‘പ്രഥമ പരിഗണന രാഹുലിന് തന്നെ; അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ നിർബന്ധിക്കും’
ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി ആദ്യം പരിഗണിക്കുന്ന പേര് രാഹുൽ ഗാന്ധി തന്നെയെന്ന് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. വിദേശത്തുനിന്നു മടങ്ങിയെത്തിയാൽ രാഹുലിനെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനായി നിർബന്ധിക്കുമെന്നും അദ്ദേഹം.....Salman Khurshi, Rahul Gandhi, Congress, Manorama News

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി ആദ്യം പരിഗണിക്കുന്ന പേര് രാഹുൽ ഗാന്ധി തന്നെയെന്ന് മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്. വിദേശത്തുനിന്നു മടങ്ങിയെത്തിയാൽ രാഹുലിനെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനായി നിർബന്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘പാർട്ടി ആദ്യം പറയുന്നത് രാഹുൽ ഗാന്ധിയെ തന്നെയാണ്. അതിൽ മാറ്റമില്ല. ഞങ്ങളുടെ അഭ്യർഥന അംഗീകരിക്കുമോ എന്നതിനെക്കുറിച്ച് വ്യക്തമല്ല. അക്കാര്യത്തിൽ ഒരു സൂചനയും അദ്ദേഹം നൽകിയിട്ടില്ല. വിദേശത്തുനിന്ന് എത്തുമ്പോൾ അനുനയിപ്പിക്കാൻ ശ്രമിക്കും. പാർട്ടിയിലെ എല്ലാവരുടെയും പിന്തുണ രാഹുലിനാണ്.’– ഖുർഷിദ് പറഞ്ഞു.
ഒക്ടോബര്‍ 17നാണ് എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 19ന് നടക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് തീരുമാനമായത്. സെപ്‌റ്റംബർ 27ന് വിജ്ഞാപനമിറങ്ങും. നാമനിർദേശം സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 30 ആണ്. സ്ഥാനാർഥി പട്ടിക ഒക്ടോബർ 8ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ ഒക്ടോബര്‍ 16 വരെ പ്രചാരണം നടത്താം.
സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് പാർട്ടി പ്രവർത്തകസമിതി യോഗം ചേർന്നത്. ഓൺലൈനായി യോഗത്തിൽ പങ്കെടുത്ത സോണിയയ്ക്കൊപ്പം രാഹുലും പ്രിയങ്കയും ഉണ്ടായിരുന്നു.
English Summary: Rahul Gandhi Remains "Only" Choice Of Party Leaders: Congress's Salman Khurshid