ജുൻജുൻവാലയുടെ മരണത്തോടെ എന്തുപറ്റും ആ ശതകോടികൾക്ക്? ഇനി ‘ബിഗ് ബുൾ’ ആര്?
രാകേഷ് ജുന്‍ജുന്‍വാല നയിച്ച വഴിയേ പോയത് ചില്ലറ നിക്ഷേപകര്‍ മാത്രമായിരുന്നില്ല. പലപ്പോഴും വിപണിയിലെ വമ്പന്‍ കളിക്കാരും അദ്ദേഹം വാങ്ങുന്ന ഓഹരികള്‍ കൈക്കലാക്കാന്‍ തിരക്കുകൂട്ടി. വിറ്റുമാറുന്ന ഓഹരികള്‍ കയ്യൊഴിയാന്‍ ധൃതി കൂട്ടി. ഒട്ടേറെ ചെറുകിട നിക്ഷേപകര്‍ക്ക് റോള്‍ മോഡലായിരുന്ന അദ്ദേഹത്തിനു ശേഷം ഇനിയാര് എന്ന ചോദ്യമാണ് ഉയരുന്നത്. ബിഗ്ബുള് എന്ന വിശേഷണത്തിന് അര്‍ഹനായ മറ്റേത് നിക്ഷേപകനാണ് ഇന്നുള്ളത്?
രാകേഷ് ജുന്‍ജുന്‍വാല നയിച്ച വഴിയേ പോയത് ചില്ലറ നിക്ഷേപകര്‍ മാത്രമായിരുന്നില്ല. പലപ്പോഴും വിപണിയിലെ വമ്പന്‍ കളിക്കാരും അദ്ദേഹം വാങ്ങുന്ന ഓഹരികള്‍ കൈക്കലാക്കാന്‍ തിരക്കുകൂട്ടി. വിറ്റുമാറുന്ന ഓഹരികള്‍ കയ്യൊഴിയാന്‍ ധൃതി കൂട്ടി. ഒട്ടേറെ ചെറുകിട നിക്ഷേപകര്‍ക്ക് റോള്‍ മോഡലായിരുന്ന അദ്ദേഹത്തിനു ശേഷം ഇനിയാര് എന്ന ചോദ്യമാണ് ഉയരുന്നത്. ബിഗ്ബുള് എന്ന വിശേഷണത്തിന് അര്‍ഹനായ മറ്റേത് നിക്ഷേപകനാണ് ഇന്നുള്ളത്?
രാകേഷ് ജുന്‍ജുന്‍വാല നയിച്ച വഴിയേ പോയത് ചില്ലറ നിക്ഷേപകര്‍ മാത്രമായിരുന്നില്ല. പലപ്പോഴും വിപണിയിലെ വമ്പന്‍ കളിക്കാരും അദ്ദേഹം വാങ്ങുന്ന ഓഹരികള്‍ കൈക്കലാക്കാന്‍ തിരക്കുകൂട്ടി. വിറ്റുമാറുന്ന ഓഹരികള്‍ കയ്യൊഴിയാന്‍ ധൃതി കൂട്ടി. ഒട്ടേറെ ചെറുകിട നിക്ഷേപകര്‍ക്ക് റോള്‍ മോഡലായിരുന്ന അദ്ദേഹത്തിനു ശേഷം ഇനിയാര് എന്ന ചോദ്യമാണ് ഉയരുന്നത്. ബിഗ്ബുള് എന്ന വിശേഷണത്തിന് അര്‍ഹനായ മറ്റേത് നിക്ഷേപകനാണ് ഇന്നുള്ളത്?
ദലാല്‍ സ്ട്രീറ്റിലെ പൈഡ് പൈപ്പറായിരുന്നു രാകേഷ് ജുന്‍ജുന്‍വാല. അദ്ദേഹം നയിച്ച വഴിയേ പോയത് ചില്ലറ നിക്ഷേപകര്‍ മാത്രമായിരുന്നില്ല. പലപ്പോഴും വിപണിയിലെ വമ്പന്‍ കളിക്കാരും ഇന്ത്യയുടെ വാറന്‍ ബഫറ്റ് വാങ്ങുന്ന ഓഹരികള്‍ കൈക്കലാക്കാന്‍ തിരക്കുകൂട്ടി. വിറ്റുമാറുന്ന ഓഹരികള്‍ കയ്യൊഴിയാന്‍ ധൃതി കൂട്ടി. വിപണിയില്‍ ഒട്ടേറെ ചെറുകിട നിക്ഷേപകര്‍ക്ക് റോള്‍ മോഡലായിരുന്ന അദ്ദേഹത്തിനു ശേഷം ഇനിയാര് സാധാരണക്കാരുടെ നിക്ഷേപ വഴികാട്ടിയാകും എന്ന ചോദ്യമാണ് ഉയരുന്നത്. ബിഗ്ബുള് എന്ന വിശേഷണത്തിന് അര്‍ഹനായ മറ്റേത് നിക്ഷേപകനാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ ഉള്ളത്? ഓഹരി വിപണി രംഗത്തെ അതികായന് 62–ാം വയസ്സില്‍ വിടപറഞ്ഞത് നിക്ഷേപകര്‍ക്ക് ഞെട്ടലായെങ്കിലും, അദ്ദേഹം കൈവശം വച്ചിരുന്ന 400 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ക്ക് എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ഓഗസ്റ്റ് 16നു വിപണി വ്യാപാരം തുടങ്ങിയത്. കൂടാതെ അദ്ദേഹത്തിന് ഓഹരി പങ്കാളിത്തമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ അടക്കമുള്ള കമ്പനികളുടെ ഭാവി എന്താകുമെന്നും ഉറ്റുനോക്കപ്പെടുന്നു.
ഓഹരി പങ്കാളിത്തമുള്ള കമ്പനികളുടെ ദൈനംദിന കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്ന രീതി ജുന്‍ജുന്‍വാലയ്ക്ക് ഇല്ലാത്തതിനാല്‍ അവയുടെ പ്രവര്‍ത്തനത്തെ അദ്ദേഹത്തിന്റെ അസാന്നിധ്യം പ്രത്യക്ഷത്തില്‍ ബാധിച്ചേക്കില്ല. ഭാര്യ രേഖയുടെയും ജുന്‍ജുന്‍വാലയുടെയും ഉടമസ്ഥതയിലുള്ള റെയര്‍ എന്റർപ്രൈസസാണ് അദ്ദേഹത്തിന്റെ ആസ്തി കൈകാര്യം ചെയ്യുന്നത്. മരണശേഷം സ്വത്തവകാശം ഭാര്യയ്ക്കും മൂന്നു മക്കള്‍ക്കുമായി ജുന്‍ജുന്‍വാല നേരത്തേ തന്നെ എഴുതിവച്ചിരുന്നു. അതിനാല്‍ ആസ്തി അവകാശത്തില്‍ തര്‍ക്കത്തിനു സാധ്യതയില്ലെന്ന് വിലയിരുത്തപ്പെടുന്നു. റെയര്‍ എന്റര്‍പ്രൈസസ് കൈകാര്യം ചെയ്യുന്ന ഓഹരികളിലും അതിനാല്‍ അസാധാരണ കൈമാറ്റം ഉണ്ടായേക്കില്ല.
∙ ‘ആകാശ’ ആർക്ക്?
കഴിഞ്ഞയാഴ്ച പ്രവര്‍ത്തനം തുടങ്ങിയ ആകാശ എയര്‍ലൈന്‍സിലുള്ള ജുന്‍ജുന്‍വാലയുടെ 45 ശതമാനം ഓഹരി പങ്കാളിത്തം മക്കളായ നിഷ്ത, ആര്യമാന്, ആര്യവീര്‍ എന്നിവരുടെ പേരിലുള്ള ട്രസ്റ്റുകള്‍ക്കാണ്. കൂടാതെ ആകാശയുടെ ദൈനംദിന കാര്യത്തിലും ജുന്‍ജുന്‍വാല ഇടപെട്ടിരുന്നില്ല എന്നതിനാല്‍ വിമാനക്കമ്പനിയുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുപോകുമെന്നു തന്നെ കരുതുന്നു. ആകാശയുടെ മുന്‍നിരയില്‍ ഉള്ളത് വ്യോമയാനരംഗത്തെ പ്രമുഖ പ്രഫഷനലുകളായ ആദിത്യ ഘോഷും വിനയ് ദുബെയുമാണ്.
അതേസമയം, റെയര്‍ എന്റര്‍പ്രൈസസിന് നിക്ഷേപമുള്ള കോണ്‍കോര്‍ഡ് ബയോടെക് മരുന്നു കമ്പനി പ്രാഥമിക ഓഹരി വില്പനയ്ക്കുള്ള അപേക്ഷ സെബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ജുന്‍ജുന്‍വാല യാത്രയാകുമ്പോഴും അദ്ദേഹം വെട്ടിയ വഴിയിലൂടെ ഇടര്‍ച്ചയില്ലാതെ അദ്ദേഹത്തിന്റെ പ്രസ്ഥാനങ്ങള്‍ പ്രയാണം തുടങ്ങുമെന്നുള്ള ശുഭസൂചനയായി ഇതെല്ലാം കാണാം.
സ്വത്തിന്റെ വലിയൊരു ഭാഗം 2025 ഓടെ ജീവകാരുണ്യപ്രവര്‍ത്തനത്തിനു നീക്കിവയ്ക്കാനും ജുന്‍ജുന്‍വാല തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ റെയര്‍ ഫാമിലി ഫൗണ്ടേഷന് വഴി 2025 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 5000 കോടി രൂപ ചാരിറ്റിക്കായി നല്‍കുമെന്നാണ് തീരുമാനം. തുടര്‍ന്നുള്ള ഓരോ മാര്‍ച്ച് മാസത്തിലും ആസ്തി കണക്കാക്കി അതിന്റെ രണ്ട് ശതമാനം വീതം ജീവകാരുണ്യത്തിനു നല്‍കാനുമാണ് പദ്ധതി. പോഷകാഹാരം, ഹൃദ്രോഗ ചികിത്സ, കായിക മേഖല എന്നിവയ്ക്കായിരിക്കും മുഖ്യമായും പണം നല്‍കുക.
∙ ഓഹരികള്‍ മുകളിലേക്കു തന്നെ
ജുന്‍ജുന്‍വാല വിടപറഞ്ഞ ശേഷമുള്ള ആദ്യ വ്യാപാരദിനമായ ഓഗസ്റ്റ് 16ന് അദ്ദേഹം സൂക്ഷിച്ചിരുന്ന ഓഹരികളില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. ഇടിവു രേഖപ്പെടുത്തിയ ഓഹരികള്‍ കാര്യമായി താഴേയ്ക്കു പോയില്ല. തയ്യല്‍ മെഷീന് കമ്പനിയായ സിംഗര്‍ ഇന്ത്യയുടെ ഓഹരി വാങ്ങാനുള്ള തീരുമാനമായിരിക്കണം ജുന്‍ജുന്‍വാല അവസാനമായി എടുത്തിട്ടുണ്ടാകുക. അദ്ദേഹത്തിന്റെ റെയര്‍ എന്റര്‍പ്രൈസസ് സിംഗറിന്റെ ഓഹരി വാങ്ങിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ കമ്പനിയുടെ ഓഹരി വില മുന്‍ ദിവസത്തെ 57.65 രൂപയില്‍നിന്ന് 69.15ലേക്കു കുതിച്ചു. 10 ശതമാനം ഓഹരിയാണ് ജുന്‍ജുന്‍വാലയുടെ സ്ഥാപനം വാങ്ങിയത്.
ജൂണ്‍ പാദത്തിലെ കണക്ക് അനുസരിച്ച് അദ്ദേഹത്തിന് 32 ലിസ്റ്റഡ് കമ്പനികളുടെ ഓഹരി സ്വന്തമാണ്. 31,905 കോടി രൂപയാണ് ഇതിന്റെ മൂല്യം. ജുന്‍ജുന്‍വാല കൈവശം വച്ചിരിക്കുന്ന ഓഹരികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ടാറ്റയുടെ കീഴിലുള്ള ടൈറ്റന് കമ്പനി. 0.88 ശതമാനം ഉയര്‍ന്ന് 2,493.35 നിലവാരത്തിലാണ് ഓഗസ്റ്റ് 16ന് ടൈറ്റന് വ്യാപാരം അവസാനിപ്പിച്ചത്.
മറ്റൊരു ഓഹരിയായ ആപ്ടെക്കിന്റെ വില ഇടിഞ്ഞു; 0.04% താഴ്ന്ന് 232.65ല്‍ എത്തി. വ്യാപാരത്തിനിടെ 218.95 രൂപ നിലവാരത്തിലേക്കും എത്തി. പാദരക്ഷാ രംഗത്തെ പ്രമുഖ ബ്രാന്‍ഡ് മെട്രോയുടെ ഓഹരിവിലയിലും ഇടിവു രേഖപ്പെടുത്തി. 1.36 ശതമാനം ഇടിഞ്ഞ് 842.70 ആയിരുന്നു ക്ലോസിങ് നിരക്ക്. വ്യാപാരത്തിനിടെ 827 വരെ താഴ്ന്നു. അഗ്രോ ടെക് ഫുഡ്സും 0.62 ശതമാനം ഇടിഞ്ഞു. സ്റ്റാര്‍ ഹെല്‍ത്ത് 1.62 ശതമാനം കയറി 7707.40ല്‍ എത്തി. വ്യാപാരത്തിനിടെ 4.79 ശതമാനം ഇടിവു രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്സ് 2.255%, നസാര ടെക്നോളജീസ് 2.44%, എന്‍സിസി 2.09%, ഇന്ത്യന്‍ ഹോട്ടല്‍സ് 1.32%, ക്രിസില്‍ 1.02%, കാനറ ബാങ്ക് 0.54%, റാലിസ് ഇന്ത്യ 0.13% എന്നിങ്ങനെ നേട്ടമുണ്ടാക്കി.
∙ ആരാകും അടുത്ത ബിഗ് ബുള്‍?
ജുന്‍ജുന്‍വാലയ്ക്കു ശേഷം ഇന്ത്യന്‍ ഓഹരിവിപണിയുടെ ശ്രദ്ധാകേന്ദ്രമാകുന്ന നിക്ഷേപകന് ആരാകുമെന്ന കാര്യത്തില്‍ വ്യക്തതയൊന്നുമില്ല. കോടികളുടെ നേട്ടവുമായി കളം പിടിച്ച ഓഹരി നിക്ഷേപകര്‍ ഒട്ടേറെയുണ്ടെങ്കിലും ജുന്ജുന്വാലയ്ക്കുള്ളതു പോലുള്ള താരപരിവേഷം ആര്‍ക്കുമില്ല. ജുന്‍ജുന്‍വാലയെ പോലെ രാജ്യം ആകെ ഉറ്റുനോക്കുന്ന മറ്റൊരു നിക്ഷേപകനുമില്ലെന്ന് പ്രമുഖ ഓഹരിനിക്ഷേപകനായ വിജയ് കേഡിയ സാക്ഷ്യപ്പെടുത്തുന്നു. ജുന്‍ജുന്‍വാല ചില്ലറ നിക്ഷേപകര്‍ക്കു നല്കിയ ആത്മവിശ്വാസവും മാര്‍ഗദീപവുമാണ് അതിനു കാരണം. സാമ്പത്തിക രംഗം കടുത്ത വെല്ലുവിളി നേരിടുന്ന സന്ദര്‍ഭങ്ങളില്‍ പോലും ഓഹരിവിപണിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടി അദ്ദേഹം മുന്നില്‍ നിന്നു.
ഓഹരിവിപണിയില്‍ ബിഗ്ബുള് എന്ന പരിവേഷം ആദ്യമായി ലഭിച്ചത് ഹര്‍ഷദ് മേത്തയ്ക്കായിരുന്നു. ഇന്ത്യന്‍ ഓഹരിവിപണി കണ്ട എക്കാലത്തെയും വലിയ അഴിമതി നടത്തി, അകാലത്തില്‍ മരിച്ചുപോകുകയായിരുന്നു അദ്ദേഹം. അതിനുശേഷം ഓഹരിവിപണി നിക്ഷേപകരുടെ കേന്ദ്ര സ്ഥാനത്തേക്കു വന്ന ജുന്‍ജുന്‍വാല പക്ഷേ പ്രവര്‍ത്തനത്തിലെ സുതാര്യതകൊണ്ടുകൂടിയാണ് ബിഗ്ബുള് സ്ഥാനം കൈവരിച്ചത്; അവസാനകാലത്ത് ക്രമക്കേടുകള്‍ സംബന്ധിച്ച് ചില ആരോപണള്‍ നേരിടേണ്ടിവന്നിട്ടുണ്ടെങ്കില്‍ പോലും. 2021ല്‍ ജുന്‍ജുന്‍വാല ചെയര്‍മാനായ ആപ്ടെക് ലിമിറ്റഡിന്റെ ഓഹരി വില നിര്‍ണയത്തില്‍ കൃത്രിമം കാട്ടി അനധികൃത നേട്ടമുണ്ടാക്കി എന്നായിരുന്നു ആരോപണം.
ഇന്‍സൈഡര്‍ ട്രേഡിങ് എന്ന ഈ കുറ്റകൃത്യത്തിന്റെ പേരില്‍ വിപണി നിയന്ത്രണ ഏജന്‍സി സെബി അന്വേഷണവും തുടങ്ങിയിരുന്നു. ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും മറ്റ് എട്ടു പേരും 37 കോടിയിലധികം രൂപ നല്‍കാമെന്ന് സമ്മതിച്ച് കേസ് തീര്‍പ്പാക്കി. കണ്‍സെന്റ് റൂട്ട് വഴിയാണ് കേസ് തീര്‍പ്പാക്കിയത്. ക്രമക്കേട് ചെയ്തയാള്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ വിഷയം അവസാനിപ്പിക്കുന്ന രീതിയാണ് കണ്‍സെന്റ് റൂട്ട്. സീ എന്റര്‍പ്രൈസസ് ഓഹരിയില്‍ ഹ്രസ്വകാല നിക്ഷേപം നടത്തി 70 കോടി രൂപ ലാഭമുണ്ടാക്കിയതും ജുന്‍ജുന്‍വാലയെ ആരോപണ നിഴലില്‍ നിര്‍ത്തി. സോണി പിക്ചേഴ്സുമായി ലയിക്കാന്‍ സീ എന്റര്‍പ്രൈസസ് ബോര്‍ഡ് തീരുമാനിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു നിക്ഷേപം എന്നതായിരുന്നു കാരണം.
പബ്ലിക് ഫണ്ടുകളില്‍ നിക്ഷേപിച്ച് സുരക്ഷിതനായി ഇരിക്കുകയല്ല ജുന്‍ജുന്‍വാല ചെയ്തത്. നിക്ഷേപ രംഗത്ത് ഏറ്റവും റിസ്ക് കൂടിയ ഓഹരിവിപണിയില്‍ ആയിരുന്നു കളി മുഴുവന്‍. ഓഹരി വാങ്ങി വെറുതെയിരിക്കുന്ന നിക്ഷേപകനുമായിരുന്നില്ല അദ്ദേഹം. ഓഹരി ഉടമ എന്ന നിലയില്‍ കമ്പനികളുടെ യോഗങ്ങളില്‍ അവരുടെ വിപണനതന്ത്രങ്ങളെ രൂക്ഷമായിത്തന്നെ വിമര്‍ശിക്കാനും അദ്ദേഹം മടിച്ചില്ല. തങ്ങളുടെ ബിസിനസ് തന്ത്രങ്ങളില്‍ സുപ്രധാന മാറ്റം വരുത്താന്‍ ജുന്‍ജുന്‍വാല ഉന്നയിച്ച ചില ചോദ്യങ്ങള്‍ കാരണമായിട്ടുണ്ടെന്ന് ടൈറ്റന് മുന്‍ സിഇഒ ഭാസ്കര്‍ ഭട്ട് സാക്ഷ്യപ്പെടുത്തുന്നു. ജുന്‍ജുന്‍വാലയെ പോലെ ഓഹരിവിപണിയെ 360 ഡിഗ്രിയില്‍ സ്പര്‍ശിച്ച മറ്റൊരു ഇന്ത്യന്‍ നിക്ഷേപകനെ കണ്ടെത്തുക പ്രയാസം. നിലവിലെ മറ്റു വ്യക്തിഗത നിക്ഷേപകരെ ബിഗ്ബുള് സ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ ഇതെല്ലാം നിര്‍ണായകമായേക്കും.
∙ നിക്ഷേപകരെ കൊതിപ്പിച്ച നേട്ടങ്ങള്‍
ഓഹരി വിപണിയില്‍നിന്ന് ജുന്‍ജുന്‍വാല നേടിയ ലാഭത്തിന്റെ കണക്ക് എന്നും നിക്ഷേപകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. റിസ്ക് എടുക്കുക എന്നതാണ് ജീവിതത്തിന്റെ ഉപ്പ്. റിസ്ക് എടുത്തില്ലെങ്കില്‍ നിങ്ങളുടെ ജീവിതം ഒന്നുമല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. തന്റെ നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും പട്ടിക ഉയര്‍ത്തിക്കാട്ടി നിക്ഷേപകരെ അദ്ദേഹം ഓഹരിവിപണിയിലേക്ക് ആനയിച്ചു. തുച്ഛമായ പലിശ കിട്ടുന്ന ബാങ്ക് നിക്ഷേപങ്ങളില്‍നിന്നു കൂടുമാറി ഒട്ടേറെ ആളുകള്‍ ഓഹരിരംഗത്തേക്ക് എത്തി.
ടെറ്റന്‍, സ്റ്റാര്‍ഹെല്‍ത്ത്, മെട്രോ ബ്രാന്‍ഡ്സ്, ടാറ്റ മോട്ടോഴ്സ്, ക്രിസില്‍ എന്നിവയിലാണ് ജുന്‍ജുന്‍വാലയുടെ ഓഹരി ആസ്തിയുടെ 77 ശതമാനവും. ഓഗസ്റ്റിലെ ആദ്യ പകുതിയില്‍ അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വര്‍ധന 25 ശതമാനമാണ്.
അപ്പോളോ ഹോസ്പിറ്റല്‍സ്, ബാറ്റ എന്നിവയുടെ ഓഹരിയില്‍നിന്ന് യഥാക്രമം 1998-2015, 1996-2019 കാലഘട്ടത്തില്‍ 100 മടങ്ങ് നേട്ടം ജുന്‍ജുന്‍വാല ഉണ്ടാക്കി. 1998-2007ല്‍ ഭാരത് ഇലക്ട്രിക്കല്‍സിന്റെ ഓഹരിയില്‍നിന്നു നേടിയത് 90 മടങ്ങ് ലാഭമാണ്. അതേസമയം 2004-2020 സമയത്ത് പ്രജ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍നിന്ന് 700 മടങ്ങ് നേട്ടമുണ്ടാക്കുകയും ചെയ്തു. ബിഎംഎല് (100 മടങ്ങ്), ക്രിസില്‍(200 മടങ്ങ്), ലുപിന്‍(160 മടങ്ങ്) എന്നിങ്ങനെയും നേട്ടമുണ്ടാക്കിയിട്ടുണ്ട്.
English Summary: Rakesh Jhunjhunwala's Near $4 Billion Stock Holdings in Focus after Death