വിമല്‍കുമാര്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി∙ ആലുവ ആലങ്ങാട് മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് വിമല്‍കുമാര്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനമേറ്റ പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു | Crime News | man beaten to death by drug gang | Crime | Ernakulam News | Manorama Online

കൊച്ചി∙ ആലുവ ആലങ്ങാട് മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ പിതാവ് വിമല്‍കുമാര്‍ മരിച്ചത് ഹൃദയസ്തംഭനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനമേറ്റ പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇതോടെ കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയയ്ക്കുകയും ചെയ്തു.
പ്രതികൾക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു. അന്യായമായി തടഞ്ഞുവയ്ക്കൽ, ദേഹോപദ്രവം എൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തി. ആലങ്ങാട് നീറിക്കോട് കൈപ്പെട്ടി കൊല്ലംപറമ്പിൽ വിമൽകുമാർ (54) ആണ് മരിച്ചത്. ലഹരിമരുന്നു മാഫിയ സംഘത്തിന്‍റെ മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം.
താന്തോന്നി പുഴയുടെ തീരത്ത് ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഇതുവഴി ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വിമൽകുമാറിന്റെ വീടിന് സമീപം റോഡിൽ വീണു. വിമൽകുമാറിന്റെ മകനും സുഹൃത്തും ചേർന്ന് ഇവരെ എഴുന്നേൽപ്പിച്ച് യാത്രയാക്കി. മടങ്ങിയ യുവാക്കൾ തിരിച്ചെത്തി ഇവരെ മർദിച്ചെന്നാണ് പരാതി. ബഹളം കേട്ട് വിമൽകുമാർ വീട്ടിൽ നിന്ന് ഓടിയെത്തി. ഇവരെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ യുവാക്കളിൽ ഒരാൾ വിമൽകുമാറിന്റെ നെഞ്ചിൽ ആഞ്ഞു തള്ളിയെന്നും നിലത്തുവീണ വിമൽകുമാറിനെ മർദിച്ചെന്നമാണ് ആരോപണം.
English Summary: Man beaten to death by drug gang in Aluva - Follow up