നിലമ്പൂർ ∙ മമ്പാട് പഞ്ചായത്ത് പ്രസിഡന്റായ സിപിഎം നേതാവ് ആംആദ്മി പാർട്ടി (എഎപി) നേതാവിനെ മർദ്ദിച്ചതായി പരാതി. പഞ്ചായത്ത് ഓഫിസ് പരിസരത്തുവച്ച് മർദ്ദിക്കുന്ന വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് സി.ശ്രീനിവാസനാണ് എഎപിയുടെ വണ്ടൂർ നിയോജക മണ്ഡലം കൺവീനർ എ.സവാദിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ (മലപ്പുറം) ∙ മമ്പാട് പഞ്ചായത്ത് പ്രസിഡന്റായ സിപിഎം നേതാവ് ആംആദ്മി പാർട്ടി (എഎപി) നേതാവിനെ മർദിച്ചതായി പരാതി. പഞ്ചായത്ത് ഓഫിസ് പരിസരത്തുവച്ച് മർദിക്കുന്ന വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് സി.ശ്രീനിവാസനാണ് എഎപിയുടെ വണ്ടൂർ നിയോജക മണ്ഡലം കൺവീനർ എ.സവാദിനെ മർദിച്ചത്. ശനിയാഴ്ചയാണ് സംഭവം.

സിപിഎം പ്രവർത്തകനായിരുന്ന സവാദ് പിന്നീട് ആംആദ്മി പാർട്ടിയിൽ ചേരുകയായിരുന്നു. പ്രസിഡന്റ് ജനപ്രതിനിധിയായിട്ടുള്ള വാർഡിലെ അംഗമാണ് സവാദ്. കഴിഞ്ഞ മാസം 28ന് ഇവിടെ ഗ്രാമസഭ ചേർന്നപ്പോൾ സവാദ് വിഡിയോ ചിത്രീകരിച്ചത് പ്രസിഡന്റ് വിലക്കിയിരുന്നു. മിനുട്സിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചെങ്കിലും അതും തടഞ്ഞു. ഇതോടെ പൊലീസ് സ്ഥലത്തെത്തിയിരുന്നു.

ADVERTISEMENT

പിന്നീട് ഇന്നലെ വൈകിട്ട് പാർട്ടിയുടെ വണ്ടൂർ മണ്ഡലം ട്രഷറർ കൂടിയായ പ്രവാസിയുമൊത്ത് പഞ്ചായത്ത് സെക്രട്ടറിയെ കാണാനാണ് ഓഫിസിൽ ചെന്നതെന്ന് സവാദ് പറഞ്ഞു. മുറ്റത്തു നിൽക്കുമ്പോൾ പ്രസിഡന്റ് ഓടിവന്ന് കയ്യേറ്റം ചെയ്തു. സിപിഎം പ്രവർത്തകരിൽ ചിലരും ചേർന്ന് ഗേറ്റിനു പുറത്താക്കി മർദനം തുടർന്നു. നാട്ടുകാർ ചേർന്നാണ് പിടിച്ചു മാറ്റിയത്. തന്റെ ഫോൺ പിടിച്ചുവാങ്ങിയെന്നും സവാദ് ആരോപിച്ചു.

ഈ സംഭവത്തിനു പിന്നാലെ രണ്ടു പേരും നിലമ്പൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ജാതിപ്പേര് വിളിച്ച് കയ്യേറ്റം ചെയ്തെന്നാണ് പ്രസിഡന്റിന്റെ പരാതി. കൂടുതൽ വിശദീകരണത്തിന് അദ്ദേഹത്തെ ബന്ധപ്പെടാൻ പല തവണ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല.

ADVERTISEMENT

English Summary: CPM Panchayath President Beats AAP Leader In Mampad