സാമ്പത്തിക പ്രതിസന്ധി ലോകത്തെയാകെ ബാധിച്ചു തുടങ്ങിയ നിലവിലെ സാഹചര്യത്തിൽ ചൈനയുടെ പല മേഖലകളും തകർന്നടിഞ്ഞ അവസ്ഥയിലാണ്. ചൈനയിലെ ഏറ്റവും സമ്പത്തുള്ള വനിതയുടെ സ്വത്തു വരെ ‘അപഹരിക്കും’ വിധമാണ് പ്രതിസന്ധി ശക്തമായിരിക്കുന്നത്. അവർക്കു നഷ്ടമായതാകട്ടെ ശതകോടികളും. അതേ സമയം സാവിത്രിയാകട്ടെ വളരെ കൃത്യമായ ‘ഇന്ത്യൻ സ്റ്റൈൽ’ മുന്നേറ്റത്തിലൂടെ വരുമാനം വർധിപ്പിക്കുകയാണ്. യാങ്ങിന്റെ കഥ ചൈനയുടെ പ്രതിസന്ധിയുടേത്..

സാമ്പത്തിക പ്രതിസന്ധി ലോകത്തെയാകെ ബാധിച്ചു തുടങ്ങിയ നിലവിലെ സാഹചര്യത്തിൽ ചൈനയുടെ പല മേഖലകളും തകർന്നടിഞ്ഞ അവസ്ഥയിലാണ്. ചൈനയിലെ ഏറ്റവും സമ്പത്തുള്ള വനിതയുടെ സ്വത്തു വരെ ‘അപഹരിക്കും’ വിധമാണ് പ്രതിസന്ധി ശക്തമായിരിക്കുന്നത്. അവർക്കു നഷ്ടമായതാകട്ടെ ശതകോടികളും. അതേ സമയം സാവിത്രിയാകട്ടെ വളരെ കൃത്യമായ ‘ഇന്ത്യൻ സ്റ്റൈൽ’ മുന്നേറ്റത്തിലൂടെ വരുമാനം വർധിപ്പിക്കുകയാണ്. യാങ്ങിന്റെ കഥ ചൈനയുടെ പ്രതിസന്ധിയുടേത്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തിക പ്രതിസന്ധി ലോകത്തെയാകെ ബാധിച്ചു തുടങ്ങിയ നിലവിലെ സാഹചര്യത്തിൽ ചൈനയുടെ പല മേഖലകളും തകർന്നടിഞ്ഞ അവസ്ഥയിലാണ്. ചൈനയിലെ ഏറ്റവും സമ്പത്തുള്ള വനിതയുടെ സ്വത്തു വരെ ‘അപഹരിക്കും’ വിധമാണ് പ്രതിസന്ധി ശക്തമായിരിക്കുന്നത്. അവർക്കു നഷ്ടമായതാകട്ടെ ശതകോടികളും. അതേ സമയം സാവിത്രിയാകട്ടെ വളരെ കൃത്യമായ ‘ഇന്ത്യൻ സ്റ്റൈൽ’ മുന്നേറ്റത്തിലൂടെ വരുമാനം വർധിപ്പിക്കുകയാണ്. യാങ്ങിന്റെ കഥ ചൈനയുടെ പ്രതിസന്ധിയുടേത്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാവിത്രി ജിൻഡാൽ– അടുത്തിടെ ‘ബ്ലൂംബെർഗ്’ പുറത്തുവിട്ട, ഏഷ്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഈ ഇന്ത്യക്കാരിക്കാണ്. ഇന്ത്യയിലെ സ്റ്റീൽ ഉൽപാദകരിൽ മൂന്നാം