ടിക്കറ്റ് നിരക്കിൽ അതിശയിപ്പിക്കുന്ന കുറവുകളോടെയാണ് ജുൻജുൻവാല രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനി തുടങ്ങിയത്. വലിയ സ്വപ്നമായിരുന്ന ആകാശ എയർ, ഇന്ത്യയുടെ ആകാശത്ത് ചിറകുവിരിച്ചതു കണ്ടതിന്റെ ചാരിതാർഥ്യത്തോടെയാണ് ജുൻജുൻവാലയുടെ മടക്കം. കഴിഞ്ഞ 7നാണ് സർവീസ് ആരംഭിച്ചത്. മുംബൈ– അഹമ്മദാബാദ് ആദ്യ ഫ്ലൈറ്റിൽ ജുൻജുൻവാലയുമുണ്ടായിരുന്നു. കൊച്ചിയിൽ നിന്നും പ്രതിദിന സർവീസ് ആകാശയ്ക്കുണ്ട്. Rakesh Jhunjhunwala

ടിക്കറ്റ് നിരക്കിൽ അതിശയിപ്പിക്കുന്ന കുറവുകളോടെയാണ് ജുൻജുൻവാല രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനി തുടങ്ങിയത്. വലിയ സ്വപ്നമായിരുന്ന ആകാശ എയർ, ഇന്ത്യയുടെ ആകാശത്ത് ചിറകുവിരിച്ചതു കണ്ടതിന്റെ ചാരിതാർഥ്യത്തോടെയാണ് ജുൻജുൻവാലയുടെ മടക്കം. കഴിഞ്ഞ 7നാണ് സർവീസ് ആരംഭിച്ചത്. മുംബൈ– അഹമ്മദാബാദ് ആദ്യ ഫ്ലൈറ്റിൽ ജുൻജുൻവാലയുമുണ്ടായിരുന്നു. കൊച്ചിയിൽ നിന്നും പ്രതിദിന സർവീസ് ആകാശയ്ക്കുണ്ട്. Rakesh Jhunjhunwala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടിക്കറ്റ് നിരക്കിൽ അതിശയിപ്പിക്കുന്ന കുറവുകളോടെയാണ് ജുൻജുൻവാല രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനി തുടങ്ങിയത്. വലിയ സ്വപ്നമായിരുന്ന ആകാശ എയർ, ഇന്ത്യയുടെ ആകാശത്ത് ചിറകുവിരിച്ചതു കണ്ടതിന്റെ ചാരിതാർഥ്യത്തോടെയാണ് ജുൻജുൻവാലയുടെ മടക്കം. കഴിഞ്ഞ 7നാണ് സർവീസ് ആരംഭിച്ചത്. മുംബൈ– അഹമ്മദാബാദ് ആദ്യ ഫ്ലൈറ്റിൽ ജുൻജുൻവാലയുമുണ്ടായിരുന്നു. കൊച്ചിയിൽ നിന്നും പ്രതിദിന സർവീസ് ആകാശയ്ക്കുണ്ട്. Rakesh Jhunjhunwala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കു‍ഞ്ഞുനിക്ഷേപകർക്ക് വലിയ സ്വപ്നങ്ങൾ കാണാൻ ആകാശം നൽകിയ ആളായിരുന്നു രാകേഷ് ജുൻജുൻവാല. ഇന്ത്യയുടെ വാറൻ ബഫറ്റ്, ഇക്വിറ്റി ഗുരു, ബിഗ് ബുൾ, വിപണിയുടെ ചക്രവർത്തി, ബിഎസ്‌സിയുടെ ബാദ്ഷാ, ഓറാക്കിൾ ഓഫ് ദലാൽ സ്ട്രീറ്റ് എന്നിങ്ങനെ എണ്ണിയാൽത്തീരാത്ത വിശേഷണങ്ങൾ അദ്ദേഹത്തിനു സ്വന്തമായുണ്ട്. ജുൻജുൻവാലയുടെ പോർട്ട്ഫോളിയോ നോക്കി നിക്ഷേപം നടത്തുന്ന ആയിരക്കണക്കിനു നിക്ഷേപകരുണ്ട്. ഓഹരി വിപണിയിലെ നിക്ഷേപംകൊണ്ട് രാജ്യത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിലേക്കുയർന്ന ജുൻജുൻവാലയുടെ മടക്കം ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കിയാണ്. ആകാശ എയർലൈൻസിന്റെ ആദ്യ സർവീസിൽ യാത്രക്കാർക്കാർക്കൊപ്പമിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രം പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. രാജ്യത്തെ സാധാരണക്കാർക്കായി ബജറ്റ് സർവീസ് ഒരുക്കുകയെന്ന തന്റെ ഏറ്റവും വലിയ ലക്ഷ്യം സഫലീകരിച്ചതിന്റെ സന്തോഷവും സംതൃപ്തിയും ആ മുഖത്തുണ്ടായിരുന്നു. ജുൻജുൻവാലയുടെ വേർപാട് വിപണിയെ ബാധിക്കുമോ എന്നു പോലും ചിന്തിക്കുന്ന നിക്ഷേപകരുണ്ട്. ഓഹരി വിപണിയിലെ നിക്ഷേപം കൊണ്ട് രാജ്യത്തെ 36–ാമത്തെ കോടീശ്വരനായി അദ്ദേഹം മാറി.

∙ 5000 രൂപയിൽ തുടക്കം

ADVERTISEMENT

5000 രൂപ കൊണ്ട് ഓഹരി വിപണിയിലേക്ക് ഇറങ്ങി, ഒരു സാമ്രാജ്യം തന്നെ പടുത്തുയർത്തിയ അദ്ദേഹം നിക്ഷേപകരുടെ മാത്രമല്ല, എല്ലാ ഇന്ത്യക്കാരുടെയും വലിയ റോൾ മോഡലാണ്. ആദ്യം പോക്കറ്റ് മണിക്കു വേണ്ടിയായിരുന്നു ജുൻജുൻവാല നിക്ഷേപം തുടങ്ങിയത്. ആദ്യ നിക്ഷേപത്തിനുള്ള തുക കടം വാങ്ങിയതാണെന്ന അഭ്യൂഹങ്ങളുമുണ്ട്. ആദ്യം വാങ്ങിയ ഓഹരി ടാറ്റ ടീ ആയിരുന്നു. 43 രൂപയുടെ ഓഹരികളാണു വാങ്ങിയത്. മൂന്നു മാസത്തിനുള്ളിൽ ഓഹരി വില 143 രൂപയായി ഉയർന്നു. മൂന്നു വർഷംകൊണ്ട് 20–25 ലക്ഷമായി ലാഭം ഉയർന്നു. ജുൻജുൻവാല ഓഹരി വിപണിയിലെത്തുമ്പോൾ സെൻസെക്സ് 150 പോയിന്റിലായിരുന്നു.

∙ 46,000 കോടിയുടെ പോർട്ട്ഫോളിയോ

ഫോബ്സ് മാസികയുടെ കണക്കുകൾ പ്രകാരം 46,000 കോടിയുടെ ഓഹരി നിക്ഷേപം അദ്ദേഹത്തിന്റേതായുണ്ട്. റെയർ ഇക്വിറ്റി പ്രൈവറ്റ് ലിമിറ്റഡ്, റെയർ ഫാമിലി ഫൗണ്ടേഷൻ, ഹോപ് ഫിലിം മേക്കേഴ്സ് എന്നിവ അദ്ദേഹം ഡയറക്ടറായുള്ള കമ്പനികളാണ്. കൂടാതെ അഞ്ച് പാർട്ണർഷിപ് കമ്പനികളുമുണ്ട്. 1980 കളിലാണ് അദ്ദേഹം ഓഹരി നിക്ഷേപത്തിലേക്കു കടക്കുന്നത്. അദ്ദേഹത്തിന്റെ അസറ്റ് മാനേജ്മെന്റ് കമ്പനിയായ റെയർ‌ എന്റർപ്രൈസസിലൂടെയായിരുന്നു നിക്ഷേപം. ടാറ്റ ഗ്രൂപ്പിന്റെ പ്രധാന കമ്പനികളിൽ വലിയ ശതമാനം ഓഹരികൾ ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ടൈറ്റൻ കമ്പനിയുടെ 5.05 ശതമാനം ഓഹരികളാണ് ജുൻജുൻവാലയുടെയും ഭാര്യ രേഖ ജുൻജുൻവാലയുടെയും പക്കലുള്ളത്. ടാറ്റ മോട്ടോഴ്സിന്റെ 1.09 ശതമാനം ഓഹരികളും ഇവരുടെ വൈകശമുണ്ട്.

(Image Credit- Twitter, @JhunJhunwala_R)

ക്രിസിലിന്റെ 5.48 ശതമാനം ഓഹരികളും ഫെഡറൽ ബാങ്കിന്റെ 3.64 ശതമാനം ഓഹരികളുമുണ്ട്. ജുൻജുൻവാലയുടെ പോർട്ട് ഫോളിയോയിൽ 13 ശതമാനം റിയൽ എസ്റ്റേറ്റ് ആൻഡ് കൺസ്ട്രക്‌ഷൻ മേഖലയിൽ നിന്നുള്ള ഓഹരികളാണ്. ഫിനാൻസ് മേഖലയിലെ കമ്പനികളുടെ ഓഹരികളിൽ 6 ശതമാനം നിക്ഷേപമാണുള്ളത്. ഫാർമ കമ്പനികളിൽ 6 ശതമാനം, ബാങ്കിങ് മേഖലയിൽ 6 ശതമാനം. കൺസ്ട്രക്‌ഷൻ ആൻഡ് കോൺട്രാക്ടിങ് മേഖലയിൽ 6 ശതമാനം. കംപ്യൂട്ടർ, ഫുട്‌വെയർ, സോഫ്ട്‌വെയർ, ഇൻഫ്രാസ്ട്രക്ചർ, ഓട്ടോ, പാക്കേജിങ് മേഖലയിലെ ഓഹരികളിൽ 3 ശതമാനം എന്നിങ്ങനെയാണ് നിക്ഷേപം. സ്റ്റാർ ഹെൽത്ത്, റാലീസ് ഇന്ത്യ, എസ്കോർട്സ്, ഇന്ത്യൻ ഹോട്ടൽ കമ്പനി, കാനറ ബാങ്ക്, അഗ്രോ ടെക് ഫുഡ്സ് തുടങ്ങിയ ഓഹരികളും അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിലുണ്ട്. ജൂണിൽ അവസാനിച്ച പാദത്തിലെ കണക്കു പ്രകാരം 47 കമ്പനികളാണ് അദ്ദേഹത്തിന് നിക്ഷേപമുള്ളത്.

ADVERTISEMENT

∙ ജുൻജുൻവാല സൂപ്പർഹിറ്റ്സ്

ദലാൽ സ്ട്രീറ്റിലെ ഒരു ഓഹരി വ്യാപാരിയായിരുന്ന ജുൻജുൻവാല പിന്നീട് വൻകിട നിക്ഷേപകനായി മാറുകയായിരുന്നു. അദ്ദേഹത്തെ വലിയ കോടീശ്വരനായ സൂപ്പർ ഹിറ്റ് സ്റ്റോക്കുകൾ ഒട്ടേറെയുണ്ട്. ടാറ്റയുടെ ടൈറ്റൻ ആണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. 2000 ലെ ഡോട്ട്കോം ബബിളിനു മുൻപേ ജുൻജുൻവാല ടൈറ്റൻ ഓഹരികൾ വൻതോതിൽ സ്വന്തമാക്കിയിരുന്നു. വെറും മൂന്നു രൂപയ്ക്കാണ് ടൈറ്റന്റെ 6 കോടി ഓഹരികൾ അന്നു വാങ്ങിയത്. ടാറ്റ ഗ്രൂപ്പിന്റെ വിശ്വാസ്യതയും രാജ്യത്തെ ഉപയോക്താക്കളുടെ സ്വഭാവവും കൃത്യമായി പഠിച്ചായിരുന്നു നിക്ഷേപം. പിന്നീട് ടൈറ്റൻ ആഭരണ രൂപകൽപന രംഗത്തെ വൻകിട ബ്രാൻഡായി വളർന്നു. ക്രമേണ ഓഹരിയുടെ മൂല്യം പലമടങ്ങു കുതിച്ചു. ഇപ്പോൾ 11,000 കോടി രൂപയുടെ ടൈറ്റൻ ഓഹരികൾ അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിലുണ്ട്. അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിൽ മൂല്യം കൊണ്ട് മൂന്നാം സ്ഥാനത്താണ് ടൈറ്റൻ. ടാറ്റ ടീ ഓഹരിയും അദ്ദേഹത്തിന്റെ പോർട്ടഫോളിയോയിലെ സൂപ്പർഹിറ്റായിരുന്നു. 1985ൽ അദ്ദേഹം ടാറ്റ ടീ ഓഹരികൾ വാങ്ങി.

43 രൂപയ്ക്കായിരുന്നു ഓഹരികൾ വാങ്ങിയത്. പിന്നീട് ഓഹരി വില 143 രൂപ ആയപ്പോഴും അദ്ദേഹം ഓഹരികൾ വാങ്ങിക്കൂട്ടി. ഇവ അദ്ദേഹം  വിൽക്കുന്നത് 2200 രൂപയ്ക്കാണ്. 2000 ന്റെ തുടക്കത്തിൽ വാങ്ങിയ ക്രിസിൽ ഓഹരിയും അദ്ദേഹത്തിന് വലിയ സമ്പത്തു നേടിക്കൊടുത്തു. 2003ൽ ആണ് അദ്ദേഹം ക്രിസിൽ വാങ്ങിയത്. ആകെ ഓഹരിയുടെ 8 ശതമാനവും അദ്ദേഹം കൈക്കലാക്കി. ക്രെഡിറ്റ് റേറ്റിങ് ഏജൻസിയിൽ അദ്ദേഹം വലിയ ഭാവി കണ്ടു. ഇപ്പോൾ 1300 കോടി മൂല്യമുണ്ട് ഇദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിലുള്ള ക്രിസിൽ ഓഹരികൾക്ക്. നസാറ ടെക്നോളജിയുടെ ഓഹരിയും അദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിൽ മിന്നും പ്രകടനം കാഴ്ചവച്ചു. ഗെയിമിങ് കമ്പനിയുടെ നല്ലൊരു ശതമാനം ഓഹരികൾ 2017 ൽ അദ്ദേഹം സ്വന്തമാക്കി. കോവിഡ് മഹാമാരിയുടെ സമയത്ത് ഗെയിമിങ് കമ്പനികളുടെ മൂല്യം വളരെയേറെ ഉയർന്നു. നസാറ ടെക്നോളജീസ് കമ്പനിയുടെ ഓഹരിമൂല്യത്തിൽ 3 മടങ്ങ് വളർച്ചയുണ്ടായി. മെട്രോ ബാൻഡ് ഓഹരിയിൽ ജുൻജുൻവാലയും ഭാര്യ രേഖ ജുൻജുൻവാലയും നിക്ഷേപം നടത്തിയത് 2007ൽ ആണ്. രാജ്യത്തെ ആളുകളുടെ പ്രതിശീർഷ വരുമാനം ഉയർന്നതോടെ ഇന്ത്യയുടെ ബ്രാൻഡഡ് പദരക്ഷാ വ്യവസായം വൻതോതിൽ ഉയർന്നു. 3348 കോടി മൂല്യമുള്ള മെട്രോ ബ്രാൻഡ് ഓഹരികൾ ഇപ്പോൾ ഇദ്ദേഹത്തിന്റെ പോർട്ട്ഫോളിയോയിലുണ്ട്.

പ്രതീകാത്മക ചിത്രം

∙ വീഴ്ചകൾ

ADVERTISEMENT

ലാഭം മാത്രമല്ല, നഷ്ടങ്ങളും ഓഹരി നിക്ഷേപത്തിൽ ജുൻജുൻവാലയ്ക്ക് സംഭവിച്ചിട്ടുണ്ട്. ദേവൻ ഹൗസിങ് ഫിനാൻസാണ് ഇതിലൊന്ന്. 2013ൽ അദ്ദേഹം 25 ലക്ഷം ഓഹരികൾ വാങ്ങി. 135 രൂപയ്ക്ക് 34 കോടി രൂപ മുടക്കിയായിരുന്നു എൻട്രി. എന്നാൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം ഓഹരികളുടെ മൂല്യം വല്ലാതെ ഇടിച്ചു. കമ്പനി പിന്നീട് അടച്ചുപൂട്ടുന്ന സ്ഥിതിയിലെത്തി. സൽമാൻ ഖാന്റെ ബീയിങ് ഹ്യൂമൻ ബ്രാൻഡിന്റെ മന്ദാന റീടെയ്ൽസും അദ്ദേഹത്തിനു നഷ്ടമുണ്ടാക്കിയ ഓഹരിയാണ്. 247 രൂപയ്ക്ക് കമ്പനിയുടെ 12.7 ശതമാനം ഓഹരികൾ 2016 ൽ അദ്ദേഹം വാങ്ങി. എന്നാൽ 2021 ഒക്ടോബർ–ഡിസംബറിൽ ഓഹരിയുടെ മൂല്യം 16 രൂപയിലേക്ക് ഇടിഞ്ഞു. ഡിബി റിയൽറ്റിയും അദ്ദേഹത്തിനു പറ്റിയ അബദ്ധമായാണു കണക്കാക്കുന്നത്.

സിനിമയോട് വലിയ സ്നേഹമായിരുന്നു ജുൻജുൻവാലയ്ക്ക്. ഇംഗ്ലിഷ് വിഗ്ലിഷ് ഉൾപ്പെടെ മൂന്നു സിനിമകൾ നിർമിച്ചു. ഡിജിറ്റൽ എന്റർടൈൻമെന്റ് മീഡിയ കമ്പനിയായ ഹങ്കാമ ഡിജിറ്റൽ മീഡിയ 1999 ൽ അദ്ദേഹം ആരംഭിച്ചു.

∙ ടാറ്റ പ്രിയപ്പെട്ട ടാറ്റ

ടാറ്റ ഗ്രൂപ്പ് ഓഹരികൾ ജുൻജുൻവാലയ്ക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹത്തിന് ഏറ്റവും ലാഭം നേടിക്കൊടുത്ത ഓഹരികളും ടാറ്റ ഗ്രൂപ്പിന്റേതാണ്. രാജ്യത്തെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട കമ്പനിയെന്ന് ടാറ്റ ഗ്രൂപ്പിനെപ്പറ്റി അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളത്. ഓഹരി വിപണി ടാറ്റ ഗ്രൂപ്പ് ഓഹരികളുടെ സാധ്യതകളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ടാറ്റ മോട്ടോഴ്സിന്റെ വലിയൊരു ശതമാനം ഓഹരികൾ അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹം ടാറ്റ മോട്ടോഴ്സിന്റെ 30 ലക്ഷം ഓഹരികൾ വിറ്റപ്പോൾ വിലയിൽ 4.5 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.

∙ സ്വപ്നാകാശം നിറയെ

വലിയ മത്സരമുള്ള ഇന്ത്യയുടെ ആകാശത്തേക്കു കാലടെത്തുവയ്ക്കുമ്പോൾ പരാജയപ്പെടാനുള്ള സാധ്യതയുണ്ടെന്നു ജുൻജുൻവാല പറഞ്ഞിരുന്നു. എങ്കിലും തന്റെ വലിയ സ്വപ്നമാണിതെന്നും പരാജയപ്പെടുമെന്നു ഭയപ്പെട്ടു ഞാൻ പിന്തിരിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പരാജയം മുന്നിൽക്കണ്ടുകൊണ്ടു തന്നെ ഇതു നേരിടാനുള്ള മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ടിക്കറ്റ് നിരക്കിൽ അതിശയിപ്പിക്കുന്ന കുറവുകളോടെയാണ് ജുൻജുൻവാല രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനി തുടങ്ങിയത്. വലിയ സ്വപ്നമായിരുന്ന ആകാശ എയർ, ഇന്ത്യയുടെ ആകാശത്ത് ചിറകുവിരിച്ചതു കണ്ടതിന്റെ ചാരിതാർഥ്യത്തോടെയാണ് ജുൻജുൻവാലയുടെ മടക്കം. കഴിഞ്ഞ 7നാണ് സർവീസ് ആരംഭിച്ചത്. മുംബൈ– അഹമ്മദാബാദ് ആദ്യ ഫ്ലൈറ്റിൽ ജുൻജുൻവാലയുമുണ്ടായിരുന്നു. കൊച്ചിയിൽനിന്നും പ്രതിദിന സർവീസ് ആകാശയ്ക്കുണ്ട്.

സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 18 വിമാനങ്ങളുള്ള സ്ഥാപനമായി മാറുകയാണ് ആകാശയുടെ ലക്ഷ്യം. പിന്നീടുള്ള ഓരോ വർഷവും 12-14 വിമാനങ്ങളും ഉൾപ്പെടുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. അഞ്ച് വർഷത്തിനുള്ളിൽ ഓർഡർ ചെയ്ത 72 വിമാനങ്ങളും ബോയിങ് ലഭ്യമാക്കും. ഹവായ് ചെരിപ്പിടുന്നവർക്കെല്ലാം വിമാനയാത്ര സാധ്യമാകുമെന്ന വാഗ്ദാനവുമായാണ് ജുൻജുൻവാല ആകാശ ആരംഭിക്കുന്നത്. ഇൻഡിഗോ എയർലൈൻസിനെ രാജ്യത്തെ ചെലവുകുറഞ്ഞ എയർലൈനാക്കി മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച മുൻ പ്രസിഡന്റ് ആദിത്യ ഘോഷിന്റെയും മുൻ ജെറ്റ് എയർവേയ്സ് സിഇഒ വിനയ് ദുബൈയുടെയും പിന്തുണ എയർലൈൻസിനുണ്ട്. ‌നിലവിലുള്ള ബോയിങ് വിമാനങ്ങളേക്കാൾ 14% ഇന്ധന ഉപയോഗവും കാർബൺ പുറന്തള്ളലും കുറവുള്ളതും മികച്ച കാര്യക്ഷമതയുള്ളതുമായ പുതിയ ശ്രേണിയിലുള്ള വിമാനങ്ങളാണ് ആകാശ എയറിനുവേണ്ടി വാങ്ങിയിട്ടുള്ളത്. മികച്ച ഇന്ധനക്ഷമതയിലൂടെയാണ് യാത്രക്കാർക്കു കുറഞ്ഞ ടിക്കറ്റ് നിരക്കു നൽകുന്നതെന്നു അദ്ദേഹം പറഞ്ഞിരുന്നു. 35 ദശലക്ഷം ഡോളറാണ് വിമാനക്കമ്പനിയിൽ അദ്ദേഹം മുടക്കിയത്. കമ്പനിയുടെ ആകെ മുതൽമുടക്കിന്റെ 40 ശതമാനമാണിത്.

ആകാശ എയർ (പ്രതീകാത്മക ചിത്രം).

∙ ബോളിവുഡ് സിനിമയോട് അടങ്ങാത്ത സ്നേഹം

സിനിമയോട് വലിയ സ്നേഹമായിരുന്നു ജുൻജുൻവാലയ്ക്ക്. മൂന്നു സിനിമകൾ നിർമിച്ചു. ഡിജിറ്റൽ എന്റർടൈൻമെന്റ് മീഡിയ കമ്പനിയായ ഹങ്കാമ ഡിജിറ്റൽ മീഡിയ 1999 ൽ അദ്ദേഹം ആരംഭിച്ചു .ശ്രീദേവി നായികയായ ഹിറ്റ് ചിത്രം ഇംഗ്ലിഷ് വിംഗ്ലിഷ് അദ്ദേഹം ആദ്യം നിർമിച്ചു. ഷാമിതാബ്, കി ആൻഡ് കാ എന്നിങ്ങനെ രണ്ടു ചിത്രങ്ങൾ കൂടി പിന്നീടു നിർമിച്ചു. കി ആൻഡ് കാ 100 കോടി ക്ലബ്ബിൽ ഇടം നേടി. 1960ൽ മുംബൈയിൽ താമസ്സമാക്കിയ ഒരു രാജസ്ഥാനി കുടുംബത്തിലായിരുന്നു ജുൻജുൻവാലയുടെ ജനനം.

ഇൻകം ടാക്സ് കമ്മിഷണറായിരുന്നു പിതാവ്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സിൽ ചേർന്നു. ഹങ്കാമ മീഡിയ, ആപ്ടെക് എന്നിവയുടെ ചെയർപഴ്സൻ, വൈസ്രോയി ഹോട്ടൽസ്, കോൺകോർഡ് ബയോടെക്, പ്രോവോഗ് ഇന്ത്യ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ബോർഡ് ഓഫ് ഡയറക്ടർമാരിൽ ഒരാളാണ്. 62ാം വയസ്സിൽ വൃക്കരോഗത്തെ തുടർന്നാണ് മരണം. ഭാര്യ രേഖയും ഓഹരി വിപണിയിലെ വൻകിട നിക്ഷേപകയാണ്. രണ്ടുപേരുടെയും പേരിന്റെ ആദ്യത്തെ രണ്ടക്ഷരങ്ങൾ ചേർത്താണ് റെയർ (Rare) എന്ന ട്രേഡിങ് കമ്പനി ഇവർ ആരംഭിക്കുന്നത്.

 

English Summary: Rakesh Jhunjhunwala Story: The Warren Buffett of India