൾ അനിവാര്യമല്ലെന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ എത്തിയെന്നതാണ്. ഒടിപി പ്ലാറ്റ്ഫോം വന്നതോടെ സിനിമ നിർമിക്കുന്നവർക്ക് വരുമാനം തിരികെ കിട്ടുന്ന സ്ഥിതി വന്നു. എങ്കിലും തിയറ്ററുകളിൽ കാണുന്ന പൂർണത അതിനുണ്ടാവില്ല. അതു കൊണ്ടു തന്നെ തിയറ്ററുകൾ അനിവാര്യമാണ്. Soorya Krishnamoorthy

കോവിഡ് പഠിപ്പിച്ച ഒരു വലിയ കാര്യം താരങ്ങൾ അനിവാര്യമല്ലെന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ എത്തിയെന്നതാണ്. ഒടിപി പ്ലാറ്റ്ഫോം വന്നതോടെ സിനിമ നിർമിക്കുന്നവർക്ക് വരുമാനം തിരികെ കിട്ടുന്ന സ്ഥിതി വന്നു. എങ്കിലും തിയറ്ററുകളിൽ കാണുന്ന പൂർണത അതിനുണ്ടാവില്ല. അതു കൊണ്ടു തന്നെ തിയറ്ററുകൾ അനിവാര്യമാണ്. Soorya Krishnamoorthy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പഠിപ്പിച്ച ഒരു വലിയ കാര്യം താരങ്ങൾ അനിവാര്യമല്ലെന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ എത്തിയെന്നതാണ്. ഒടിപി പ്ലാറ്റ്ഫോം വന്നതോടെ സിനിമ നിർമിക്കുന്നവർക്ക് വരുമാനം തിരികെ കിട്ടുന്ന സ്ഥിതി വന്നു. എങ്കിലും തിയറ്ററുകളിൽ കാണുന്ന പൂർണത അതിനുണ്ടാവില്ല. അതു കൊണ്ടു തന്നെ തിയറ്ററുകൾ അനിവാര്യമാണ്. Soorya Krishnamoorthy

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് ഒരു ഇരുണ്ടകാലമാണു കടന്നു പോകുന്നത്. പ്രത്യേകിച്ചു കേരളത്തിൽ. ചിലരൊക്കെ പരിമിതമായ വേദികൾ പങ്കിട്ടു. മറ്റുചിലർ ആസ്വാദകരുമായി നേരിട്ടു ബന്ധമില്ലാത്ത സൈബർ പ്രകടനങ്ങളിലൊതുങ്ങിയാണ് അവതരണങ്ങൾ. അതിനുപോലും അവസരമുണ്ടാകാത്തവരാണു ഭൂരിഭാഗവും. സ്വപ്നങ്ങൾ സ്വയം എരിച്ചുകളഞ്ഞവർ. നിരാശയുടെ ആ കാലത്ത് ആസ്വാദക സമൂഹത്തിന്റെയും സഹൃദയരുടെയും സുമനസ്സുകളുടെയും സഹായ ഹസ്തമാണ് അവർക്കു താങ്ങായത്. ജീവിതം സാധാരണ നിലയിലാവുകയാണ്. കലാ പ്രവർത്തകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കേരളത്തിനു മുന്നിലെ പ്രധാന വികസന സാധ്യതകളിലൊന്ന് സാംസ്കാരിക ടൂറിസമാണ്. പടയണിയും തെയ്യവും, കഥകളി, വ്യത്യസ്ത ഇനം നൃത്തരൂപങ്ങൾ എന്നിവയ്ക്കു വിദേശ നാണ്യം നേടിത്തരാനാകും. അതിനായി ടൂറിസം, സാംസ്കാരിക വകുപ്പുകളെ ഏകോപിപ്പിക്കാനാകണം. ഇരു വകുപ്പുകളും ഒരു മന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതാണ് ഉചിതം. ടൂറിസം ‘സംസ്കാരം, അർക്കിയോളജി, ഹെറിറ്റേജ്, മ്യൂസിയം’ എന്നിവയൊക്കെ പരസ്പരം ബന്ധപ്പെട്ട വകുപ്പുകളാണ്. ഇവ പല മന്ത്രിമാർ കൈകാര്യം ചെയ്യുന്നതിൽ അനൗചിത്യമുണ്ട്. കേരളത്തിൽ കുറേക്കാലമായി ഇതാണു സ്ഥിതി. ഇവ ഒരു മന്ത്രിയുടെ തന്നെ മേൽനോട്ടത്തിലാണെങ്കിൽ വളരെയേറെ മെച്ചങ്ങളുണ്ടാകുമായിരുന്നു. ദൗർഭാഗ്യവശാൽ കുറെ വർഷങ്ങളായി കേരളത്തിൽ അങ്ങനെയല്ല സംഭവിക്കുന്നത്. അതു മാറണം. സാംസ്കാരിക വകുപ്പിന്റെ ചുമതലയിലേക്ക് പുതിയ മന്ത്രി വരുന്നുവെന്നതും യാദൃശ്ചികം. എന്തൊക്കെയാകണം ഇനിയുള്ള  മുൻഗണനകൾ, കോവിഡ് പ്രതിസന്ധിയുടെ ബാക്കിപത്രമെന്ത്? സാംസ്കാരിക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ അധ്യക്ഷനുമായ സൂര്യ കൃഷ്ണമൂർത്തി മനോരമ ഓൺലൈൻ പ്രീമിയം സംവാദ പരമ്പരയായ ദ് ഇൻ സൈഡറിൽ  പ്രതികരിക്കുന്നു.

∙ ഈ ഫെസ്റ്റിവലുകൾ ആർക്കു വേണ്ടി?

ADVERTISEMENT

സാംസ്കാരിക രംഗത്ത് കുറെക്കാലമായി നടക്കുന്നത് ആവർത്തനങ്ങളാണ്. ഉദാഹരണത്തിന് തിരുവനന്തപുരത്തുള്ള വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ഭാരത് ഭവൻ, ഗുരു ഗോപിനാഥ് നടന കേന്ദ്രം എന്നിവയുടെ പ്രവർത്തനം പരിശോധിക്കാം ഒരേ കാര്യങ്ങളാണിവ ചെയ്തു കൊണ്ടിരിക്കുന്നത്. കേരളത്തിനു പുറത്തു നിന്നു കലാപ്രവർത്തകരെ കൊണ്ടുവന്ന്  ഫെസ്റ്റിവൽ നടത്തുകയെന്നതാണ് മുഖ്യ ലക്ഷ്യമായി കാണുന്നത്. യഥാർഥത്തിൽ വ്യത്യസ്ത ദൗത്യങ്ങളോടെയാണിവ രൂപീകരിച്ചിരിക്കുന്നത്. ഭാരത് ഭവന്റെ ലക്ഷ്യം സാംസ്കാരിക വിനിമയമാണ്. കലാരൂപങ്ങളുടെ അവതരണത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കാനാണ് വൈലോപ്പിളളി സംസ്കൃതി ഭവൻ നിർമിച്ചത്, ഗുരു ഗോപിനാഥ് നടന ഗ്രാമം ഒരു മ്യൂസിയമാണ്, വിദ്യാലയമാണ്. കലാ പ്രവർത്തകർക്ക് കൈത്താങ്ങുകയാണ് സംഗീത നാടക അക്കാദമിയുടെ ചുമതല. ഓരോ സ്ഥാപനങ്ങളും സ്വന്തം വ്യക്തിത്വം നില നിർത്തിയാണ് പ്രവർത്തിക്കേണ്ടത് എന്നാൽ ഇവ എല്ലാം മത്സരിക്കുന്നത് മെഗാ* ഫെസ്റ്റിവലുകൾ നടത്താനാണ്. കേരളത്തിനു പുറത്തു നിന്നുള്ള കലാ പ്രവർത്തകർക്കു  വലിയ പ്രതിഫലം നൽകിയാണിതു നടത്തുന്നത്. അതു കൊണ്ട് കേരളത്തിലെ കലാരംഗത്തിന് എന്തു മെച്ചമാണുണ്ടാകുന്നത്. അവാർഡ് നൽകുന്നതും കേരളത്തിനു പുറത്തുള്ള കലാ പ്രവർത്തകർക്കാണ്. അതിൽ അപവാദം കേരള സംഗീത നാടക അക്കാദമി മാത്രമാണ്. സർക്കാർ ഖജനാവിലെ തുക കേരളത്തു പുറത്തുള്ള കലാപ്രവർത്തകർക്കായി ഒഴുക്കുന്ന സമീപനം ശരിയല്ല.  സൂര്യ ഒരു സ്വകാര്യ സംരംഭമാണ്. അതേ പോലെയല്ല സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കേണ്ടത്.  ഈ വിഷയങ്ങൾ പലയോഗങ്ങളിലും ഉന്നയിച്ചിട്ടുള്ളതാണ്. നടപടി ഉണ്ടാകുന്നില്ല

സൂര്യ കൃഷ്ണമൂർത്തി (ഫയൽ ചിത്രം).

∙ കേരളമെന്നാൽ തിരുവനന്തപുരമല്ല          

നിശാഗന്ധി ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള ധാരാളം ആഘോഷങ്ങൾ തിരുവനന്തപുരത്തു നടക്കുന്നുണ്ട്. ഇതെല്ലാം എല്ലാം തിരുവനന്തപുരത്തു മാത്രമായി ഒതുങ്ങുന്നുവെന്നതാണ് മറ്റൊരു കാര്യം. കേരളം എന്നാൽ തിരുവനന്തപുരം അല്ല ഞാൻ വർഷങ്ങളായി ഇതു പറഞ്ഞു കൊണ്ടിരിക്കുകയാണ്.  മലബാർ ഉൾപ്പെടെയുള്ള മറ്റു ജില്ലകൾക്കും വേദി കിട്ടേണ്ടതല്ലേ? എന്നാൽ പ്രചാരണവും ശ്രദ്ധയും കൂടുതൽ ലഭിക്കുമെന്നതാണ് തിരുവനന്തപുരംതന്നെ വേദിയാക്കുന്നതിനു കാരണമായി പറയുന്നത്. അത് ശരിയല്ല. ഭാരത് ഭവനും വൈലോപ്പിളളി സംസ്കൃതി ഭവനും ഗുരു ഗോപിനാഥ് നടന ഗ്രാമവുമൊക്കെ കേരളത്തിലെ എല്ലാ ജില്ലകൾക്കും അവകാശപ്പെട്ടതല്ലേ.             

തെയ്യം (പ്രതീകാത്മക ചിത്രം).

∙ സിനിമാ അവാർഡുകൾക്ക് കൊമ്പുണ്ടൊ?  

ADVERTISEMENT

അവാർഡുകളിലെ വിവേചനമാണു മറ്റൊന്ന്. സിനിമയിൽ മികച്ച നടന് ഒരു ലക്ഷം രൂപയാണ് പുരസ്കാരം. നാടകത്തിൽ അത് ഏഴായിരം ആയിരുന്നു. ഞാൻ അക്കാദമി അധ്യക്ഷനായിരുന്നപ്പൊൾ സ്പോൺസർമാർ വഴി  മുപ്പതിനായിരത്തിലെത്തിച്ചു. രാജാ രവിവർമ പുരസ്കാരം ഒരു ലക്ഷം രൂപ. സ്വാതി പുരസ്കാരം 2 ലക്ഷം, എസ്എൽ പുരം സദാനന്ദൻ നാടകത്തിന് ഒരു ലക്ഷമാണ്. എന്നാൽ ജെസി ഡാനിയൽ പുരസ്കാരം 5 ലക്ഷമാണ്. ഇതാണ് വിവേചനം. അതിനെപ്പറ്റി ചോദിക്കുമ്പോൾ സിനിമയ്ക്കുണ്ടാകുന്ന ഭാരിച്ച ചെലവിനെപ്പറ്റിയാണു പറയുന്നത്.അതാണ് മാനദണ്ഡമെങ്കിൽ കവിതയ്ക്ക് ഒന്നും നൽകേണ്ടതില്ലെന്നാണോ? മഷിയും പേനയും പേപ്പറും മാത്രമാണോ കവിത. സർഗസൃഷ്ടികൾക്ക് ഇത്തരം ഒരു വിവേചനം അംഗീകരിക്കാനാകില്ല. അതു ചോദ്യം ചെയ്യേണ്ടതാണ്. സിനിമാ അവാർഡ് നടക്കുന്നത് എത്ര പൊലിമയോടെയാണ്. നാടക അവാർഡ് ആരെങ്കിലും അറിയുന്നുണ്ടോ? അതു പ്രാധാന്യം നൽകാത്തതു കൊണ്ടാണതു സംഭവിക്കുന്നത്. സിനിമയുടെ പത്തിരട്ടി വരുമാനമാണ് തെയ്യവും പടയണിയുമുൾപ്പെടെയുള്ള കലാരൂപങ്ങൾക്ക് സാംസ്കാരിക ടുറിസത്തിലൂടെ കൊണ്ടുവരാനാകുന്നത്.

∙ സ്പോൺസർമാർ ഒഴിഞ്ഞു മാറുന്നു 

കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വത്തിൽ നിന്നു കലാരംഗം ഉണർന്നു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ അതുസംബന്ധിച്ച ഭയപ്പാട് പൊതുവേ ഇല്ല. സിനിമയ്ക്കുൾപ്പെടെ സൂപർ താരങ്ങൾ അനിവാര്യമില്ലെന്നതാണ് കോവിഡ് കാലം പഠിപ്പിച്ചത്. എങ്കിലും സിനിമാ തിയറ്ററുകളിലുൾപ്പെടെ പ്രേക്ഷകരുടെ ഒഴുക്ക് ശക്തമായിട്ടില്ല. ദൃശ്യകലാവേദികൾ 3 മാസത്തിന്നുള്ളൽ സാധാരണ നിലയിലാകുമെന്നാണു പ്രതീക്ഷിക്കുന്നത്. സർക്കസ്, മാജിക് കലാ രംഗത്തും പ്രതീക്ഷ തിരികെവന്നിട്ടുണ്ട്. കോവിഡിന്റെ കാലത്തുണ്ടായിരുന്നതു പോലെ കൈത്താങ്ങ് ആവശ്യമില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിത്തുടങ്ങി.നിശ്ചലാവസ്ഥയിൽ കാര്യമായ മാറ്റം കണ്ടുതുടങ്ങിയെങ്കിലും എല്ലാം സാധാരണ നിലയിലേക്കു വരാൻ ഇനിയും സമയം എടുക്കും. പുറത്തേക്കിറങ്ങാനുള്ള പൂർണമായ ധൈര്യം പ്രേക്ഷകർക്കില്ലാത്തതാണ്  ഇപ്പോഴത്തെ തടസ്സം. ഭൂരിഭാഗം സംഘടനകളെയും പ്രതിസന്ധിയിലാക്കുന്നത് കോവിഡിന്റെ  സാഹചര്യം ചൂണ്ടിക്കാട്ടി സ്പോൺസർമാർ പിന്മാറുന്നതാണ്. പലരും പറയുന്നത് യഥാർഥ കാരണമാണെന്നു തോന്നുന്നില്ല.  സൂര്യഫെസ്റ്റിവൽ മാത്രമാണ് ഈ ഘട്ടത്തിലും തടസ്സമില്ലാതെ നടന്നത്. 2020ൽ ഓൺലൈനിൽ ഫെസ്റ്റിവൽ നടത്തിയെങ്കിലും അതു വിജയകരമായിരുന്നില്ല. 2021 ൽ 111 ദിവസവും ഫെസ്റ്റിവൽ നടത്താനായി .2022 ലെ ഫെസ്റ്റിവൽ ഒക്‌ടോബറിൽ നടക്കും. അതിനും സ്പോൺസർമാരെ കിട്ടിയിട്ടില്ല. എങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണ്.      

സൂര്യ കൃഷ്ണമൂർത്തി (ഫയൽ ചിത്രം).

∙ കലാരൂപങ്ങൾക്കായി പുതിയ വേദികൾ ഉണ്ടാകണം        

ADVERTISEMENT

കലാരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ആറോ ഏഴോ വേദി  രൂപീകരിച്ചു, ഒരു പ്രോഗ്രാം ചെയിൻ  തുടങ്ങിയിട്ടുണ്ട്. സന്തോഷ് കീഴാറ്റൂരിന്റെ  ‘പെൺനടൻ’ എന്ന നാടകം ആദ്യമായി രംഗത്ത് എത്തിച്ചു. നല്ല നാടകങ്ങൾ 10 വേദികളിൽ വരെ എത്തിക്കും. അതോടെ മുടക്കുമുതൽ തിരികെ ലഭിക്കും. പിന്നീടുള്ള വേദികളിൽ നിന്നു ലാഭം ഉണ്ടാകും. വർക്കല, കോവളം, ചങ്ങനാശേരി, ,വടകര ,പിണറായി എന്നിവിടങ്ങളിലെല്ലാം വേദി കണ്ടെത്താനായി. ഇവിടെയെല്ലാം നാടകം, നൃത്തം, സംഗീതം തുടങ്ങിയ കലാരൂപങ്ങളും അവതരിപ്പിച്ചു വരുന്നു.  നല്ല പ്രതികരണമാണുണ്ടായത്. കോവളം ക്രാഫ്റ്റ് വില്ലേജിൽ 200 രൂപ ടിക്കറ്റ് വച്ചാണു നടത്തിയത്. അതിനും നല്ല പ്രതികരണമായിരുന്നു. പാരിസ് ലക്ഷ്മി, അഭയ ലക്ഷ്മി, പള്ളിക്കൽ സുനിൽ എന്നിവരടക്കുന്ന നൃത്ത സംഘവും ഇത്തരം ചെയ്നിൽ പങ്കെടുത്തു കഴിഞ്ഞു. സംഗീതം, മാജിക് എന്നിവയും ഈ രീതിയിൽ അരങ്ങിലെത്തിക്കും..

∙ രംഗാവതരണത്തിന് അരങ്ങൊരുക്കി ഗണേശം..

ഇപ്പോൾ ഒരു നാടകം ചെറിയ തോതിൽ ചെയ്യണമെങ്കിൽ രണ്ടു ലക്ഷം രൂപയോളം ചെലവു വരും. ആ തുക തിരികെ ലഭിക്കണമെന്നില്ല. അതു കാരണം രംഗാവതരണമെന്നത് ആഗ്രഹം മാത്രമായി ചുരുങ്ങുകയാണ്.പലരും അതു മനസ്സിൽ വച്ചു കരിച്ചു കളയുന്നു. അത്തരക്കാരെ സഹായിക്കുകയെന്ന ദൗത്യത്തിൽ ആരംഭിച്ചതാണ് ഗണേശമെന്ന തിയറ്റർ. തൈക്കാടുള്ള എന്റെ  വീടിനു പുറകിലാണതു നിർമിച്ചിട്ടുണ്ട്. ലൈറ്റ്, സൗണ്ട്, സ്‌റ്റേജ്, ജനറേറ്റർ എന്നിവ ഇവിടെ സൗജന്യമാണ്.അതു പ്രയോജനപ്പെടുത്തുന്നതിനു ചില നിബന്ധനകൾ വച്ചിട്ടുണ്ട്. പ്രദർശനം പൂർത്തിയാകുന്നതുവരെ സന്ദർശകർക്ക് വെറുതെ കയറി ഇറങ്ങിപ്പോകാൻ ആവില്ല.  അവതരണം ആരംഭിക്കുമ്പോൾ വാതിൽ അടയ്ക്കും. പൂർത്തിയായ ശേഷമേ തുറക്കുകയുള്ളു. ഭക്ഷണ പദാർഥങ്ങളുടെ വിതരണത്തിനും മൊബൈൽ ഉപയോഗത്തിനും നിരോധനമുണ്ട്. വാണിജ്യ സംരംഭങ്ങൾക്കു നൽകില്ല. ടിക്കറ്റ് നിരക്ക് നൂറിൽ കവിയരുത്. 4 വർഷമായി അതു വിജയകരമായി നടക്കുകയാണ്.

സൂര്യ കൃഷ്ണമൂർത്തി.

∙ ഗ്ലാമറുകൾ ആവശ്യമില്ലാതായ കാലം  

കോവിഡ് പഠിപ്പിച്ച ഒരു വലിയ കാര്യം താരങ്ങൾ അനിവാര്യമല്ലെന്ന സ്ഥിതിയിലേക്കു കാര്യങ്ങൾ എത്തിയെന്നതാണ്. ഒടിപി പ്ലാറ്റ്ഫോം വന്നതോടെ സിനിമ നിർമിക്കുന്നവർക്ക് വരുമാനം തിരികെ കിട്ടുന്ന സ്ഥിതി വന്നു. എങ്കിലും തിയറ്ററുകളിൽ കാണുന്ന പൂർണത അതിനുണ്ടാവില്ല. അതു കൊണ്ടു തന്നെ തിയറ്ററുകൾ അനിവാര്യമാണ്. സിനിമയെന്നത് സമഗ്രമായ കലാരൂപമാണ്. അതിനെ നമ്മുടെ സൗകര്യത്തിനനുസരിച്ചു മുറിച്ചുമുറിച്ചു കാണുന്നത് അതിനു പിന്നിൽ പ്രവർത്തിക്കുന്നവരോടുള്ള ക്രൂരതയാണ്. തിയറ്ററുകൾക്കു ബദലുകൾ ഇല്ലെന്നതാണു വസ്തുത.

∙ സംഗീത നാടക അക്കാദമി  ഉണരണം

കേരളത്തിലെ കലാ രംഗത്തെ താങ്ങി നിർത്തുന്നതിന് കേരള സംഗീത നാടക അക്കാദമിക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകും. ഇപ്പോൾ അതു ചെയ്യുന്നുണ്ട്. നാടകങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം, കഥാപ്രസംഗം പോലെയുള്ളവയുടെ പ്രോത്സാഹനം എന്നിവ അതിൽ ഉൾപ്പെടും. പെൻഷൻ വിതരണം മുടക്കിയിട്ടില്ല. എങ്കിലും നല്ലതാൽപര്യമുള്ള ചെയർമാനും സെക്രട്ടറിയും വന്നാലേ അവിടത്തെ കാര്യങ്ങൾ പൂർണമായി നടക്കുകയുള്ളൂ.

∙ പിന്നിട്ട 45 വർഷങ്ങൾ

കലാരംഗത്ത് ഞാൻ 45 വർഷം പിന്നിടുകയാണ്.  തിരിഞ്ഞു നോക്കുമ്പോൾ താണ്ടിയ പ്രതിസന്ധികൾ ഏറെയാണ്.ആദ്യകാലത്ത് ഒരു നാടകം അവതരിപ്പിക്കാനോ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അവതരിപ്പിക്കാനോ വളരെ എളുപ്പമായിരുന്നില്ല. സമ്മർദങ്ങൾ ഏറെയായിരുന്നു. അതിജീവനത്തിന്റെ വഴികൾ എളുപ്പമായിരുന്നില്ല. ക്രമേണയാണ് അംഗീകാരം ലഭിച്ചത്. ഈ അനുഭവങ്ങൾ ഒരു കരുതലായി എന്നും മനസ്സിലുണ്ട്. പുതിയ കലാപ്രവർത്തകർക്ക് അവസരം ഒരുക്കാനാകുമ്പോൾ ആഹ്ലാദം തോന്നുന്നതിനു കാരണവും അതൊക്കെയാണ്. പിന്നിട്ട വഴികളിലെ കഷ്ടപ്പാടുകൾക്കു സാക്ഷി അച്ഛനും അമ്മയുമാണ്.ഒരു പക്ഷെ എന്റെ കഷ്ടപ്പാടുകൾ മാത്രമാണവർക്കു കാണാനായത്. അംഗീകാരങ്ങൾ കാണാൻ അവരില്ലാതെ   പോയത് സ്വകാര്യ ദു:ഖമായി എന്നും മനസ്സിലുണ്ട്.

 

English Summary: Soorya Krishnamoorthy asks to end discrimination for art forms; calls for revival