ഒരു വനിതയുടെ ചെരുപ്പാണു തമിഴ്നാട് രാഷ്ട്രീയത്തിലെ പുതിയ ചൂടുള്ള വിവാദം. സംസ്ഥാനത്തിന്റെ ധനമന്ത്രി പളനിവേൽ ത്യാഗരാജന്റെ (പിടിആർ) ഔദ്യോഗിക വാഹനത്തിനു നേരെ പാഞ്ഞു ചെന്ന ഒരു ചെരുപ്പ് സംസ്ഥാനത്തെ ബിജെപിയും ഭരണകക്ഷിയായ ഡിഎംകെയും തമ്മിലുള്ള തുറന്ന യുദ്ധത്തിനു കാരണമായിരിക്കുന്നു. എറിഞ്ഞത് ബിജെപി പ്രവർത്തകയാണെങ്കിലും ആ ഏറ് രാഷ്ട്രീയമായി കൊണ്ടത് ആർക്കാകും? അതാണു തമിഴ്നാട് ഇപ്പോൾ രസകരമായി ചർച്ച ചെയ്യുന്നത്.

ഒരു വനിതയുടെ ചെരുപ്പാണു തമിഴ്നാട് രാഷ്ട്രീയത്തിലെ പുതിയ ചൂടുള്ള വിവാദം. സംസ്ഥാനത്തിന്റെ ധനമന്ത്രി പളനിവേൽ ത്യാഗരാജന്റെ (പിടിആർ) ഔദ്യോഗിക വാഹനത്തിനു നേരെ പാഞ്ഞു ചെന്ന ഒരു ചെരുപ്പ് സംസ്ഥാനത്തെ ബിജെപിയും ഭരണകക്ഷിയായ ഡിഎംകെയും തമ്മിലുള്ള തുറന്ന യുദ്ധത്തിനു കാരണമായിരിക്കുന്നു. എറിഞ്ഞത് ബിജെപി പ്രവർത്തകയാണെങ്കിലും ആ ഏറ് രാഷ്ട്രീയമായി കൊണ്ടത് ആർക്കാകും? അതാണു തമിഴ്നാട് ഇപ്പോൾ രസകരമായി ചർച്ച ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വനിതയുടെ ചെരുപ്പാണു തമിഴ്നാട് രാഷ്ട്രീയത്തിലെ പുതിയ ചൂടുള്ള വിവാദം. സംസ്ഥാനത്തിന്റെ ധനമന്ത്രി പളനിവേൽ ത്യാഗരാജന്റെ (പിടിആർ) ഔദ്യോഗിക വാഹനത്തിനു നേരെ പാഞ്ഞു ചെന്ന ഒരു ചെരുപ്പ് സംസ്ഥാനത്തെ ബിജെപിയും ഭരണകക്ഷിയായ ഡിഎംകെയും തമ്മിലുള്ള തുറന്ന യുദ്ധത്തിനു കാരണമായിരിക്കുന്നു. എറിഞ്ഞത് ബിജെപി പ്രവർത്തകയാണെങ്കിലും ആ ഏറ് രാഷ്ട്രീയമായി കൊണ്ടത് ആർക്കാകും? അതാണു തമിഴ്നാട് ഇപ്പോൾ രസകരമായി ചർച്ച ചെയ്യുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു വനിതയുടെ ചെരുപ്പാണു തമിഴ്നാട് രാഷ്ട്രീയത്തിലെ പുതിയ ചൂടുള്ള വിവാദം. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുന്ന മന്ത്രി പളനിവേൽ ത്യാഗരാജന്റെ (പിടിആർ) ഔദ്യോഗിക വാഹനത്തിനു നേരെ പാഞ്ഞു ചെന്ന ഒരു ചെരുപ്പ് സംസ്ഥാനത്തെ ബിജെപിയും ഭരണകക്ഷിയായ ഡിഎംകെയും തമ്മിലുള്ള തുറന്ന യുദ്ധത്തിനു കാരണമായി. എറിഞ്ഞതു ബിജെപി പ്രവർത്തകയാണെങ്കിലും ആ ഏറ് രാഷ്ട്രീയമായി കൊണ്ടത് ആർക്കാകും..? അതാണു തമിഴ്നാട് ഇപ്പോൾ രസകരമായി ചർച്ച ചെയ്യുന്നത്. എറിഞ്ഞ ചെരുപ്പ് ട്വിറ്ററിൽ വരെ വൈറലായി. ബിജെപിയാകട്ടെ കുരുങ്ങിയ അവസ്ഥയിലും. അതിനൊരു പ്രധാന കാരണവുമുണ്ട്. എന്താണത്? മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉൾപ്പെടെ കേസിൽ പ്രതികരണവുമായെത്തിയതോടെ ‘സിൻഡ്രല്ലയുടെ ചെരുപ്പ്’ വിവാദം എറിഞ്ഞതിനുമപ്പുറത്തെത്തിയ അവസ്ഥയിലാണ്. ഏറുകൊണ്ട ഡിഎംകെയും എറിഞ്ഞ ബിജെപിയും പിന്നെ ആ ചെരുപ്പും... ആ രാഷ്ട്രീയ വിവാദ വിശേഷങ്ങളിലേക്ക്...

∙ ചെരുപ്പേറിന്റെ ഇടം

ADVERTISEMENT

ജമ്മുവിലെ സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മധുര സ്വദേശിയായ റൈഫിൾമാൻ ശരവണന് ആദരാഞ്ജലി അർപ്പിക്കാനുള്ള ഇടമാണു നാടകീയ രാഷ്ട്രീയപ്പോരിന്റെ ഇടമായി മാറിയത്. പിടിആർ എത്തിയപ്പോൾ തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയെ പൊലീസ് തട‍ഞ്ഞെന്നും ആദരാഞ്ജലി അർപ്പിക്കാൻ അനുവദിച്ചില്ലെന്നുമാണ് ആരോപണം. ബിജെപി പ്രവർത്തകരെയെല്ലാം സ്ഥലത്തു നിന്നു പൊലീസ് നീക്കി. സർക്കാരിനു വേണ്ടി പിടിആർ ഔദ്യോഗികമായി പുഷ്പചക്രം സമർപ്പിച്ചു. തിരിച്ചു കാറിൽ മടങ്ങാൻ ഒരുങ്ങവെയാണ് ബിജെപി പ്രവർത്തകരുടെ കനത്ത പ്രതിഷേധമുണ്ടായത്. 

തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ. ചിത്രം: twitter/annamalai_k

ബിജെപി സംസ്ഥാന നേതാവിനെ പൊലീസ് തടഞ്ഞെന്നും മാറ്റി നിർത്തിയെന്നും ആരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ പിടിആറിന്റെ കാറിനു മുന്നിലേക്കു ചാടി വീണു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന യുവതി കാലിൽ നിന്നു ചെരുപ്പൂരി ദേശീയപതാക സ്ഥാപിച്ചിരുന്ന മന്ത്രിവാഹനത്തിനു നേരെയെറിഞ്ഞു. ഇന്നോവ കാറിന്റെ മുൻവശത്തെ ചില്ലിൽ തട്ടി വൈപ്പർ ഭാഗത്ത് ഉടക്കിക്കിടന്ന ചെരുപ്പുമായാണ് പിന്നീട് അൽപദൂരം മന്ത്രിയുടെ കാർ സഞ്ചരിച്ചത്. അവിടെ നിന്നു തുടങ്ങുകയായിരുന്നു പുതിയ രാഷ്ട്രീയ വിവാദം. 

∙ ബിജെപിയിൽ ‘സ്ഫോടനം’; പുറത്താക്കൽ

ചെരുപ്പേറ് നടന്നതിനു പിന്നാലെ ബിജെപി മധുര ജില്ലാ പ്രസിഡന്റ് പി.ശരവണൻ നേരെ പിടിആറിന്റെ വീട്ടിലെത്തി മാപ്പു പറഞ്ഞു. പിന്നാലെ പാർട്ടിയിൽ നിന്നു രാജിവച്ചു. ജില്ലാ പ്രസിഡന്റിന്റെ നടപടിയിൽ കടുത്ത അതൃപ്തിയിലായ ബിജെപി പ്രസിഡന്റ് കെ.അണ്ണാമലൈ ശരവണനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതായും പ്രഖ്യാപിച്ചു. ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വരാത്തതിനാലാണു നേരിട്ടെത്തി മാപ്പു പറഞ്ഞതെന്നു ഡോക്ടർ കൂടിയായ ശരവണൻ പറഞ്ഞു. ക്ഷമാപണം പാർട്ടിയിൽ തന്റെ സ്ഥാനം നഷ്ടപ്പെടുത്തുമോ എന്ന ചോദ്യത്തിന്, രാഷ്ട്രീയ സ്ഥാനത്തേക്കാൾ മാനസിക സമാധാനത്തിനാണ് താൻ കൂടുതൽ ശ്രദ്ധിക്കുന്നതെന്നാണു ശരവണൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 

ബിജെപി മധുര ജില്ലാ പ്രസിഡന്റായിരുന്ന പി.ശരവണൻ. ചിത്രം: ANI
ADVERTISEMENT

ബിജെപിയുടെ വിദ്വേഷത്തിന്റെയും മതത്തിന്റെയും രാഷ്ട്രീയം ഇഷ്ടപ്പെടാത്തതിനാൽ അവരോടൊപ്പം തുടരില്ലെന്നും ഒരു വർഷം മുൻപ് ഡിഎംകെ വിട്ട് ബിജെപിയിൽ ചേർന്ന  അദ്ദേഹം പറഞ്ഞു.എന്നാൽ ഡിഎംകെയിൽ ചേരാൻ തനിക്ക് ഇപ്പോൾ പദ്ധതിയില്ലെന്നും ഡോക്ടറായി സേവനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിക്കു നേരെ ചെരുപ്പെറിഞ്ഞതിൽ ബിജെപിക്കുള്ളിലും പലസ്വരം ഉയർന്നതു നേതൃത്വത്തെ വിഷമിപ്പിച്ചു. ദേശീയ പതാകയെ ബിജെപി അപമാനിച്ചെന്ന തരത്തിലും പ്രചാരണം ശക്തമായി. 

∙ സിൻഡ്രല്ലയുടെ ചെരുപ്പ്!

സമൂഹ മാധ്യമങ്ങളിൽ ശക്തമായ സാന്നിധ്യമായി നിൽക്കുന്ന മന്ത്രിയാണു പിടിആർ. സൂക്ഷ്മമായ നിരീക്ഷണങ്ങളും ഓരോ ചുവടിനു മുൻപുമുള്ള ജാഗ്രതയും സാമ്പത്തിക വിഷയങ്ങളിലെ ആഴത്തിലുള്ള അറിവുമാണ് 56 വയസ്സുകാരനായ പളനിവേൽ ത്യാഗരാജന്റെ സ്ഥിരനിക്ഷേപങ്ങൾ. തിരുച്ചിറപ്പള്ളി എൻഐടിയിൽനിന്ന് എൻജിനീയറിങ്. അമേരിക്കയിലെ എംഐടിയിൽനിന്ന് എംബിഎ, ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് എന്നീ നേട്ടങ്ങളോടെ ലീമാൻ ബ്രദേഴ്സിൽ കാപ്പിറ്റൽ മാർക്കറ്റ്സ് മേധാവി, സിംഗപ്പൂരിലെ സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്കിൽ ഫിനാൻഷ്യൽ മാർക്കറ്റ്സ് മാനേജിങ് ഡയറക്ടർ പദവികളിൽ വർഷങ്ങളുടെ പരിചയം, ലോക സാമ്പത്തിക വിദഗ്ധരുടെ സുഹൃത്ത്. ഇതൊക്കെയാണ് ഒറ്റവാക്കിൽ പിടിആർ. 

തന്റെ ഔദ്യോഗിക വാഹനത്തിനു നേരെയെത്തിയ ചെരുപ്പ് സുരക്ഷിതമായി പിടിആർ തന്റെ ഓഫിസിലെത്തിച്ചു. പിന്നാലെ സമൂഹമാധ്യമത്തിൽ പോസ്റ്റുമിട്ടു. ബിജെപി പ്രവർത്തക എറിഞ്ഞ ചെരുപ്പ് പഴയ കുട്ടിക്കഥയിലെ സിൻഡ്രല്ലയുടെ നഷ്ടപ്പെട്ട ഒരു ചെരുപ്പിനു സമാനമായി കരുതി തന്റെ ജീവനക്കാർ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും ഉടമയെത്തിയാൽ തിരിച്ചു തരാമെന്നുമായിരുന്നു പോസ്റ്റ്. നിമിഷനേരം കൊണ്ട് ചിത്രവും പോസ്റ്റും വൈറലായി. ചെരുപ്പിന്റെ ഉടമയ്ക്കിട്ട് ഒന്നുരണ്ട് ‘കുത്തും’ മന്ത്രിയുടെ ട്വീറ്റിലുണ്ട്. ‘സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച ഭാഗത്തേക്ക് ബിജെപിയുടെ പ്രവർത്തകരുമായി പാഞ്ഞെത്തിയ വനിതയോട് എന്നായിരുന്നു ട്വീറ്റിലെ മന്ത്രിയുടെ അഭിസംബോധന തന്നെ!

മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ. ചിത്രം: twitter/ptrmadurai
ADVERTISEMENT

∙ അറസ്റ്റും ജയിലും

ആവേശംകൊണ്ട് ചെരുപ്പെടുത്ത് എറിഞ്ഞ ബിജെപി പ്രവർത്തക ശരണ്യ അടക്കം 3 സ്ത്രീകളെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് അയച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ വൈസ് പ്രസിഡൻറ് ഉൾപ്പെടെ ഏഴ് പേർ നേരത്തേ അറസ്റ്റിലായിരുന്നു. കുമാർ, ബാല, ഗോപിനാഥ്, ജയകൃഷ്ണൻ, ഗോപിനാഥ്, മുഹമ്മദ് യാക്കൂബ്, ജയവേൽ എന്നിവരെ 15 ദിവസത്തേക്ക് മധുര സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. 10 പേരാണ് ആകെ അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട 3 പേർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോൾ സർക്കാർ കടുത്ത എതിർപ്പുമായി കോടതിയിലെത്തി. ജീവത്യാഗം ചെയ്ത ജവാനെ ആദരിക്കാനെത്തിയെ മന്ത്രിക്കു നേരെ നടന്ന കയ്യേറ്റം ജനാധിപത്യ വിരുദ്ധവും ഭരണഘടനയ്ക്ക് എതിരാണെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ, പ്രതിഷേധം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും അവിചാരിതമായി സംഭവിച്ചതാണെന്നും ബിജെപി പ്രവർത്തകർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. കേസ് ഓഗസ്റ്റ് 24നു വിധി പറയാനായി കോടതി മാറ്റിയിരിക്കുകയാണ്. 

എം.കെ.സ്റ്റാലിനൊപ്പം മന്ത്രി പളനിവേൽ ത്യാഗരാജൻ. ചിത്രം: twitter/ptrmadurai

∙ കടുത്ത പ്രതിഷേധവുമായി സ്റ്റാലിൻ

ബിജെപി നേതാക്കൾ വിലകുറഞ്ഞ രാഷ്ട്രീയത്തിൽ ഏർപ്പെടാൻ ശ്രമിക്കുകയാണ്, അവരുടെ യഥാർഥ നിറം പുറത്തു വരുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രതികരണം. ദേശീയ പതാക പതിച്ച മന്ത്രിയുടെ കാറിന് നേരെ ചെരുപ്പുകൾ എറിഞ്ഞു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പ്രാധാന്യത്തെ ബിജെപി പ്രവർത്തകർ അപകീർത്തിപ്പെടുത്തി. ധീര ജവാന് ആദരാഞ്ജലികൾ അർപ്പിക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ അദ്ദേഹത്തിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണണമായിരുന്നു. പകരം, അവർ രാഷ്ട്രീയ മുതലെടുപ്പിനും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനുമാണു ശ്രമിച്ചത്. ഇതുവഴി ബിജെപി നേതാക്കൾ ദേശീയ പതാകയെ അപമാനിച്ചു.  ഇത്തരം പ്രവൃത്തികൾക്ക് പ്രേരണ നൽകുന്നവരെ വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാണ് തമിഴ്നാട്, നിങ്ങളുടെ രാഷ്ട്രീയം ഇവിടെ ചെലവാകില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർക്കുന്നു.

English Summary: BJP Supporter Hurls Slipper at Minister: Tamil Nadu's New Controversy

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT