തിരുവനന്തപുരം∙ സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഗവര്‍ണര്‍. യോഗ്യതയില്ലാത്തയാളെ അധ്യാപികയായി നിയമിച്ചതു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ആയതിനാലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. Kerala Governor, Priya Varghese, Kannur University Appointment Row

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സര്‍ക്കാരിനെതിരെ തുറന്നടിച്ച് ഗവര്‍ണര്‍. യോഗ്യതയില്ലാത്തയാളെ അധ്യാപികയായി നിയമിച്ചതു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ആയതിനാലാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. അധ്യാപന യോഗ്യതയില്ലാത്തയാൾ അസോഷ്യേറ്റ് പ്രഫസറായാൽ അതാണു രാഷ്ട്രീയമെന്നു പ്രിയ വർഗീസിനു മറുപടിയായി അദ്ദേഹം പറഞ്ഞു. ഇതു രാഷ്ട്രീയമായതിനാൽ താനും രാഷ്ട്രീയമായി നേരിടുമെന്നും സർക്കാരിന് മുന്നറിയിപ്പു നൽകി.

സർക്കാരിനെതിനും കണ്ണൂർ യൂണിവേഴ്സിറ്റിക്കുമെതിരെ തുറന്ന പോർമുഖം കടുപ്പിക്കുകയാണു ഗവർണർ. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയ തീരുമാനം മരവിപ്പിച്ചതിനെതിരെ ആർക്കും കോടതിയെ സമീപിക്കാമെന്ന ആദ്യ മറുപടി കണ്ണൂർ വിസിയെ ഉദ്ദേശിച്ചുള്ളതാണ്. എന്നാൽ തനിക്കു കീഴിലുള്ളവർ നിയമവഴി തേടുന്നത് അച്ചടക്ക ലംഘനമാണോയെന്നു പരിശോധിക്കും. ചില സംഭവ വികാസങ്ങള്‍ ഉണ്ടായപ്പോഴല്ലേ നിയമസഭ വിളിക്കാൻ തീരുമാനം എടുത്തതെന്നു പറഞ്ഞ ഗവർണർ, അങ്ങനെയെങ്കിൽ അവര്‍ക്കു തന്റെ അധികാരം മനസിലായിട്ടുണ്ടല്ലോ എന്നു സർക്കാരിന് താക്കീതും നൽകി.

ADVERTISEMENT

സർക്കാരിനെ അട്ടിമറിക്കാനുള്ള ആർഎസ്എസ് നീക്കത്തിൽ കേരളത്തിലെ രാജ്ഭവനും ഭാഗമായിരിക്കുന്നു എന്ന കോടിയേരിയുടെ ആരോപണത്തിനു ഷാബാനുകേസ് പറഞ്ഞാണ് ഗവർണറുടെ മറുപടി. പോരാട്ടം ഇനി കോടതിയിലേക്ക് പോകുമ്പോഴും വിട്ടുകൊടുക്കില്ല എന്ന തീരുമാനത്തിൽ തന്നെയാണ് ഗവർണർ.

അതേസമയം, പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കണ്ണൂർ സർവകലാശാല ഇന്ന് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചേക്കും. നിയമ നടപടിയുമായി മുന്നോട്ടു പോകാൻ കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കറ്റ് യോഗം വിസിയെ ചുമതലപ്പെടുത്തിയിരുന്നു. സര്‍വകലാശാലക്കായി സ്റ്റാൻഡിങ് കൗൺസൽ ഹൈക്കോടതിയെ സമീപിക്കും. കണ്ണൂർ സർവകലാശാലാ ആക്ട്, സ്റ്റാറ്റ്യൂട്ട് തുടങ്ങിയവയ്ക്കു വിരുദ്ധമായ കാര്യങ്ങൾ റദ്ദാക്കാനാണു ഗവർണർക്ക് സർവകലാശാലാ നിയമം അധികാരം നൽകുന്നതെന്നും വൈസ് ചാൻസിലർ ഗോപിനാഥ് രവീന്ദ്രനു കാരണം കാണിക്കൽ നോട്ടിസ് നൽകാതെ ഗവർണർ നിയമന നടപടി സ്റ്റേ ചെയ്തതു നിയമപരമായി നിലനിൽക്കില്ലെന്ന നിയമോപദേശമാണു സറ്റാൻഡിങ് കൗൺസലിൽനിന്ന് സർവകലാശാലയ്ക്കു ലഭിച്ചത്.

ADVERTISEMENT

ഗവർണറുടെ നടപടി സർവകലാശാലയുടെ സ്വയംഭരണത്തിന് എതിരാണെന്നാണു സിൻഡിക്കറ്റിന്റെയും വിലയിരുത്തൽ. സർവകലാശാല നിയമത്തിന്റെ ലംഘനമാണു ഗവർണർ നടത്തിയതെന്നും ഗവർണറുടെ തീരുമാനത്തിനു വഴങ്ങേണ്ടതില്ലെന്നും കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് യോഗം നിലപാട് എടുത്തു.

English Summary: Governor Arif Mohammed Khan on Kannur University and Priya Varghese's appointment