‘നിങ്ങൾ അധികാരത്തിന്റെ ലഹരിയിലാണ്’; കേജ്രിവാളിനെ വിമർശിച്ച് അണ്ണാ ഹസാരെ
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. നിങ്ങൾ അധികാരത്തിന്റെ ലഹരിയിലാണെന്നാണ് കേജ്‌രിവാളിന് അയച്ച കത്തിൽ അണ്ണാ ഹസാരെ പറഞ്ഞത്. ‘മദ്യം പോലെ അധികാരവും മത്തു പിടിപ്പിക്കും. നിങ്ങൾക്ക്...Arvind Kejriwal | Delhi Liquor Policy Row | Anna Hazare | Manorama news

ന്യൂഡൽഹി ∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. കേജ്‍രിവാൾ അധികാരത്തിന്റെ ലഹരിയിലാണെന്ന്, അദ്ദേഹത്തിന് അയച്ച കത്തിൽ അണ്ണാ ഹസാരെ ആരോപിച്ചു. ‘മദ്യം പോലെ അധികാരവും മത്തു പിടിപ്പിക്കും. നിങ്ങൾക്ക് അധികാരത്താൽ മത്തു പിടിച്ചിരിക്കുകയാണ്’– സർക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ച് കേജ്‌രിവാളിന്റെ ഗുരു കൂടിയായിരുന്ന അണ്ണാ ഹസാരെ കുറിച്ചു.
‘‘നിങ്ങൾ മുഖ്യമന്ത്രിയായതിനു ശേഷം ആദ്യമായാണ് കത്തെഴുതുന്നത്. സർക്കാരിന്റെ പുതിയ മദ്യനയത്തെക്കുറിച്ചുള്ള വാർത്തകൾ ഏറെ വേദനിപ്പിക്കുന്നതിനാലാണ് ഇങ്ങനെ എഴുതുന്നത്. ഞാൻ ആമുഖം എഴുതിയ ‘സ്വരാജ്’ എന്ന നിങ്ങളുടെ ബുക്കിൽ മദ്യനയത്തെക്കുറിച്ച് വളരെ ആദർശപരമായ കാര്യങ്ങൾ നിങ്ങൾ പങ്കുവച്ചിട്ടുണ്ട്. പ്രദേശവാസികളുടെ അനുമതിയില്ലാെത ഒരു മദ്യശാല പോലും തുറക്കില്ലെന്നത് ഉൾപ്പെടെ ഇതിൽപ്പെടും. എന്നാൽ മുഖ്യമന്ത്രിയായതിനു ശേഷം നിങ്ങൾ ആ ആദർശങ്ങളെല്ലാം മറന്നിരിക്കുന്നു.’’– അണ്ണാ ഹസാരെ കുറിച്ചു.
കേജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെയുള്ളവർ ചേർന്നു രൂപീകരിച്ച ആം ആദ്മി പാർട്ടി (എഎപി) ഇപ്പോൾ മറ്റു പാർട്ടികളിൽനിന്ന് യാതൊരു വ്യത്യാസവും ഇല്ലാത്ത രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഹസാരെ വിമർശിച്ചു. അനർഹരായവർക്ക് മദ്യലൈസൻസ് നൽകിയെന്ന് ചൂണ്ടിക്കാട്ടി സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ 15 പ്രതികളിൽ ഒരാളാണ് ഡൽഹി ഉപമുഖ്യമന്ത്രി കൂടിയായ സിസോദിയ.
‘‘ഞാൻ നിർദേശിച്ചിരുന്നതു പോലെ ഒരു സമ്മർദ്ദ സംഘമായി നിൽക്കുകയും ഒരു ബോധവൽക്കരണ പരിപാടി നടത്തുകയും ചെയ്തിരുന്നെങ്കിൽ, ഇന്ത്യയിൽ ഒരിടത്തും ഇത്തരത്തിൽ തെറ്റായ ഒരു മദ്യനയം രൂപപ്പെടുമായിരുന്നില്ല. ശക്തമായ ഒരു ലോക്പാലും അഴിമതി വിരുദ്ധ നിയമങ്ങളും കൊണ്ടുവരുന്നതിനു പകരം നിങ്ങൾ കൊണ്ടുവന്നത് ജനവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഒരു മദ്യനയമാണ്. ഡൽഹിയുടെ ഒരോ മൂലയിലും മദ്യശാലകൾ തുറന്നിരിക്കുകയാണ്. അധികാരത്തിനും പണത്തിനും വേണ്ടിയുള്ള വലയത്തിൽ ജനങ്ങൾ കുടുങ്ങിയിരിക്കുകയാണ്. പ്രധാനപ്പെട്ട ഒരു മുന്നേറ്റത്തിൽനിന്ന് ഉയർന്നു വന്ന പാർട്ടിക്ക് ഇതൊരിക്കലും യോജിക്കില്ല.’’ –അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.
2011ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ പ്രസ്ഥാനത്തിൽനിന്നാണ് ആം ആദ്മി പാർട്ടിയുടെ ഉദയം. അഴിമതി തുടച്ചുനീക്കുമെന്ന മുദ്രാവാക്യം മുഖമുദ്രയാക്കി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ അനുഗ്രഹം മാത്രം നൽകി പാർട്ടി രാഷട്രീയത്തിൽനിന്നു മാറിനിൽക്കുകയാണ് അണ്ണാ ഹസാരെ ചെയ്തത്. എന്നാൽ പാർട്ടി അധികാരത്തിലേറിയതിനു ശേഷം പല സന്ദർഭങ്ങളിലും അണ്ണാ ഹസാരെ വിമർശനവുമായി എത്തിയിട്ടുണ്ട്. അതേസമയം, നേർക്കുനേരുള്ള വാക്പോര് ഒഴിവാക്കുന്നതിൽ കേജ്‌രിവാളും സംഘവും എപ്പോഴും ശ്രദ്ധിച്ചു പോന്നു.
English Summary: "You're Intoxicated By Power": Anna Hazare To Arvind Kejriwal On Delhi Liquor Policy Row