ഗുപ്കർ സഖ്യത്തിൽ വിള്ളൽ; തനിച്ചു മത്സരിക്കാൻ നാഷനൽ കോൺഫറൻസ്
ജമ്മുകശ്മീരിലെ ഗുപ്കർ സഖ്യത്തിൽ വിള്ളൽ. ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷനൽ കോൺഫറൻസ്, തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് സഖ്യത്തിൽ പ്രശ്നം ഉടലെടുത്തത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ബിജെപി സർക്കാർ...Gupkar Alliance, Gupkar Alliance Manorama news, Gupkar Alliance Jammu Kashmir

ശ്രീനഗർ∙ ജമ്മുകശ്മീരിലെ ഗുപ്കർ സഖ്യത്തിൽ വിള്ളൽ. ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷനൽ കോൺഫറൻസ്, തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതോടെയാണ് സഖ്യത്തിൽ പ്രശ്നം ഉടലെടുത്തത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ബിജെപി സർക്കാർ എടുത്തു കളഞ്ഞതോടെയാണ് സംസ്ഥാനത്തെ ബിജെപി ഇതര പാർട്ടികൾ ചേർന്ന് ഗുപ്കർ സഖ്യം രൂപീകരിച്ചത്. ഇതോടെ ചിരവൈരികളായിരുന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) നാഷനൽ കോൺഫറൻസും ഒന്നുചേർന്നു.
എന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് നാഷനൽ കോൺഫറൻസ് പ്രഖ്യാപിച്ചത്. സഖ്യത്തിൽ നിന്നും മോശം പരിഗണനയാണ് ലഭിക്കുന്നതെന്നും അതിനാലാണ് സഖ്യംവിട്ട് തനിച്ച് മത്സരിക്കാൻ തീരുമാനിച്ചതെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ജമ്മുകശ്മീരിനെ സംരക്ഷിക്കാൻ ജനം ഒമർ അബ്ദുല്ലയ്ക്ക് വോട്ടു ചെയ്യണമെന്നും പാർട്ടി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
നാഷനൽ കോൺഫറൻസ് (എൻസി), പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), സിപിഎം, സിപിഐ, അവാമി നാഷനൽ കോൺഫറൻസ് എന്നീ പാർട്ടികൾ ഉൾപ്പെടുന്ന ഗുപ്കർ സഖ്യത്തിന്റെ നേതാവ് ഫാറൂഖ് അബ്ദുല്ലയാണ്. ഗുപ്കർ സഖ്യം രൂപീകരിച്ചത് തിരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതിനപ്പുറം വലിയ ലക്ഷ്യങ്ങളുമായാണെന്ന് പിഡിപി പ്രതികരിച്ചു.
English Summary: Trouble In Gupkar Alliance