ഭൂകമ്പസാധ്യതയുള്ള ഭ്രംശമേഖലകൾക്കു സമീപമാണ് ഇടുക്കിയും മുല്ലപ്പെരിയാറും. ഉടുമ്പൻ ചോല ഭ്രംശ മേഖലയ്ക്കു സമീപമാണ് ഇടുക്കി. കമ്പംവാലി ഭ്രംശമേഖലയ്ക്കു സമീപമാണ് മുല്ലപ്പെരിയാർ. ചെറുതും വലുതുമായ ഭൂ ചലനങ്ങൾ ഈ മേഖലയിൽ അനുഭവപ്പെടാറുണ്ട്. ഇതിനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതോടൊപ്പം അണക്കെട്ടിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും ശക്തമാകുന്ന കാഴ്ചയാണ് സമീപ കാലത്തുള്ളത്. Dams in Kerala Rain

ഭൂകമ്പസാധ്യതയുള്ള ഭ്രംശമേഖലകൾക്കു സമീപമാണ് ഇടുക്കിയും മുല്ലപ്പെരിയാറും. ഉടുമ്പൻ ചോല ഭ്രംശ മേഖലയ്ക്കു സമീപമാണ് ഇടുക്കി. കമ്പംവാലി ഭ്രംശമേഖലയ്ക്കു സമീപമാണ് മുല്ലപ്പെരിയാർ. ചെറുതും വലുതുമായ ഭൂ ചലനങ്ങൾ ഈ മേഖലയിൽ അനുഭവപ്പെടാറുണ്ട്. ഇതിനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതോടൊപ്പം അണക്കെട്ടിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും ശക്തമാകുന്ന കാഴ്ചയാണ് സമീപ കാലത്തുള്ളത്. Dams in Kerala Rain

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭൂകമ്പസാധ്യതയുള്ള ഭ്രംശമേഖലകൾക്കു സമീപമാണ് ഇടുക്കിയും മുല്ലപ്പെരിയാറും. ഉടുമ്പൻ ചോല ഭ്രംശ മേഖലയ്ക്കു സമീപമാണ് ഇടുക്കി. കമ്പംവാലി ഭ്രംശമേഖലയ്ക്കു സമീപമാണ് മുല്ലപ്പെരിയാർ. ചെറുതും വലുതുമായ ഭൂ ചലനങ്ങൾ ഈ മേഖലയിൽ അനുഭവപ്പെടാറുണ്ട്. ഇതിനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതോടൊപ്പം അണക്കെട്ടിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും ശക്തമാകുന്ന കാഴ്ചയാണ് സമീപ കാലത്തുള്ളത്. Dams in Kerala Rain

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡാം തുറക്കുമോ? പേമാരി തുടങ്ങിയാൽ പിന്നെ കേരളത്തിൽ കുതിച്ചുയരുന്നതാണ് ഈ ചോദ്യം. 2018 ലെ പ്രളയത്തിനു ശേഷമാണ് ഡാം തുറക്കുന്നതിനെ നാട്ടുകാർ പേടിച്ചു തുടങ്ങിയത്. അന്ന് കൊച്ചിയെ ഉൾപ്പെടെ മുക്കിയതിൽ ഇടുക്കിക്ക് ഒരു പങ്കുണ്ടെന്ന് അവർ ഇന്നും കരുതുന്നു. അന്നത്തെ വൈദ്യുത മന്ത്രി എം.എം. മണിയെ ഒന്നു ‘ചൊറിയാനും’ ഡാം മതി. ഡാം തുറക്കല്ലേ എന്നു പറഞ്ഞാൽ രാഷ്ട്രീയത്തിലും വെള്ളപ്പൊക്കമായി. അതിതീവ്ര മഴ തുടങ്ങിയതോടെ നദികളിൽ ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടുകൾ നിറഞ്ഞു തുടങ്ങി. 44 നദികളുള്ള കേരളത്തിൽ അണക്കെട്ടുകളെ പേടിക്കാതെ പറ്റുമോ? ഈ നദികളിലെ ജലനിരപ്പ് നിശ്ചയിക്കുന്നത് ഇവിടെ കെട്ടിപ്പൊക്കിയ 79 അണക്കെട്ടുകളാണ്. വൈദ്യുതി വകുപ്പിനും ജലവിഭവ വകുപ്പിനുമാണ് അണക്കെട്ടുകളുടെ നിയന്ത്രണം. വെള്ളം തടയാൻ മാത്രമല്ല ഡാം. സംഭരിച്ച വെള്ളം ഡാമിൽനിന്ന് എപ്പോൾ തുറന്നുവിടുമെന്നതിനെ ആശ്രയിച്ചാണ് പുഴയോരത്തെ ജീവിതം. ചൊവ്വാഴ്ച (ഓഗസ്റ്റ് 2) പെരിങ്ങൽകുത്ത് അണക്കെട്ട് തുറന്നു. ചൊവ്വാഴ്ച വൈകിട്ടോടെ ഇടുക്കി ജലനിരപ്പ് 2373.96 അടിയിലെത്തി. 2375.5 അടിയിൽ ബ്ലൂ അലർട്ട് നൽകും. ചൊവ്വാഴ്ച വൈകിട്ട് മുല്ലപ്പെരിയാർ ജലനിരപ്പ് 134.65 അടിയിലെത്തി, 136.5 അടി എത്തിയാൽ ആദ്യ മുന്നറിയിപ്പ് നൽകും. സംസ്ഥാനത്തെ അണക്കെട്ടുകളിലെ നിലവിലെ സ്ഥിതി എന്താണ്..? ഏതു സമയവും ജല നിരപ്പ് വൻതോതിൽ ഉയരാം. അണക്കെട്ടുകൾ നിറഞ്ഞുതുടങ്ങി; ഓർക്കുക അപകടം അരികിലുണ്ട്: 2018 വീണ്ടും ആവർത്തിക്കരുതേയെന്ന പ്രാർഥനകൾ ഇതിനോടകം ഉയർന്നു തുടങ്ങിയിരിക്കുന്നു.

∙ അണക്കെട്ടുകൾ നിയന്ത്രിക്കുന്നത് വൈദ്യുത വകുപ്പാണോ ? 

ADVERTISEMENT

ഉത്തരം അതെ എന്നാണ്. കാരണം സംസ്ഥാനത്തെ ജലസമ്പത്തിന്റെ 62% വൈദ്യുത വകുപ്പിന്റെ പക്കലാണ്. വകുപ്പിന്റെ പക്കലുള്ള 59 അണക്കെട്ടുകളിലാണിത്. ഇതിൽ തന്നെ ഇടുക്കി, ഇടമലയാർ, കക്കി, ബാണാസുരസാഗർ, ഷോളയാർ എന്നിവയിലാണ് ജലസമ്പത്തിന്റെ 90 ശതമാനവും. ജലവിഭവ വകുപ്പിന്റെ പക്കലുള്ള 20 അണക്കെട്ടുകളിൽ ഭൂരിഭാഗം അണക്കെട്ടുകളിലും ജലസമ്പത്ത് 70% പിന്നിട്ടു. വടക്കൻ കേരളത്തിലെ പഴശി അണക്കെട്ടിൽ മാത്രമാണ് ജലനിരപ്പ് താഴ്ന്നു നിൽക്കുന്നത്. 

വയനാട് ബാണാസുരാ ഡാം (ഫയൽചിത്രം).

2018 ലെ തെറ്റ് ആവർത്തിക്കുമോ 

സംസ്ഥാനത്തെ ഡാം മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം വരുന്ന രണ്ടു മാസങ്ങ​ൾ നിർണായകം. കാലവർഷത്തിനും തുലാവർഷത്തിനും ഇടയ്ക്കുള്ള ഈ മാസങ്ങളിലെ ജലവിനിയോഗമാണ് തുടർന്നുള്ള വൈദ്യുത ലഭ്യത, വൈദ്യുത ബോർഡിന്റെ സാമ്പത്തിക നില എന്നിവയിൽ നിർണായകമാകുക. ഒരു പടികൂടി കടന്ന് ചിന്തിച്ചാൽ സംസ്ഥാനത്തെ പ്രളയ സാധ്യതയെ വരെ നിയന്ത്രിക്കുന്ന വിധം ഡാം മാനേജ് മെന്റ് പ്രാധാന്യമർഹിക്കുന്നു. 2018 ഓഗസ്റ്റിലെ പ്രളയമാണ് അണക്കെട്ടുകളിലെ വെള്ളം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ വലിയ വൈദഗ്ധ്യം ആവശ്യമാണെന്ന ബോധത്തിലേക്ക് സംസ്ഥാനത്തിന്റെ കണ്ണു തുറപ്പിച്ചത്. ഇടുക്കിയിലെയും ശബരിഗിരിയിലെയും വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടിലെയും വെള്ളം കൈകാര്യം ചെയ്യുന്നതിലുണ്ടായ പിഴവ് പ്രളയത്തിന്റെ ആഘാതം കൂട്ടിയെന്നത് വസ്തുതയായി മുന്നിൽ നിൽക്കുന്നു.

സംസ്ഥാനത്ത് 79 അണക്കെട്ടുകളുണ്ടെങ്കിലും എല്ലാ അണക്കെട്ടുകളിലും വെള്ളം നിറയുന്നത് പ്രശ്നമുണ്ടാക്കില്ല. സംഭരണ ശേഷിയിലെ ഏറ്റക്കുറച്ചിലാണ് കാരണം. വൈദ്യുതി വകുപ്പിന് 59 അണക്കെട്ടുണ്ട്. പക്ഷേ 5 എണ്ണത്തിലാണ് സംഭരണ ശേഷി കൂടുതൽ

സംസ്ഥാനത്ത് ഏറ്റവും അധികം വെള്ളം ശേഖരിക്കാവുന്ന അണക്കെട്ടുകളാണ് ഇടുക്കിയും പത്തനംതിട്ടയിലെ ശബരിഗിരിയും. ഇടുക്കി അണക്കെട്ടിന്റെ വിസ്തൃതി കാരണം ജലനിരപ്പ് മുകളിലേക്ക് ഉയരും തോറും ഉൾക്കൊള്ളുന്ന വെള്ളത്തിന്റെ അളവിൽ ദശലക്ഷക്കണക്കിന് ഘനയടിയുടെ വർധനവാണ് ഉണ്ടാകുക. മൂഴിയാർ, കക്കി തുടങ്ങി ചെറിയ അണക്കെട്ടുകളുടെ ശൃംഖലയായ ശബരിഗിരിയിൽ നിലവിൽ പകുതിയിൽ താഴെയാണ് വെള്ളമെങ്കിലും ഏതു സമയവും ജലനിരപ്പ് വൻതോതിൽ ഉയരാം.

കക്കി അണക്കെട്ട് (ഫയൽ ചിത്രം)
ADVERTISEMENT

∙ പ്രളയം തടയാൻ വൈദ്യുതി ഉൽപാദിപ്പിച്ചാൽ മതിയോ ? 

ആദ്യകാലം മുതലേ അണക്കെട്ടുകളിലെ വെള്ളത്തിന്റെ വിനിയോഗം വൈദ്യുതി ബോർഡിന്റെ മുന്നിൽ വെല്ലുവിളിയാണ്. മഴക്കാലത്ത് പരമാവധി വെള്ളം ശേഖരിച്ച് വയ്ക്കുകയും വേനൽക്കാലത്ത് ഉപയോഗിക്കുകയുമാണ് പതിവ്. കാലവർഷത്തിലെ മഴയും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്നു മാസത്തെ തുലാവർഷ മഴയും കൃത്യമായി കണക്കാക്കി വൈദ്യുതോൽപാദനം നടത്തിയാൽ മാത്രമേ വിജയിക്കാനാവൂ. ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ ജല വൈദ്യുതി ഉപയോഗിച്ചു കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുകയും, തുലാവർഷം വേണ്ട വിധത്തിൽ പെയ്യുകയും ചെയ്തില്ലെങ്കിൽ എല്ലാം പാളും. അതു പോലെ കാലവർഷത്തിൽ ആവശ്യത്തിലധികം ശേഖരിക്കുകയും പിന്നീട് മഴ കൂടുകയും ചെയതാൽ അധികോൽപാദനം നടത്തുകയോ, വെള്ളം തുറന്നു വിടുകയോ വേണ്ടി വരും. സംസ്ഥാനത്തെ പവർകട്ടിലേക്ക് തള്ളിവിടാതെ മുന്നോട്ടു നയിക്കുന്നത് ഇവിടുത്തെ ജല വൈദ്യുതിയാണ്.

എല്ലാ മാസവും അഞ്ചാം തീയതി നടത്തുന്ന പവർ പൊസിഷൻ റിവ്യു പ്രകാരമാണ് വൈദ്യുതി ബോർഡ് ആ മാസം മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രവിഹിതമായും വാങ്ങേണ്ട വൈദ്യുതി സംബന്ധിച്ച് ആസൂത്രണം നടത്തുന്നത്. പുഴകളിലൂടെ ഒഴുകിയെത്തി അണക്കെട്ടിൽ നിറയുന്ന കോടികൾ വിലയുള്ള വെള്ളം ബുദ്ധിപരമായി വൈദഗ്ധ്യത്തോടെ ഉപയോഗിച്ചാൽ സംസ്ഥാനത്തിന് സാമ്പത്തികമായും വൈദ്യുതി ലഭ്യതയിലും വൻ നേട്ടം ഉണ്ടാകും. മറ്റു സ്ഥലങ്ങളിൽ നിന്ന് യഥേഷ്ടം വൈദ്യുതി കുറഞ്ഞ നിരക്കിൽ കിട്ടുമ്പോൾ അത് ഉപയോഗിക്കുകയും വൈദ്യുതി ക്ഷാമം നേരിടുമ്പോൾ ജലവൈദ്യുതി ഉപയോഗിക്കുകയുമാണ് കാലാകാലങ്ങളായി ബോർഡ് ചെയ്തു വരുന്നത്. 

തൃശൂർ പീച്ചി അണക്കെട്ട് (ഫയൽ ചിത്രം).

∙ സൂക്ഷിക്കണം അണക്കെട്ടുകളെ 

ADVERTISEMENT

സംസ്ഥാനത്തിന്റെ വൈദ്യുത ലഭ്യത ഉറപ്പു വരുത്തുമെങ്കിലും അണക്കെട്ടുകളിൽ വെള്ളം നിറയുന്നത് സുരക്ഷിതമാണോ? ആണെന്നും അല്ലെന്നും പറയാം. ഭൂകമ്പസാധ്യതയുള്ള ഭ്രംശമേഖലകൾക്കു സമീപമാണ് ഇടുക്കിയും മുല്ലപ്പെരിയാറും. ഉടുമ്പൻചോല ഭ്രംശ മേഖലയ്ക്കു സമീപമാണ് ഇടുക്കി. കമ്പംവാലി ഭ്രംശമേഖലയ്ക്കു സമീപമാണ് മുല്ലപ്പെരിയാർ. ചെറുതും വലുതുമായ ഭൂചലനങ്ങൾ ഈ മേഖലയിൽ അനുഭവപ്പെടാറുണ്ട്. ഇതിനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതോടൊപ്പം അണക്കെട്ടിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയവും ശക്തമാകുന്ന കാഴ്ചയാണ് സമീപ കാലത്തുള്ളത്. ഏതാനും വർഷം മുൻപ് ഒരു രാ​ഷ്ട്രീയ പാർട്ടി നേതാവ് മുല്ലപ്പെരിയാർ ഇപ്പോൾ തകരും എന്ന വിധത്തിൽ ഭീതിയുണ്ടാക്കിയതിനെ തുടർന്ന് ചില വിദഗ്ധരുടെ ഉപദേശ പ്രകാരം അന്നത്തെ വൈദ്യുത മന്ത്രി ഇടുക്കി അണക്കെട്ടിലെ പകുതിയോളം വെള്ളം ഒഴുക്കിക്കളയാൻ നിർദേശം നൽകിയിരുന്നു. മുല്ലപ്പെരിയാർ പൊട്ടിയാൽ വെള്ളമെല്ലാം ഇടുക്കിയിലേക്ക് എത്തുമെന്നും അങ്ങനെ ഇടുക്കി അണക്കെട്ടും പൊട്ടാൻ സാധ്യതയുണ്ടെന്നുമുള്ള ദീർഘവീക്ഷണത്തിലാണ് ഇടുക്കിയിലെ വെള്ളം ഒഴുക്കിക്കളഞ്ഞത്. മുല്ലപ്പെരിയാറിലെ വെള്ളം ഉൾക്കൊള്ളാൻ സ്ഥലം വേണമല്ലോയെന്ന ശുദ്ധമനസ്സേയുണ്ടായിരുന്നുള്ളു ഉപദേശകർക്ക്. ഏതായാലും ആ വർഷം വൈദ്യുതി ബോർഡ്  വൈദ്യുതി കൈകാര്യം ചെയ്യുന്നതിൽ പെടാപ്പാടു പെട്ടു. 

∙ അധികവെള്ളം എന്തു ചെയ്യും? 

മഴക്കാലത്ത് ഡാമുകളിലേക്ക് അധികമായി ഒഴുകിയെത്തുന്ന വെള്ളത്തിൽനിന്ന് വൈദ്യുതി അധികമായി ഉൽപാദിപ്പിച്ച് വിറ്റു കാശാക്കുക എന്നതാണ് ഏറ്റവും നല്ല പോംവഴി. എന്നാൽ നിലവിലെ സാഹചര്യത്തിൽ അധികമായി വൈദ്യുതി ഉൽപാദിപ്പിച്ചാൽ അതു ചെലവാക്കുക എന്നത് അത്ര എളുപ്പമല്ലെന്നു വിദഗ്ധർ പറയുന്നു. മഴക്കാലത്ത് എസി അടക്കമുള്ള ഉൽപന്നങ്ങളുടെ ഉപയോഗത്തിൽ കാര്യമായ കുറവാണ് ഉണ്ടാകുന്നത്. പ്രതിദിന ഉപയോഗം ശരാശരിയിലും താഴെ നിൽക്കുന്ന ഈ സമയത്ത് വൈദ്യുതി അധികമായി ഉൽപാദിപ്പിച്ചാൽ അതിന് കേരളത്തിൽ ആവശ്യക്കാര്‍ ഉണ്ടാകാനിടയില്ല. അധികമായി ഉണ്ടാക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു വിറ്റാൽ നല്ല ലാഭം ലഭിക്കുമെങ്കിലും നിലവിൽ ഈ സംസ്ഥാനങ്ങളിൽ തകർത്തു പെയ്യുന്ന മഴ ഇതിനും തടസ്സമാണെന്ന് കെഎസ്ഇബി റിസർവോയർ മോണിറ്ററിങ് സെൽ എക്സി‌ക്യൂട്ടിവ് എൻജിനീയർ ജെയിംസ് വിൽസൻ പറയുന്നു. 

ഇടുക്കി ഡാം (ഫയൽ ചിത്രം)

∙ ജലസേചന അണക്കെട്ടുകളിൽ കാര്യമായ ആശങ്കയില്ല

മഴ തകർത്തു പെയ്യുകയാണെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ കേരളത്തിലെ ജലസേചന അണക്കെട്ടുകളിലെ ജലനിരപ്പിൽ കാര്യമായ ആശങ്ക വേണ്ടെന്നാണ് അധികൃതർ പറയുന്നത്. പാലക്കാട് ജില്ലയിലെ ശിരുവാണി അണക്കെട്ടിനു മാത്രമാണു നിലവിൽ സുരക്ഷാ ഭീഷണിയുള്ളത്. സംഭരണശേഷിയുടെ അളവു കുറയ്ക്കുകയാണ് അധികൃതർ ഇവിടെ ചെയ്യുന്നത്. അണക്കെട്ടിന്റെ അറ്റകുറ്റപ്പണികളുടെ നടത്തിപ്പിന്റെ അവകാശം തമിഴ്നാടിനാണ് എന്നതാണ് ഇവിടെ പ്രതിസന്ധി. കോയമ്പത്തൂർ നഗരത്തിലേക്ക് ആവശ്യമായ വെള്ളത്തിന്റെ ഭൂരിഭാഗവും ശിരുവാണിയിൽനിന്നുള്ളതാണ്.

തീവ്രമഴയുടെ പശ്ചാത്തലത്തില്‍ ജലവിഭവ വകുപ്പ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവില്‍ 134.5 അടി ജലമാണുള്ളത്. ഓഗസ്റ്റ് 10 വരെയുള്ള റൂള്‍ കര്‍വ് 137.5 അടിയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഓരോ മണിക്കൂര്‍ ഇടവിട്ട് ജലനിരപ്പ് പരിശോധിക്കുന്നുണ്ട്

∙ എല്ലാ അണക്കെട്ടുകളും പ്രശ്നക്കാരല്ല

79 അണക്കെട്ടുകളുണ്ടെങ്കിലും എല്ലാ അണക്കെട്ടുകളിലും വെള്ളം നിറയുന്നത് പ്രശ്നമുണ്ടാക്കില്ല. സംഭരണ ശേഷിയിലെ ഏറ്റക്കുറച്ചിലാണ് കാരണം. വൈദ്യുതി വകുപ്പിന് 59 അണക്കെട്ടുണ്ട്. പക്ഷേ 5 എണ്ണത്തിലാണ് സംഭരണ ശേഷി കൂടുതൽ. ജലവിഭവ വകുപ്പിന് 20 അണക്കെട്ടുകളുണ്ട്. മുല്ലപ്പെരിയാർ ഒഴികെ മറ്റുള്ള അണക്കെട്ടുകൾ ഭീഷണി ഉയർത്തുന്നില്ല. 

അണക്കെട്ടുകളിലെ ജലസമ്പത്ത് എത്രത്തോളം– സംഭരണ ശേഷിയുടെ എത്ര ശതമാനം. (02–08–22 ലെ കണക്ക് അനുസരിച്ച്) 

വൈദ്യുതി വകുപ്പ് 

ഇടുക്കി – 67

കക്കി –65

ഷോളയാർ –85

ഇടമലയാർ – 78

ബാണാസുരസാഗർ – 78

ജലവിഭവ വകുപ്പ് 

ശിരുവാണി – 73

മലമ്പുഴ – 68 

പഴശി – 2 

English Summary: Monsoon Gathers Strength in Kerala; a Test Time for Dams?