ദേശീയപതാക മണ്ണിലോ വെള്ളത്തിലോ മുട്ടുന്ന രീതിയിൽ ഉപയോഗിക്കാൻ പാടില്ല. തലകീഴായി കെട്ടുന്നതും കുറ്റകരമാണ്. കേടുപാടു സംഭവിച്ചതോ കീറിയതോ ആയ ദേശീയപതാക ഉപയോഗിക്കാൻ പാടില്ല. ദേശീയ പതാകയോടൊപ്പം മറ്റു കൊടികൾ കൂട്ടിക്കെട്ടരുത്. നിശ്‌ചിത വലുപ്പമുള്ളതായിരിക്കണം പതാകയെന്ന് ഉറപ്പു വരുത്തണം. വസ്‌ത്രത്തിന്റെ ഭാഗമായി ഉപയോഗിക്കാനും പാടില്ല. National Flag of India

ദേശീയപതാക മണ്ണിലോ വെള്ളത്തിലോ മുട്ടുന്ന രീതിയിൽ ഉപയോഗിക്കാൻ പാടില്ല. തലകീഴായി കെട്ടുന്നതും കുറ്റകരമാണ്. കേടുപാടു സംഭവിച്ചതോ കീറിയതോ ആയ ദേശീയപതാക ഉപയോഗിക്കാൻ പാടില്ല. ദേശീയ പതാകയോടൊപ്പം മറ്റു കൊടികൾ കൂട്ടിക്കെട്ടരുത്. നിശ്‌ചിത വലുപ്പമുള്ളതായിരിക്കണം പതാകയെന്ന് ഉറപ്പു വരുത്തണം. വസ്‌ത്രത്തിന്റെ ഭാഗമായി ഉപയോഗിക്കാനും പാടില്ല. National Flag of India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയപതാക മണ്ണിലോ വെള്ളത്തിലോ മുട്ടുന്ന രീതിയിൽ ഉപയോഗിക്കാൻ പാടില്ല. തലകീഴായി കെട്ടുന്നതും കുറ്റകരമാണ്. കേടുപാടു സംഭവിച്ചതോ കീറിയതോ ആയ ദേശീയപതാക ഉപയോഗിക്കാൻ പാടില്ല. ദേശീയ പതാകയോടൊപ്പം മറ്റു കൊടികൾ കൂട്ടിക്കെട്ടരുത്. നിശ്‌ചിത വലുപ്പമുള്ളതായിരിക്കണം പതാകയെന്ന് ഉറപ്പു വരുത്തണം. വസ്‌ത്രത്തിന്റെ ഭാഗമായി ഉപയോഗിക്കാനും പാടില്ല. National Flag of India

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഹർ ഘർ തിരംഗ’, എല്ലാ വീട്ടിലും ത്രിവർണ പതാക. രാജ്യം 75–ാം സ്വാതന്ത്യ ദിനത്തിലേക്ക് കടക്കുമ്പോൾ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ചിഹ്നമായി ത്രിവർണ പതാകകൾ എല്ലാ വീടുകളുടെ മുന്നിലും പാറിക്കളിക്കുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ‘ഹർ ഘർ തിരംഗ’ (എല്ലാ വീട്ടിലും ത്രിവർണ പതാക). പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ത്രിവർണമാക്കണമെന്ന ആഹ്വാനം നടത്തിയത്. തുടർന്ന് പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ചിത്രം ത്രിവർണ പതാകയാക്കി മാറ്റി. കോടിക്കണക്കിന് ഇന്ത്യക്കാരും ഈ വഴി പിന്തുടർന്നു.  രാജ്യമെങ്ങും ത്രിവർണ പതാകകൾ ഉയരുകയാണ്. പല രാജ്യങ്ങളിലും ദേശീയ പതാക ഉപയോഗിക്കുന്നതിന് പല നിയമങ്ങളും ചട്ടങ്ങളുമാണ് നിലവിലുള്ളത്. ഇന്ത്യൻ ദേശീയ പതാക ഉപയോഗിക്കുമ്പോഴും ഈ വിധത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ ഇതാ:

∙ ക്വിറ്റ് ഇന്ത്യയിൽ ഉയർന്ന ആ പതാക 

ADVERTISEMENT

സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ ചെറിയ മാറ്റം വരുത്തിയതാണ് ഇന്ത്യയുടെ ദേശീയപതാക. കേസരിയും വെളുപ്പും പച്ചയും നീലനിറത്തിലുള്ള ചർക്കയുമുള്ള പതാക ദേശീയപതാകയായി പ്രഖ്യാപിച്ച് 1931 ഓഗസ്റ്റ് 30 പതാകദിനമായി കോൺഗ്രസ് ആചരിച്ചിരുന്നു. 1942 ഓഗസ്റ്റ് 9ന് ക്വിറ്റ് ഇന്ത്യ സമരത്തിൽ ബോംബെ ഗോവാലിയ ടാങ്ക് മൈതാനത്തു  അരുണാ അസഫ് അലി ത്രിവർണപതാക ഉയർത്തിയതും സ്വതന്ത്ര്യ പോരാട്ടത്തിലെ ഉജ്വല അധ്യായമായി. സ്വാതന്ത്ര്യാനന്തരം, ദേശീയ പ്രസ്ഥാനത്തിന് ഉത്തേജനം പകർന്ന പതാക ചെറിയ മാറ്റങ്ങളോടെ ഇന്ത്യയുടെ ദേശീയ പതാകയായി ത്യാഗം, സത്യം, സമൃദ്ധി, ഇതു പതാകയുടെ സന്ദേശം 

ആന്ധ്ര സ്വദേശിയായ സ്വാതന്ത്യ്രസമര സേനാനി പിംഗാലി വെങ്കയ്യയാണ് ദേശീയപതാക രൂപകൽപന ചെയ്തത്. ദേശീയ പതാകയിലെ നിറങ്ങൾക്ക് ഡോ. എസ്. രാധാകൃഷ്ണൻ നൽകിയ വ്യാഖ്യാനം ഇങ്ങനെ – കുങ്കുമം – ത്യാഗം, നിസംഗത, വെളുപ്പ് – സത്യം, പച്ച – മണ്ണ്, സമൃദ്ധി എന്നിവയോടുള്ള ബന്ധം. നെഹ്റുവിന്റെ നിർദേശപ്രകാരമാണ് സമാധാനത്തിന്റ പ്രതീകമായി അശോകചക്രം ദേശീയ പതാകയിൽ സ്ഥാനം പിടിച്ചത്. സാരാനാഥിലെ അശോകസ്തംഭത്തിൽ നിന്നാണ് ഇതെടുത്തിരിക്കുന്നത്. അശോകചക്രത്തിന് നാവിക നീല (നേവി ബ്ലൂ) നിറമാണ്. അശോകചക്രത്തിലെ ആരക്കാലുകളുടെ എണ്ണം 24 ആണ്. 

Indranil MUKHERJEE / AFP

∙ എന്താണ് പതാക നിയമം ? 

പതാകയുടെ നീളത്തിന്റെയും വീതിയുടെയും അനുപാതം 3:2 ആണ്. 6 ഇഞ്ചു മുതൽ 21 അടിവരെ ഒൻപതു തരം അളവുകളാണ് പതാകയ്‌ക്കു നിഷ്‌കർഷിച്ചിരിക്കുന്നത്. ഒൗദ്യോഗികമായി പ്രദർശിപ്പിക്കുന്ന പതാകകൾക്ക് നിഷ്കർഷിച്ചിട്ടുളള അളവുകളുടെ അനുപാതം മില്ലിമീറ്ററിൽ (നീളം:വീതി) 6300:4200 , 3600:2400 , 2700:1800 , 1800:1200 , 1350:900 , 900:600 , 450:300 , 225:150 , 150:100. പതാകയുടെ നിർമാണവും പ്രദർശനവും ഇന്ത്യൻ പതാക നിയമം ഉപയോഗിച്ച് നിയന്ത്രിച്ചിരിക്കുന്നു. പതാകയുടെ ഉപയോഗത്തെ സംബന്ധിച്ച് 1950ലെ എംബ്ലംസ് ആൻഡ് നെയിംസ് ആക്‌ടിലാണ് നിയന്ത്രണങ്ങൾ നിഷ്‌കർഷിക്കുന്നത്.

ADVERTISEMENT

∙ മൂന്നു ദിവസം വീടുകളിലും പതാക ഉയർത്താം 

2002നു മുൻപ് പൊതുജനങ്ങൾക്കു സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ അവസരങ്ങളിലല്ലാതെ ദേശീയപതാക ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നു. എന്നാൽ വ്യവസായിയായ നവീൻ ജിൻഡാൽ ഈ നിയന്ത്രണത്തെ ചോദ്യം ചെയ്‌ത് ഡൽഹി ഹൈക്കോടതിയിൽ ഒരു പൊതു താൽപര്യ ഹർജി ഫയൽ ചെയ്‌തു. കോടതി നിർദേശപ്രകാരം 2002 ജനുവരി 26 മുതൽ പൊതുജനങ്ങൾക്കു ഫ്ലാഗ് കോഡിലെ നിബന്ധനകൾ പാലിച്ച് എല്ലാ ദിവസവും പതാക ഉയർത്താനുള്ള അനുമതി നൽകി ഇന്ത്യൻ ഫ്ലാഗ് കോഡ് ഭേദഗതി ചെയ്‌തു. 

പ്രതീകാത്മക ചിത്രം.

2022 ജൂലൈയിലെ ഭേദഗതിപ്രകാരം പൊതുജനങ്ങൾക്ക് പൊതുസ്ഥലത്തും വീടുകളിലും ദേശീയ പതാക പകലും രാത്രിയും പറത്താം. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13, 14, 15 തീയതികളിൽ വീടുകളിലെല്ലാം ദേശീയപതാക ഉയർത്താനുള്ള ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയപതാക നിയമത്തിൽ മാറ്റം വരുത്തിയത്. ദേശീയപതാക സൂര്യോദയത്തിനു ശേഷം മാത്രം ഉയർത്തുകയും സൂര്യാസ്തമയത്തിനു മുൻപ് താഴ്ത്തി സുരക്ഷിതമാക്കി വയ്ക്കുകയും വേണമെന്നായിരുന്നു നിയമം. 

∙ അറ്റൻഷനാകണം, വേഗത്തിൽ ഉയർത്തണം പതാക 

ADVERTISEMENT

കോട്ടൻ, ഖാദി, സിൽക്ക് ഖാദി, കമ്പിളി തുടങ്ങിയവ കൊണ്ടൊക്കെ നിർമിച്ച പതാകകൾ ഉപയോഗിക്കാം. യന്ത്രനിർമിതമോ പോളിസ്റ്ററിൽ നിർമിച്ചതോ ആയ പതാകകൾക്കും നിലവിൽ വിലക്കില്ല. അറ്റൻഷനായി നിന്നുവേണം പതാക ഉയർത്താൻ. അതു വേഗത്തിൽ ഉയർത്തണം. പതാക മുകളിലെത്തി ശരിയായി വിരിഞ്ഞു കഴിയുമ്പോൾ സല്യൂട്ട് നൽകുകയും ഏതാനും നിമിഷം അങ്ങനെതന്നെ നിന്നശേഷം അറ്റൻഷനാകുകയും വേണം. ദേശീയപതാക താഴ്‌ത്തുന്നതും സാവധാനമായിരിക്കണം. 

എന്നാൽ സ്വാത്രന്ത്ര്യ ദിനത്തിൽ പോലും കുടുംബവാഴ്ചയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. ഇതിനു തൊട്ടു പിന്നാലെയാണ് ദേശീയ പതാക വാങ്ങാത്തവർക്ക് ചില റേഷൻ കടക്കാർ സാധനങ്ങൾ നൽകാൻ തയാറാകുന്നില്ല എന്ന ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

∙ അഭിമാന പതാകയാണ്, കരുതൽ വേണം 

സ്വാതന്ത്യ്രദിനാഘോഷം നിറച്ച് പതാക ഉയർത്തുമ്പോൾ ഓർക്കുക, നമ്മുടെ ദേശീയ പതാകയുടെ മഹത്വം അറിഞ്ഞ് വേണം ചെയ്യാൻ. അറിവില്ലായ്‌മയിലൂടെയോ അബദ്ധത്തിലൂടെയോ പതാകയെ അപമാനിക്കാൻ ഇടവരരുത്. ദേശീയപതാക മണ്ണിലോ വെള്ളത്തിലോ മുട്ടുന്ന രീതിയിൽ ഉപയോഗിക്കാൻ പാടില്ല. തലകീഴായി കെട്ടുന്നതും കുറ്റകരമാണ്. കേടുപാടു സംഭവിച്ചതോ കീറിയതോ ആയ ദേശീയപതാക ഉപയോഗിക്കാൻ പാടില്ല. ദേശീയ പതാകയോടൊപ്പം മറ്റു കൊടികൾ കൂട്ടിക്കെട്ടരുത്. നിശ്‌ചിത വലുപ്പമുള്ളതായിരിക്കണം പതാകയെന്ന് ഉറപ്പു വരുത്തണം. വസ്‌ത്രത്തിന്റെ ഭാഗമായി ഉപയോഗിക്കാനും പാടില്ല.

പരസ്യങ്ങളിലും ഉപയോഗിക്കരുത്. മുഷിഞ്ഞതോ കീറിയതോ ആയ പതാകയും ഉയർത്തരുത്. ഉയർത്താനുള്ള പതാകയ്ക്ക് ഉള്ളിൽ പൂക്കൾ വെയ്ക്കാവുന്നതാണ്. ദേശീയപതാക വികലമാക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്. ജാമ്യമില്ലാ വകുപ്പായി കേസെടുക്കാനും തെളിയിക്കപ്പെട്ടാൽ 3 വർഷം തടവോ പിഴയോ രണ്ടുംകൂടെയോ നൽകാനും വ്യവസ്‌ഥയുണ്ട്. വാഹനങ്ങളിൽ സ്‌ഥിരമായി പതാക പ്രദർശിപ്പിക്കാൻ പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവർണർമാർ, മുഖ്യമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ, സംസ്‌ഥാന മന്ത്രിമാർ, ലോക്‌സഭ നിയമസഭാ സ്‌പീക്കർമാർ, ഉന്നതാധികാര കോടതിയിലെ ജഡ്‌ജിമാർ തുടങ്ങിയവർക്കേ അവകാശമുള്ളൂ. 

പ്രതീകാത്മക ചിത്രം.

∙ എവറസ്റ്റിനു മുകളിലും ദേശീയ പതാക 

1953ൽ എവറസ്റ്റ് കീഴടക്കിയ 1953 മേയ് 29നു ടെൻസിങ് നോർഗെയും എഡ്‌മണ്ട് ഹിലറിയും കൊടുമുടിയുടെ മുകളിൽ നാട്ടിയ പതാകകൾക്കൊപ്പം ഇന്ത്യൻ ദേശീയപതാകയും ഉണ്ടായിരുന്നു. 1984ൽ ആദ്യ ഇന്ത്യൻ ബഹിരാകാശസഞ്ചാരി രാകേശ് ശർമ്മയുടെ സ്പേസ് സ്യൂട്ടിൽ മെഡലിന്റെ രൂപത്തിൽ ദേശീയപതാക ആലേഖനം ചെയ്തിരുന്നു. 2008ൽ ചന്ദ്രയാൻ –1 ദേശീയപതാകയുടെ പ്രതീകമായുളള  ത്രിവർണമുദ്ര ചന്ദ്രനിൽ സ്ഥാപിച്ചു. കർണാടകയിലെ ബെളഗാവി കോട്ടയിലാണ് ഏറ്റവും ഉയരത്തിലുളള ദേശീയപതാക (361 അടി) പഞ്ചാബിലെ അട്ടാരിയിലെ പതാക 360 അടി ഉയരത്തിലാണ്.

∙പതാകയിലും വിവാദം 

പതാക സംബന്ധിച്ചും വിവാദം ഉയർന്നു പ്രധാനമന്ത്രിയും ബിജെപി നേതാക്കളും പ്രൊഫൈൽ ചിത്രങ്ങൾ മാറ്റിയിട്ടും ആർഎസ്എസിന്റെയും അതിന്റെ നേതൃത്വത്തിലുള്ള ചിലരുടെയും സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ ത്രിവർണ പതാക ഉൾപ്പെടുത്തിയിട്ടില്ല എന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തി. മറുപടിയുമായി ആർഎസ്എസ് നേതൃത്വം രംഗത്തു വന്നു. ഇതിനിടെ, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവർഹർ ലാൽ നെഹ്റു ദേശീയ പതാകയുമായി നിൽക്കുന്ന ചിത്രം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കു വച്ചതോടെ കോൺഗ്രസ് നേതാക്കളും ഇത് പിന്തുടർന്നു. എന്നാൽ സ്വാത്രന്ത്ര്യ ദിനത്തിൽ പോലും കുടുംബവാഴ്ചയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് ബിജെപി തിരിച്ചടിച്ചു.

ഇതിനു തൊട്ടു പിന്നാലെയാണ് ദേശീയ പതാക വാങ്ങാത്തവർക്ക് ചില റേഷൻ കടക്കാർ സാധനങ്ങൾ നൽകാൻ തയാറാകുന്നില്ല എന്ന ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇത്തരം യാതൊരു നിർദേശവും നൽകിയിട്ടില്ലെന്നും ഇത്തരത്തിൽ പെരുമാറുന്ന റേഷൻ കടക്കാർക്കെതിരെ നടപടി എടുക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. ഫ്ലാഗ് കോ‍ഡ് ഭേദഗതിയുടെ ഭാഗമായി ദേശീയ പതാക പോളിസ്റ്റർ കൊണ്ട് നിർമിക്കാമെന്ന നിർദേശവും വലിയ തോതിലുള്ള ചർച്ചകൾക്ക് വഴി തുറന്നു. ദേശീയ പതാക യന്ത്രങ്ങൾ കൊണ്ട് പോളിസ്റ്ററിൽ നിർമിക്കാനും, ഇറക്കുമതി ചെയ്യാനുമുള്ള മോദി സർക്കാരിന്റെ തീരുമാനം മഹാത്മാ ഗാന്ധിയേയും ഖാദിയേയും അപമാനിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഇങ്ങനെ നിരവധി രീതിയിലുള്ള വിവാദങ്ങളാണ് ഇത്തവണ ദേശീയ പതാകയെ ചുറ്റിപ്പറ്റി ഉണ്ടായിരിക്കുന്നത്.

 

English Summary: Explained: What are the rules for displaying the Tricolour?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT