ലണ്ടൻ ∙ വ്യാജ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗികബന്ധം പുലർത്തിയെന്ന കേസിൽ ട്രാൻസ് യുവാവിന് ജയിൽശിക്ഷ. ബ്രിട്ടനിലാണ് സംഭവം. തർജീത് സിങ് എന്ന മുപ്പത്തിരണ്ടുകാരനായ ട്രാൻസ് യുവാവാണ് കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ഇയാൾക്കെതിരെ രണ്ടു യുവതികളും ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗികബന്ധം പുലർത്തിയെന്ന കേസിൽ ട്രാൻസ്ജെന്‍ഡര്‍ യുവാവിന് ജയിൽശിക്ഷ. ബ്രിട്ടനിലാണ് സംഭവം. തർജീത് സിങ് എന്ന മുപ്പത്തിരണ്ടുകാരനായ ട്രാൻസ് യുവാവാണ് കൃത്രിമ ലിംഗം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. ഇയാൾക്കെതിരെ രണ്ടു യുവതികളും ഒരു കൗമാരക്കാരിയുമാണ് പരാതി നൽകിയത്. ഇയാൾ സമൂഹത്തിനു ഭീഷണിയാണെന്ന നിരീക്ഷണത്തോടെയാണ് ജഡ്ജി 10 വർഷത്തെ തടവുശിക്ഷ വിധിച്ചത്.

സ്ത്രീയായി ജനിച്ച തർജീത് സിങ്ങിന്റെ ആദ്യ പേര് ഹന്ന വാൾട്ടേഴ്സ് എന്നായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പിന്നീട് ഇവർ പുരുഷനായി മാറുകയായിരുന്നുവെന്ന് പറയുന്നു. വസ്ത്രം ധരിച്ചു മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഇയാൾ, ഇരുട്ടിന്റെ മറവിൽ കൃത്രിമ ലിംഗം ഉപയോഗിച്ചാണ് ബന്ധപ്പെട്ടിരുന്നതെന്നാണ് കേസ്.

ADVERTISEMENT

ലൈംഗികബന്ധത്തിലൂടെയുള്ള പീഡനം, ശാരീരിക പീഡനം, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഒരു യുവതിയുമായി ഇയാൾ അടുപ്പം സ്ഥാപിച്ചത്. സ്ഥിരമായി പോയിരുന്ന കടയിൽവച്ചാണ് മറ്റൊരു യുവതിയെ പരിചയപ്പെട്ടത്. മൂന്നാമത്തെ ഇരയെ ഡേറ്റിങ് ആപ്പിലൂടെയാണ് പരിചയപ്പെട്ടതെന്നും പൊലീസ് പറയുന്നു.

ലൈംഗികബന്ധം പുലർത്തിയിരുന്ന സ്ത്രീകളെ ഇയാൾ മർദ്ദിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരു യുവതിയുടെ മൂക്കു തകർത്ത തർജീത് സിങ്, മറ്റു യുവതികളെ മുഖത്തടിക്കുകയും ഇടിക്കുകയും ചെയ്തിരുന്നതായാണ് പരാതി. സ്വന്തം സ്വത്വം മറച്ചുവച്ച് ലൈംഗികബന്ധത്തിനു നിർബന്ധിച്ച ഇയാൾ, തങ്ങളുടെ ഭാവി തന്നെ നശിപ്പിച്ചതായി ഇരകൾ കോടതിയിൽ മൊഴി നൽകി.

ADVERTISEMENT

English Summary: Trans man uses prosthetic penis to trick women into sex, gets 10 years prison

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT