3700 കിലോ സ്ഫോടക വസ്തു; 100 പേർ പൊളിക്കും, 10 സെക്കൻഡ് ‘ഭും’; ‘മരട്’ ഇനി ഡൽഹിയിൽ!
2009 ആയപ്പോഴേക്കും പുതിയ 16, 17 ടവറുകൾക്കായി ഈ ഉദ്യാനം കാര്യമായി തന്നെ തുടച്ചുനീക്കപ്പെട്ടു. ഇതു ഗുരതര വീഴ്ചയാണ്. പുതിയ 2 ടവറുകളും പ്രത്യേക ഘട്ടമായി പരിഗണിക്കാൻ കഴിയില്ല. ഇത് ആദ്യ പദ്ധതിയുടെ തുടർച്ചയായി മാത്രമേ കാണാൻ കഴിയു– എന്നിങ്ങനെ വ്യക്തമാക്കിയാണ് എമിറാൾഡ് കോർട്ട് പ്രോജക്ടിൽ നിയമലംഘനം നടന്നതായി കോടതി വിധിച്ചത്. Supertech Twin Tower Demolition
2009 ആയപ്പോഴേക്കും പുതിയ 16, 17 ടവറുകൾക്കായി ഈ ഉദ്യാനം കാര്യമായി തന്നെ തുടച്ചുനീക്കപ്പെട്ടു. ഇതു ഗുരതര വീഴ്ചയാണ്. പുതിയ 2 ടവറുകളും പ്രത്യേക ഘട്ടമായി പരിഗണിക്കാൻ കഴിയില്ല. ഇത് ആദ്യ പദ്ധതിയുടെ തുടർച്ചയായി മാത്രമേ കാണാൻ കഴിയു– എന്നിങ്ങനെ വ്യക്തമാക്കിയാണ് എമിറാൾഡ് കോർട്ട് പ്രോജക്ടിൽ നിയമലംഘനം നടന്നതായി കോടതി വിധിച്ചത്. Supertech Twin Tower Demolition
2009 ആയപ്പോഴേക്കും പുതിയ 16, 17 ടവറുകൾക്കായി ഈ ഉദ്യാനം കാര്യമായി തന്നെ തുടച്ചുനീക്കപ്പെട്ടു. ഇതു ഗുരതര വീഴ്ചയാണ്. പുതിയ 2 ടവറുകളും പ്രത്യേക ഘട്ടമായി പരിഗണിക്കാൻ കഴിയില്ല. ഇത് ആദ്യ പദ്ധതിയുടെ തുടർച്ചയായി മാത്രമേ കാണാൻ കഴിയു– എന്നിങ്ങനെ വ്യക്തമാക്കിയാണ് എമിറാൾഡ് കോർട്ട് പ്രോജക്ടിൽ നിയമലംഘനം നടന്നതായി കോടതി വിധിച്ചത്. Supertech Twin Tower Demolition
ആകാശപ്പൊക്കത്തിൽ ഫ്ലാറ്റ് സമുച്ചയങ്ങൾ ഉയരുന്ന നോയിഡയിലേക്കു സാധാരണ മണ്ണും കല്ലുമായി ലോറികളെത്തും. ഈ പതിവിനു വിപരീതമായി കഴിഞ്ഞ ദിവസങ്ങളിൽ ഹരിയാനയിലെ പൽവാലിൽ നിന്നു ഇവിടേക്ക് വന്നെത്തിയ ലോറികളിൽ നിറയെ സ്ഫോടകവസ്തുക്കളായിരുന്നു; ആകെ, 3700 കിലോഗ്രാം. നിയമവിരുദ്ധമായി നിർമിച്ചതിനു ഇടിച്ചുപൊളിക്കണമെന്ന് ആദ്യം അലഹാബാദ് ഹൈക്കോടതിയും പിന്നീടു സുപ്രീം കോടതിയും ഉത്തരവിട്ട നോയിഡയിലെ സൂപ്പർടെക്ക് (സൂപ്പർടെക്ക് ലിമിറ്റഡ് നിർമിച്ചത്) ഇരട്ട ടവർ പൊളിക്കുന്ന യജ്ഞത്തിലേക്കാണ് ഈ സ്ഫോടകവസ്തുക്കൾ. ചുരുക്കിപ്പറഞ്ഞാൽ, ഓഗസ്റ്റ് 28നു ദേശീയ തലസ്ഥാന മേഖലയിലെ ‘മരടായി’ നോയിഡയിലെ സെക്ടർ 93എയും അവിടത്തെ ഇരട്ട ടവറും മാറും. ഈ സമാനതയ്ക്ക് ഒറ്റക്കാരണമേയുള്ളു; രണ്ടിടത്തും ലാഭക്കൊതി മൂത്തവർ നിയമത്തെ മറന്നു. നോയിഡയിൽ അനധികൃതമായി നിർമിച്ച സൂപ്പർടെക്ക് ഇരട്ട ഫ്ലാറ്റുകൾ ഇടിച്ചുനിരത്താനുള്ള ദൗത്യം പൂർത്തിയാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയം 28നു കഴിയും. കൂറ്റൻ കെട്ടിടം സെക്കൻഡുകൾ കൊണ്ട് വീണുടയുന്ന മരടിലെ കാഴ്ച നോയിഡയിലും ആവർത്തിക്കും. ഇരട്ട ടവറിൽ ഇപ്പോൾ സംഭവിക്കുന്നതും നേരത്തെ സംഭവിച്ചതും ഇതിനോടു കോടതി പ്രതികരിച്ച രീതിയുമറിയാം.
∙ നിയമം തലയുയർത്തുമ്പോൾ
നോയിഡ സെക്ടർ 93 എയിലാണ് സൂപ്പർടെക്കിന്റെ പൊളിച്ചുമാറ്റാൻ നിർദേശിക്കപ്പെട്ട ഇരട്ട ടവറുള്ളത്. ഇവയിൽ അവസാനവട്ട ഒരുക്കം ഇപ്പോൾ തകൃതിയാണ്. 28നു വെറും 10 സെക്കൻഡ് കൊണ്ട് ഇതു നിലംപൊത്തുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുള്ളത്. കോടതി വിധി പ്രകാരം, റൂർക്കിയിലെ സെൻട്രൽ ബിൽഡിങ് റിസർച് ഇൻസ്റിറ്റ്യൂട്ടും ന്യൂ ഓഖ്‍ല ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് അതോറിട്ടി(നോയിഡ) തിരഞ്ഞെടുത്ത എഡിഫൈസ് എൻജീനീയറിങ് എന്ന കമ്പനിയുമാണ് പൊളിച്ചുമാറ്റൽ–മാലിന്യം നീക്കൽ ദൗത്യത്തിനു ചുക്കാൻപിടിക്കുന്നത്. ഇക്കാര്യത്തിൽ രാജ്യാന്തര വൈദഗ്ധ്യം ഉള്ള ‘ജെറ്റ് ഡിമോലിഷൻ’ എന്ന ദക്ഷിണാഫ്രിക്കൻ കമ്പനിയിലെ വിദഗ്ധരുടെ സേവനവും എഡിഫൈസ് ഉപയോഗപ്പെടുത്തുന്നു. ഹരിയാന പൽവാൽ മേഖലയിലെ വെടിമരുന്നുപുരയിൽ നിന്നു സ്ഫോടക വസ്തുക്കൾ എത്തിച്ച്, കെട്ടിടത്തിൽ ഡ്രിൽ ചെയ്തുണ്ടാക്കിയ സുഷിരങ്ങളിലേക്ക് ഇവ നിറയ്ക്കുന്ന ജോലി അന്തിമ ഘട്ടത്തിലാണ്. സുരക്ഷിതവും നിയന്ത്രിതവുമായ സ്ഫോടനത്തിനുള്ള തയാറെടുപ്പുകളും സമാന്തരമായി പുരോഗമിക്കുന്നു.
കഴിഞ്ഞ ഏപ്രിലിൽ 2 ഫ്ലോറുകളിൽ പരീക്ഷണ സ്ഫോടനം നടത്തിയിരുന്നു. ഇതുപ്രകാരമാണ് 3700 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കൾ വേണ്ടിവരുമെന്നു എഡിഫൈസ് കണക്കാക്കിയത്. സ്ഫോടകവസ്തുക്കൾ കൂടുതലായി ഉപയോഗിച്ചാൽ മാലിന്യം നീക്കൽ കൂടുതൽ ദുഷ്കരമാകുമെന്ന പ്രശ്നമുണ്ട്. പൊളിക്കൽ ദൗത്യം 9 മിനിറ്റ് കൊണ്ട് തീരുമെങ്കിലും ഇതുവഴിയുള്ള മാലിന്യം നീക്കം ചെയ്യാൻ 3 മാസം വേണ്ടി വരും. പൊളിക്കലിനെ തുടർന്നുണ്ടാകുന്ന മാലിന്യപുക ഏതാനും മിനിട്ടുകൾ കൊണ്ട് മാറ്റാൻ കഴിയുമെന്നു കമ്പനി അവകാശപ്പെടുന്നു. സമീപത്തെ ഫ്ലാറ്റുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും അരമണിക്കൂർ എക്സ്പ്രസ് ഹൈവേയിൽ ഗതാഗതം പൂർണമായും നിരോധിക്കുകയും ചെയ്യുന്നതടക്കം സുരക്ഷാ നടപടികളും സ്വീകരിക്കുന്നുണ്ട്.
∙ നിയമലംഘനം തലപ്പൊക്കിയ കഥ
നോയിഡ അതോറിറ്റി 2004 നവംബറിലാണ് ഹൗസിങ് സൊസൈറ്റി ഒരുക്കാൻ സൂപ്പർടെക്കിന് സ്ഥലം അനുവദിക്കുന്നത്. നോയിഡ സെക്ടർ 93എയിലായിരുന്നു ഇത്. എമിറാൾഡ് കോർട്ട് എന്നായിരുന്നു പ്രോജക്ടിന്റെ പേര്. തൊട്ടടുത്ത വർഷം ജൂണിൽ തന്നെ പദ്ധതിക്ക് നിയമപരമായ അനുമതി ലഭിച്ചു. നോയിഡ കെട്ടിട നിർമാണ നിയന്ത്രണ ചട്ടം(1986) പ്രകാരം, 10 നിലകൾ വീതം 14 ടവറുകൾ സ്ഥാപിക്കാനായിരുന്നു അനുമതി നൽകിയത്. 2006–ൽ അതേ സ്ഥലത്ത് സൂപ്പർടെക്ക് അധിക സ്ഥലം പാട്ടത്തിനെടുത്തു; നിർമാണ ഉപാധികൾ പഴയതു തന്നെ. നോയിഡ കെട്ടിട നിർമാണ നിയമത്തിൽ 2006–ൽ കൊണ്ടു വന്ന മാറ്റങ്ങൾ പ്രകാരം, പ്രോജക്ടും പുതുക്കി. ഇതുപ്രകാരം, രണ്ടു നില വീതവും ഓരോ ടവറിലും കൂടി. യഥാർഥ, കരാറിൽ ഇല്ലാതിരുന്ന 2 അധിക ടവറുകളും ഷോപ്പിങ് കോംപ്ലക്സും എമിറാൾഡ് കോർട്ട് പ്രോജക്ടിന്റെ ഭാഗമായി. ഒന്നാം ടവറും 17 ടവറും തമ്മിലുള്ള ദൂരപരിധി 9 മീറ്റർ മാത്രമായി കുറഞ്ഞു. പുതുതായി വന്ന 16, 17 ടവറുകളിൽ 40 വീതം നിലകൾ ഉയർന്നു.
എമിറാൾഡ് കോർട്ട് ഓണർ റസിഡന്റ് വെൽഫയർ അസോസിയേഷൻ ഈ നിയമലംഘനത്തെ കോടതിയിൽ ചോദ്യം ചെയ്തു. അലഹാബാദ് ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയിൽ 16,17 ടവറുകളുടെ നിർമാണം അനധികൃതമെന്നാണ് വാദിച്ചത്. യുപി അപാർട്മെന്റ് ആക്ട് (2010) പ്രകാരം ഇവ പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു. എമിറാൾഡ് കോർട്ട് പ്രോജക്ടിലെ ഒന്നാം ടവറും പുതുതമായി നിർമിച്ച 16,17 ടവറുകളുമായി ബന്ധപ്പെടുത്തി പൊതുഇടം നിർമിക്കാൻ അനുമതി കൊടുത്ത അധികൃതരുടെ നടപടിയും കോടതിയിൽ ചോദ്യം ചെയ്തു.
∙ അയയാതെ നിന്ന കോടതി
നിയമവിരുദ്ധ നിർമാണത്തിന് കൂട്ടുനിന്ന നോയിഡ അതോറിട്ടിയിലെ അധികൃതർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അലഹാബാദ് ഹൈക്കോടതി തുടക്കമിട്ടു. ഒപ്പം, പുതിയ ടവറുകളിൽ (16,17) ഫ്ലാറ്റ് വാങ്ങാൻ പണം മുൻകൂറായി നൽകിയവർക്ക് ഇതു 14% വാർഷിക പലിശ സഹിതം തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവായി. ഇതിനെതിരെ സൂപ്പർടെക്ക് തന്നെ സുപ്രീം കോടതിയിലെത്തി. 16,17 ടവറുകൾ ഒറ്റ ബ്ലോക്കാണെന്നും ഇവ 1,2,3 ടവറുകളുടെ ഭാഗമാണെന്നും അതുകൊണ്ട് കുറഞ്ഞ ദൂരപരിധി പ്രശ്നം ഇതിനു ബാധകമല്ലെന്നും സൂപ്പർടെക്ക് വാദിച്ചെങ്കിലും ഇവ കോടതി അംഗീകരിച്ചില്ല. കുറഞ്ഞ ദൂരപരിധി നിർബന്ധമാക്കുന്നതു പൊതുതാൽപര്യ പ്രകാരമാണെന്നും ഇതു കമ്പനിക്ക് മാറ്റിമറിക്കാവുന്നതല്ലെന്നുമായിരുന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ഓരോ ഫ്ലാറ്റുടമകളുടെ അനുമതി വാങ്ങിയിരിക്കണമെന്ന ഉത്തർപ്രദേശ് അപ്പാർട്മെന്റ് നിയമം പാലിച്ചില്ലെന്ന കാര്യം സുപ്രീം കോടതി ഉത്തരവിൽ നിരീക്ഷിച്ചു. അപാർട്ട്മെന്റ് നിർമാണം നിലവിലുണ്ടായിരുന്ന ഫ്ലാറ്റുകാർക്ക് ലഭിച്ചിരുന്ന പൊതുസ്ഥലം പരിമിതപ്പെടുത്തി. 2006 ഡിസംബറിലെ ആദ്യ പുതുക്കിയ പ്ലാൻ പ്രകാരം, ഒന്നാം ടവറിനു വിശാലമായ ഉദ്യാനമുണ്ടായിരുന്നു. 2009 ആയപ്പോഴേക്കും പുതിയ 16, 17 ടവറുകൾക്കായി ഈ ഉദ്യാനം കാര്യമായി തന്നെ തുടച്ചുനീക്കപ്പെട്ടു. ഇതു ഗുരതര വീഴ്ചയാണ്. പുതിയ 2 ടവറുകളും പ്രത്യേക ഘട്ടമായി പരിഗണിക്കാൻ കഴിയില്ല. ഇത് ആദ്യ പദ്ധതിയുടെ തുടർച്ചയായി മാത്രമേ കാണാൻ കഴിയു– എന്നിങ്ങനെ വ്യക്തമാക്കിയാണ് എമിറാൾഡ് കോർട്ട് പ്രോജക്ടിൽ നിയമലംഘനം നടന്നതായി കോടതി വിധിച്ചത്. അഗ്നിസുരക്ഷാ മാനദണ്ഡങ്ങളും പുതിയ സമുച്ചയങ്ങളുടെ കാര്യത്തിൽ നിർമാതാക്കൾ മറന്നുവെന്നു കോടതി കണ്ടെത്തി.
കഴിഞ്ഞവർഷം ഓഗസ്റ്റ് 31നാണ് മൂന്നു മാസത്തിനകം ഇതു പൊളിച്ചുനീക്കണമെന്നു കോടതി ഉത്തരവിട്ടത്. ജഡ്ജിമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരടങ്ങിയതായിരുന്നു ബെഞ്ച്. സെൻട്രൽ ബിൽഡിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (സിബിആർഐ) ആണ് പൊളിച്ചുനീക്കൽ നിർവഹിക്കേണ്ടതെന്നു കോടതി വ്യക്തമാക്കിയിരുന്നു. പരിസ്ഥിതിക്കും പരിസരവാസികൾക്കും ഒരുപോലെ സുരക്ഷിതമായ പൊളിച്ചുനീക്കൽ ഉറപ്പാക്കാനായിരുന്നു ഇത്. ഇനി, സിബിആർഐയ്ക്ക് സാധ്യമല്ലെങ്കിൽ ഉചിതമായ മറ്റൊരു ഏജൻസിയെ ചുമതല ഏൽപ്പിക്കുമെന്നും കോടതി വ്യക്തമാക്കി. പിന്നീട് പൊളിച്ചുനീക്കൽ കാലാവധി പലതവണ കോടതി നീട്ടി നൽകി. ഇതിനുള്ള തയാറെടുപ്പുകൾക്ക് വേണ്ട സമയപരിധി ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതർ കൂടുതൽ സമയം ചോദിച്ചുവാങ്ങിയത്. അന്തിമ സമയപരിധിയെന്ന നിലയിൽ ഈ 28 വരെ സമയം അനുവദിച്ചതും.
∙ മുടക്കിയവർക്ക് എന്തുകിട്ടും
നിയമവിരുദ്ധമായി നിർമിച്ച 16, 17 ടവറുകളിൽ ആയിരത്തോളം ഫ്ലാറ്റുകളാണുള്ളത്. 633 പേർ ആദ്യം ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും 133 പേർ പിന്നീട് മറ്റു പ്രോജക്ടുകളിലേക്കു മാറി. 248 പേർ മുടക്കിയ പണം നേരത്തെ മടക്കി വാങ്ങി. 252 പേരുടെ ബുക്കിങ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് കമ്പനി സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. ഫ്ലാറ്റിനായി മുടക്കിയവർക്ക് പണം 12% പലിശയോടെ സൂപ്പർടെക്ക് തിരിച്ചു നൽകണമെന്നു സുപ്രീം കോടതി വിധിയിലുണ്ട്. ഹർജിക്കാരായ എമിറാൾഡ് കോർട്ട് ഓണേഴ്സ് റസിഡന്റ് വെൽഫെയർ അസോസിയേഷനു 2 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നു വിധിച്ചു. പൊളിച്ചുനീക്കുന്നതിന്റെ ചെലവും സൂപ്പർടെക്ക് കമ്പനിയാണ് വഹിക്കേണ്ടത്.
∙ വിധിയിലൂടെ കോടതി ഉദ്ദേശിച്ചത്
പരിസ്ഥിതിയും പ്രദേശവാസികളുടെ ക്ഷേമവും ഒരുപോലെ പരിഗണിക്കേണ്ടതുണ്ടെന്നു കേസിൽ കോടതി വിലയിരുത്തിയിരുന്നു; അതുകൊണ്ട് തന്നെ അനധികൃത നിർമാണം ആ രീതിയിൽ തന്നെ കൈകാര്യ ചെയ്യണമെന്നും. കെട്ടിട നിർമാതാക്കൾക്കും അനുമതി നൽകുന്നവർക്കുമുള്ള താക്കീതമായി മാറുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചാണ് കോടതി ഉത്തരവിറക്കിയത്. ഈ രംഗത്തെ അഴിമതി തുടച്ചുനീക്കാൻ സഹായിക്കും. നിയമക്കുരുക്കുകളില്ലാതെ ഫ്ലാറ്റ് വാങ്ങാൻ എത്തുന്നവർക്ക് നടപടി ആത്മവിശ്വാസം നൽകും തുടങ്ങിയ വിലയിരുത്തലുകളും കോടതിയിൽ നിന്നുണ്ടായി.
English Summary: Supertech Twin Tower: 3700 kg Explosives, 100 Workers; How Twin Towers Will be Demolished Soon