വിദേശത്തെ സമ്പാദ്യം ഓൺലൈൻ റമ്മിയിൽ തീർന്നു; കാറിലെത്തി മാല കവർന്നു: പിടിയിൽ
കൊല്ലം∙ ഓണ്‍ലൈന്‍ റമ്മി കളിക്കാനുളള പണത്തിനുവേണ്ടി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിടികൂടി Addicted to online game, online rummy, Snatching chain, Kollam, Kollam News, Crime News, Crime India, Theft, Crime Kerala, Kerala Police, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News.

കൊല്ലം∙ ഓണ്‍ലൈന്‍ റമ്മി കളിക്കാനുളള പണത്തിനുവേണ്ടി വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം അഞ്ചലില്‍ ഇന്നലെയാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം നടത്തിയ അന്വേഷണത്തില്‍ വാളകം ഉമ്മന്നൂർ നെല്ലിമൂട്ടിൽ പുത്തൻവീട്ടിൽ അനീഷാണ് (23) പിടിയിലായത്.
ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ പണത്തിനു വേണ്ടിയാണ് മാല പൊട്ടിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. അഞ്ചൽ വൃന്ദാവൻ ജംക്‌ഷനിൽ നില്‍ക്കുകയായിരുന്ന വീട്ടമ്മയായ അജിത കുമാരിയുടെ മാലയാണ് പൊട്ടിച്ചത്.
കാറിലെത്തിയ അനീഷ് വീട്ടമ്മയോട് ഒരു മേല്‍വിലാസം ചോദിച്ചു. ഇതിനിടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി. വിദേശത്ത് ജോലിയുള്ള അനീഷ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. സമ്പാദിച്ചതെല്ലാം റമ്മി കളിച്ച് നഷ്ടപ്പെട്ടെന്ന് അനീഷ് പൊലീസിനോട് പറഞ്ഞു.
English Summary: Addicted to online game, man snatches gold chain; held in Kollam