സ്ഥാനത്തുള്ള ജിൻഡാൽ ഗ്രൂപ്പിന്റെ മേധാവിയായ സാവിത്രി 1130 കോടി യുഎസ് ഡോളറിന്റെ ആസ്തിയോടെയാണ് ഏഷ്യയിലെ അതിസമ്പന്നയായ വനിതയായി മാറിയത്. കോൺഗ്രസ് നേതാവാണ് സാവിത്രി, മുൻ ഹരിയാന മന്ത്രിയും. ഇൻഡസ്ട്രിയൽ ഗ്യാസ്, ഖനനം ഊർജോൽപാദനം എന്നീ മേഖലകളിലും വ്യാപിച്ചു കിടക്കുന്നതാണ് ജിൻഡാൽ ഗ്രൂപ്പ്. 2005ൽ ഭർത്താവ് ഓം പ്രകാശ് ജിൻഡാലിന്റെ മരണശേഷം ജിൻഡാൽ ഗ്രൂപ്പിന്റെ മേധാവി സ്ഥാനം ഏറ്റെടുത്ത സാവിത്രി തന്റെ 72ാം വയസ്സിൽ ഏഷ്യയിലെ ഏറ്റവും വലിയ ധനികയായ സ്ത്രീയായി ഉയർന്നപ്പോൾ, തൊട്ടപ്പുറത്ത് അഞ്ചു വർഷമായി ഈ സ്ഥാനം അലങ്കരിച്ചിരുന്ന ഒരു ‘റിയൽ എസ്റ്റേറ്റ് റാണി’ കടപുഴകി വീഴുകയായിരുന്നു. ഒരുപക്ഷേ സാവിത്രി ജിൻഡാൽ എങ്ങനെ ഏഷ്യയിലെ ഏറ്റവും വലിയ ധനികയായി എന്ന ചോദ്യത്തിനുള്ള ഉത്തരം പൂർണമാകണമെങ്കിൽ ചൈനയുടെ റിയൽ എസ്റ്റേറ്റ് മേഖല അടക്കി വാണ യാങ് ഹുയാന്റെ പതനത്തിന്റെ കഥ കൂടി അറിഞ്ഞിരിക്കണം. നമ്മൾ പറയാൻ പോകുന്നത് ആ കഥയാണ്. സാമ്പത്തിക പ്രതിസന്ധി ലോകത്തെയാകെ ബാധിച്ചു തുടങ്ങിയ നിലവിലെ സാഹചര്യത്തിൽ ചൈനയുടെ പല മേഖലകളും തകർന്നടിഞ്ഞ അവസ്ഥയിലാണ്. ചൈനയിലെ ഏറ്റവും സമ്പത്തുള്ള വനിതയുടെ സ്വത്തു വരെ ‘അപഹരിക്കും’ വിധമാണ് പ്രതിസന്ധി ശക്തമായിരിക്കുന്നത്. അവർക്കു നഷ്ടമായതാകട്ടെ ശതകോടികളും. അതേ സമയം സാവിത്രിയാകട്ടെ വളരെ കൃത്യമായ ‘ഇന്ത്യൻ സ്റ്റൈൽ’ മുന്നേറ്റത്തിലൂടെ വരുമാനം വർധിപ്പിക്കുകയാണ്. യാങ്ങിന്റെ കഥ ചൈനയുടെ പ്രതിസന്ധിയുടേതു കൂടിയാണ്. ആരാണ് യാങ് ഹുയാൻ? എങ്ങനെയാണ് ഇവരുടെ സ്വത്തിന്റെ ഭൂരിഭാഗവും കൈവിട്ടു പോയത്? ജിഡിപി വളർച്ച തുടർച്ചയായി ഇടിയുന്ന സാഹചര്യത്തിൽ, പ്രതിസന്ധിയിൽനിന്നു കരകയറാൻ ചൈനയ്ക്കു സാധിക്കുമോ? ആ ‘റിയൽ’ കഥയിലേക്ക്...

യാങ് ഹുയാൻ. ചിത്രം: Country Garden Holdings

∙ ചെറുതല്ല ഈ വീഴ്ച!

ADVERTISEMENT

2020 ഏപ്രിലിൽ 480 കോടി ഡോളറായിരുന്നു സാവിത്രി ജിൻഡാലിന്റെ ആസ്തി. 2022 ഏപ്രിലിൽ അത് 1770 കോടി ഡോളറായി വർധിച്ചു. അതായത് രണ്ടു വർഷം കൊണ്ട് മൂന്നിരട്ടിയിലേറെ വർധന. കോവിഡ് പ്രതിസന്ധി രൂക്ഷമായ 2019–20ൽ 50 ശതമാനം ഇടിവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണിത്. അതേസമയം കഴിഞ്ഞ വർഷം 2400 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന ഹുയാന് നിലവിൽ 1100 ഡോളറാണ് ആസ്തി. ഒരു വർഷംകൊണ്ട് 1300 കോടി ഡോളർ ഹുയാന്റെ കയ്യിൽനിന്ന് ഒലിച്ചു പോയി. ആകെ സ്വത്തിന്റെ ഏകദേശം 52 ശതമാനത്തോളം! ഒരു ദിവസം 100 കോടി ഡോളർ നഷ്ടം വരെ നഷ്ടം ഹുയാൻ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ചൈനയിൽ പരമോന്നത നേതാവായ പ്രസിഡന്റ് ഷീ ജിൻപിങ് ‘സീറോ കോവിഡ്’ നയം പ്രഖ്യാപിച്ചു എന്നോർക്കുക –അതായത് ഒറ്റ കോവിഡ് കേസ് പോലും ഒരു സ്ഥലത്തും വരാൻ അനുവദിക്കില്ല എന്ന നയം. ഇതിനു വേണ്ടി മാസങ്ങളോളം ജനത്തിനെ വീട്ടിനു പുറത്തിറങ്ങാൻ പോലും ചില മേഖലകളിൽ സമ്മതിച്ചിരുന്നില്ല. കെട്ടിട നിർമാണ മേഖല സ്തംഭിച്ചു.

ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളിൽ ഒന്നായ കൺട്രി ഗാർഡൻ ഹോൾഡിങ്‍സിന്റെ മേധാവിയാണ് നാൽപത്തിയൊന്നുകാരിയായ യാങ് ഹുയാൻ. ചൈനയിലെ അതിസമ്പന്നരും വൻകിട നിർമാതാക്കളും നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നതിന്റെ ലക്ഷണമായാണിപ്പോൾ യാങ് ഹുയാന്റെ വീഴ്ച സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്. കൺട്രി ഗാർഡന് ഈ സാമ്പത്തിക വർഷം അതിന്റെ മൂല്യത്തിന്റെ പകുതിയും നഷ്ടമായെന്നാണ് ബ്ലൂംബെർഗ് ബില്യനേഴ്സ് ഇൻഡെക്സ് ചൂണ്ടിക്കാണിക്കുന്നത്. ചൈനയിൽ വസ്തുവകകളുടെയും വീടുകളുടെയും ഉൾപ്പെടെ വില കുത്തനെ ഇടിഞ്ഞതും ആവശ്യക്കാർ കുറഞ്ഞതും കടബാധ്യതയും കഴിഞ്ഞ വർഷം ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവരെ ഉലച്ചുകളഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കൺട്രി ഗാർഡന്റെ ആസ്ഥാനം. ചിത്രം: Country Garden Holdings

തന്റെ സമ്പത്തിന്റെ പകുതിയോളം നഷ്ടമായിട്ടും ബ്ലൂംബെർഗിന്റെ അതിസമ്പന്ന വനിതകളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് യാങ് ഉണ്ട്. അതായത് തന്റെ നഷ്ടങ്ങളെ നികത്താൻ പാകത്തിനു ധനം ഈ കാലയളവിനുള്ളിൽ യാങ് സമ്പാദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിൽ ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ മുഴുവൻ ബാധിച്ച സാമ്പത്തിക പ്രതിസന്ധിയിൽ പിടിച്ചുനിൽക്കാൻ തന്റെ സമ്പാദ്യത്തന്റെ പകുതിയും യാങ്ങിനു ‘നൽകേണ്ടി’ വന്നു. ബ്ലൂംബെർഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള, തന്റെ രാജ്യക്കാരിയായ ഫാൻ ഹോങ്‌വേയെക്കാൾ 10 കോടി ഡോളറാണ് യാങ്ങിനു കുറവ്. കെമിക്കൽ ഫൈബർ കമ്പനിയായ ഹെങ്‌ലി പെട്രോകെമിക്കൽ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഫാൻ ഹോങ്‌വേ.

∙ ദ് റിയൽ (എസ്റ്റേറ്റ്) കോടീശ്വരി!

ADVERTISEMENT

ചൈനയിലെ ഗുയാങ്ഡോങ് പ്രവിശ്യയിലെ ഷുൻഡേയിൽ 1981ലാണ് യാങ് ഹുയാന്റെ ജനനം. 1997ൽ യാങ്ങിന്റെ പിതാവ് യാങ് ഗ്യോഷിയാങ് ആരംഭിച്ചതാണ് കൺട്രി ഗാർഡൻ എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം. ആരംഭിച്ച് വൈകാതെ തന്നെ ഗുയാങ്ഡോങ് പ്രവിശ്യയിലെ റിയൽ എസ്റ്റേറ്റ് ഭീമനായി അദ്ദേഹം വളർന്നു. 2005 ൽ കൺട്രി ഗാർഡനിലെ തന്റെ നിയന്ത്രിത ഓഹരി രണ്ടാമത്തെ മകളായ ഹുയാന് കൈമാറി. യാങ്ങിനെ തന്റെ ബിസിനസ് പിൻഗാമിയായി പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഓഹരി കൈമാറുന്നതെന്നാണ് 2007 ൽ സ്ഥാപനത്തിന്റെ ഐപിഒ പ്രഖ്യാപനത്തിൽ ഗ്യോഷിയാങ് അറിയിച്ചത്. ‌‌കുടുംബത്തിനും അതുതന്നെയായിരുന്നു താൽപര്യം. കാരണം മറ്റൊന്നുമല്ല, അതിനോടകം ബിസിനസിലെ മിടുക്ക് യാങ് തെളിയിച്ചതാണ്.

യാങ് ഹുയാൻ

2003ൽ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം സ്വന്തമാക്കിയ യാങ്ങിന്റെ ഔദ്യോഗിക ജീവിതം, കൺട്രി ഗാർഡനിൽ പിതാവിന്റെ പഴ്സനൽ അസിസ്റ്റന്റായിട്ടായിരുന്നു. അച്ഛന്റെ ദീർഘവീക്ഷണം തെറ്റിച്ചില്ല എന്നു സൂചിപ്പിക്കുന്നതായിരുന്നു യാങ്ങിന്റെ വളർച്ച. 2012ൽ കൺട്രി ഗാർഡന്റെ വൈസ് ചെയർമാനായും 2018ൽ അതിന്റെ കോ–ചെയർമാനായും ഉയർന്നു. 25ാം വയസ്സിൽ യാങ് ചൈനയിലെ ഏറ്റവും വലിയ സമ്പന്നയായ വനിത എന്ന നേട്ടവും സ്വന്തമാക്കി.

ഫോബ്സ് മാഗസിന്റെ കണക്കു പ്രകാരം 2014ൽ കൺട്രി ഗാർഡന്റെ പുതിയ ഓഹരികൾ വിറ്റ് യാങ് 41 കോടി ഡോളർ സമാഹരിച്ചിരുന്നു. 2018ലെ ബ്ലൂംബെർഗ് ബില്യനേഴ്സ് ഇൻഡക്സിന്റെ കണക്കു പ്രകാരം ചൈനയിലെ അതിസമ്പന്നയും രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരിയുമായിരുന്നു യാങ്. നിലവിൽ കൺട്രി ഗാർഡന്റെ 60 ശതമാനം ഓഹരിയും അതിന്റെ മാനേജ്മെന്റെ സർവീസ് യൂണിറ്റിന്റെ 43 ശതമാനം ഓഹരിയും യാങ്ങിനുണ്ട്. കഴിഞ്ഞ അഞ്ചു വർഷമായി ഏഷ്യയിലെ അതിസമ്പന്ന എന്ന പട്ടവും യാങ്ങിന് സ്വന്തമായിരുന്നു. അതാണ് സാവിത്രി ജിൻഡാൽ തകർത്തത്.

∙ എങ്ങനെ തകർന്നു?

ADVERTISEMENT

ചൈനയിലെ റിയൽ എസ്റ്റേറ്റ് രംഗം വൻ തകർച്ചയിലാണെന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വർഷങ്ങളായി അതിലെ അതികായരായിരുന്ന കമ്പനിക്ക്, അതിന്റെ തലപ്പത്തുള്ള വനിതയ്ക്ക് സമ്പത്തിന്റെ പകുതിയോളം നഷ്ടമായി എന്നത്. ചൈനയെ വമ്പൻ സാമ്പത്തിക ശക്തിയായി നിലനിർത്തുന്നതിൽ വലിയ പങ്ക് അവിടുത്തെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കുണ്ട്. അതിനാൽത്തന്നെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ധാരാളം വായ്പകൾ ചൈനീസ് ബാങ്കുകൾ അനുവദിച്ചിരുന്നു. എന്നാൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഈ മേഖലയിലെ പ്രവർത്തനം മന്ദഗതിയിൽ ആയി. ചിലതൊക്കെ പൂർണമായും നിലയ്ക്കുകയും ചെയ്തു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ‘സീറോ കോവിഡ്’ നയം പ്രഖ്യാപിച്ചതോടെ ജനത്തിനു വീടുകളിൽനിന്നു പുറത്തിറങ്ങാൻ കഴിയാതായി. ഇതോടെ കെട്ടിട നിർമാണ മേഖല സ്തംഭിച്ചു. 2020 ൽ കൂടുതൽ കടം കൊടുക്കുന്നതു തടയാൻ ചൈനീസ് സർക്കാർ തീരുമാനിച്ചു. ഇതോടെ നടന്നുകൊണ്ടിരുന്ന നിർമാണ പ്രവർത്തനങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. ചൈനയിൽ റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് പണം മുൻകൂർ നൽകി വീടോ ഫ്ലാറ്റോ ബുക്ക് ചെയ്യുന്ന രീതിയുണ്ട്. ഓരോ ഘട്ടത്തിലും നിർ‌മാണ പുരോഗതി വിലയിരുത്തിയായിരുന്നു കമ്പനികൾക്ക് ഉപയോക്താക്കൾ പണം നൽകിയിരുന്നത്. എന്നാൽ നിർമാണ മേഖലയിൽ പ്രവർത്തനം നിലച്ച് പ്രതിസന്ധി പടർന്നതോടെ ആ പണം നൽകൽ ഭൂരിപക്ഷം പേരും പതിയെ അവസാനിപ്പിച്ചു. പാതിവഴിയിൽ നിർത്തിയതും പണിതീരാത്തതുമായ വീടുകൾക്ക് പണം നൽകില്ലെന്ന് ഉപഭോക്താക്കൾ തീരുമാനിച്ചിരിക്കുകയാണിപ്പോൾ.

2022 ജൂലൈ 18 ലെ കണക്ക് അനുസരിച്ച് ചൈനയിലെ 80 നഗരങ്ങളിലെ ഉപയോക്താക്കളും ഇരുന്നൂറോളം പ്രോജക്ടുകളും മൂൻകൂർ പണം നൽകുന്നത് നിർത്തലാക്കിയിട്ടുണ്ട്. അതോടെ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 ശതമാനത്തോളമാണ് വീട്–ഫ്ലാറ്റ് വിൽപന തകർന്നത്. റിയൽ എസ്റ്റേറ്റ് വിൽപനാ രംഗത്ത് കഴിഞ്ഞ 11 മാസത്തിനിടെ ഉണ്ടായ ഇടിവ് ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമേറിയതുമായിരുന്നു. ചൈനീസ് റിയൽ എസ്റ്റേറ്റ് പ്രതിസന്ധി സ്വാഭാവികയും ഈ മേഖലയിലെ ഒന്നാം നമ്പർ കമ്പനിയെയും ബാധിച്ചു. പ്രതിസന്ധിയുടെ തുടക്കത്തിൽ മികച്ച രീതിയിൽ പിടിച്ചു നിൽക്കാൻ സാധിച്ചെങ്കിലും ജൂലൈയിലെ കണക്കുകൾ സൂചിപ്പിക്കുന്നത് 2011 നു ശേഷം കൺട്രി ഗാർഡൻ നേരിടുന്ന ഏറ്റവും വലിയ തകർച്ചയിലാണ് ഇപ്പോഴെന്നാണ്.

∙ എവർഗ്രാൻഡും പതറുന്നു

വസ്തുവകകൾ വാങ്ങാൻ നിന്നവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടതോടെ കൺട്രി ഗാർഡൻ പുതുതായി ആരംഭിച്ച പദ്ധതികളെല്ലാം പാതിവഴിയിൽ നിന്നു. കമ്പനിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ ഓഹരികൾ വിൽക്കാനൊരുങ്ങുകയാണ് കൺട്രി ഗാർഡൻ. തകർച്ച നേരിടുന്ന റിയൽ എസ്റ്റേറ്റ് ഭീമന്മാർക്ക് പണം നൽകുന്നത് ബാങ്കുകൾ കൂടി നിർത്തുന്നതോടെ വരും നാളുകളും യാങ്ങിനും കണ്‍ട്രി ഗാർഡനും തലവേദനകളുടേതാകും. ഇപ്പോൾത്തന്നെ പല ബാങ്കുകളും റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് വായ്പ നൽകുന്നതിന് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവിടെയാണ് കോവിഡ് പ്രതിസന്ധിയിൽ തകർന്നെങ്കിലും, ഏതു സമയത്തും ഉയർത്തിക്കൊണ്ടു വരാൻ കഴിയുന്ന വ്യവസായത്തിൽ നിക്ഷേപിക്കുന്ന സാവിത്രി ജിന്‍ഡാലിന്റെ ബിസിനസ് ബുദ്ധി വിജയം കണ്ടതും.

ചൈനയിൽ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സംരംഭമായ എവർഗ്രാൻഡിന്റെ പതനത്തോടെയാണ് ചൈനീസ് നിർമാണ മേഖലയിലെ പ്രതിസന്ധി വെളിച്ചത്തുവരുന്നത്. 2020ൽ 7800 കോടി ഡോളർ വരുമാനവും ചൈനയിലെ ഇരുന്നൂറോളം നഗരങ്ങളിലായി നിരവധി നിർമാണ പദ്ധതികളും നടത്തിവന്നിരുന്നതാണ് എവർഗ്രാൻഡ്. എന്നാൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ബാങ്കുകളിൽ എവർഗ്രാൻഡിന്റെ കടവും പെരുകി. 2021 സെപ്റ്റംബറിൽ ആദ്യ അടവ് തെറ്റിച്ചപ്പോൾ 8.4 കോടി ഡോളറായിരുന്നു എവർഗ്രാൻഡ് പലിശ ഇനത്തിൽ അടയ്ക്കേണ്ടിയിരുന്നതെങ്കിൽ ഇപ്പോൾ 30,000 കോടിയിലധികമാണ് അവരുടെ ബാധ്യത. ഒരു കാലത്ത് ചൈനയിലെ ഏറ്റവും സമ്പന്നമായിരുന്ന റിയൽ എസ്റ്റേറ്റ് കമ്പനി ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കടബാധ്യതയുള്ള നിർമാണക്കമ്പനിയായി മാറിയിരിക്കുന്നു!

∙ ചൈനയെ ബാധിക്കുമോ?

രാജ്യത്തിന്റെ ജിഡിപിയുടെ 18–30 ശതമാനത്തോളം റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. 2020ൽ നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് പബ്ലിഷ് ചെയ്ത പഠനം പ്രകാരം രാജ്യത്തിന്റെ ജിഡിപിയുടെ 29 ശതമാനവും റിയൽ എസ്റ്റേറ്റ് മേഖലയുടെ സംഭാവനയാണ്. ഇത് ഏതാണ്ട് 14 ലക്ഷം കോടി ഡോളറിൽ 4 ലക്ഷം കോടി വരെ വരും. അതിനാൽത്തന്നെ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ചാലകശക്തിയാണ് റിയൽ എസ്റ്റേറ്റ് മേഖല. അവിടെയുണ്ടാകുന്ന തകർച്ച രാജ്യത്തിന്റെ സമ്പദ്‌ഘടനയെത്തന്നെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.

കോവിഡ് പ്രതിസന്ധിക്കു പിന്നാലെ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ആഗോളതലത്തിൽ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് ചൈനയിൽ നൂറോളം നഗരങ്ങളിൽ പുതിയ വീടുകളുടെ വില കുത്തനെ കുറഞ്ഞിരിക്കുകയാണ്. എന്നിട്ടു പോലും വിൽപന ഉയരുന്നില്ല. ജൂണിനെ അപേക്ഷിച്ച്, പുതിയ വീടുകളുടെ വിലയിൽ ജൂലൈയിൽ 0.01 ശതമാനമാണു കുറവുണ്ടായതെന്ന് റിയൽ എസ്റ്റേറ്റ് റിസർച് കമ്പനിയായ ചൈന ഇൻഡെക്സ് അക്കാദമിയുടെ പഠനത്തിൽ പറയുന്നു. ജൂണിൽ വില 0.04 ശതമാനം ഉയർന്നിരുന്നുവെന്നോർക്കണം.

വിറ്റുപോയ വീടുകളുടെയും കെട്ടിടങ്ങളുടെ തറയുടെ അളവു നോക്കിയാൽ 33.4 ശതമാനമാണ് ജൂണിനേക്കാൾ ജൂലൈയിൽ കുറവ്. തലസ്ഥാന നഗരമായ ബെയ്ജിങ്ങില്‍ വിൽപനയിൽ 34% ആണു കുറവ്. ഗ്വാങ്ഷുവിൽ 48 ശതമാനവും. ചൈനയിൽ ഏറ്റവുമധികം കോടീശ്വരന്മാർ ജീവിക്കുന്നത് ബെയ്ജിങ്ങിലാണ്, അക്കാര്യത്തിൽ അഞ്ചാം സ്ഥാനത്താണ് ഗ്വാങ്ഷു. കോടീശ്വരന്മാരെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമായതിനാൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം പാർട്ടിയിലെ ഉന്നതരുടെ യോഗം ബെയ്ജിങ്ങിൽ ചേർന്നു. റിയൽ എസ്റ്റേറ്റ് മേഖലയെ സ്ഥിരതയോടെ നിലനിർത്താനുള്ള നടപടി വേണമെന്നാണ് യോഗത്തിൽ പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം, പറഞ്ഞ സമയത്തു തന്നെ വീടുകളും ഫ്ലാറ്റുകളും ഉപയോക്താക്കൾക്കു കൈമാറാൻ നടപടിയെടുക്കണമെന്നും.

∙ പിരിച്ചുവിടലും തിരിച്ചടി

റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിസന്ധി വന്നതോടെ ചെലവു ചുരുക്കലിന്റെ ഭാഗമായി കൂട്ടപ്പിരിച്ചു വിടലും പല കമ്പനികളും സ്വീകരിച്ചു കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി ഫാക്ടറികളിലെ ഉൽപാദനത്തെയും ബാധിച്ചിരിക്കുന്നു. കോവിഡ് ലോക്ക്ഡൗണിൽ ഉൾപ്പെടെ ഇളവു വന്നതോടെ, ചെറുകിട വിൽപനയിൽ ജൂണിൽ 3.1 ശതമാനത്തിന്റെ വളർച്ച രാജ്യത്ത് രേഖപ്പെടുത്തിയിരുന്നു. മേയിൽ 5.9% ആയിരുന്ന തൊഴിലില്ലായ്മ നിരക്ക് ജൂണിൽ 5.5% ആയി കുറയുകയും ചെയ്തു. ഇതെല്ലാമാണ് ഇപ്പോൾ തകിടം മറിഞ്ഞിരിക്കുന്നത്. പലയിടത്തും ഫാക്ടറികൾ പൂട്ടി.

‘രണ്ടാം പാദത്തിലും ജിഡിപി വളർച്ച ഇടിഞ്ഞതോടെ, വിവിധ മേഖലകളിലെ സ്തംഭനാവസ്ഥയാണ് എല്ലാവരെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഉപഭോക്താക്കൾ വിപണിയിൽ പലം ചെലവഴിക്കുന്നതു കൂടുകയാണ് ഇനി വേണ്ടത്. അതിനാകണം ശ്രമങ്ങള്‍. അല്ലെങ്കിൽ ചൈനയുടെ സാമ്പത്തികനിലയെ അത് ഗുരുതരമായിത്തന്നെ ബാധിക്കും.

‘ജിയാങ്സുവിലെ 10 ശതമാനത്തോളം വരുന്ന ഫാക്ടറികളും ഞങ്ങൾ പൂട്ടി. 80 ശതമാനത്തിലേറെ ജീവനക്കാരെയും പിരിച്ചുവിട്ടു. കോവിഡ് ലോക്ക്ഡൗൺ മാറിയിട്ടും വിൽപനയിൽ ഇതുവരെ ഒരനക്കവും ഉണ്ടായിട്ടില്ല. വിപണിയുടെ അവസ്ഥയും പരിതാപകരമാണ്’’– ഫർണിച്ചർ നിർമാണ കമ്പനി ഉടമയായ ഷു വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞ വാക്കുകളിലുണ്ട് ചൈനയുടെ പ്രതിസന്ധിയുടെ ആഴം (രാജ്യം ചൈന ആയതിനാൽത്തന്നെ മാധ്യമങ്ങളോട് സംസാരിക്കുന്നവർ മുഴുവൻ പേര് പലപ്പോഴും പറയുന്ന പതിവില്ല).

തൊഴിൽ നഷ്ടപ്പെടുന്നത് വലിയ തോതിലാണ് റിയൽ എസ്റ്റേറ്റ് മേഖലയെ ബാധിക്കുന്നത്. ജോലിയില്ലാതായതോടെ പലർക്കും വായ്പ തിരിച്ചടയ്ക്കാൻ പോലുമാകാത്ത അവസ്ഥയാണ്. പലരും ഇപ്പോൾ സ്വന്തം ആസ്തികൾ വിറ്റ് വായ്പകൾ അടച്ചുതീർക്കാനുള്ള ശ്രമത്തിലാണ്. ചിലരുടെ കയ്യിലാകട്ടെ പുതിയ വീട് വാങ്ങാൻ കാശുണ്ട്, പക്ഷേ തൽക്കാലത്തേക്കു വേണ്ടെന്നു വച്ചിരിക്കുകയാണ്. കൃത്യസമയത്ത് നിർമിച്ചു കിട്ടുമോ എന്ന സംശയം ഒരു വശത്ത്. ഒപ്പം സ്വന്തം ജോലി പോയാൽ പിന്നെങ്ങനെ ജീവിക്കുമെന്ന പേടിയും. ‘റിയലാ’യിത്തന്നെ ആടിയുലയുകയാണ് ചൈനയെന്നു ചുരുക്കം.

English Summary: China's Economic Crisis Worsen as Real Estate Woes Mount; An Analysis