മുംബൈ ∙ ഓഹരിവിപണിയിലെ അതികായനും ശതകോടീശ്വരനും കഴിഞ്ഞ ദിവസം ആരംഭിച്ച ആകാശ എയറിന്റെ ഉടമയുമായ രാകേഷ് ജുൻജുൻവാല (62) അന്തരിച്ചു. ഞായറാഴ്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം. ‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നറിയപ്പെടുന്ന ജുൻജുൻവാലയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഓഹരിവിപണിയിലെ അതികായനും ശതകോടീശ്വരനും കഴിഞ്ഞ ദിവസം ആരംഭിച്ച ആകാശ എയറിന്റെ ഉടമയുമായ രാകേഷ് ജുൻജുൻവാല (62) അന്തരിച്ചു. ഞായറാഴ്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം. ‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നറിയപ്പെടുന്ന ജുൻജുൻവാലയുടെ ആസ്തി ഏറ്റവും ഒടുവിൽ പുറത്തുവന്ന ഫോബ്സ് പട്ടിക പ്രകാരം 5.8 ബില്യൻ ഡോളറാണ്.

സുഖമില്ലാതായതിനെ തുടർന്ന് ഇന്നു രാവിലെ 6.45നാണ് രാകേഷ് ജുൻജുൻവാലയെ മുംബൈയിലെ കാൻഡി ബ്രീച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വൃക്ക സംബന്ധമായ രോഗത്തിനുൾപ്പെടെ അദ്ദേഹം ചികിത്സയിലായിരുന്നു. അടുത്തിടെ ആശുപത്രിയിൽ അഡ്മിറ്റായിരുന്ന അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തിട്ട് അധികമായിരുന്നില്ല. ആകാശ എയർലൈൻസിന്റെ ഉദ്ഘാടന ദിനത്തിലാണ് ഏറ്റവുമൊടുവിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

ADVERTISEMENT

രാകേഷ് ജുൻജുൻവാലയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അജയ്യനായിരുന്നു ജുൻജുൻവാലയെന്ന് മോദി അനുശോചന സന്ദേശത്തിൽ കുറിച്ചു. ഇന്ത്യൻ വ്യവസായ രംഗത്ത് ഒരിക്കലും മായാത്ത സംഭാവനകൾ നൽകിയാണ് അദ്ദേഹം മടങ്ങുന്നത്. ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് ആവേശഭരിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണം വേദനിപ്പിക്കുന്നതാണ്. ജുൻജുൻവാലയുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

രാകേഷ് ജുൻജുൻവാലയുടെ ഉടമസ്ഥതയിലുള്ള ചെലവു കുറഞ്ഞ വിമാനക്കമ്പനി ആകാശ എയർ സർവീസ് ആരംഭിച്ചത് ഈ മാസമാണ്. മുംബൈയിൽനിന്നും അഹമ്മദാബാദിലേക്കായിരുന്നു ആദ്യ സർവീസ്. ഇൻഗിഡോ എയർലൈൻസിന്റെ മുൻ സിഇഒ ആയ ആദിത്യ ഘോഷും ജെറ്റ് എയർവേയ്സിന്റെ മുൻ സിഇഒ വിനയ് ദുബെയുമാണ് ജുൻജുൻവാലയോടൊപ്പം ആകാശ എയർലൈൻസിന്റെ അമരത്തുണ്ടായിരുന്നത്. ഇതിനിടെയാണ് രാകേഷ് ജുൻജുൻവാലയുടെ അന്ത്യം.

ADVERTISEMENT

ഇൻകം ടാക്സ് ഓഫിസറുടെ മകനായി ജനിച്ച ജുൻജുൻവാല, കോളജ് പഠനകാലത്താണ് ഓഹരിവിപണിയിൽ ആദ്യമായി ഭാഗ്യം പരീക്ഷിക്കുന്നത്. ഓഹരി വിപണിയെക്കുറിച്ച് പിതാവ് സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണം ആകസ്മികമായി കേൾക്കാനിട വന്നതായിരുന്നു തുടക്കം. തുടർന്ന് 1985ൽ 5000 രൂപ നിക്ഷേപിച്ചുകൊണ്ടു തുടക്കമിട്ട ഓഹരിവിപണിയിലെ പരീക്ഷണങ്ങൾ അദ്ദേഹത്തെ ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിലേക്ക് ഉയർത്തിയത്. 2018 സെപ്റ്റംബറിൽ ഇത് 11,000 കോടി രൂപയായി ഉയർന്നു.

ആപ്ടെക് ലിമിറ്റഡ്, ഹംഗാമ ഡിജിറ്റൽ മീഡിയ എന്റർടെയ്ൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ചെയർമാനാണ്. ഇതിനു പുറമേ ഒട്ടേറെ കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗവും, ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ ഇന്റർനാഷനൽ മൂവ്മെന്റിന്റെ ഉപദേശകനുമാണ്.

ADVERTISEMENT

English Summary: Rakesh Jhunjhunwala passes away at 62