1.6 ലക്ഷം കോടി ആസ്തി, 1001 കോടിയുടെ വീട്; ജുൻജുൻവാലയെ ‘രക്ഷിക്കാൻ’ ഗുരു
ജുൻജുൻവാല നിക്ഷേപകനെന്ന നിലയിൽ മുഖ്യധാരയിൽ നിറഞ്ഞു നിന്നപ്പോൾ, ദമാനി ബിസിനസ് ലോകത്ത് വിജയങ്ങൾ കൊയ്തു. പൊതുമണ്ഡലത്തിന്റെ ബഹളങ്ങളിൽനിന്നു മാറിനടന്നു. അകാലത്തിൽ വിടപറഞ്ഞ സുഹൃത്തിനായി ദമാനി എത്തുമ്പോൾ ‘ബിഗ്ബുൾ’ പടുത്തുയർത്തിയ നിക്ഷേപ, ബിസിനസ് ലോകത്തെ കുറിച്ചുള്ള ആശങ്കകളിൽ കൂടുതൽ അയവുവരികയാണ്. എങ്ങനെയായിരിക്കും ‘ബിഗ് ബുളിന്റെ’ ആസ്തികള്‍ ദമാനി കൈകാര്യം ചെയ്യുക?
ജുൻജുൻവാല നിക്ഷേപകനെന്ന നിലയിൽ മുഖ്യധാരയിൽ നിറഞ്ഞു നിന്നപ്പോൾ, ദമാനി ബിസിനസ് ലോകത്ത് വിജയങ്ങൾ കൊയ്തു. പൊതുമണ്ഡലത്തിന്റെ ബഹളങ്ങളിൽനിന്നു മാറിനടന്നു. അകാലത്തിൽ വിടപറഞ്ഞ സുഹൃത്തിനായി ദമാനി എത്തുമ്പോൾ ‘ബിഗ്ബുൾ’ പടുത്തുയർത്തിയ നിക്ഷേപ, ബിസിനസ് ലോകത്തെ കുറിച്ചുള്ള ആശങ്കകളിൽ കൂടുതൽ അയവുവരികയാണ്. എങ്ങനെയായിരിക്കും ‘ബിഗ് ബുളിന്റെ’ ആസ്തികള്‍ ദമാനി കൈകാര്യം ചെയ്യുക?
ജുൻജുൻവാല നിക്ഷേപകനെന്ന നിലയിൽ മുഖ്യധാരയിൽ നിറഞ്ഞു നിന്നപ്പോൾ, ദമാനി ബിസിനസ് ലോകത്ത് വിജയങ്ങൾ കൊയ്തു. പൊതുമണ്ഡലത്തിന്റെ ബഹളങ്ങളിൽനിന്നു മാറിനടന്നു. അകാലത്തിൽ വിടപറഞ്ഞ സുഹൃത്തിനായി ദമാനി എത്തുമ്പോൾ ‘ബിഗ്ബുൾ’ പടുത്തുയർത്തിയ നിക്ഷേപ, ബിസിനസ് ലോകത്തെ കുറിച്ചുള്ള ആശങ്കകളിൽ കൂടുതൽ അയവുവരികയാണ്. എങ്ങനെയായിരിക്കും ‘ബിഗ് ബുളിന്റെ’ ആസ്തികള്‍ ദമാനി കൈകാര്യം ചെയ്യുക?
‘ബോളിവുഡ് ചിത്രമായ ഷോലെയിലെ വീരു–ജയ് സൗഹൃദം പോലെ...’ രാധാകിഷൻ ദമാനിയും അന്തരിച്ച രാകേഷ് ജുൻജുൻവാലയും തമ്മിലുള്ള അടുപ്പത്തെ ദലാൽ സ്ട്രീറ്റിലുള്ളവർ വിശേഷിപ്പിച്ചിരുന്നത് അങ്ങനെയാണ്. ഓഹരി വിപണിയിലെ രണ്ട് കരുത്തുറ്റ കാളക്കൂറ്റന്മാർ. ജുൻജുൻവാലയുടെ ആസ്തിയുടെ പ്രധാന ട്രസ്റ്റിയായി ദമാനി എത്തുമ്പോൾ അത് അകാലത്തിൽ വിടപറഞ്ഞ സുഹൃത്തിന്റെ കുടുംബത്തോടും ബിസിനസ് പങ്കാളികളോടുമുള്ള കരുതൽ കൂടിയായി വിലയിരുത്തപ്പെടുന്നു. ജുൻജുൻവാല, രാധാകിഷൻ ദമാനിയെ(68) വിശേഷിപ്പിച്ചിരുന്നത് ‘ഗുരു’ എന്നാണ്. വിപണിയിലെ ഒട്ടേറെ നേട്ടങ്ങളിലും നഷ്ടങ്ങളിലും തോളോടുതോൾ ചേർന്നു നിന്നെങ്കിലും, അവർ ഒരിക്കലും ബിസിനസ് പങ്കാളികളായിരുന്നില്ല എന്നതും പ്രത്യേകതയാണ്. ജുൻജുൻവാല നിക്ഷേപകനെന്ന നിലയിൽ മുഖ്യധാരയിൽ നിറഞ്ഞു നിന്നപ്പോൾ, ദമാനി ബിസിനസ് ലോകത്ത് വിജയങ്ങൾ കൊയ്തു. പൊതുമണ്ഡലത്തിന്റെ ബഹളങ്ങളിൽനിന്നു മാറിനടന്നു. അകാലത്തിൽ വിടപറഞ്ഞ സുഹൃത്തിനായി ദമാനി എത്തുമ്പോൾ ‘ബിഗ്ബുൾ’ പടുത്തുയർത്തിയ നിക്ഷേപ, ബിസിനസ് ലോകത്തെ കുറിച്ചുള്ള ആശങ്കകളിൽ കൂടുതൽ അയവുവരികയാണ്.
∙ സമ്പത്ത് നയിക്കാൻ ദമാനി
ജുൻജുൻവാലയുടെ വിശ്വസ്തരായിരുന്ന കൽപ്രജ് ധരംഷിയും അമൽ പരീഖുമാണ് ദമാനിക്കൊപ്പമുള്ള മറ്റ് ട്രസ്റ്റിമാർ. ഭാര്യയ്ക്കൊപ്പം ജുൻജുൻവാല തുടങ്ങിയ നിക്ഷേപ മാനേജ്മെന്റ് സ്ഥാപനം ‘റെയർ എന്റർപ്രൈസസിന്റെ’ പ്രവർത്തനം അദ്ദേഹത്തിന്റെ സഹായികളായിരുന്ന ഉത്പൽ സേത്തും അമിത് ഗോയലയും തന്നെ നിയന്ത്രിക്കും. ഇക്വിറ്റി നിക്ഷേപ രംഗത്ത് ജുൻജുൻവാലയുടെ വലംകൈ ആയിരുന്നു ഉത്പൽ സേത്ത്. ഓഹരി ട്രേഡിങ്ങിൽ അമിത് ഗോയലയും. ആരോഗ്യം കൂടുതൽ മോശമാകാൻ തുടങ്ങിയതോടെ മാസങ്ങൾക്കു മുൻപു തന്നെ ജുൻജുൻവാല സ്വത്തു സംബന്ധിച്ച് കൃത്യമായ ആസൂത്രണം നടത്തിയിരുന്നു. ഭാര്യ രേഖയ്ക്കും അവരുടെ സഹോദരനും റെയർ എന്റർപ്രൈസസിന്റെ നടത്തിപ്പിൽ നിർണായക അധികാരം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രമുഖ ബിസിനസ് കുടുംബത്തിൽ നിന്നുതന്നെയാണ് രേഖയുടെയും വരവ്. എന്നാലും ജുൻജുൻവാലയുടെ പ്രധാന നിക്ഷേപങ്ങൾ സംബന്ധിച്ച് ഇനി അവസാനവാക്ക് രാധാകിഷൻ ദമാനിയുടേതായിരിക്കുമെന്നാണ് കരുതുന്നത്. ജുൻജുൻവാലയ്ക്ക് രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്.
ഫോബ്സിന്റെ കണക്കനുസരിച്ച് ജുൻജുൻവാലയുടെ സമ്പത്ത് 580 കോടി ഡോളറാണ്( ഏകദേശം 46,000 കോടി രൂപ). ഇന്ത്യയിലെ ധനികരിൽ 48ാം സ്ഥാനം. ഓഹരി നിക്ഷേപ മൂല്യം ഏകദേശം 30,000 കോടി രൂപ വരും. ടൈറ്റൻ (10,946 കോടി), സ്റ്റാർ ഹെൽത്ത് (7056 കോടി), മെട്രോ ബ്രാൻഡ്സ് (3166 കോടി), ടാറ്റ മോട്ടോഴ്സ് (1707 കോടി), ക്രിസിൽ (1308 കോടി രൂപ) എന്നിവയിലാണ് പ്രധാന നിക്ഷേപമുള്ളത്. കൂടാതെ, വിനയ് ദുബെ, ആദിത്യ ഘോഷ് എന്നിവർക്കൊപ്പം ചേർന്ന് സ്ഥാപിച്ച വിമാനക്കമ്പനി ആകാശ എയർലൈനിൽ 40 ശതമാനത്തിലേറെ ഓഹരി പങ്കാളിത്തമുണ്ട്.
∙ ജുൻജുൻവാലയുടെ ആരാണ് ദമാനി?
1987–88 കാലഘട്ടത്തിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് പുറത്തുള്ള തെരുവിൽ വച്ചാണ് ദമാനിയും ജുൻജുൻവാലയും കണ്ടുമുട്ടുന്നത്. ‘ഞങ്ങളെ ആരും പരിചയപ്പെടുത്തിയതല്ല, പരസ്പരം ഞങ്ങൾ കണ്ടെത്തുകയായിരുന്നു’ എന്നാണ് ഈ സമാഗമത്തെ ജുൻജുൻവാല വിശേഷിപ്പിച്ചിട്ടുള്ളത്. പിന്നീട് ദമാനി, ജുൻജുൻവാലയുടെ സുഹൃത്തും വഴികാട്ടിയുമായി ഒപ്പം നിന്നു. ബിസിനസിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും ദമാനി ജുൻജുൻവാലയ്ക്ക് വിളക്കായിരുന്നു. മറ്റുള്ളവരുടെ ചിന്തകളെ കടമെടുക്കാത്ത, മൗലിക ആലോചനകൾ നടത്തിയിരുന്ന പ്രതിഭയെന്ന് ദമാനി ജുൻജുൻവാലയെ വിലയിരുത്തുന്നു.
ഓഹരിവിപണിയുമായി ബന്ധപ്പെട്ട ഒട്ടേറെ പാഠങ്ങൾ തനിക്കു ദമാനി പകർന്നുതന്നുവെന്ന് ജുൻജുൻവാല സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജുൻജുൻവാല മാധ്യമങ്ങളിലും മറ്റും നിറഞ്ഞുനിന്ന് നിക്ഷേപകർക്കിയിൽ ഹീറോ ആയപ്പോൾ ദമാനി അതിൽനിന്നെല്ലാം വിട്ടുനിൽക്കുകയാണ് ചെയ്തത്. മാധ്യമങ്ങൾക്കു മുന്നിലും പൊതുപരിപാടികളിലും സംസാരിക്കുന്നതു തന്നെ കുറവ്. സ്ഥിരമായി വെള്ള ഷർട്ടും വെള്ള പാന്റ്സും ധരിച്ച് പ്രത്യക്ഷപ്പെടുന്നതിനാൽ ‘മിസ്റ്റർ വൈറ്റ് ആൻഡ് വൈറ്റ്‘ എന്ന വിളിപ്പേരുമുണ്ട് ദമാനിക്ക്.
∙ വ്യവസായ ലോകത്തെ ദമാനി
അപ്രതീക്ഷീതമായി ഓഹരി വിപണിയുടെ ലോകത്തേക്കു കടന്നുവന്ന ആളാണ് രാധാകിഷൻ ദമാനി. 32ാം വയസ്സിലായിരുന്നു ആ സംഭവം. ഓഹരി വിപണിയിൽ ബ്രോക്കറായിരുന്നു ദമാനിയുടെ പിതാവ് ശിവകിഷൻജി പെട്ടെന്ന് അന്തരിച്ചു. മൂത്തമകനൊപ്പം ആയിരുന്നു അദ്ദേഹം സ്റ്റോക്ക് മാർക്കറ്റ് ബിസിനസ് നടത്തിയിരുന്നത്. ഇതിനിടെ ബികോം പഠനം പകുതിക്കു വച്ച് ഉപേക്ഷിച്ച് ബോൾ ബെയറിങ് ബിസിനസിൽ ഭാഗ്യം പരീക്ഷിക്കാൻ ഇറങ്ങിയിരുന്നു രാധാകിഷൻ. പിതാവ് മരിച്ചതോടെ സഹോദരനെ സഹായിക്കാൻ മറ്റു മാർഗമില്ലാതെ ദമാനിയും 1980ൽ ഓഹരി രംഗത്തേക്ക് എത്തി.
