ബിഹാറിൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ആർജെഡിയുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. സഖ്യ ധർമം പാലിച്ചെന്നും മുന്നണിയുടെ പദവി....Giriraj Singh, Giriraj Singh Manorama news, Bihar Political Crisis,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബിഹാറിൽ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ആർജെഡിയുമായി ചേർന്നു പുതിയ സർക്കാർ രൂപീകരിക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. സഖ്യ ധർമം ബിജെപി പാലിച്ചെന്നും മുന്നണിയുടെ പദവി ഉയർത്തിപ്പ‌ിടിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‌തങ്ങൾക്ക് 63 എംഎൽഎമാരും ജെഡിയുവിന് 36 എംഎൽഎമാരുമുള്ളപ്പോഴാണ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയത്. തീരുമാനം നിതീഷ് കുമാറിന്റെതു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്നം ഉടലെടുത്തപ്പോൾ തന്നെ ബിജെപി കേന്ദ്ര നേതൃത്വം നിതീഷ് കുമാറുമായി ബന്ധപ്പെട്ടിരുന്നു. അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നിതീഷ് കുമാറിനെ വിളിക്കുകയും നിരവധി ബിജെപി നേതാക്കൾ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിക്കുകയും ചെയ്തു. മഹാരാഷ്ട്രയിൽ നടത്തിയതിന് സമാനമായ അട്ടിമറി ബിജെപി ബിഹാറിലും നടത്താൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് നിതീഷ് കുമാർ സഖ്യം ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ. ജെഡിയു നേതാക്കളിൽ പലരും ബിജെപി സഖ്യത്തിൽ അസന്തുഷ്ടരായിരുന്നു. ഡൽഹിയിലിരുന്നു അമിത് ഷാ സംസ്ഥാനത്തെ നിയന്ത്രിക്കുന്ന സാഹചര്യവുമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.

ADVERTISEMENT

ചൊവ്വാഴ്ച ജെഡിയു എംഎൽഎമാരുമായും എംപിമാരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് എൻഡിഎ വിടുമെന്ന് നിതീഷ് കുമാർ പ്രഖ്യാപിച്ചത്. ആർജെഡിയും കോൺഗ്രസുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്ന് ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു. മഹാരാഷ്ട്രയിൽ ഉൾപ്പെടെ ബിജെപി നടത്തിയ രാഷ്ട്രീയനീക്കമാണ് കളം മാറ്റി ചവിട്ടാൻ നിതീഷിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ബിഹാറിലും ‘മഹാരാഷ്ട്ര മോഡൽ’ അട്ടിമറിക്ക് ബിജെപി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ പാർട്ടികൾ നിതീഷിനു മുന്നറിയിപ്പു നൽകിയിരുന്നു. ജെഡിയു മുൻ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ആർ.സി.പി. സിങ്ങിനെ മുൻനിർത്തിയാണ് നീക്കമെന്നും ബിജെപിയെ വിശ്വസിക്കരുതെന്നും ഇവർ പറഞ്ഞു. ഇതോടെയാണ് ഒരു മുഴം മുൻപേ എറിയാൻ നിതീഷ് തീരുമാനിച്ചത്.

English Summary: We Followed Coalition Dharma: Giriraj Singh