ചാണകം വിറ്റ് സ്വന്തമാക്കാനായത് കോടികള്‍, ഇപ്പോൾ ഗോമൂത്രം ലീറ്ററിന് കുറഞ്ഞത് നാലു രൂപ നിരക്കിലും സർക്കാർ വാങ്ങുന്നു. പാലിനു പുറമെയാണിതെല്ലാം. സർക്കാരിന്റെ ‘ഗോധൻ ന്യായ യോജന’യ്ക്കു പ്രശംസയുമായി ആർബിഐ മുൻ ഗവർണർ രഘുറാം രാജനും രംഗത്തെത്തിയതോടെ സംസ്ഥാനത്ത്, പശു ശരിക്കും ‘കാമധേനു’വായ അവസ്ഥ. എന്തുകൊണ്ടാണ് രഘുറാം രാജൻ ഈ പദ്ധതിയെ അഭിനന്ദിച്ചത്? Godhan Nyay Yojana

ചാണകം വിറ്റ് സ്വന്തമാക്കാനായത് കോടികള്‍, ഇപ്പോൾ ഗോമൂത്രം ലീറ്ററിന് കുറഞ്ഞത് നാലു രൂപ നിരക്കിലും സർക്കാർ വാങ്ങുന്നു. പാലിനു പുറമെയാണിതെല്ലാം. സർക്കാരിന്റെ ‘ഗോധൻ ന്യായ യോജന’യ്ക്കു പ്രശംസയുമായി ആർബിഐ മുൻ ഗവർണർ രഘുറാം രാജനും രംഗത്തെത്തിയതോടെ സംസ്ഥാനത്ത്, പശു ശരിക്കും ‘കാമധേനു’വായ അവസ്ഥ. എന്തുകൊണ്ടാണ് രഘുറാം രാജൻ ഈ പദ്ധതിയെ അഭിനന്ദിച്ചത്? Godhan Nyay Yojana

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാണകം വിറ്റ് സ്വന്തമാക്കാനായത് കോടികള്‍, ഇപ്പോൾ ഗോമൂത്രം ലീറ്ററിന് കുറഞ്ഞത് നാലു രൂപ നിരക്കിലും സർക്കാർ വാങ്ങുന്നു. പാലിനു പുറമെയാണിതെല്ലാം. സർക്കാരിന്റെ ‘ഗോധൻ ന്യായ യോജന’യ്ക്കു പ്രശംസയുമായി ആർബിഐ മുൻ ഗവർണർ രഘുറാം രാജനും രംഗത്തെത്തിയതോടെ സംസ്ഥാനത്ത്, പശു ശരിക്കും ‘കാമധേനു’വായ അവസ്ഥ. എന്തുകൊണ്ടാണ് രഘുറാം രാജൻ ഈ പദ്ധതിയെ അഭിനന്ദിച്ചത്? Godhan Nyay Yojana

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഛത്തിസ്ഗഡിലെ കോൺഗ്രസ് സർക്കാർ കൊണ്ടു വന്ന പദ്ധതിയാണിപ്പോൾ സംസ്ഥാനത്തെ ക്ഷീരകർഷകരുടെ ആഘോഷത്തിന്റെയും ആശ്വാസത്തിന്റെയും പ്രധാന കാരണം. പദ്ധതിയിലൂടെ ചാണകം വിറ്റ് സ്വന്തമാക്കാനായത് കോടികള്‍, ഇപ്പോൾ ഗോമൂത്രം ലീറ്ററിന് കുറഞ്ഞത് നാലു രൂപ നിരക്കിലും സർക്കാർ വാങ്ങുന്നു. പാലിനു പുറമെയാണിതെല്ലാം. സർക്കാരിന്റെ ‘ഗോധൻ ന്യായ യോജന’യ്ക്കു പ്രശംസയുമായി ആർബിഐ മുൻ ഗവർണർ രഘുറാം രാജനും രംഗത്തെത്തിയതോടെ സംസ്ഥാനത്ത്, പശു ശരിക്കും ദിവ്യശക്തിയുള്ള ‘കാമധേനു’വായ അവസ്ഥ. 2020ലാണ് പദ്ധതിക്ക് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ തുടക്കം കുറിക്കുന്നത്. എങ്ങനെയാണ് ഈ പദ്ധതി ക്ഷീര കർഷകർക്ക് ആശ്വാസമാകുന്നത്? എന്താണ് രഘുറാം രാജൻ പദ്ധതിയെ അഭിനന്ദിക്കാനുള്ള കാരണം? രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാനുള്ള മികച്ച പദ്ധതിയെന്നാണ് ഇതിനെപ്പറ്റി രഘുറാം പറഞ്ഞത്. താഴെത്തട്ടിൽനിന്ന് അവരെ ഉയർത്തിക്കൊണ്ടു വരാൻ ഇതേറെ സഹായിക്കും. മറ്റു സംസ്ഥാനങ്ങൾക്കും ഇതൊരു മാതൃകയാണ്– റായ്പുരിലെ പദ്ധതി കേന്ദ്രങ്ങളിലൊന്ന് സന്ദർശിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

രഘുറാം രാജൻ (ഫയൽ ചിത്രം) (Photo by BEN STANSALL / AFP)

∙ പാഴല്ല ചാണകവും ഗോമൂത്രവും

ADVERTISEMENT

വെറുതെ പാഴാക്കിക്കളഞ്ഞിരുന്ന ഗോമൂത്രത്തിൽനിന്ന് വരുമാനം ലഭിച്ചു തുടങ്ങിയതോടെ ഛത്തീസ്ഗഡിലെ ക്ഷീര കർഷകർക്ക് ഇരട്ടിയാണു ലാഭം. പ്രാദേശിക ഹരേലി ഉത്സവത്തിന്റെ ഭാഗമായാണിപ്പോൾ ഗോമൂത്ര സംഭരണം തുടങ്ങിയത്. പശുക്കളെ വളർത്തുന്നവർക്കും ജൈവ കർഷകർക്കും വരുമാനം നൽകാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് സർക്കാർ ഗോധൻ ന്യായ യോജന തുടങ്ങിയത്. ആദ്യഘട്ടത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത രണ്ട് സ്വയംസഹായ ഗൗതന്മാരിൽ (കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ) നിന്നു ഗോമൂത്രം വാങ്ങും. 

കർഷകരുടെ ക്ഷേമത്തിനും കൃഷിക്കും മാത്രമല്ല പദ്ധതിയുടെ ഗുണം ലഭിക്കുക, രാസകീടനാശിനിയും രാസവളവും ഉപയോഗിച്ചതിലൂടെ കുറഞ്ഞുപോയ മണ്ണിന്റെ ഫലഭൂയിഷ്ഠത വീണ്ടെടുക്കുന്നതിനും സാധിക്കും. മികച്ച ഭക്ഷ്യവസ്തുക്കൾ നമുക്കു ലഭിക്കും. വിഷമില്ലാത്ത ഭക്ഷണം കഴിക്കാം. ആഗോളതാപനത്തിനു വരെ ഇതൊരു പരിഹാരമാകുമെന്നതാണ് സത്യം.

ക്ഷീരകർഷകരിൽ നിന്ന് ഗോമൂത്രം വാങ്ങുന്നതിന് പ്രാദേശിക തലത്തിൽ നിരക്ക് നിശ്ചയിക്കാൻ മാനേജ്മെന്റ് കമ്മിറ്റിക്ക് അധികാരമുണ്ട്. സംസ്ഥാനത്ത് ഗോമൂത്രം വാങ്ങുന്നതിന് ലീറ്ററിന് ചുരുങ്ങിയത് നാലു രൂപ നൽകണമെന്നാണ് സർക്കാർ നൽകിയ നിർദേശം. എല്ലാ ജില്ലകളിലും ഒരു വർഷത്തിനകം പദ്ധതി വ്യാപിപ്പിക്കാൻ കലക്ടർമാർക്ക് നിർദേശവും നൽകിക്കഴിഞ്ഞു. ഗൗതൻ കേന്ദ്രങ്ങളിലെല്ലാം പശുക്കൾക്ക് സൗജന്യ കന്നുകാലിത്തീറ്റയും വെള്ളവും ആരോഗ്യപരിശോധനയും ഉറപ്പാക്കുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ വാക്സിനേഷനും നൽകും. 

∙ ഹരമായി ‘ജീവാമൃതം’

സംഭരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 33 ജില്ലകളിലും രണ്ടു സ്വതന്ത്ര ഗൗതന്മാരെ കണ്ടെത്തി അംഗങ്ങൾക്ക് പരിശീലനം നൽകിയതിനൊപ്പം നടത്തിപ്പിനായി സ്വയം സഹായ വനിതാഗ്രൂപ്പ് രൂപീകരിച്ച് പ്രായോഗിക പരിജ്ഞാനവും നൽകി. സംഭരിക്കുന്ന ഗോമൂത്രം കീട നിയന്ത്രണ ഉൽപന്നങ്ങളും ജൈവവളവും നിർമിക്കാനാണ് ഉപയോഗിക്കുന്നത്. ഗോമൂത്രത്തിൽ നിന്നുള്ള ‘ജീവാമൃതം’ സംസ്ഥാനത്തൊട്ടാകെ ഹരമായിക്കഴിഞ്ഞെന്നും പറയുന്നു ഗോദൻ ന്യായ യോജന മാനേജിങ് ഡയറക്ടർ ഡോ. അയാസ് താംബോലി. പദ്ധതിക്കായി മൊബൈൽ ആപും സജ്ജമാക്കിയിട്ടുണ്ട്.

ചിത്രം: Prakash SINGH / AFP
ADVERTISEMENT

2020 ജൂലൈയിലാണ് ഹരേലി ഉത്സവത്തോടനുബന്ധിച്ച് ഛത്തിസ്ഗഡിൽ ഗോധൻ ന്യായ യോജന ആരംഭിച്ചത്. ഇതിനു കീഴിൽ മണ്ണിര കംപോസ്റ്റ് നിർമിക്കാനായി കിലോഗ്രാമിന് രണ്ടു രൂപ നിരക്കിൽ ചാണകം സംഭരിക്കാൻ തുടങ്ങിയതും ക്ഷീരകർഷകർക്ക് വൻ ആശ്വാസമായിരുന്നു. പാടത്തും പറമ്പിലും  റോഡിലും വെറുതെ തള്ളിയിരുന്ന ചാണകം സർക്കാർ വിലയ്ക്ക് വാങ്ങാൻ തുടങ്ങിയതോടെ ക്ഷീരകർഷകർക്ക് പാലിനു പുറമെ മറ്റൊരു വരുമാന മാഗം കൂടിയാണ് തുറന്നു കിട്ടിയത്. സംഭരിക്കുന്ന ചാണകം കൊണ്ട് ജൈവ വളം നിർമിച്ച് അത് വില കുറച്ച്, കർഷകർക്കു തന്നെ വിതരണം ചെയ്തു തുടങ്ങിയതോടെ സംസ്ഥാനത്താകെ പുതിയൊരു കാർഷിക സംസ്കാരത്തിനു തുടക്കം കുറിക്കുകയായിരുന്നു.

∙ ചാണകം സംഭരിച്ച് കോടികൾ വാരി

രണ്ടുവർഷത്തിനിടെ 20 ലക്ഷം ക്വിന്റലിലധികം മണ്ണിര കംപോസ്റ്റ്, സൂപ്പർ കംപോസ്റ്റ്, സുപ്പർ പ്ലസ് കംപോസ്റ്റ് എന്നിവയാണ് ചാണകത്തിൽ നിന്ന് വനിതാ സ്വയംസഹായക സംഘങ്ങൾ ഉൽപാദിപ്പിച്ചത്. ഇതുവഴി നേടിയതാകട്ടെ 143 കോടി രൂപയുടെ വരുമാനവും! അതോടെയാണ് ഗോമൂത്ര സംഭരണത്തിലേക്കും  തിരിയാൻ തീരുമാനിച്ചത്. പാലിനു പുറമെ ചാണകത്തിനും വില ലഭിക്കുന്ന അവസ്ഥ കൈവന്നതോടെ കൂടുതൽ പേർ ക്ഷീര മേഖലയിലേക്ക് തിരിഞ്ഞതായി സർക്കാർ പറയുന്നു. ഇതുവരെ 63 ഗ്രാമങ്ങളിൽ ഗൗതന്മാരിൽനിന്ന് ഗോമൂത്ര സംഭരണം തുടങ്ങി. ജൈവകൃഷി പ്രോൽസാഹിപ്പിക്കുക, കാർഷിക ഉൽപാദനച്ചെലവ് കുറയ്ക്കുക, ഭക്ഷ്യവസ്തുക്കളിലെ രാസവസ്തുക്കളുടെ അളവ് കുറയ്ക്കുക തുടങ്ങിയവയാണ് ഗോമൂത്ര സംഭരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ചിത്രം: SAM PANTHAKY / AFP (Image is only for representative purpose)

∙ ഗോമൂത്രം സംഭരിക്കുന്ന ആദ്യ സംസ്ഥാനം 

ADVERTISEMENT

ഗോമൂത്രം ലീറ്ററിന് 4 രൂപയ്ക്ക് സംഭരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. കന്നുകാലി കർഷകരുടെയും വനിതാ സ്വയംസഹായക സംഘങ്ങളുടെയും വരുമാനം വർധിക്കുന്നതിനും സംസ്ഥാനത്ത് ജൈവകൃഷി പ്രോൽസാഹിപ്പിക്കുന്നതിനും സംരംഭം സഹായിക്കുമെന്ന് ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു. ചാണകം വാങ്ങി അതിൽനിന്ന് ജൈവവളം നിർമിച്ചത് ഇതിനോടകം തന്നെ സംസ്ഥാനത്ത് ജൈവകൃഷിക്കു വലിയ ഉണർവ് നൽകിയിട്ടുണ്ട്. ഗോമൂത്രം ഉപയോഗിച്ചുള്ള ജീവാമൃതത്തിന്റെ നിർമാണം വനിതാ സ്വയം സഹായക സംഘങ്ങൾ കൂടുതലായി ആരംഭിച്ചു കഴിഞ്ഞു. വില കൂടിയ രാസ വളങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ വിലയിൽ ജീവാമൃതം കർഷകർക്ക് ലഭ്യമാക്കും. ഇതിനു പുറമെ ജൈവകീടനാശിനി നിർമിച്ച് ലീറ്ററിന് 50 രൂപയ്ക്ക് കർഷകർക്ക് നൽകാനും പദ്ധതി തയാറായിക്കഴിഞ്ഞു.

ചിത്രം: Money SHARMA / AFP (Image is only for representative purpose)

∙ വാങ്ങുന്നത് വിശദമായ പഠനത്തിനു ശേഷം

കന്നുകാലി കർഷകരിൽ നിന്ന് ചാണകം സംഭരിച്ച് ജൈവവളം നിർമിക്കുന്ന ഗോധൻ ന്യായ് യോജന പദ്ധതി രാജ്യത്തിനകത്തും പുറത്തും ഏറെ ജനപ്രീതിക്കിടയാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഛത്തീസ്ഗഡിലെ കാമധേനു സർവകലാശാലയും ഇന്ദിരാഗാന്ധി കാർഷിക സർവകലാശാലയും ഗോമൂത്രത്തിന്റെ മൂല്യവർധന സാധ്യതയെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംഭരണം സർക്കാർ തുടങ്ങിയത്. ചാണകവും ഗോമൂത്രവും ഉപയോ​ഗിച്ച് നിർമിക്കുന്ന വളവും കീടനാശിനിയും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സീമാർട്ട് വഴി കർഷകർക്ക് വിൽക്കാനാണ് പദ്ധതിയിടുന്നത്.

English Summary: What is Godhan Nyay Yojana Praised by Former RBI Governor Raghuram Rajan? Explained