കോട്ടയം∙ വിവാദങ്ങൾക്കിടെ മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീലിന്റെ സ്വാതന്ത്ര്യദിന സന്ദേശം. ‘‘സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ... KT Jaleel, Independence Day, FB post, Jaleel FB Post

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ വിവാദങ്ങൾക്കിടെ മുൻമന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീലിന്റെ സ്വാതന്ത്ര്യദിന സന്ദേശം. ‘‘സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ എത്രയോ നൂറ്റാണ്ടുകൾ അവർക്കത് നിഷേധിച്ചു’’ – ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ADVERTISEMENT

സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ എത്രയോ നൂറ്റാണ്ടുകൾ അവർക്കത് നിഷേധിച്ചു.

ലോകമൊട്ടുക്കും സാമ്രാജ്യത്വത്തിന്റെയും അടിമത്തത്തിന്റെയും കരാള ഹസ്തങ്ങളിൽ നിന്നുള്ള മോചനത്തിനായി പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾ അരങ്ങേറി.

ADVERTISEMENT

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ബലിക്കല്ലിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് പിടഞ്ഞു മരിച്ചത്. സമരത്തിൽ പങ്കെടുത്ത് ജീവിതം കശക്കിയെറിയപ്പെട്ടവർക്ക് കയ്യും കണക്കുമില്ല.

ധീര കേസരികളുടെ തുല്യതയില്ലാത്ത ത്യാഗത്തെ അഭിമാനപൂർവം നമുക്ക് അനുസ്മരിക്കാം. ധീര രക്തസാക്ഷികളേ, ബിഗ് സെല്യൂട്ട്.

ADVERTISEMENT

അതേസമയം, കശ്മീര്‍ പരാമര്‍ശത്തെത്തുടര്‍ന്ന് വിവാദത്തിലായ കെ.ടി. ജലീല്‍ ഞായറാഴ്ച ഡല്‍ഹിയിൽ നടത്താനിരുന്ന പരിപാടികള്‍ റദ്ദാക്കി നാട്ടിലേക്കു മടങ്ങുകയായിരുന്നു. നോര്‍ക്കയുടെ പരിപാടിയിലായിരുന്നു അദ്ദേഹം പങ്കെടുക്കേണ്ടയിരുന്നത്. പുലര്‍ച്ചെ മൂന്നിനുള്ള വിമാനത്തില്‍ ഡല്‍ഹിയില്‍നിന്നു നാട്ടിലേക്കു പോന്നു.

എന്നാൽ ജലീൽ മടങ്ങിയത് വീട്ടില്‍നിന്നു സന്ദേശം ലഭിച്ചതിനാലാണെന്ന് എ.സി.മൊയ്തീന്‍ അറിയിച്ചു.

English Summary: KT Jaleels FB post on Independence

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT