വിശ്വഹിന്ദു പരിഷത്തിന്റെ ‘ബാലകാരുണ്യം’ പരിപാടിയിൽ അന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ആർ. നാസറും ജില്ലാ കമ്മിറ്റി അംഗമായിരുന്ന ആലപ്പുഴ നഗരസഭാ ചെയർമാൻ പി.പി. ചിത്തരഞ്ജനും പങ്കെടുത്തത്. വിഎച്ച്പിയുടെ അന്നത്തെ നേതാവായിരുന്ന കുമ്മനം രാജശേഖരനായിരുന്നു പ്രസ്തുത പരിപാടിയുടെ സംഘാടകൻ. വിവാദം കൊഴുത്തപ്പോൾ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു CPM Soft Hindutva

വിശ്വഹിന്ദു പരിഷത്തിന്റെ ‘ബാലകാരുണ്യം’ പരിപാടിയിൽ അന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ആർ. നാസറും ജില്ലാ കമ്മിറ്റി അംഗമായിരുന്ന ആലപ്പുഴ നഗരസഭാ ചെയർമാൻ പി.പി. ചിത്തരഞ്ജനും പങ്കെടുത്തത്. വിഎച്ച്പിയുടെ അന്നത്തെ നേതാവായിരുന്ന കുമ്മനം രാജശേഖരനായിരുന്നു പ്രസ്തുത പരിപാടിയുടെ സംഘാടകൻ. വിവാദം കൊഴുത്തപ്പോൾ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു CPM Soft Hindutva

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിശ്വഹിന്ദു പരിഷത്തിന്റെ ‘ബാലകാരുണ്യം’ പരിപാടിയിൽ അന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ആർ. നാസറും ജില്ലാ കമ്മിറ്റി അംഗമായിരുന്ന ആലപ്പുഴ നഗരസഭാ ചെയർമാൻ പി.പി. ചിത്തരഞ്ജനും പങ്കെടുത്തത്. വിഎച്ച്പിയുടെ അന്നത്തെ നേതാവായിരുന്ന കുമ്മനം രാജശേഖരനായിരുന്നു പ്രസ്തുത പരിപാടിയുടെ സംഘാടകൻ. വിവാദം കൊഴുത്തപ്പോൾ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു CPM Soft Hindutva

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്ട് ബാലഗോകുലം മാതൃ സമ്മേളനത്തിൽ മേയർ ബീനാ ഫിലിപ് പോയത് സിപിഎം അറിയാതെയാണോ? കർക്കടക വാവിന് ബലിതർപ്പണം സിപിഎം ഏറ്റെടുക്കണമെന്ന് അയൽജില്ലയിൽ കണ്ണൂരിൽ പി. ജയരാജൻ ആഹ്വാനം ചെയ്തതും പാതി മയക്കത്തിലാണോ? ബീനാ ഫിലിപ്പിനെ പെട്ടെന്നു തന്നെ സിപിഎം തിരുത്തി. അതേ സമയം പി. ജയരാജന്റെ ആഹ്വാനം പാർട്ടി പ്രവർത്തകർ കേട്ടതായി നടച്ചില്ല. സംഘപരിവാർ സംഘടനകളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധവും മൃദുഹിന്ദുത്വ സമീപനവും എക്കാലവും സിപിഎമ്മിനു വിവാദത്തീയാണ്. പാർട്ടി നേതാക്കൾക്ക് ഉൾപേടിയും. ഇക്കാര്യത്തിൽ പാർട്ടി പലപ്പോഴും വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. എന്തു കാര്യം ഇടയ്ക്കിടെ സിപിഎം നേതാക്കൾ ഇത്തരം വിവാദങ്ങളിൽ പോയി കുടുങ്ങും. പല വട്ടം തിരുത്തിയിട്ടും പലതരത്തിൽ വിരട്ടിയിട്ടും എന്താ ഈ സിപിഎം നേതാക്കൾ പഠിക്കാത്തത്. സമാന വിവാദത്തിൽ പെട്ട മുൻ കൊല്ലം മേയർ പത്മലോചനന് തൽസ്ഥാനം നഷ്ടമായി. കോഴിക്കോട് അതേ സ്വഭാവത്തിലുള്ള നടപടിക്ക് പാർട്ടി മുതിരുമോ ? 

∙ ‘ബാലഗോകുലം മനസ്സിലേക്ക് അമ്മമാരെത്തണം’ 

ADVERTISEMENT

കോഴിക്കോട് ബാലഗോകുലം മാതൃസമ്മേളനത്തിൽ മേയർ ബീനാ ഫിലിപ്പ് നടത്തിയ ‘ഭക്തിനിർഭരമായ’ പ്രസംഗമാണു പുതിയ ഊരാക്കുടുക്ക്. പരിപാടിയിൽ പങ്കെടുത്തു ശ്രീകൃഷ്ണ പ്രതിമയിൽ തുളസിമാല ചാർത്തിയതു മാത്രമല്ല, സിപിഎം മലാപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി അംഗമായ ബീനാ ഫിലിപ്പ് ചെയ്തത്. ബാലഗോകുലത്തിന്റേതായ മനസ്സിലേക്കു കേരളത്തിലെ അമ്മമാർ എത്തണമെന്നും ഉത്തരേന്ത്യയിലെ ശിശുപരിചരണമാണു മികച്ചതെന്നും മേയർ പറഞ്ഞു. കാര്യങ്ങൾ അത്രത്തോളം എത്തിയപ്പോഴേ വിയോജിപ്പുകൾ പാർട്ടി കോണുകളിൽനിന്ന് ഉയർന്നെങ്കിലും പരിപാടിയിൽ പങ്കെടുത്തതു സംബന്ധിച്ചു മേയർ നൽകിയ വിശദീകരണമാണു സിപിഎമ്മിനെ ശരിക്കും വെട്ടിലാക്കിയത്.

അമ്മമാരുടെ പരിപാടിയിലാണു താൻ പങ്കെടുത്തതെന്നും ഇതുപോലെയുള്ള പരിപാടികളിൽ മുൻപും പങ്കെടുത്തിട്ടുണ്ടെന്നും ഇതിൽ തെറ്റൊന്നും കാണുന്നില്ലെന്നും മേയർ വിശദീകരിച്ചതോടെ സിപിഎം നിലപാട് കടുപ്പിച്ചു. മേയറുടെ നിലപാടല്ല പാർട്ടിയുടേതെന്നു ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. തിരുവന്തപുരത്ത് എകെജി സെന്ററിലേക്ക് വിളിപ്പിച്ചതോടെ തന്റെ നിലപാട് തെറ്റിപ്പോയെന്ന് ബീനാ ഫിലിപ്പും പരസ്യമായി സമ്മതിച്ചു. ഇമ്മട്ടിൽ വിശദീകരിച്ചും നടപടിയെടുത്തും വിവാദത്തീ താൽക്കാലികമായി അണച്ചെങ്കിലും കനലടങ്ങാത്ത സമാന സംഭവങ്ങൾ തിരഞ്ഞ് ഇന്ധനവുമായി എതിരാളികൾ എത്തുമെന്നു സിപിഎം കണക്കുകൂട്ടുന്നു.

പി.ജയരാജൻ (ഫയൽ ചിത്രം: എം.ടി. വിധുരാജ് ∙ മനോരമ)

∙ സഖാക്കളെ, എതിരാളികൾക്ക് ആയുധം നൽകരുതേ 

നേതാക്കളുടെ മൃദു സമീപനത്തിൽ സിപിഎം ഭയക്കുന്നതെന്ത്? അത് എതിരാളികൾക്ക് ആയുധം ലഭിക്കുമോ എന്ന ഭീതിയാണ്. എതിരാളികളെ സ്ഥിരമായി സിപിഎം അടിച്ചിരുന്നത് ഇതേ ആയുധം കൊണ്ടാണല്ലോ. ആർഎസ്എസ്– ബിജെപി ബന്ധം ആരോപിച്ചു തങ്ങൾ നിരന്തരം പ്രഹരിച്ചു പോരുന്ന കോൺഗ്രസിനും മുസ്‌ലിം ലീഗിനും എന്തിന് ആർഎസ്പിക്കു വരെ ഇത്തരം വിഷങ്ങളിൽ പത്തിവയ്ക്കും. അതിന് ഒരു മുഴം മുൻപേ എതിരാളികൾക്കു നേരെ തിരിച്ചുവച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾ നൽകുന്ന സംഘപരിവാർ ബന്ധ കഥകളും ഉപകഥകളുമായി വീണ്ടും ഇറങ്ങേണ്ടി വരുമെന്നു ചുരുക്കം. കോൺഗ്രസ് പരിപാടിയിൽ ആർഎസ്എസ് ഗണഗീതം യുഡിഎഫ് കൺവീനർ എം.എം. ഹസന്റെ സാന്നിധ്യത്തിൽ ആലപിച്ചു എന്ന വാദവുമായി സിപിഎം ഇറങ്ങിയത് അതിന്റൈ ടെസ്റ്റ് ഡോസാണ്.

ADVERTISEMENT

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 2003ൽ പരവൂരിൽ ഗോൾവോക്കർ ജയന്തി ദിനത്തിൽ വിളക്കു തെളിച്ചതിന്റെ ചിത്രവും കോഴിക്കോട് ചാലപ്പുറത്ത് കേസരി വാരികയുടെ പ്രസിദ്ധീകരണ വാർഷികത്തിന്റെ ഭാഗമായി സ്നേഹബോധിനി സാംസ്കാരിക സമ്മേളനത്തിൽ മുസ്‌ലിം ലീഗ് നേതാവ് കെ.എൻ.എ. ഖാദർ പങ്കെടുത്തതും കാസർകോട്ട് വിഎച്ച്പി ശിബിരത്തിൽ പ്രാദേശിക ലീഗ് നേതാവ് പങ്കെടുത്ത വിവരവും അടക്കമുള്ള കഥകളുടെ തുടരൻ ഇതോടെ ചേർത്ത് സിപിഎം നിരത്തും. അതോടെ 1977ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയിൽ നിന്ന് മത്സരിച്ച ആർഎസ്എസുകാരായ കെ.ജി.മാരാർ ( ഉദുമ), നെടിയഞ്ചേരി വാസു (സുൽത്താൻ ബത്തേരി), കെ. ഗോപാലൻ (വണ്ടൂർ) എന്നിവരെ സിപിഎം പിന്തുണച്ചതും കൂത്തുപറമ്പിൽ പിണറായി വിജയന്റെയും തലശ്ശേരിയിൽ പാട്യം ഗോപാലന്റെയും വിജയത്തിനായി ജനസംഘം എണ്ണയിട്ട യന്ത്രം പോലെ ഓടിയ കഥകളും എതിരാളികളും പതിവുമട്ടിൽ പറഞ്ഞു തുടങ്ങും. 

വി.ഡി.സതീശന്‍ (File Photo: MANORAMA)

∙ പത്മലോചനന് മേയർ സ്ഥാനം പോയി

കഥ ചെന്നു മുട്ടി നിൽക്കുന്നത് പഴയൊരു മേയർ മാറ്റം ചരിത്രത്തിലാവാനാണ് കൂടുതൽ സാധ്യത. 2010 ഫെബ്രുവരി 20ന് അന്നത്തെ കൊല്ലം മേയറും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന എൻ. പത്മലോചനൻ, ആർഎസ്എസ് പ്രാന്ത സംഘിന്റെ സംഘാടക സമിതി ഉദ്ഘാടനത്തിനു പോയതോടെ വിവാദത്തീ ആളിക്കത്തി. ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗെവാറിന്റെയും രണ്ടാമത്തെ സർസംഘ് ചാലക് ഗോൾവോക്കറുടെയും ചിത്രങ്ങൾക്കു മുന്നിലെ വിളക്കു തെളിച്ച ശേഷം തന്നെ പരിപാടിയിലേക്കു ക്ഷണിച്ചതിന് നന്ദി പറഞ്ഞു പ്രസംഗം തുടങ്ങിയ പത്മലോചനൻ, 2010ഫെബ്രുവരി 24നു കൊല്ലം ആശ്രാമം മൈതാനത്തു നടക്കാനിരുന്ന പ്രാന്ത സംഘിനു വിജയാശംസകളും നേർന്നു . സംഭവം വിവാദമായതോടെ പത്മലോചനൻ മാധ്യമങ്ങളിലുടെ നടത്തിയ വിശദീകരണമാണു ബീനാ ഫിലിപ്പിന്റെ കാര്യത്തിലെന്ന പോലെ സിപിഎമ്മിനെ ഏറെ ചൊടിപ്പിച്ചത്.

‘വർഗീയത വീഴും വികസനം വരും’ എന്ന മുഖ്യപരസ്യവാചകം നാടൊട്ടുക്ക് ഫ്ലക്സ് ബോർഡുകളിൽ നിരന്നിട്ടും എം.എം. ആരിഫിൽ മാത്രമായി ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം ചുരുങ്ങിയതോടെയായിരുന്നു ഈ മാറ്റം. പിന്നീട് ഏറെ ആലോചിച്ചായിരുന്നു മതവിഷയങ്ങളിലെ ഒരോ സമീപനവും.

രണ്ടു ക്ഷേത്രങ്ങളിൽ ദേവപ്രശ്നം നടത്തിയപ്പോൾ മേയർ വിളക്കു കൊളുത്തണമെന്നാണു പ്രശ്നവിധിയിൽ കണ്ടതെന്നു പറഞ്ഞു സംഘാടകർ വല്ലാതെ നിർബന്ധിച്ചതിനാലാണു പരിപാടിയിൽ പങ്കെടുത്തതെന്നും തന്റെ പാർട്ടിക്ക് ഇതുകൊണ്ടു യാതൊരു ക്ഷീണവും ഉണ്ടാകില്ലെന്നും പത്മലോചനൻ പറഞ്ഞു. അത്രത്തോളം ആയതോടെ നടപടിക്കു പാർട്ടി ഒരുങ്ങി. പ്രാന്ത സംഘ് നടന്നതിന്റെ തൊട്ടടുത്ത ദിവസം സംസ്ഥാന കമ്മിറ്റിയുടെ നിർദേശം അനുസരിച്ചു പത്മലോചനനെ പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തു. മേയർ സ്ഥാനത്തു നിന്നു രാജിയും വാങ്ങി. വിവാദം കെട്ടടങ്ങിയതോടെ 2010 സെപ്റ്റംബർ 23നു കൊല്ലം ഏരിയാ കമ്മിറ്റി അംഗമായി പത്മലോചനൻ പാർട്ടിയിൽ തിരിച്ചെത്തി. 

പി.പി. ചിത്തരഞ്ജൻ
ADVERTISEMENT

∙ നാസറിനോടും ചിത്തരഞ്ജനോടും ‘ബാലകാരുണ്യം’ 

പത്മലോചനൻ വിവാദം കത്തി നിന്ന സമയത്തായിരുന്നു കൊല്ലത്തിന്റെ അയൽജില്ലയായ ആലപ്പുഴയിൽ ആറുമാസം മുൻപു നടന്ന മറ്റൊരു സംഭവം ചർച്ചയായത്. 2009 ഓഗസ്റ്റ് 29ന് ആലപ്പുഴയിൽ നടന്ന വിശ്വഹിന്ദു പരിഷത്തിന്റെ ‘ബാലകാരുണ്യം’ പരിപാടിയിൽ അന്നു ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ആർ. നാസറും ജില്ലാ കമ്മിറ്റി അംഗമായിരുന്ന ആലപ്പുഴ നഗരസഭാ ചെയർമാൻ പി.പി. ചിത്തരഞ്ജനും പങ്കെടുത്തത്. വിഎച്ച്പിയുടെ അന്നത്തെ നേതാവായിരുന്ന കുമ്മനം രാജശേഖരനായിരുന്നു പ്രസ്തുത പരിപാടിയുടെ സംഘാടകൻ. വിവാദം കൊഴുത്തപ്പോൾ ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു തന്നെ പാർട്ടി നേതാക്കൾ പരിപാടിയിൽ പങ്കെടുത്ത സാഹചര്യം വിശദീകരിച്ചു രംഗത്തെത്തിയതോടെ വിവാദം കെട്ടടങ്ങി. 

∙ ബദൽ ശോഭായാത്രയ്ക്ക് ശോഭ കിട്ടിയോ 

വൈരുദ്ധ്യാത്മക ഭൗതിക വാദവും മതനിരാസവും ഒക്കെ പറയുമ്പോഴും ചിലപ്പോഴൊക്കെ മുള്ളിനെ മുള്ളുകൊണ്ടെടുക്കാൻ സിപിഎം ചില നീക്കം നടത്തും. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചു ബാലഗോകുലം സംഘടിപ്പിച്ചു വരുന്ന ശോഭയാത്രയ്ക്കൊരു ബദലെന്നവണ്ണം 2015 സെപ്റ്റംബറിൽ നടത്തിയ ബാലസംഘം ഘോഷയാത്ര അത്തരമൊരു നീക്കമായിരുന്നു. മാർക്സിന്റെയും ഭഗത് സിംഗിന്റെയും മറ്റും മുഖംമൂടി ധരിച്ചും പ്ലോട്ടുകൾ ഒരുക്കിയും പി.ജയരാജൻ പ്രധാന സംഘാടകനായി കണ്ണൂരിൽ നടത്തിയ ‘ ബദൽ ശോഭായാത്ര’ പക്ഷേ പാർട്ടി വിചാരിച്ച മാനത്തിലേക്കു കടന്നില്ല. ആ വർഷം കൊണ്ടു തന്നെ പരിപാടി ഉപേക്ഷിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും (ഫയല്‍ ചിത്രം)

∙ നിലപാട് മാറ്റം ശബരിമലയ്ക്കു ശേഷമോ 

പൊതുജന മോഹങ്ങൾക്ക് അനുസൃതമായല്ല ഇടതു പ്രത്യയശാസ്ത്രക്കാർ പ്രവർത്തിക്കേണ്ടത്. ജനത്തിന് മുൻപേ ചിന്തിച്ച് പ്രിയത്തിന് പകരം ഹിതം പ്രവർത്തിക്കണം തുടങ്ങി ഗ്രന്ഥന്യായത്തിൽ പറയുന്ന കാര്യങ്ങൾ വിട്ടാണ് പലവിഷയങ്ങളിലും സിപിഎമ്മിന്റെ പോക്ക്. ഇതിന് ഏറ്റവും പ്രകടമായ ഉദാഹരണമായിരുന്ന ശബരിമലയിലെ യുവതി പ്രവേശന കാര്യത്തിലെ നിലപാട്. സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ നിലപാട് എടുത്തപ്പോഴും പാർട്ടിയുടെ നോമിനിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറും ഭക്തരുടെ വികാരം ‘ഉയർത്തിപ്പിടിക്കാൻ’ ചില പൊടിക്കൈകൾ പരിക്ഷിച്ചു. നവോത്ഥാന സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ വനിതാമതിൽ തീർക്കാനും യുവതി പ്രവേശനത്തിന് വേണ്ടിയും നിലകൊണ്ട പാർട്ടിയുടെ നിലപാട് തൊട്ടടുത്ത വർഷത്തെ മണ്ഡലകാലത്ത് അപ്പാടെ മാറി.

‘ വർഗീയത വീഴും വികസനം വരും’ എന്ന മുഖ്യപരസ്യവാചകം നാടൊട്ടുക്ക് ഫ്ലക്സ് ബോർഡുകളിൽ നിരന്നിട്ടും എം.എം.ആരിഫിൽ മാത്രമായി ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം ചുരുങ്ങിയതോടെയായിരുന്നു ഈ മാറ്റം. പിന്നീട് ഏറെ ആലോചിച്ചായിരുന്നു മതവിഷയങ്ങളിലെ ഒരോ സമീപനവും. അതിന്റെ ഫലംകൂടിയായിരുന്ന സംസ്ഥാന ഭരണത്തിലേക്കുള്ള രണ്ടാം വരവ്. മൃദു ഹിന്ദുത്വം ഇടയ്ക്കിടെ പയറ്റുകയും എല്ലാസമയത്തു ആ പരിപ്പ് വേവില്ലെന്ന് തിരിച്ചറിഞ്ഞും മുന്നോട്ടു പോകുകയാണ് സിപിഎം ഇപ്പോൾ. അക്കാരണത്താലാണ് സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ കർക്കിടകവാവ് ദിനത്തിലെ പിതൃതർപണ ചടങ്ങുകൾ പാർട്ടി സംവിധാനത്തിലൂടെ ഏറ്റെടുത്ത് നടത്തണമെന്ന ആഹ്വാനത്തോട് പാർട്ടിയും അണികളും മുഖംതിരിച്ചു നിന്നത്.

 

English Summary: Beena Philip and P. Jayarajan; CPM in Soft Hindutva Stand Again?