ഡൽഹിയിൽ ഒരാൾക്കുകൂടി മങ്കിപോക്സ്; ഇന്ത്യയിൽ ഇതുവരെ ഒൻപതു പേർക്കു രോഗം
ന്യൂഡൽഹി∙ ഡൽഹിയിൽ ഒരാൾക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. 31 വയസ്സുള്ള നൈജീരിയൻ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ അടുത്തിടെ വിദേശയാത്ര നടത്തിയതിനെക്കുറിച്ച് വ്യക്തമല്ല. പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളെ തുടർന്ന് ലോക് നായക് | monkeypox | Delhi | delhi monkeypox | Manorama Online

ന്യൂഡൽഹി ∙ ഡൽഹിയിൽ ഒരാൾക്കുകൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. 31 വയസ്സുള്ള നൈജീരിയൻ യുവതിക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവർ അടുത്തിടെ വിദേശയാത്ര നടത്തിയിരുന്നോയെന്നു വ്യക്തമല്ല. പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളെ തുടർന്ന് ലോക് നായക് ജയ്പ്രകാശ് (എൽഎൻജെപി) ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി.
35 വയസ്സുള്ള ഒരു വിദേശിക്ക് ഡൽഹിയിൽ ഇന്നലെ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. ഇയാളെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഡൽഹിയിലെ ആകെ മങ്കിപോക്സ് കേസുകൾ നാലായി. രാജ്യത്താകെ ഇതുവരെ ഒൻപതു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബാക്കി കേസുകൾ കേരളത്തിലാണ്.
English Summary: India reports 9th monkeypox case as Nigerian woman tests positive in Delhi