സ്റ്റോക്ക് ബ്രോക്കറായാണ് കരിയർ ആരംഭിച്ചതെങ്കിലും, പണം സമ്പാദിക്കണമെങ്കിൽ വിപണിയിൽ നിക്ഷേപിച്ച് ട്രേഡിങ് നടത്തണമെന്ന് അദ്ദേഹം മനസ്സിലാക്കി. മാർക്കറ്റ് ഇടിയുമ്പോഴും കയറുമ്പോഴും ഒരു പോലെ നേട്ടമെടുക്കാനുള്ള വൈദഗ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. 1992ൽ ഹർഷദ് മേത്ത കുംഭകോണം വിപണിയെ പിടിച്ചുലച്ചപ്പോഴും ദമാനിക്ക് നേട്ടം കൊയ്യാനായി. ജുൻജുൻവാല എന്നും ബുള്ളിഷ് മാർക്കറ്റിലായിരുന്നു വിശ്വസിച്ചിരുന്നത്. ബിഗ്ബുൾ എന്ന വിളിപ്പേരിനും അതു കാരണമാണ്. എസിസി, ഗില്ലറ്റ് ഇന്ത്യ ലിമിറ്റഡ്, സെഞ്ചറി ടെക്സ്റ്റൈൽസ്, ഇന്ത്യൻ സിമന്റ്, വിഎസ്ടി ഇൻഡസ്ട്രീസ്, ടിവി ടുഡേ നെറ്റ്‌വർക്ക്, ബ്ലൂ ഡാർട്ട്, സുന്ദരം ഫിനാൻസ്, 3 എം ഇന്ത്യ, ജൂബിലന്റ് ഫുഡ് വർക്ക്സ് തുടങ്ങിയ ഓഹരികളിലൂടെ ദമാനി മികച്ച നേട്ടമുണ്ടാക്കി. 2022 ജൂലൈയിലെ വിലയിരുത്തൽ അനുസരിച്ച് 1,63,395 കോടി രൂപയിലധികം മൂല്യമുള്ള 14 ഓഹരികൾ ദമാനിയുടെ കൈവശമുണ്ടെന്നാണു കണക്ക്.
2001ൽ ആണ് റീട്ടെയ്ൽ വ്യവസായത്തിലേക്ക് ദമാനി ശ്രദ്ധ തിരിക്കുന്നത്. അദ്ദേഹത്തിന്റെ അവന്യു സൂപ്പർമാർട്സിന്റെ (എഎസ്എൽ) ഉടമസ്ഥതയിൽ ഡിമാർട്ട് എന്ന പേരിലുള്ള ചില്ലറവ്യാപാര ശൃംഖല അതിവേഗമാണ് ഇന്ത്യ മുഴുവൻ പടർന്നത്. 2017ൽ ഡിമാർട്ട് പ്രാഥമിക ഓഹരി വിൽപനയിലൂടെ (ഐപിഒ) ധനസമാഹരണം നടത്തി. ഓഹരി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ദിവസം തന്നെ വില ഇരട്ടിയായി കുതിച്ചതോടെ ഇന്ത്യയിലെ അതിസമ്പന്നരായ 20 പേരുടെ പട്ടികയിൽ ഒറ്റ ദിവസംകൊണ്ട് ദമാനി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഡിമാർട്ട് പ്രീമിയ, ഡച്ച് ബാർബർ, ഡിമാർട്ട് മിനിമാക്സ്, ഡിഹോംസ് എന്നിവയും എഎസ്എൽ ഉടമസ്ഥതയിൽ ഉള്ളതാണ്. ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചിക പ്രകാരം നിലവിൽ 2130 കോടി ഡോളർ ആസ്തിയുള്ള ദമാനി ലോകത്തിലെ 64ാമത്തെ ധനികനാണ്.
∙ ഏറ്റവും ചെലവേറിയ വീടിന് ഉടമ
കഴിഞ്ഞ വർഷം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീട് വാങ്ങി ദമാനി വാർത്തയിൽ ഇടം നേടിയിരുന്നു. മുംബൈയിലെ മലബാർ ഹിൽ പ്രദേശത്ത് നാരായൺ ദാബോൽകർ റോഡിനടുത്ത് 1.5 ഏക്കറിലുള്ള മധുകുഞ്ജ് എന്ന ഇരുനില വീട് കഴിഞ്ഞ ഏപ്രിലിൽ 1001 കോടി രൂപയ്ക്കാണ് രാധാകിഷൻ ദമാനിയും സഹോദരൻ ഗോപീകിഷൻ ദമാനിയും ചേർന്ന് വാങ്ങിയത്. 90 വർഷം പഴക്കമുള്ള വീട് 5752 ചതുരശ്ര മീറ്റർ വിസസ്തൃതിയുള്ളതാണ്. വ്യാപാരരംഗത്തുള്ള പ്രേംചന്ദ് റോയ്ചന്ദ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ ബംഗ്ലാവ്. ഒരു വീടിനായി രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഇടപാടാണിതെന്നും വിലയിരുത്തപ്പെടുന്നു.
English Summary: Rakesh Jhunjhunwala's 'Guru'; Who is Radhakishan Damani?