തിരുവനന്തപുരം∙ വാക്സീൻ ഉപയോഗിച്ചാൽ നൂറ് ശതമാനവും ഒഴിവാക്കാവുന്ന പേവിഷബാധ കാരണം ഒരാൾ മരിക്കുന്നത് മാപ്പില്ലാത്ത കുറ്റമാണെന്ന് ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് കേരള അധ്യക്ഷൻ ഡോ. എസ്.എസ്. ലാൽ. Rabies Death, Dr SS Lal, SS Lal FB Post, Rabies Vaccine, Veena George, Kerala Health Department

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ വാക്സീൻ ഉപയോഗിച്ചാൽ നൂറ് ശതമാനവും ഒഴിവാക്കാവുന്ന പേവിഷബാധ കാരണം ഒരാൾ മരിക്കുന്നത് മാപ്പില്ലാത്ത കുറ്റമാണെന്ന് ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് കേരള അധ്യക്ഷൻ ഡോ. എസ്.എസ്. ലാൽ. വാക്സീൻ കണ്ടെത്തിയിട്ട് 137 വർഷമായി. വാക്സീൻ എടുത്തിട്ടും ആളുകൾ മരിച്ചാൽ അതിന് ഉത്തരവാദിത്തം ആരോഗ്യ വകുപ്പിന്റേതാണെന്നും ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

ADVERTISEMENT

പേവിഷബാധ കാരണം ഒരാൾ മരിക്കുന്നത് പോലും മാപ്പില്ലാത്ത കുറ്റമാണ്!
പേവിഷബാധയ്ക്കെതിരെ പ്രതിരോധ കുത്തിവയ്പ് കണ്ടുപിടിച്ചിട്ട് 137 വർഷങ്ങളായി. വളരെ സുരക്ഷിതമായ വാക്സീനുകൾ ഇന്നു സാർവത്രികമായി ലഭ്യമാണ്.

വാക്സീൻ ഉപയോഗിച്ചാൽ നൂറ് ശതമാനവും ഒഴിവാക്കാവുന്ന രോഗമാണു പേവിഷബാധ. അതായത് ഇക്കാലത്ത് പേവിഷബാധ വന്ന് ഒരാൾ പോലും മരിക്കേണ്ട കാര്യമില്ല.
പേവിഷബാധയുള്ള മൃഗത്തിൽനിന്ന് അണുബാധ കിട്ടിയിട്ടുണ്ടെങ്കിൽ രോഗം സുനിശ്ചിതമാണ്. വാക്സീൻ എടുത്തില്ലെങ്കിൽ മരണം ഉറപ്പാണ്.

ADVERTISEMENT

വാക്സീൻ എടുത്തിട്ടും മരിക്കുന്നത് ആരോഗ്യ സംവിധാനത്തിന്റെ മാത്രം തകരാറുകൊണ്ടാണ്. നിലവാരമില്ലാത്ത വാക്സീൻ വാങ്ങിയത് കാരണമോ, നിർദ്ദേശിക്കപ്പെട്ട ഊഷ്മാവിൽ വാക്സീൻ സൂക്ഷിക്കാത്തതു കാരണമോ ആകാം വാക്സീൻ കുത്തിയിട്ടും രോഗം ഉണ്ടാകുന്നത്. അതിന് അടിയന്തിരമായി ഉത്തരം പറയേണ്ടത് സർക്കാർ സംവധാനങ്ങളാണ്, പ്രത്യേകിച്ച് ആരോഗ്യ വകുപ്പ്.
മനുഷ്യനു പേവിഷബാധയുണ്ടാക്കുന്ന മൃഗങ്ങളുടെ, പ്രത്യേകിച്ച് തെരുവ് നായ്ക്കളുടെ, നിയന്ത്രണത്തിൽ സർക്കാരിനും ജനങ്ങൾക്കും തുല്യ ഉത്തരവാദിത്വമാണ്.

സർക്കാർ തെരുവ് നായ്ക്കളെ കൊന്നെറിയണമെന്നല്ല പറയുന്നത്. അവയുടെ പെറ്റുപെരുകൽ നിയന്ത്രിക്കാൻ അവയെ വന്ധ്യംകരിക്കണം. അതിനുള്ള ഉത്തരവാദിത്വം സർക്കാരിനാണ്. സർക്കാർ സംവിധാനങ്ങൾ അത് ചെയ്യാത്തതിനു യാതൊരു ന്യായീകരണവും വിലപ്പോവില്ല. പരാജയം സമ്മതിച്ചിട്ട് അടിയന്തിരമായി പരിഹാര മാർഗങ്ങൾ തേടുകയേ വഴിയുള്ളൂ.
തെരുവ് നായ്ക്കൾ സ്വയം ഉണ്ടാകുന്നതല്ല. നമ്മൾ മനുഷ്യരുടെ സഹായത്തോടെ ഉണ്ടാകുന്ന നായ്ക്കളാണു തെരുവ് നായ്ക്കളായി മാറുന്നതും പെറ്റുപെരുകുന്നതും പിന്നീട് നമ്മെക്കടിച്ച് പേവിഷം തന്ന് കൊല്ലുന്നതും.

ADVERTISEMENT

പേവിഷബാധ ഒഴിവാക്കാൻ വളർത്തുമൃഗങ്ങളുടെ പ്രതിരോധ കുത്തിവയ്പ് പ്രധാനമാണ്. വളർത്തുമൃഗങ്ങൾക്കു കൃത്യമായി കുത്തിവയ്പ് നൽകുന്നില്ലെങ്കിൽ നമ്മൾ രോഗത്തെയും മരണത്തെയും വീട്ടിലേക്കു ക്ഷണിച്ചു വരുത്തുകയാണ്. അതിന് സർക്കാർ സംവിധാനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താൻ സർക്കാർ ഇനിയും വൈകരുത്, മനുഷ്യരോടു താൽപര്യമുണ്ടെങ്കിൽ. പേപിടിച്ച് മനുഷ്യർ മരിക്കുമ്പോൾ അഴകൊഴഞ്ചൻ രീതിയിലുള്ള അന്വേഷണ ഉത്തരവുകളും നടപടികളും നാണക്കേടാണ്. പ്രശ്നത്തിന്റെ ഗൗരവം മനസിലാകാത്തതുകൊണ്ടാ മനുഷ്യജീവന് വില നൽകാത്തതുകൊണ്ടോ ആണ് നാട്ടിൽ പ്രതിരോധ കുത്തിവയ്പ് ഉണ്ടായിട്ടും അതെടുത്തിട്ടും മനുഷ്യർ മരിക്കുന്നത്. ആരോഗ്യ വകുപ്പ് ഇക്കാര്യത്തിൽ വലിയ പരാജയമാണ്. സംവിധാനങ്ങളുടെ പരാജയം. വകുപ്പ് ഭരിക്കുന്നയാൾ എന്ന നിലയിൽ ആരോഗ്യ വകുപ്പ് മന്ത്രിക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാൻ കഴിയില്ല.

ഡോ: എസ്.എസ്. ലാൽ

English Summary: Dr. SS Lal on deaths affected by Rabies