4 ലീഫുകൾ, മണിക്കൂറില്‍ 246 കി.മീ. വേഗം; എച്ച് 145 ഹെലികോപ്റ്റർ യൂസഫലിക്ക് സ്വന്തം
കൊച്ചി∙ ലോകത്തെ അത്യാഢംബര യാത്രാ ഹെലികോപ്റ്ററുകളില്‍ ഒന്നായ എച്ച് 145 എയർബസ് സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി. യൂസഫലിയുടെ പുതിയ ഹെലികോപ്റ്റർ കൊച്ചിയിൽ പറന്നിറങ്ങി. ..MA Yusuf Ali | H145 helicopter | Manorama News

കൊച്ചി∙ ലോകത്തെ അത്യാഢംബര യാത്രാ ഹെലികോപ്റ്ററുകളില്‍ ഒന്നായ എച്ച് 145 എയർബസ് സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലി. യൂസഫലിയുടെ പുതിയ ഹെലികോപ്റ്റർ കൊച്ചിയിൽ പറന്നിറങ്ങി. ആധുനികതയും സാങ്കേതിക മികവും സുരക്ഷാ സജ്ജീകരണങ്ങളും മറ്റും ഉള്‍പ്പെടുത്തി രൂപകല്‍പന ചെയ്തിരിക്കുന്ന ഹെലികോപ്റ്റർ ജര്‍മനിയിലെ എയര്‍ബസ് കമ്പനിയില്‍നിന്നുള്ളതാണ്. ലോകത്ത് 1500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള എച്ച് 145 ഹെലികോപ്റ്ററാണ് എം.എ.യൂസഫലി സ്വന്തമാക്കിയത്.
എച്ച് 145 രൂപകല്‍പനയിലെ പ്രത്യേകതകള്‍
നാല് ലീഫുകളാണ് എച്ച് 145 ഹെലികോപ്റ്ററിനുള്ളത്. ഒരേസമയം രണ്ടു ക്യാപ്റ്റന്മാര്‍ക്കു പുറമേ ഏഴു യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ കഴിയുമെന്നതാണു മറ്റൊരു പ്രത്യേകത. 785 കിലോവാട്ട് കരുത്തു നല്‍കുന്ന രണ്ടു സഫ്രാന്‍ എച്ച് ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എൻജീന്‍. മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. സമുദ്രനിരപ്പില്‍നിന്നു 20,000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാനുള്ള ക്ഷമതയുമാണു പ്രത്യേകത.
ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ചുവപ്പ് നിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്.
2021 ഏപ്രില്‍ 11നായിരുന്നു ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ചതുപ്പില്‍ പതിച്ചത്. രണ്ട് പൈലറ്റുമാർക്കു പുറമെ യൂസഫലിയും ഭാര്യയും അടക്കം നാലു യാത്രക്കാരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഇവര്‍ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. ഇറ്റാലിയന്‍ കമ്പനി അഗസ്റ്റാ വെസ്റ്റ്ലാന്റിന്റെ V T -YMA ഹെലികോപ്റ്ററായിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്.
English Summary: MA Yusuf Ali acquired H145 helicopter