ന്യൂഡൽഹി ∙ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചെങ്കോട്ട പ്രസംഗം വാർത്തകളിൽ നിറയുന്നതിനിടെ, സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രൂപയ്ക്ക് സംഭവിച്ച

ന്യൂഡൽഹി ∙ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചെങ്കോട്ട പ്രസംഗം വാർത്തകളിൽ നിറയുന്നതിനിടെ, സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രൂപയ്ക്ക് സംഭവിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചെങ്കോട്ട പ്രസംഗം വാർത്തകളിൽ നിറയുന്നതിനിടെ, സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ രൂപയ്ക്ക് സംഭവിച്ച മൂല്യത്തകർച്ചയെക്കുറിച്ചുള്ള റിപ്പോർട്ട് ശ്രദ്ധ നേടുന്നു. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ഒരു യുഎസ് ഡോളറിന് നാലു രൂപയായിരുന്നു മൂല്യമെങ്കിൽ, ഇപ്പോൾ ഏതാണ്ട് 80 രൂപയ്ക്കടുത്താണ് രൂപ – ഡോളർ വിനിമയ മൂല്യം. അതായത് സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾക്കിടെ രൂപയ്ക്ക് സംഭവിച്ചത് ഏതാണ്ട് 75 രൂപയോളം മൂല്യശോഷണം.

ചെങ്കോട്ട പ്രസംഗത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചതുപോലെ, ഒട്ടേറെ ഉയർച്ചതാഴ്ചകൾ കണ്ട 75 വർഷങ്ങളിലൂടെയാണ് രാജ്യം കടന്നുപോയത്. ഇതിനിടെ സംഭവിച്ച ഒരുപാട് കാര്യങ്ങൾ രൂപയുടെ മൂല്യം ഇടിയുന്നതിനു കാരണമായെന്ന് വിവിധ ദേശീയ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. 1960കളിൽ ഭക്ഷ്യ വസ്തുക്കളുടെ ഉൽപാദനവും വ്യാവസായിക ഉൽപാദനവും കുത്തനെ ഇടിഞ്ഞതാണ് രൂപയുടെ മൂല്യത്തിനു വിഘാതമായി സംഭവിച്ച ആദ്യത്തെ പ്രധാന സംഭവം.

ADVERTISEMENT

ഇതിനു പിന്നാലെയുണ്ടായ ഇന്ത്യ–ചൈന യുദ്ധവും ഇന്ത്യ – പാക്കിസഥാൻ യുദ്ധവും പ്രതിസന്ധി കടുപ്പിച്ചു. ഇന്ദിര ഗാന്ധി സർക്കാരിന്റെ കാലത്ത് രൂപയുടെ മൂല്യം 4.76ൽ നിന്ന് 7.5ലേക്ക് ഇ‍ടിഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 1991ൽ രാജ്യം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധി രൂപയുടെ മൂല്യത്തെയും ദോഷകരമായി ബാധിച്ചു. ഒട്ടേറെ സാമ്പത്തിക പരിഷ്കരണങ്ങൾക്കു വേദിയായ ഇക്കാലയളവിൽ രൂപയുടെ മൂല്യം 26ലേക്കു കൂപ്പുകുത്തി. അവിടുന്നിങ്ങോട്ടും മൂല്യത്തിൽ ഇടിവു തുടർന്നാണ് നിലവിൽ രൂപയുടെ മൂല്യം നിലവിൽ ഏതാണ്ട് 80ന് അടുത്തെത്തി നിൽക്കുന്നതെന്നു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

English Summary: From Rs 4 per dollar to Rs 80, the journey of Indian Rupee in the last 75 years

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT