മുപ്പതു വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴയിൽ അക്ഷരാർഥത്തിൽ മുങ്ങി പാക്കിസ്ഥാൻ. ജൂൺ മുതൽ പെയ്യുന്ന ശക്തമായ മഴയിലും അനുബന്ധ പ്രളയത്തിൽ ഇതുവരെ മരിച്ചവരുടെ... Pakistan Flood, Pak Flood, Flooding in Pakistan, Rain, Weather

മുപ്പതു വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴയിൽ അക്ഷരാർഥത്തിൽ മുങ്ങി പാക്കിസ്ഥാൻ. ജൂൺ മുതൽ പെയ്യുന്ന ശക്തമായ മഴയിലും അനുബന്ധ പ്രളയത്തിൽ ഇതുവരെ മരിച്ചവരുടെ... Pakistan Flood, Pak Flood, Flooding in Pakistan, Rain, Weather

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുപ്പതു വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴയിൽ അക്ഷരാർഥത്തിൽ മുങ്ങി പാക്കിസ്ഥാൻ. ജൂൺ മുതൽ പെയ്യുന്ന ശക്തമായ മഴയിലും അനുബന്ധ പ്രളയത്തിൽ ഇതുവരെ മരിച്ചവരുടെ... Pakistan Flood, Pak Flood, Flooding in Pakistan, Rain, Weather

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‌ലാമാബാദ്∙ മുപ്പതു വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും ഉയർന്ന മഴയിൽ അക്ഷരാർഥത്തിൽ മുങ്ങി പാക്കിസ്ഥാൻ. ജൂൺ മുതൽ പെയ്യുന്ന ശക്തമായ മഴയിലും അനുബന്ധ പ്രളയത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1000 കോടി ഇന്ത്യൻ രൂപയുടെ (10 ബില്യൺ യുഎസ് ഡോളർ) നഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. ‘കാലാവസ്ഥാ മഹാദുരന്തം’ ആണിതെന്ന് കാലാവസ്ഥാ വ്യതിയാനത്തിനായുള്ള പാക്ക് മന്ത്രി ഷെറി റഹ്മാൻ പറഞ്ഞു.

സിന്ധ് പ്രവിശ്യയിലെ സുക്കൂറിൽ പ്രളയത്തിൽനിന്നു ബോട്ടുകളിൽ രക്ഷപ്പെടുന്നവർ. ഓഗസ്റ്റ് 27ലെ ചിത്രം. (Photo by Asif HASSAN / AFP)
സിന്ധ് പ്രവിശ്യയിലെ സുക്കൂറിൽ വെള്ളക്കെട്ടിലൂടെ നടക്കുന്നയാൾ. ഓഗസ്റ്റ് 26ലെ ചിത്രം. (Photo by Asif HASSAN / AFP)

പല ജില്ലകളും സമുദ്രത്തിന്റെ ഭാഗം എന്നതുപോലെയാണ് ഇപ്പോൾ കാണപ്പെടുന്നതെന്ന് ജർമൻ മാധ്യമമായ ഡിഡബ്ല്യു ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ ഷെറി പറയുന്നു. ‘ഭക്ഷണ, മെഡിക്കൽ സാധനങ്ങൾ എത്തിച്ച ഹെലിക്കോപ്റ്ററുകൾക്ക് ഇറങ്ങാൻ ഉണങ്ങിയ ഭൂമി പോലും പലയിടത്തും കാണുന്നില്ല. ഇത് ഈ ദശകത്തിലെ ഭീകരമായ കാലവർഷം ആണ്’ – ഷെറി പറയുന്നു.

സിന്ധ് പ്രവിശ്യയിലെ സുക്കൂറിൽ പ്രളയത്തിൽനിന്ന് രക്ഷപ്പെടുത്തുന്നവരെ പാർപ്പിക്കാൻ നിർമിച്ചിരിക്കുന്ന താൽക്കാലിക ടെന്റുകൾ. ഓഗസ്റ്റ് 26ലെ ചിത്രം. (Photo by Asif HASSAN / AFP)
സിന്ധ് പ്രവിശ്യയിലെ സുക്കൂറിൽ വെള്ളക്കെട്ടിലൂടെ നടക്കുന്നവർ. ഓഗസ്റ്റ് 26ലെ ചിത്രം. (Photo by Asif HASSAN / AFP)
ADVERTISEMENT

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് അനുസരിച്ച് തിങ്കളാഴ്ച വരെ 1061 പേർ മരിച്ചു, 1575 പേർക്കു പരുക്കേറ്റു. 9,92,871 വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. ലക്ഷക്കണക്കിനു പേർക്ക് ഭക്ഷണമോ കുടിവെള്ളമോ വീടോ ഇല്ലാത്ത അവസ്ഥയാണ്. 7,19,558 കന്നുകാലികൾ ചത്തു. ദശലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമി നശിച്ചു.

പാക്കിസ്ഥാനിലെ പ്രളയത്തിൽനിന്ന്. (Photo - Twitter/@IFRCAsiaPacific)
പാക്കിസ്ഥാനിലെ പ്രളയത്തിൽനിന്ന്. (Photo - Twitter/@IFRCAsiaPacific)

അതേസമയം, മരണസംഖ്യ ഇനിയും വർധിച്ചേക്കാമെന്ന് ആശങ്കയുണ്ട്. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ 1000ൽ അധികം ഗ്രാമങ്ങൾ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയി. അവിടെനിന്നുള്ള യാതൊരുവിവരങ്ങളും ഇപ്പോഴും പുറത്തുവന്നിട്ടില്ല. സിന്ധ്, ബലുചിസ്താൻ പ്രവിശ്യയിൽ തടസ്സപ്പെട്ട വൈദ്യുതി വിതരണം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. അവ പുനഃസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഊർജ മന്ത്രിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

പാക്കിസ്ഥാനിലെ പ്രളയത്തിൽനിന്ന്. (Photo - Twitter/@ajplus)
പാക്കിസ്ഥാനിലെ പ്രളയത്തിൽനിന്ന്. (Photo - Twitter/@PdmapunjabO)
ADVERTISEMENT

അതിനിടെ പ്രളയം രൂക്ഷമായ സാഹചര്യത്തിൽ രാജ്യാന്തര സഹായം പാക്കിസ്ഥാൻ തേടി. വിവിധ രാജ്യങ്ങളിൽനിന്ന് ആളും അർഥവുമായി സഹായം പെയ്തിറങ്ങുന്നുണ്ട്. സാമ്പത്തിക സഹായവും ഭക്ഷണവും വസ്ത്രവും ഇങ്ങനെ എത്തുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ പച്ചക്കറികളുടെ ഡ്യൂട്ടി–ഫ്രീ ഇറക്കുമതിക്ക് പാക്കിസ്ഥാൻ അനുമതി നൽകി.

നൗഷേരയിൽ വെള്ളക്കെട്ടിലൂടെ നടക്കുന്നയാൾ. (Photo - REUTERS/Fayaz Aziz)
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ഛർസഡ്ഡ ജില്ലയിലെ വെള്ളക്കെട്ടിലൂടെ മകളുമായി നടക്കുന്നയാൾ. (Photo - REUTERS/Fayaz Aziz)
കൈവശമുള്ള സാധനങ്ങളുമായി പ്രളയജലത്തിനു സമീപത്തുകൂടി നടക്കുന്നവർ. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ഛർസഡ്ഡ ജില്ലയിൽനിന്നുള്ള കാഴ്ച. (Photo - REUTERS/Fayaz Aziz)
ദുരിതാശ്വാസ കേന്ദ്രത്തിലേക്കു മാറുന്നവർ. സോഹ്ബത്പുരിൽനിന്നുള്ള ചിത്രം. (Photo - REUTERS/Amer Hussain)

English Summary: Pak Floods Kill 1,000, Helicopters Can't Find Dry Spots To Land With Aid